Monday, January 22, 2018

Spoor (2017) സ്പൂര്‍ (2017)

എം-സോണ്‍ റിലീസ് - 630

എം-സോണ്‍ അവതരിപ്പിക്കുന്ന ബെസ്റ്റ് ഓഫ് IFFK

 Spoor (2017) 
സ്പൂര്‍ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷപോളിഷ് 
സംവിധാനം
ആഗ്നെയസ്ക ഹോളണ്ട് 
പരിഭാഷനിഷാദ് ജെ എന്‍ 
Frame rate24 FPS
Running time128  മിനിറ്റ്
#info130BE8DA41D264722A407871E69DF1B94EF96277
File Size1.1 GB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

പോളണ്ടിലെ ഒരു മഞ്ഞു മൂടിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .Duszjeko എന്ന പ്രായമായ സ്ത്രീ തന്‍റെ  രണ്ടു വളർത്തു നായ്ക്കാൾക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത് ഒരു ദിവസം തന്റെ നായ്ക്കളെ കാണാതാവുന്നു എത്ര തിരക്കിയിട്ടും അവയെ കണ്ടെത്താൻ Duszjekoക്കു ആകുന്നില്ല...
തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു മരിക്കുന്നവർ എല്ലാം വേട്ടകാരാണ്, ആരാണീ കൊലപാതകി എന്ന് പോലീസിന് കണ്ടെത്താൻ ആകുന്നില്ല എല്ലാ കൊലപാതകം നടന്ന സ്ഥലത്തു നിന്നും മൃഗങ്ങളുടെ കാൽപാടുകൾ കിട്ടുന്നു.തുടർന്ന് നാടകീയമായ സംഭവങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുകയാണ്....

"Drive Your Plough Over the Bones of the Dead" എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ സിനിമ ,ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്,പോളണ്ട് പോലെയുള്ള വന്യമൃഗങ്ങൾ ധാരാളമായുള്ള, നായാട്ട് നിയമപരമായി അനുവദിക്കപ്പെട്ട രാജ്യത്ത് ഈ സിനിമയുടെ പ്രസക്തി എടുത്തു പറയേണ്ടതാണ്. ഈ സിനിമയുടെ കഥ നമ്മളോട് പറയുന്നതും നായാട്ട് കലണ്ടറിലൂടെയാണ്. ശൈത്യം,ശിശിരം, വസന്തം തുടങ്ങി എല്ലാ ഋതുക്കളും കാണിക്കുന്ന ഫ്രെയിമുകളൊക്കെ ഗംഭീരം തന്നെ.
പോളണ്ടിന്‍റെ  ഒഫീഷ്യൽ ഓസ്കാർ എൻട്രി കൂടി ആയിരുന്നു spoor.
Saturday, January 20, 2018

Newton (2017) ന്യൂട്ടണ്‍ (2017)

എം-സോണ്‍ റിലീസ് - 629

എം-സോണ്‍ അവതരിപ്പിക്കുന്ന ബെസ്റ്റ് ഓഫ് IFFK

 Newton (2017) 
ന്യൂട്ടണ്‍ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി 
സംവിധാനം
അമിത് വി മസൂര്‍ക്കര്‍   
പരിഭാഷഷാന്‍ വി എസ് 
Frame rate20 FPS
Running time104 മിനിറ്റ്
#info9CC36B72CA82E0BF34606B64A31B276A607F3E60
File Size1.4 GB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 


ജനാധിപത്യത്തിന്‍റെ  പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇലക്ഷൻ വെറും പ്രഹസനങ്ങളായി നടത്തുന്നതിനെ പറ്റി ഒരു നിമിഷം ആലോചിച്ച് നോക്കൂ.വോട്ടിങ്ങ് മെഷീനുകൾ വെറും കളിപ്പാട്ടങ്ങളാണെങ്കിലോ.ഇഷ്ടമുള്ള ചിഹ്നത്തിൽ കൈ അമർത്തുമ്പോൾ ബീപ്പ് സൗണ്ട് കേൾക്കുന്ന വെറും കളിപ്പാട്ടം.എന്നാൽ അങ്ങനെയാണ് ആ സമൂഹത്തിന്‍റെ  ഗതിയും.താൻ ആർക്ക് വോട്ട് ചെയ്യുന്നെന്നോ എന്തിന് വോട്ട് ചെയ്യുന്നെന്നോ അവർക്കറിയില്ല.നക്സൽ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനായി അവിടെ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാർ അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നത് അങ്ങനെയാണ്.ജനാധിപത്യം എന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന രാജ്യത്തിന്‍റെ  മറ്റൊരു മുഖം തുറന്ന് കാണിക്കുകയാണ് സംവിധായകൻ.

ന്യൂട്ടൺ കുമാർ എന്ന ഗവൺമെൻറ് ഉത്യോഗസ്ഥനെ ഛത്തിസ്ഗറിലെ ദണ്ഡകാരണ്യ എന്ന വന മേഖലയിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് അയക്കുന്നു. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ന്യൂട്ടണിന് അവിടെ നിരവധി പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു, അവയെല്ലാം തരണം ചെയ്ത നിയമങ്ങൾ ഒന്നും തെറ്റിക്കാതെ അദ്ദേഹം ഇലക്ഷൻ നടത്തുന്നതിന് വേണ്ടി ശ്രമിക്കുന്നു.ആത്മാർത്ഥമായി തന്റെ ജോലി ചെയ്യുന്നതിലൂടെ, അഴിമതിയും കൈക്കൂലിയും നിറഞ്ഞ ഗവൺമെൻറ് ഓഫീസുകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ കഴിയും എന്ന് ന്യൂട്ടൺ വിശ്വസിക്കുന്നു. കൃത്യനിഷ്ഠതയോടുകൂടി ജോലി ചെയാൻ ശ്രമിക്കുന്ന ന്യൂട്ടൺ കാട്ടിൽ ഇലക്ഷൻ നടത്താൻ ചെല്ലുമ്പോൾ നേരിടുന്നത് അദ്ദേഹത്തിന്റെ നയങ്ങൾക്ക് എതിരായ കാര്യങ്ങൾ ആണ്. ഇലക്ഷൻ നടത്താൻ വരുന്ന ന്യൂട്ടനും സംഘത്തിനും പരിരക്ഷ നൽകാൻ എത്തുന്ന ആത്മ സിംഗ് എന്ന അസിസ്റ്റന്റ് കമ്മാണ്ടന്റുമായി ന്യൂട്ടണിന് എതിർ അഭിപ്രായങ്ങൾ ഉണ്ടാക്കുന്നുണ്ട്, എന്നിരുന്നാലും തന്റെ ആത്മാർത്ഥതയ്ക്ക് ഒരു കുറവും വരുത്താൻ ന്യൂട്ടൺ തയാറാകുന്നില്ല.

ന്യൂട്ടന്റെ ആത്മാർത്ഥതയ്ക്കും അപ്പുറം ചിത്രം കൈകാര്യം ചെയുന്നത് മാവോയിസ്റ്റുകളുടെയും പട്ടാളക്കാരുടെയും ഇടയിൽ കിടന്നു നട്ടം തിരിഞ്ഞു കളിക്കുന്ന ആദിവാസികളുടെ ജീവിതമാണ്. വെറും 76പേർ മാത്രം താമസിക്കുന്ന സ്ഥലമാണ് ദണ്ഡകാരണ്യ എന്ന വന മേഖല, ഇലക്ഷൻ എന്താണെന്നോ വോട്ട് എന്താണെന്നോ സ്ഥാനാർത്ഥികൾ ആരാണെന്നോ അവർക്ക് അറിയില്ല. മാവോയിസ്റ്റുകളുടെ കൈയിൽ നിന്നോ ഗവൺമെന്റിന്റെ കൈയിൽ നിന്നോ അവർ സ്വാതന്ത്രരാക്കുന്നില്ല. ഇലക്ഷൻ വെറും ഒരു പ്രഹസനമായി മാത്രം മാറുന്നു. നാം അഭിമാനത്തോടെ നോക്കി കാണുന്ന നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ ചിത്രം വളരെ ഗൗരവത്തോടെ തന്നെ ചോദ്യം ചെയുന്നു.
ഒരു ആക്ഷേപ ഹാസ്യ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം, രാഷ്ടിയം മുതൽ കുട്ടികളുടെ വിവാഹം, സ്ത്രീധനം, കൈക്കൂലി, അഴിമതി, ക്ലാസ് വിഭജനം, ഇംഗ്ലീഷ്, ഹിന്ദി ആധിപത്യം, സാംസ്കാരിക ഏകീകരണം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ച ചെയുന്നു. നിരവധി വിഷയങ്ങളെ വളരെ രസകരമായി കൈകാര്യം ചെയുന്ന ചിത്രം പ്രേക്ഷകരിലേക്ക് നിരവധി വിഷയങ്ങളെ പറ്റി ആശയവിനിമയം നടത്തുന്നു. നർമ്മത്തിലൂടെ ചിത്രം പ്രേക്ഷരെ ചിന്തിപ്പിക്കുകയും ചെയുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ  ഏറ്റവും വലിയ പ്രത്യേകത.
ഈ വർഷത്തെ ഓസ്കാർ എൻട്രിയിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള ചിത്രത്തിനുള്ള പട്ടികയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ്  ന്യൂട്ടൻ.

Thelma (2017) തെല്‍മ (2017)

എം-സോണ്‍ റിലീസ് - 628

Thelma (2017) 
തെല്‍മ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷനോര്‍വീജിയന്‍ 
സംവിധാനം
ജോചിം ട്രയര്‍ 
പരിഭാഷശ്രീധര്‍ 
Frame rate23.976  FPS
Running time116 മിനിറ്റ്
#infoD97308FED0E634708AC46FCBD8496A2FEFC13492 
File Size1 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

മഞ്ഞിൽ പുതച്ചു നിൽക്കുന്ന നോർവേയിലെ വിജനമായ ഒരു പ്രദേശം. പത്തു വയസ്സ് പ്രായമുള്ള തന്റെ മകളെയും കൊണ്ട് അയാൾ വേട്ടയ്ക്കിറങ്ങിയതാണ്. പെട്ടെന്ന് അവർക്ക് മുമ്പിൽ ഒരു മാൻ എവിടെ നിന്നോ വന്ന് ചാടി. അയാൾ തോക്കെടുത്ത് പതിയെ ഉന്നം പിടിച്ചു. പക്ഷെ മാനിനെ അല്ലായിരുന്നു അയാൾക്ക് കൊല്ലേണ്ടത്.. തന്റെ മകളെയായിരുന്നു. പക്ഷെ അയാൾക്കതിന് കഴിഞ്ഞില്ല. മകൾ തെൽമ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ പതിയെ ചിരിക്കാൻ ശ്രമിച്ചു.

വർഷങ്ങൾ കുറെ കഴിഞ്ഞു. തെൽമ ഇപ്പോൾ തന്‍റെ  വീട്ടിൽ നിന്നും ഒരുപാട് അകലെയുള്ള ഒരു കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയതാണ്. പക്ഷെ ഒറ്റപ്പെടലിന്റെ അവസാന വാക്കായിരുന്നു അവളുടെ കോളേജിലെ ഓരോ ദിനങ്ങളും. രാത്രി സ്വന്തം മുറിയിലും അവൾക്ക് കൂട്ട് ഏകാന്തത മാത്രം. അതിനിടയ്ക്ക് അപസ്മാരം പോലെയൊരു സംഭവം അവൾ സ്കൂളിൽ നിന്നും ഒരിക്കൽ അനുഭവിച്ചറിഞ്ഞു. അതിനിടയിൽ അവളുടെ മനസ്സിലേക്ക് പതിയെ ഒരു പെണ്കുട്ടി കടന്നുവന്നു. അവളോടുള്ള പ്രണയം അവളെ ചില കടുംകൈകൾ ചെയ്യാൻ പ്രേരിപ്പിച്ചു. തന്റെ ഉള്ളിൽ നിലകൊള്ളുന്ന അമാനുഷികമായ കഴിവുകൾ ഓരോന്നായി അവൾ ഇതുവരെ അറിഞ്ഞതിനെക്കാൾ കൂടുതലായി തിരിച്ചറിയാൻ തുടങ്ങി. ഒപ്പം പ്രശ്നങ്ങളും ആരംഭിച്ചു.

ഫാന്റസി എന്ന പുറംചട്ടയണിഞ്ഞുകൊണ്ട് നമ്മെ സമർത്ഥമായി കബളിപ്പിക്കുന്നൊരു സിനിമയാണിത്.ഹൊറർ അംശങ്ങൾ കലർന്ന ഒന്നാന്തരമൊരു മിസ്റ്ററി ത്രില്ലർ.2018 ലെ ഓസ്കറിൽ മികച്ച ഫോറിൻ ലാംഗ്വേജ് ചിത്രത്തിനായുള്ള നോർവീജിയൻ എൻട്രി കൂടെയാണീ ചിത്രം..

Thursday, January 18, 2018

First They Killed My Father (2017) ഫസ്റ്റ് ദേ കില്‍ഡ്‌ മൈ ഫാദര്‍ (2017)

എം-സോണ്‍ റിലീസ് -627

 First They Killed My Father (2017) 
 ഫസ്റ്റ് ദേ കില്‍ഡ്‌  മൈ ഫാദര്‍ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്,ഖമർ 
സംവിധാനം
ആഞ്‌ജലീന ജോളി  
പരിഭാഷസുഭാഷ് ഒട്ടുംപുറം 
Frame rate23.976 FPS
Running time136  മിനിറ്റ്
#info88224FDD3A50760BE63F019147B01549C7E6C5EB
File Size1 GB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

യുദ്ധമായാലും കലാപമായാലും അത് അവശേഷിപ്പിക്കുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ ഭീമമായ കണക്കുകൾ മാത്രമായിരിക്കും. മഹത്തായ ഒരു സംസ്കാരത്തിനുടമകളായ കമ്പോഡിയൻ ജനതയ്ക്ക് നീണ്ട പത്ത് വർഷക്കാലം അനുഭവിക്കേണ്ടി വന്നതും അത് തന്നെ. അഞ്ച് വർഷക്കാലം നീണ്ട് നിന്ന കമ്പോഡിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം 1975 ൽ ഗവൺമെന്റിൽ നിന്ന് കമ്പോഡിയൻ കമ്മ്യൂണിസ്റ്റുകളായ ഖമർ റൗജ് അധികാരം പിടിച്ചെടുക്കുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരേയും പട്ടാളക്കാരെയും വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളവരെയും പട്ടണത്തിൽ ജീവിക്കുന്നവരേയും തെരഞ്ഞുപിടിച്ച് അവരുടെ പണവും സമ്പത്തുമെല്ലാം തട്ടിയെടുത്ത് വീടുകളിൽ നിന്നും ആട്ടിപ്പായിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർത്ഥികളാവാൻ വിധിക്കപ്പെട്ട് നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അത്തരം ഒരു കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഏഴ് വയസുകാരിയായ ലൗങ്ങ് ഉങ്ങ്. അച്ഛനമ്മമാരിൽ നിന്നും സഹോദരങ്ങളിൽ നിന്നും വേർപെട്ട് പോയ അവളുടെ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.

കൂടുതലും കൊമേഴ്സ്യൽ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആഞ്ജലീന ജോളിയിൽ നിന്നും വളരെ വ്യത്യസ്തയാണ് സംവിധായികയായ ആഞ്ജലീന ജോളീ. പേരുകേട്ട ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയായ അവർ താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ യുദ്ധവും അതിൽ പീഡനങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെയും കഥയാണ് കൂടുതലും പറയാൻ ശ്രമിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് Lara croft Tomb raider എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് കമ്പോഡിയയിലെത്തിയ ആഞ്ജലീന അവിടെ വച്ച് ലൗങ്ങ് ഉങ്ങുമായി സൗഹൃദത്തിലാവുകയും അത് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അവർ രണ്ട് പേരും ചേർന്നാണ് ചിത്രത്തിന്‍റെ  തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Tuesday, January 16, 2018

Prisoners (2013) പ്രിസണേഴ്സ് (2013)

എം-സോണ്‍ റിലീസ് -626

Prisoners (2013) 
പ്രിസണേഴ്സ് (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ഡെന്നിസ് വിലനോവ് 
പരിഭാഷഅനൂപ്‌ പി സി  
Frame rate23.976 FPS
Running time153 മിനിറ്റ്
#infoYIFY 
File Size987 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ലോക സിനിമകളിലെ മികച്ച മിസ്റ്ററി ത്രില്ലറുകളിൽ ഒന്ന്..
ഒരു താങ്ക്സ് ഗിവിങ് ദിവസത്തിൽ തന്റെ മകളെയും കൂട്ടുകാരിയേയും ഒരു ചെറിയ തെളിവുപോലും അവശേഷിപ്പിക്കാതെ കാണാതാവുമ്പോൾ അവളുടെ പിതാവായ കെല്ലർ ഡോവറിന്(hugh jackman)അവരെ അന്വേഷിച്ചിറങ്ങുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല..

കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്റ്റീവ് ലോക്കിക്കും(jake gyllenhaal)സംഘത്തിനും ആകെ കിട്ടിയ തുമ്പ് ഒരു വാനിനെപ്പറ്റിയായിരുന്നു.പക്ഷേ ആ വാൻ ഓടിച്ചിരുന്നത് 10 വയസുകാരന്‍റെ  തലച്ചോർ വളർച്ച മാത്രമുള്ള അലെക്സും.

ആരായിരിക്കും ആ കുട്ടികളെ തട്ടിക്കൊണ്ട് പോയത്?അവർ ജീവനോടെ ഉണ്ടാകുമോ?എന്തിനായിരിക്കും അവരെ തട്ടിക്കൊണ്ടു പോയത്..ഓരോ നിമിഷവും ശ്വാസമടക്കിപിടിച്ചു കാണേണ്ട ഒരു മികച്ച ത്രില്ലെർ

Het Vonnis (2013 ) ഹെറ്റ് വോനിസ് (2013)

എം-സോണ്‍ റിലീസ് -625

Het Vonnis (2013 ) 
ഹെറ്റ് വോനിസ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഡച്ച് 
സംവിധാനം
ജാൻ വെർഷ്യൻ   
പരിഭാഷഷിഹാസ് പരുത്തിവിള 
Frame rate25  FPS
Running time129 മിനിറ്റ്
#infohttps://t.me/Cinema_Company/354857
File Size999 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

പ്രതികാരം തന്നെയാണ് സിനിമയുടെ വിഷയം എങ്കിലും വ്യത്യസ്തമായി കഥ പറയുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കൊലയാളി നിയമ വ്യവസ്ഥയുടെ നടപടി ക്രമത്തിലെ പിഴവ് മൂലം രക്ഷപ്പെടുമ്പോൾ പ്രതികാരത്തിനായി ഇറങ്ങുന്ന നായകന്‍  എന്നത് പഴഞ്ചൻ വിഷയമാണ് എങ്കിലും ഇതേ കഥ ജാൻ വെർഷ്യൻ പറഞ്ഞ രീതിയാണ് നമ്മെ ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മോൻട്രിയാൻ ഫെസ്റ്റിവെലിൽ ഏറെ ശ്രദ്ധിക്കപെട്ട ചിത്രമാണിത്. 


Monday, January 15, 2018

A Time For Drunken Horses (2000) എ ടൈം ഫോര്‍ ഡ്രങ്കൻ ഹോഴ്‌സസ് (2000)

എം-സോണ്‍ റിലീസ് -624

 A Time For Drunken Horses (2000) 
എ ടൈം ഫോര്‍  ഡ്രങ്കൻ ഹോഴ്‌സസ് (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷപേര്‍ഷ്യന്‍ 
സംവിധാനം
ബഹ്മാന്‍ ഗൊബാദി 
പരിഭാഷരാഹുല്‍ മണ്ണൂര്‍ 
Frame rate25 FPS
Running time75 മിനിറ്റ്
#infoCE308417B3ED7F5DD15ED0522C772F326E5B5F54
https://t.me/todayscollection/552 
File Size700 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

നിഷ്കളങ്കമായ സ്നേഹവും അടുപ്പവും നീതിബോധവും പ്രകൃതി ഭംഗിയും സ്‌ക്രീനിൽ അവതരിപ്പിച്ചു കാട്ടുന്നതിൽ ഇറാനിയൻ സിനിമകൾ എപ്പോഴും മുന്നിൽ തന്നെ ആയിരുന്നു. ഇതിന് മറ്റൊരു ഉദാഹരണമാണ് എ ടൈം ഫോർ ഡ്രങ്കൻ ഹോഴ്‌സസ് എന്ന ഈ ചിത്രവും.
വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇറാൻ ഇറാക്ക് അതിർത്തിയിൽ ,ശപിക്കപ്പെട്ടകണക്കിന് ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരാണ് ചിത്രത്തിലുള്ളത്.
രശ്നബാധിത മേഖലയിലാണ് ഓർമ വെച്ച കാലം മുതൽക്കേ അയൂബിന്റെ കുടുംബം താമസിച്ചിരുന്നത്. ഉപേക്ഷിച്ചുപോവാൻ കഴിയാത്ത പലതും ആ മണ്ണിൽ അവർക്കുണ്ടായിരുന്നു.
എന്നാൽ ഇന്ന് സ്ഥിതി അതല്ല ,തന്‍റെ  കുടുംബത്തിലെ മിക്കവരെയും അയൂബിന് നഷ്ടപ്പെട്ടിരിക്കുന്നു. ആകെ കൂടെയുള്ളത് വികലാങ്ങനായ സഹോദരൻ മെഡി മാത്രം.
എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നിരുന്ന ഇരുവരുടെയും മുന്നിൽ ഒരു വഴി തെളിഞ്ഞു വരികയാണ്. എന്നാൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാവാൻ ഒരു യാത്ര അനിവാര്യമായിരുന്നു.

Sunday, January 14, 2018

The Adventures Of Tintin:The Secret Of The Unicorn(2011) ദ അഡ്വെൻചേഴ്സ് ഓഫ് ദ ടിന്‍ ടിന്‍:ദ സീക്രട്ട് ഓഫ് ദ യൂണികോണ്‍ (2011)

എം-സോണ്‍ റിലീസ് -623

 The Adventures Of Tintin:The Secret  Of The Unicorn(2011) 
ദ അഡ്വെൻചേഴ്സ് ഓഫ് ദ ടിന്‍ ടിന്‍:ദ സീക്രട്ട് ഓഫ് ദ യൂണികോണ്‍   (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
സ്ടീവന്‍ സ്പില്‍ബര്‍ഗ് 
പരിഭാഷസുഭാഷ് ഒട്ടുംപുറം 
Frame rate23.976 FPS
Running time107  മിനിറ്റ്
#infoYIFY
File Size1.6 GB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

എത്ര പ്രായമായാലും എല്ലാവരുടേയും ഉള്ളിൽ ഒരു കൊച്ചു കുട്ടി ഉണ്ടാവും.ചിത്രക്കഥകൾമ വായിക്കാൻ ഇഷ്ടമുള്ള, അത്ഭുതവിളക്കിന്റെയും ഭൂതത്തിന്റെയും കഥകൾ കേൾക്കാൻ ഇഷ്ടമുള്ള, വിസ്മയലോകത്തേക്ക് ചെന്നെത്തിപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സുള്ള ഒരു കൊച്ചു കുട്ടി. നമ്മുടെ ഉള്ളിലെ കൊച്ചു കുട്ടിയെ നൂറു ശതമാനവും തൃപ്തിപ്പെടുത്തും ഈ സിനിമ.ചലചിത്ര ലോകത്തെ മാന്ത്രികരായ സ്റ്റീഫൻ സ്പിൽബർഗും പീറ്റർ ജാക്സനും ഒരുമിച്ചപ്പോൾ, ദൃശ്യവിസ്മയത്തിന്റെ മായാജാലമാണ് സംഭവിച്ചത്. മോഷൻ ക്യാപ്ച്ചർ എന്ന സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച ഈ അനിമേഷൻ ചിത്രം ടിൻ ടിൻ എന്ന ഒരു ജേർണലിസ്റ്റിന്റെ സാഹസികമായ യാത്രയുടെ കഥയാണ് പറയുന്നത്..ബ്രസ്സൽസിലെ ഒരു തെരുവിൽ വെച്ച് കിട്ടിയ, പതിനേഴാം നൂറ്റാണ്ടിൽ കടലിൽ താഴ്ന്നു പോയ യൂനികോൻ എന്ന കപ്പലിന്റെ ഒരു മാതൃക ടിൻ ടിന് ലഭിക്കുന്നു. ആ മാതൃക സ്വന്തമാക്കാൻ വേറെ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ, യൂനികോൻ എന്ന കപ്പലിനെ ചുറ്റിപറ്റി എന്തോ ഒരു നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്ന് ടിൻ ടിൻ മനസ്സിലാക്കുന്നു. ചുരുളഴിയാത്ത ആ രഹസ്യം തേടിയുള്ള ടിൻ ടിൻ എന്ന ജേർണലിസ്റ്റിന്റെ അപകടകരമായ സാഹസിക യാത്ര അവിടെ തുടങ്ങുന്നു.. കൂട്ടിന് സ്‌നോയ് എന്ന മിടുക്കനായ പട്ടി കുട്ടിയും മുഴുക്കുടിയനായ ഒരു കപ്പിത്താനും. അവരുടെ ഈ യാത്ര പ്രേക്ഷകനു മുന്നിൽ വിസ്മയക്കാഴ്ച്ചകളുടെ അത്ഭുതലോകത്തിലേക്കുള്ള വാതായനങ്ങൾ തുറന്നിടുന്നു... മുജ്ജമ പ്രതികാരത്തിന്റെ കഥ ,കഥാപാത്രങ്ങളുടെ ഓർമ്മകളുടെ അടിസ്ഥാനത്തിൽ യുക്തിയെ ചോദ്യം ചെയ്യാത്ത തരത്തിൽ അവതരിപ്പിക്കുന്നതിൽ കാണിച്ച സംവിധായന്റെ മിടുക്ക് പ്രശംസനീയം തന്നെ.

Kaili Blues (2015) കൈലി ബ്ലൂസ് (2015)

എം-സോണ്‍ റിലീസ് -622

 Kaili Blues (2015) 
കൈലി ബ്ലൂസ് (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷചൈനീസ്‌ 
സംവിധാനം
ഗാൻ ബി
പരിഭാഷഅഖില പ്രേമചന്ദ്രന്‍ 
Frame rate24 FPS
Running time110 മിനിറ്റ്
#info87DCE4D806ADED59F1AA4DB7E185E31255AA699C
File Size999 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ഇതൊരു ഫിലോസോഫിക്കൽ യാത്രയാണ് .ചെൻ എന്നയാൾ നടത്തുന്ന യാത്രയാണ് ചിത്രം. സഹോദരന്‍റെ  പുത്രനെ തേടിയുള്ള ആ യാത്ര ചിലപ്പോൾ അയാളെത്തന്നെ കണ്ടെത്തുന്നതിനുള്ളതാകും. യാത്രയും യാത്രാപരിസരവും അവിടവിടെ സംവിധായകൻ കാട്ടിത്തരുന്ന ബിംബങ്ങളും ചേരുന്നതാണ് സിനിമ. സാധാരണ വിചാരങ്ങളെയും ആസ്വാദന രീതിയെയും മാറ്റിനിർത്തി കാണേണ്ട ചിത്രമാണ് കൈലി ബ്ലൂസ്.  അവിടിവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥ. ഒരു ജിഗ്‌സോ പസിൽ പോലെ നമ്മൾ കണ്ടെത്തിയെടുക്കണം..

Saturday, January 13, 2018

P.S I Love You (2007) ബ്രദേഴ്സ് ഓഫ് ദ വിന്‍ഡ് (2007)

എം-സോണ്‍ റിലീസ് -621

 P.S I Love You (2007) 
പി .എസ്. ഐ ലവ് യു  (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
റിച്ചാര്‍ഡ് ലാഗ്രെവീന്‍സ്  
പരിഭാഷഅഖില പ്രേമചന്ദ്രന്‍ 
Frame rate23.976 FPS
Running time126 മിനിറ്റ്
#infoYIFY
File Size850 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ഹോളി കെന്നഡിക്കു ജീവിതത്തിൽ എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഭർത്താവ് ജെറിക്ക് അതിനെല്ലാം പരിഹാരവുമുണ്ട്.  പ്രണയത്തിൽ ഒന്നിക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും മറക്കാനും ഇവർക്കാകുന്നു.  പക്ഷെ അപ്രതീക്ഷിതമായാണ് ദുരന്തം ഹോളിയുടെ ജീവിതത്തിൽ എത്തുന്നത്.  പരിഹാരമാകാൻ ജെറി ഇല്ലാത്ത അവസ്ഥ.  അതിൽനിന്ന് ഹോളിയെ രക്ഷിക്കാൻ മാലാഖ പോലെ കത്തുകൾ വരുന്നു.  ആ കത്തുകൾ അവളുടെ ജീവിതത്തിന് അർത്ഥം നൽകുന്നു.  ആ കത്തുകൾക്ക് അതീതമായി ചിന്തിക്കാൻ അവളെ പ്രേരിപ്പിക്കുന്നു.  പ്രണയം, ജീവിക്കാൻ എത്രത്തോളം പ്രേരകമാകുന്നുവെന്ന് തെളിയിക്കുന്ന ചിത്രം. സ്വയം കണ്ടെത്താനും ചിത്രം പ്രചോദനമാകുന്നു.പ്രണയത്തിൽ ചാലിച്ച, പ്രണയം ഓരോ ഫ്രെയിമിലും തുളുമ്പുന്ന ഉത്തമ പ്രണയഗീതം