Monday, December 31, 2012

Bicycle Theives (1948) ബൈസിക്കിള്‍ തീവ്സ് (1948)

എം-സോണ്‍ പ്രോജക്റ്റ്: 12

ബൈസിക്കിള്‍ തീവ്സ് (1948)
Bicycle Theives (1948)

വിക്ടോറിയ ഡീ സിക്കയുടെ ഈ ഇറ്റാലിയന്‍ ക്ലാസിക്‌ എക്കാലത്തെയും മികച്ച ഒരു ക്ലാസിക്‌ ചിത്രം ആണ്. .  നവറിയലിസ്റ്റിക് ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം. തന്റെ ജോലി ആവശ്യത്തിനുപയോഗിക്കുന്ന കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ തിരയുന്ന ഒരു ദരിദ്രമനുഷ്യന്റെ കഥയാണ്‌ ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം. ലാമ്പർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച - പറഞ്ഞാലും പറഞ്ഞാലും തീരാത്ത യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ദ ബൈസിക്കിള്‍ തീവ്സ്

പരിഭാഷ  ഷുഹെയില്‍
Film: Bicycle Thieves (1948)
Language: Italian
Director: Vittoria De Sicca
Frame Rate: 23.976 FPS
Format: Avi, Mkv, Blue ray RIP

Download
OpenSubtitles
Subscene

Saturday, December 22, 2012

Im Juli (2000) ഇം ജൂലി(2000)


എം-സോണ്‍ റിലീസ് : 11

ഇം ജൂലി(2000)
Im Juli (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene
Opensubtitles

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ജർമ്മൻ
സംവിധാനം:ഫതിഹ് അകിന്‍
പരിഭാഷശ്രീജിത്ത്‌
Frame rate: 23.976 fps
Running time: 96 മിനിറ്റ്
#info:7BDB48CCA7A6EB620334560432A864DAD14C0E36
File Size: 699 MBTuesday, December 18, 2012

The Silence of the lambs (1991) ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് (1991)

എംസോണ്‍ റിലീസ് - 10

The Silence of the lambs (1991)
ദി സൈലന്‍സ് ഓഫ് ദി ലാംബ്സ്  (1991)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene
Opensubtitles

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനംജോനാഥന്‍ ഡെമ്മെ
പരിഭാഷജെഷിമോന്‍
Frame rate: 23.976 fps
Running time: 114 മിനിറ്റ്
#info:78A97E995741AD23F9364D3A52BA0A9182453C38
File Size: 751 MB


Saturday, December 15, 2012

3 Monkeys (2008) ത്രീ മങ്കീസ്‌ (2008)


എം-സോണ്‍ റിലീസ് - 09

ത്രീ മങ്കീസ്‌ (2008)
3 Monkeys (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene
Opensubtitles

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ടര്‍ക്കിഷ്
സംവിധാനംനൂറി ബിൽജേ  സെലാന്‍
പരിഭാഷസുഹൈൽ 
Frame rate: 23.976 fps
Running time: 109 മിനിറ്റ്
#info:2DCB65EF1F1885DE87A29DCCA84096F5680D6242
File Size: 1.25 GBSaturday, December 8, 2012

Run Lola Run (1998) റണ്‍ ലോല റണ്‍ (1998)

എംസോണ്‍ റിലീസ് - 08

Run Lola Run (1998)
റണ്‍ ലോല റണ്‍ (1998)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ജർമ്മൻ
സംവിധാനം: ടോം ടൈക്‌വർ
പരിഭാഷ:  പ്രമോദ് കുമാര്‍
Frame rate: 23.976fps 
Running time: 75 മിനിറ്റ്
#info
File Size: 700 MB

Friday, December 7, 2012

Taste of Cherry (1997) - ടേസ്റ്റ് ഓഫ് ചെറി


എംസോണ്‍ റിലീസ്  - 07

Taste of Cherry (1997)
ടേസ്റ്റ് ഓഫ് ചെറി (1997)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles
Subscene
Direct

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: പേർഷ്യൻ
സംവിധാനം: അബ്ബാസ് കിയാരൊസ്തമി
പരിഭാഷശുഹൈല്‍ 
Frame rate: 23.976 fps
Running time: 99   മിനിറ്റ്
#info:B440DEB7ED59414BADBA6230EBDF4FB3DDAC92E5
File Size: 1.45 GBSunday, December 2, 2012

The Reader (2008) ദി റീഡർ (2008)

എംസോണ്‍ റിലീസ് - 06

The Reader (2008)
ദി റീഡർ (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Opensubtitles
Subscene
Direct

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം:സ്റ്റീഫൻ ഡാൽഡ്രി
പരിഭാഷജെഷിമോന്‍
Frame rate: 23.976 fps
Running time: 126   മിനിറ്റ്
#info:451DF97BF727401E7938883F433FCEF68BC96752
File Size: 801 MB


Saturday, November 24, 2012

MSone Malayalam Subtitles Pack 1 - November 2012


മലയാളം സബ്ടൈറ്റില്‍ പാക്ക് 1 - നവംബര്‍ 2012
*****************************************************************

ഈ സംരംഭം തുടങ്ങിയിട്ട് ഒരു മാസം ആയിരിക്കുന്നു, വെറും ഒരു മാസത്തില്‍ അഞ്ചു സിനിമകള്‍ക്ക്‌ സബ്ടൈറ്റില്‍ തയ്യാറാക്കാന്‍ നമുക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഈ സംരംഭത്തില്‍ ഒത്തു പ്രവര്‍ത്തിച്ചാല്‍ ഇനിയും നമുക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ അമ്പതു കൊല്ലത്തിലെ പ്രധാനപെട്ട സിനിമകള്‍ എല്ലാം തന്നെ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് കാണാന്‍ സാധിക്കുന്ന ഒരു കാലം വിദൂരമല്ല. ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇനിയും ആള്‍ക്കാര്‍ വരേണ്ടതുണ്ട്. ഇത് വരെ ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയ ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ മറ്റുള്ളവരോടും ഈ സംരംഭത്തില്‍ തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.ഈ അവസരത്തില്‍ ഇത് വരെ ഇറങ്ങിയതെല്ലാം ചേര്‍ത്തു ഒരു പാക്ക് ഇറക്കാന്‍ ആഗ്രഹിക്കുകയാണ്

ഇത് വരെ ചെയ്ത പ്രോജക്റ്റുകള്‍ താഴെ പറയുന്നവയാണ്.


ചില്‍ട്രന്‍ ഓഫ് ഹെവന്‍ (Children of Heaven, 1997)

സൈക്കോ (Psycho, 1960)

ഇന്‍സെപ്ഷന്‍ (Inception 2010)

സ്പ്രിംഗ്, സമ്മര്‍,ഫാള്‍, വിന്‍റെര്‍ ആന്‍ഡ് സ്പ്രിംഗ് (Spring Summer Fall Winter and Spring 2003)

മലീന (Malena 2000)


ഡൌണ്‍ലോഡ് ലിങ്ക് (Download Links)

https://www.dropbox.com/sh/bcfanxyd4g4yruo/efOPV1XihG (Folders)

പാക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (Single File ZIP Pack)

https://www.dropbox.com/s/am5esoatyltndqd/Msone%20Subtitles%20Pack%201%20%28November%202012%29.zip

നന്ദി

എം-സോണ്‍ Join: https://www.facebook.com/groups/MSONEsubs/

Thursday, November 22, 2012

Malena (2000) - മലീന (2000)

എംസോണ്‍ റിലീസ് - 05

Malena (2000)
മലീന (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇറ്റാലിയൻ
സംവിധാനം: ജുസെപ്പെ ടൊർനാട്ടോറെ
പരിഭാഷജെഷിമോന്‍
Frame rate: 23.976 fps
Running time: 109   മിനിറ്റ്
#info:366064A7AF690E98B3CF56A4FF97FD5C8983A87B
File Size: 708 MBFriday, November 16, 2012

Inception(2010) ഇന്‍സെപ്ഷന്‍ (2010)

എംസോണ്‍ റിലീസ് - 04

Inception (2010)
ഇന്‍സെപ്ഷന്‍ 2010


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ക്രിസ്റ്റഫര്‍ നോളൻ
പരിഭാഷ: ഗിരീഷ്‌, ഗോകുൽ, ഷിബിൻ
Frame rate: 23.976 fps
Running time: 148   മിനിറ്റ്
#info:CE9156EB497762F8B7577B71C0647A4B0C3423E1
File Size: 1.07 GB


Monday, November 12, 2012

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

എംസോണ്‍ റിലീസ് - 03Spring, Summer, Fall, Winter & Spring (2003)

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയൻ 
സംവിധാനം: കിം കി ദുക്  
പരിഭാഷശ്രീജിത്ത് പരിപ്പായി
Frame rate:  23.976 fps
Running time:  103 മിനിറ്റ്
#info:5B4A91E858DD8EA09DD2616C298167E4D6747D9D
File Size: 897 MBഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .

Saturday, November 10, 2012

Psycho (1960) സൈക്കോ (1960)

എംസോണ്‍ റിലീസ് - 02

Psycho (1960)
സൈക്കോ (1960)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്
പരിഭാഷ:  ശ്രീജിത്ത്‌ഗോകുല്‍‌റോബി‍അനില്‍‍നിന
Frame rate: 23.976 fps
Running time: 109 മിനിറ്റ്
#info: 7BA54C02EC66FE8FAF63EA95A868564356F2A61C
File Size:  1.45  GB

എം-സോൺ അഭിമാനപുരസ്കരം മലയാളികൾക്ക് ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയുടെ മലയാളം സബ്ടൈറ്റിൽ കാഴ്ച്ചവെക്കുന്നു. ഇനി ഹിച്ച്‌കോക്കിന്റെ ഈ ക്ലാസിക്ക് സിനിമ മലയാളത്തിൽ കാണാം.


Saturday, November 3, 2012

നന്ദി, സഹകരണം തുടരുക. Thanks for the Support and Please Continue


Children of Heaven ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് കഴിഞു ഇങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇത്രയധികം മുന്നോട്ടു പോകുമെന്നും വേറെയും സിനിമകള്‍ ചെയാന്‍ സാധിക്കുമെന്നും. ഇപ്പോള്‍ Children of Heaven ശേഷം മൂന്നു സിനിമകള്‍ ആണ് നമ്മള്‍ തുടങ്ങിയത്. Psycho, Inception, Cinema Paradiso

Psycho - http://www.facebook.com/groups/MSONEsubs/276706439099015/ (70.94% Completed)

Inception - http://www.facebook.com/groups/MSONEsubs/277831512319841/   (76.69% Completed)

ഇവ രണ്ടും ഗ്രൂപ്പില്‍ തന്നെ പുരോഗമിച്ചപ്പോള്‍ Cinema Paradiso നമ്മള്‍ കുറച്ചു കൂടി സൌകര്യപ്രദമായ വിക്കി പേജില്‍ ആണ് തുടങ്ങിയത്. അവിടെ പലരും സഹകരിക്കുന്നുണ്ട്, ആരൊക്കെ എന്ന് Msone പ്രവര്‍ത്തകര്‍ മോണിട്ടര്‍ ചെയ്യുന്നുമുണ്ട് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. സിനിമ പരദൈസോ മുഴുമിപ്പിക്കാന്‍ ഏവരും സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. താഴെ ഉള്ളതാണ് അതിന്റെ ലിങ്ക്.

Cinema Paradiso Editing Page - http://ml.msonesubs.wikia.com/wiki/Cinema_Paradiso    (10.97% Completed)

എഡിറ്റിംഗ് എങ്ങനെ വിക്കി പേജില്‍ നടത്താം എന്നതിനെ കുറിച്ച് ഇവിടെ വായിക്കാം

Cinema Paradiso Instructions - http://www.facebook.com/groups/MSONEsubs/permalink/278273418942317/


അക്ഷര തെറ്റുകള്‍ തിരുത്തല്‍ തൊട്ടു നൂറു വരിയെങ്കില്‍ നൂറു വരി എഡിറ്റ്‌ ചെയ്യുന്നത് അടക്കം നിങ്ങള്ക്ക് കഴിയാവുന്ന സഹായം ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ഇതേ കുറിച്ച് അറിയിക്കുക, അവരെയും ഇതില്‍ പങ്കാളികളാക്കുക അങ്ങനെ കഴിയുന്ന എന്തും ചെയ്യുക.

നന്ദി
Msone Group

???????????????????????????????????????????????????????????
???????????????????????????????????????????????????????????
????                                                                                         ????
???? MSONE SUBS - Malayalam Subtitles for Everyone          ????
????                                                                                         ????
???????????????????????????????????????????????????????????
???????????????????????????????????????????????????????????Wednesday, October 31, 2012

മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് (Xilisoft Video Converter)

മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന്

മെത്തേഡ് 2

Xilisoft Video Converter Ultimate സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്.

1.) Add ക്ലിക്ക് ചെയ്ത് ഏത് മൂവി / വീഡിയോക്കാണ് സബ്ടൈറ്റില്‍ ഹാര്‍ഡ്കോഡ് ചെയ്യേണ്ടത് അത് സെലക്ട് ചെയ്യുക. വീഡിയോ അഡ്ആയതിനു ശേഷം
2.) Effect ക്ലിക്ക് ചെയ്യുക.
3.) Subtitle എന്ന ചെക്ക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക.

4.) + ബട്ടണില്‍ ക്ലിക്ക് ചെയ്ത് സിങ്കാവുന്ന മലയാളം സബ്ടൈറ്റില്‍ സെലക്ട് ചെയ്യുക.
5.) Save as subtitle stream എന്ന ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.
6.) Subtitle style ല്‍ UseUser-define Style സെലക്ട് ചെയ്യുക
ഫോണ്ടും ഫോണ്ട്സൈസുമെല്ലാം സെറ്റ് ചെയ്യുക. (മീര, രചന തുടങ്ങിയ ഫോണ്ടാണെങ്കില്‍ ഫോണ്ട് സൈസ് 18 മതിയാകും)
7.) Apply ക്ലിക്ക് ചെയ്യുക.
8.) Close ചെയ്യുക.
9.) Profile ല്‍ വീഡിയോ ഫോര്‍മാറ്റും ഓഡിയോ ഫോര്‍മാറ്റും സെലക്ട് ചെയ്യുക
ടിവിയില്‍ യുഎസ്‌ബി വഴി സിനിമ കാണാനാണെങ്കില്‍ HD Video -> MP4 HD Video സെലക്ട് ചെയ്യാവുന്നതാണ്.
(ക്ലാരിറ്റി കൂടുംതോറും സൈസും കൂടും).
10.) Start ക്ലിക്ക് ചെയ്യുക

11.) Destination Folder റില്‍ മലയാളം ഹാര്‍കോഡ് ചെയ്ത മൂവി ഫയല്‍ ലഭിക്കും

പ്രതീക്ഷിക്കുന്ന റിലീസുകള്‍

(*) FAQ

01.) എന്താണ് എംസോണ്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
02.) സിങ്ക് ചെയ്യുന്ന മൂവി എങ്ങിനെ കണ്ടെത്താം.
03.) എങ്ങിനെ സബ്ടൈറ്റില്‍ സിങ്ക് ചെയ്യാം
04.) SubTitleEdit ഉപയോഗിച്ച് മലയാളം സബ്ടൈറ്റില്‍ തെയ്യാറാക്കുന്നത്
05.) ഗ്നു/ ലിനക്സില്‍ സബ്ടൈറ്റില്‍ തെയ്യാറാക്കുന്നത്
07.) മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത്
08.) മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത് (Xilisoft Video Converter)
09.) എംസോൺ വരിക്കാരാകൂ
10.)  സബ്ടൈറ്റിലുകളെല്ലാം ഒറ്റ പേജില്‍ കാണിക്കുക 
11.) ഡൗണ്‍ലോഡ് ലിങ്കുകള്‍
12.) എംസോണില്‍ നിന്നും പ്രതീക്ഷിക്കുന്ന റിലീസുകള്‍
13.)മലയാളം ടൈപ്പ് ചെയ്യാന്‍
14.) മറ്റ് ഭാഷയില്‍ ഹാര്‍കോഡ് ചെയ്തിരിക്കുന്ന മൂവിക്ക് എങ്ങനെ മലയാളം സബ്ടൈറ്റില്‍ കാണാം
15.) സബ്ടൈറ്റിൽ നിർമ്മാണം: ഘടനാപരമായ പ്രാധാന്യങ്ങൾ
16.)LCD ടിവിയിൽ മലയാളം സബ്ടൈറ്റിൽ കാണുന്നതിന്

സബ്ടൈറ്റിൽ നിർമ്മാണം- ഘടനാപരമായ പ്രാധാന്യങ്ങൾ

മലയാളം സബ്ടൈറ്റിൽ നിർമ്മാനം ഇംഗ്ലീഷ് പരിജ്ഞാനത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് കരുതുന്നത് ശരിയാകില്ല. ഘടനാപരമായി മികവു പുലർത്തുമ്പോഴേ ഒരു സബ്ടൈറ്റിൽ മികച്ച ഒന്നാകുന്നുള്ളൂ. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല സബ്ടൈറ്റിലുകളും പരിഭാഷയിൽ മികച്ചു നിൽക്കുമ്പോളും ഘടനാപരമായ കുറവുകൾ അതിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. സബ്ടൈറ്റിൽ നിർമ്മാണഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട നാലു പ്രധാന കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

വരിയുടെ നീളം

സബ്ടൈറ്റിൽ പരിഭാഷകൻ നേരിടേണ്ടി വന്നേക്കാവുന്ന വലിയ ഒരു വെല്ലുവിളിയാണ് വരികളുടെ നീളത്തെ സംബന്ധിച്ചുള്ളത്. വരി സ്പ്ലിറ്റ് ചെയ്യുകയോ പരമാവധി മലയാളീകരിക്കുകയോ ചെയ്ത് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനുമാവും.
ചിത്രം 1 ശ്രദ്ധിക്കൂ. ഈ വരി മുഴുവൻ വായിച്ച് തീർക്കാനുള്ള സമയം അവിടെ ഇല്ലതാനും. ഈ വരിയെ “നമ്മൾ ചില സപ്ലൈസ് അയാൾക്കു വേണ്ടി അവിടേക്ക് അയയ്ക്കാൻ പോകുകയാണ് എന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്” എന്ന് പറയുമ്പോൾ വരിയുടെ നീളം കുറയുന്നു. “നമ്മൾ ചില സപ്ലൈസ് അയാൾക്കുവേണ്ടി അവിടേക്ക് അയയ്ക്കുന്നു” എന്നായാലോ? ഭാഷാപരമായ ലാളിത്യം കൊണ്ടും സംവേദനക്ഷമത കൊണ്ടും ഈ വരി ആദ്യത്തേതിനേക്കാൾ മികച്ചതാണ് എന്ന് പറയാം. വരി സ്പ്ലിറ്റ് ചെയ്യുന്ന പ്രക്രിയയും ആലോചിക്കാം. ഈ വരിയെ മുറിച്ച് അടുത്തടുത്ത സമയങ്ങളിൽ തന്നെ പ്രദർശിപ്പിക്കുന്നതാണ് സ്പ്ലിറ്റിങ്ങ്. അങ്ങനെ ചെയ്താലും ആകെ കിട്ടുന്ന സമയം രണ്ട് സാഹചര്യങ്ങളിലും തുല്യമാണ്. വായിച്ചെത്തേണ്ട വരിയും അങ്ങനെ തന്നെ. അതിനാൽ ആദ്യം പറഞ്ഞ രീതി അവലംബിക്കുന്നതായിരിക്കും നല്ലത്.അക്ഷരപ്പിശകുകൾ

അക്ഷരപ്പിശകുകളും സബ്ടൈറ്റിലിന്റെ ആസ്വാദന നിലവാരത്തെ ബാധിക്കുന്നവയാണ്. പൂർണ്ണമായും അക്ഷരപ്പിശകുകൾ ഒഴിവാക്കി പരിഭാഷ ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കാതെയും വേഗതയുടെ ഭാഗമായുമൊക്കെ വരുന്ന അക്ഷരപ്പിശകുകൾ ധാരാളമാണ്. ഒരുപാട് വലിയ അക്ഷരത്തെറ്റുകൾ വരാതെ-സന്ദർഭത്തിന്റെ അർഥമേ മാറ്റുന്നവ- പരിഭാഷപ്പെടുത്താൻ പരിഭാഷകൻ ശ്രമിക്കുക എന്നതാണ് പ്രതിവിധി. ശരിയാണ് എന്നു കരുതി എഴുതുന്ന വാചകങ്ങളിലും അക്ഷരത്തെറ്റുകൾ കാണാറുണ്ട്. ഉദാഹരണത്തിന് അദ്ദേഹം എന്ന വാക്ക് ഒട്ടുമിക്ക പരിഭാഷകരും ‘അദ്ധേഹം’ എന്നാണ് ഉപയോഗിച്ചു കാണുന്നത്.

സംഭാഷണ ഭാഗങ്ങൾ

സംബ്ടൈറ്റിലിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് സംഭാഷണങ്ങളുടേത്. ഇവിടങ്ങളിലെ പ്രത്യേകത രണ്ടാളുകൾ പറയുന്നത് സംബ്ടൈറ്റിൽ ചെയ്യേണ്ടി വരും എന്നതാണ്. രണ്ടു പേരുടെ സംഭാഷണങ്ങളും ചിഹ്നങ്ങൾ ഉപയോഗിച്ച് വേർത്തിരിക്കേണ്ടത് പരിഭാഷയ്ക്ക് നിർബന്ധമായ കാര്യമാണ്. ഉദാഹരണത്തിനു രണ്ട് പേർ തമ്മിൽ കണ്ടപ്പോൾ ഒന്നാമൻ ‘സുഖമാണോ’ എന്ന് രണ്ടാമനോടന്വേഷിക്കുന്നു എന്ന് വയ്ക്കുക. രണ്ടാമൻ ‘അതെ’ എന്ന് മറുപടിയും കൊടുക്കുന്നു. ഇതിനെ
ഒന്നാമൻ: സുഖമാണോ?
രണ്ടാമൻ: അതെ.
എന്ന് എഴുതാം. പക്ഷേ സബ്ടൈറ്റിലിന്റെ കാര്യത്തിൽ ഒന്നാമൻ രണ്ടാമൻ എഴുത്ത് വലിപ്പം കൂടുന്നതിന് ഇടയായേക്കാം. അതിനാൽ ആദ്യം പറഞ്ഞത് മുകളിലും രണ്ടാമത് പറഞ്ഞത് താഴെയുമായി
- സുഖമാണോ?
- അതെ
എന്ന് എഴുതാം. ‘-’ ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ചില ഇംഗ്ലീഷ് സബ്ടൈറ്റിലുകളിൽ ഇത് ചിലപ്പോൾ
how are you?
i am fine
എന്ന് തന്നേക്കാം. ഇതിൽ മാറ്റം വരുത്താതെ - ചിഹ്നം എഴുതാതെ പരിഭാഷകൻ മുന്നോട്ട് പോകുന്നു എന്ന് കരുതുക. ഇതുരണ്ടും ഒറ്റയാൾ പറയുന്നതാണ് എന്നു വിചാരിച്ചാൽ പ്രേക്ഷകനെ തെറ്റു പറയാനാകില്ല. ‘-’ ചിഹ്നത്തിന്റെ പ്രസക്തി ഇവിടെയാണ്. ഇനി ചില ഇംഗ്ലീഷ് സബ്ടൈറ്റിലുകളിൽ ഒരു പടി കൂടെ കടന്ന്
how are you? i am fine എന്ന് ഒറ്റവരിയിൽ എഴുതുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. പൊതുവേ ടി.വി ഷോസിന്റെ സബ്ടൈറ്റിലിലാണ് ഇത് കാണാറുള്ളത്. ഇത് ഇംഗ്ലീഷ് സബ്ടൈറ്റിൽ വച്ച് കാണുമ്പോൾ ഊഹാപോഹങ്ങളിലൂടെ മനസ്സിലാക്കാനായേക്കാം. പക്ഷേ കാണുന്നത് മലയാളം സബ്ടൈറ്റിലിലാണ്, അതിൽ ഇതേ പോലെ രണ്ടു പേർ പറയുന്ന ഡയലോഗ് ഒറ്റ വരിയിലാക്കിയാണ് കൊടുത്തിരിക്കുന്നതെങ്കിൽ പ്രേക്ഷകൻ ഒട്ടൊന്നു ബുദ്ധിമുട്ടേണ്ടി വരും. ഇംഗ്ലീഷ് അവഗാഹം കുറവുള്ള ആളാണ് പ്രേക്ഷകൻ എങ്കിൽ വളരെ ബുദ്ധിമുട്ട് ആവും. അങ്ങനെ സംഭവിച്ചാൽ മലയാളം സബ്ടൈറ്റിൽ എന്നതിന്റെ പ്രസക്തി തന്നെ നഷ്ടമാകുകയും ചെയ്യും. അതിനാൽ ഇങ്ങനെ ഉള്ള ഇംഗ്ലീഷ് സബ്ബ് ആണ് പ്രാമാണികമെങ്കിൽ പരിഭാഷകൻ വളരേ ശ്രദ്ധിച്ചേ ഇത്തരം ഭാഗങ്ങൾ കൈകാര്യം ചെയ്യാവൂ.
റീസിങ്ക്:

പല സബ്ടൈറ്റിലുകളും പല റിപ്പുകളുമായും സിങ്ക് ആവാത്ത അവസ്ഥ വരുന്നുണ്ട്. ഇത് പരിഭാഷകന്റെയോ പ്രേക്ഷകന്റെയോ കുഴപ്പമല്ലെങ്കിൽ പോലും ഇത്തിരി ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരം കാണാം. സ്വീകാര്യതയുള്ളതോ ഇടത്തരം ഫയൽ സൈസ് ഉള്ളതോ ആയ ഫയലുകൾ ഇറക്കുന്ന റിപ്പർമാർക്ക് മുൻഗണന നൽകുന്നത് നന്നായിരിക്കും-യിഫി,അനോക്സ്മസ്,എം.കെ.വി കേജ്,അക്സോ- ഈ റിപ്പുകളായിരിക്കും അധികം പേരുടേയും കൈയ്യിൽ ഉണ്ടാവാൻ സാധ്യത എന്നതിനാൽ സിങ്കല്ലാത്ത പരാതികൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. സബ്ടൈറ്റിൽ ഫയൽ സിങ്ക് ആവുന്ന മൂവി ഫയലിന്റെ വലിപ്പവും കണക്കിലെടുക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു മൂവിക്ക് മൂന്ന് ടോറന്റുകളുണ്ട് എന്ന് കരുതുക. ഒന്ന് 360പി 300 എം.ബി മറ്റൊന്ന് 720പി 800 എംബി മറ്റൊന്ന് 1080പി 6 ജിബി. ഇതിൽ 6 ജിബി ഫയലിനു സിങ്ക് ആവുന്ന സബ്ടൈറ്റിൽ പ്രാമാണികമായി പരിഭാഷ നടത്തിയാൽ പൊതുവേ ആളുകൾക്ക് ബുദ്ധിമുട്ടാവാനേ വഴിയുള്ളൂ. അതിനാൽ ഇടത്തരം ഫയൽ സൈസ് ഉള്ള മൂവി ഫയലിനു സിങ്ക് ആവുന്ന സബ്ടൈറ്റിൽ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് പറയാം.

എംസോൺ വരിക്കാരാകൂ


എംസോൺ വരിക്കാരാകൂ (Subscribe Mailing List of MSone - Malayalam Subtitles)

ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന e-mail id ലേക്ക് എംസോണ്‍ റിലീസ് ചെയ്യുന്ന പുതിയ സബ്ടൈറ്റിലുകളെ കുറിച്ചുള്ള അറീപ്പും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കും തുടര്‍ച്ചയായി കിട്ടും.

നിങ്ങള്‍ക്ക് ഏതെങ്കിലും കാരണത്താല്‍ വരിക്കാരായത് തുടരുവാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക്  രജിസ്റ്റര്‍ ചെയ്ത e-mail id യില്‍ നിന്നും സബ്ജെക്ടില്‍ "Unsubscribe" എന്നു  ടൈപ്പ് ചെയ്ത് msonesubs-leave@autistici.org എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയച്ചാല്‍ മതി.

To unsubscribe from this list, send a mail to msonesubs-leave@autistici.org  with Subject "Unsubscribe".

മറ്റ് ഭാഷയില്‍ ഹാര്‍കോഡ് ചെയ്തിരിക്കുന്ന മൂവിക്ക് എങ്ങനെ മലയാളം സബ്ടൈറ്റില്‍ കാണാം


മലയാളം സബ്ടൈറ്റിലില്‍ സിനിമ കാണാന്‍ നോക്കുമ്പോള്‍ സാദാരണ അഭിമുഖികരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ്, കൈയിലുള്ള മൂവി ചിലപ്പോള്‍ മറ്റ് ഏതെങ്കിലും ഭാഷയില്‍ സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തിരിക്കുന്നത്. ഹാര്‍കോഡ് ചെയ്തിരിക്കുന്നതു കൊണ്ട് നമുക്ക് മൂവി ഫയലിന്റെ കൂടെയുള്ള സബ്ടൈറ്റില്‍  ഓഫ് ചെയ്യാന്‍ സാധിക്കില്ല.  മലയാളം സബ്ടൈറ്റില്‍ സാധാരണ പോലെ കാണിക്കാന്‍ ശ്രമിച്ചാല്‍ രണ്ട് സബ്ടൈറ്റിലും ഒന്നിച്ച് വന്ന് രണ്ടും വായിക്കാന്‍ കഴിയാതെ വരും. ഇത്തരം സമയങ്ങളില്‍ ചെയ്യാവുന്നത് മൂവിയുടെ കൂടെയുള്ള സബ്ടൈറ്റിലിനു മുകളില്‍   ഒരു ബ്ലാക്ക് ബോക്സ് ഇട്ടിട്ട്  മലയാളം സബ്ടൈറ്റില്‍ കാണിക്കുക  . ഇത് വളരെ എളുപ്പത്തില്‍ സാധിക്കും. പക്ഷെ അതിന്  SRT ഫയല്‍ ഫോര്‍മാറ്റില്‍ നിന്നും SSA ഫോര്‍മാറ്റിലേക്ക് സബ്ടൈറ്റില്‍ ഫയല്‍ കണ്‍വേര്‍ട്ട് ചെയ്യണം. SRT ഫോര്‍മാറ്റില്‍ നിന്നും SSA ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതിനും , SSA  ഫോര്‍മാറ്റില്‍ സബ്ടൈറ്റില്‍ ഫയല്‍ എഡിറ്റ് ചെയ്യുന്നതിനും SubTitleEdit എന്ന സോഫ്റ്റ്‌വെയറിനേക്കാള്‍ മികച്ചത് Aegisub എന്ന ഫ്രീ സോഫ്റ്റ്‌വെയറാണ്.

1.) Aegisub  ല്‍ SRT മലയാളം സബ്ടൈറ്റില്‍ ഫയല്‍ ഒപ്പണ്‍ ചെയ്യുക.


2.) അതിനു ശേഷം  Menu വില്‍ നിന്നും Subtitle -> Styles Manager  അവിടെ New ബട്ടണ്‍ ക്ലീക്ക് ചെയ്യുക, പുതിയതായി വരുന്ന വിന്‍ഡോവില്‍ സബ്ടൈറ്റിലിന്റെ സ്റ്റൈലുകള്‍  വേണ്ട രീതിയില്‍ സെലക്ട് ചെയ്യുക. ഫോണ്ട് , സൈസ്, കളര്‍, മാര്‍ജിന്‍,  ഔട്ട്‌ലൈന്‍ തുടങ്ങിയവ അഡ്ജസ്റ്റ് ചെയ്യുക.
Opaque Box ചെക്ക് ചെയ്യുക (ഇത് ചെക്ക് ചെയ്യുമ്പോഴാണ് സബ്ടൈറ്റില്‍ ഒരു ബ്ലാക്ക് ബോക്സിനുള്ളില്‍ വരുന്നത്)3.) OK ബട്ടണ്‍ പ്രസ് ചെയ്ത് സ്റ്റൈല്‍ സേവ് ചെയ്യുക. അതിന് ശേഷം സേവ് ചെയ്ത സ്റ്റൈല്‍ നമ്മള്‍ ഉപയോഗിക്കുന്ന സബ്ടൈറ്റിലേക്ക് മാറ്റുന്നതിന് വേണ്ടി Copy to current script എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സ്ക്രിപ്റ്റിലേക്ക് സ്റ്റൈല്‍ ഓവര്‍ റൈറ്റ് ചെയ്യണോ എന്നു ചോദിച്ചാല്‍ Yes ബട്ടൺ ക്ലീക്ക് ചെയ്യുക. അതിന് ശേഷം സ്റ്റൈലിന്റെ വിന്‍ഡോ ക്ലോസ് ചെയ്യുക.

ഇനി മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തിരിക്കുന്ന സബ്ടൈറ്റിലിനു മുകളില്‍ കറക്ടായി വരുത്തുന്നതിന് ഓരോ സബ്ടൈറ്റിലിന്റെ പോസിഷന്‍ കറക്ടാണോ എന്നു ചെക്ക് ചെയ്യേണ്ടി വരും. മെയിന്‍ മെനുവില്‍ നിന്നും Video -> Open Video , മൂവി ഫയല്‍ ഓപ്പണ്‍ ചെയ്യുക.

4.) മലയാളം സബ്ടൈറ്റിലിന്റെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യുന്നതിന് , Drag SubtitleTool സെലക്ട് ചെയ്യുക, അതിന് ശേഷം മലയാളം സബ്ടൈറ്റില്‍ ഡ്രാഗ് ചെയ്ത് ഹാര്‍കോഡ് ചെയ്തിരിക്കുന്ന സബ്ടൈറ്റിലിനു മുകളില്‍ കൃത്യം വരുന്ന രീതിയില്‍  ഡ്രോപ്പ് ചെയ്യുക. ഇപ്പോള്‍ മലയാളം സബ്ടൈറ്റില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ വായിക്കാന്‍ കഴിയും. എന്നാല്‍ മറ്റൊരു ചെറിയ പ്രശ്നമുണ്ടാവാനുള്ള സാധ്യതയുണ്ട്.


5.) മലയാളം സബ്ടൈറ്റില്‍ വരുന്നതിന് മുന്നേ അടിയിലുള്ള ഹാര്‍കോഡ് ചെയ്തിരിക്കുന്ന സബ്ടൈറ്റില്‍ വരുമ്പോഴും അതു പോലെ ഹാര്‍കോഡ് ചെയ്തിരിക്കുന്ന സബ്ടൈറ്റില്‍ മായുന്നതിനു മുന്നേ മലയാളം സബ്ടൈറ്റില്‍ മാഞ്ഞുപോവുകയും ചെയ്താല്‍ , അടിയിലുള്ള സബ്ടൈറ്റില്‍ വരുന്നത് കാണാന്‍ കഴിയും. അത് ശരിയാക്കണമെങ്കില്‍ മലയാളം സബ്ടൈറ്റിലിന്റെ ടൈം കോഡ് ചെറുതായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.


6.) അതിന് ഓരോ സബ്ടൈറ്റില്‍ കോഡിലും പ്രസ് ചെയ്യുക. അപ്പോള്‍ ടൈം കോഡിന്റെ പോസിഷനിലേക്ക് വീഡിയോ വരും. ഇനി ലെഫ്റ്റ് ആരോ കീ പ്രസ് ചെയ്യുക. അപ്പോള്‍ മൂവി ഓരോ ഫ്രൈം ആയിട്ട് പുറകോട്ട് പോവും. മലയാളം സബ്ടൈറ്റില്‍ വരുന്നതിന് മുന്നേ ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്ന സബ്ടൈറ്റില്‍ വരുന്നുണ്ടോ എന്ന് ഇങ്ങനെ  ചെക്ക് ചെയ്യാം. ഇനി അങ്ങനെ അടിയിലുള്ള ഫയല്‍ വരുന്നുണ്ടെങ്കില്‍ ലെഫ്റ്റ് ആരോ കീ പ്രസ് ചെയ്ത് അത് വരുന്നതിന് മുമ്പേ ഉള്ള പോസിഷന്‍ മനസിലാക്കുക. അവിടെയുള്ള Current frame time and number എന്ന കോളത്തില്‍ നിന്നും ടൈം കോപ്പി ചെയ്യുക.


7.) ആ ടൈം കോഡ് മലയാളം സബ്ടൈറ്റിലിന്റെ സ്റ്റാര്‍ട്ടിംഗ് ടൈമിലേക്ക് പേസ്റ്റേ ചെയ്യുക.  (കോപ്പി ചെയ്യുമ്പോള്‍ മില്ലി സെകന്റിഡിന്റെ രണ്ട് പോയിന്റ് വരെ കോപ്പി ചെയ്താല്‍ മതി, അല്ലെങ്കില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ അവിടെ പേസ്റ്റ് ആവില്ല, അവിടെ രണ്ട് പോസിഷന്‍ വരെയുള്ളൂ)8.) ഇതു പോലെ സബ്ടൈറ്റില്‍ മായുമ്പോഴുമുള്ള സമയം കൃത്യമാക്കുക. Play Current line ക്ലിക്ക് ചെയ്യുമ്പോള്‍ ആ ലൈന്‍ തീരുന്ന സമയത്ത് വീഡിയോ പോസ് ആവും. റൈറ്റ്  ആരോ കീ പ്രസ് ചെയ്ത് മലയാളം സബ്ടൈറ്റില്‍ മാഞ്ഞതിന് ശേഷം അടിയിലുള്ള സബ്ടൈറ്റില്‍ കാണിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇനി അടിയിലുള്ള സബ്ടൈറ്റില്‍ പിന്നെയും മായാതെ നിക്കുന്നുണ്ടെങ്കില്‍ റൈറ്റ് ആരോ കീ പ്രസ് ചെയ്ത് അത് മായുന്നത് വരെ പ്രസ് ചെയ്യുക. മായുമ്പോള്‍ അവിടെയുള്ള Current frame time and number എന്ന കോളത്തില്‍ നിന്നും ടൈം കോഡ് കോപ്പി ചെയ്ത് End Time ല്‍ പേസ്റ്റ് ചെയ്യുക. (Play Current line ക്ലിക്ക് ചെയ്തതിന് ശേഷം റൈറ്റ് ആരോ കീ പ്രസ് ചെയ്യുമ്പോള്‍ വീഡിയോ മൂവ് ചെയ്യുന്നില്ലെങ്കില്‍ മൂവി പ്ലേ ചെയ്യുന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ശ്രമിക്കുക)


ഇതു പോലെ സബ്ടൈറ്റിലിന്റെ ഓരോ ലൈനും ശരിയാക്കുക. ഓരോ ലൈന്‍ ശരിയാക്കിയതിനു ശേഷവും മെനുവില്‍ നിന്നും സേവ് ചെയ്യാന്‍ മറക്കണ്ട.

എങ്ങനെ മലയാളം സബ്ടൈറ്റില്‍ കാണാം (How to Read Malayalam Subtitles)

ഒണ്‍ലി ഫോര്‍ വിന്‍ഡോസ് യൂസേർസ് !!!! :) 

മലയാളം സബ്ടൈറ്റില്‍ ഇവിടെ നിന്ന് ലഭിക്കുന്നത് രണ്ടു ഫോര്‍മാറ്റില്‍ ആണ് ഒന്ന് SRT ഫയലും, മറ്റൊന്ന് idx/sub ഫോര്‍മാറ്റും ആണ്. SRT ഫോര്‍മാറ്റ് യഥാര്‍ത്ഥത്തില്‍ ഒരു ടെക്സ്റ്റ് ഫയല്‍ ആണ്. ഇതില്‍ ഇന്ന സമയം മുതല്‍ ഇന്ന സമയം വരെ ഇന്ന ടെക്സ്റ്റ് ആണ് വരേണ്ടത് എന്ന നിര്‍ദേശം ആണ് ഉള്ളത്. ടൈം കോഡും അതിനു അനുസ്രിതമായ ഒരു ടെക്സ്റ്റും ആണ് ഇതില്‍ ഉണ്ടാവുക.

സിനിമ പ്ലേ ചെയ്യ്തത്തിനു ശേഷം സബ്ടൈറ്റില്‍ എന്നാ ഓപ്ഷന്‍ എടുത്തു ഇവിടെ നിന്നുള്ള SRT ഫയല്‍ സെലക്റ്റ് ചെയ്‌താല്‍ സബ്ടൈറ്റില്‍ മലയാളത്തില്‍ കാണാവുന്നതാണ്. നിങ്ങളുടെ ഓപ്പറെറ്റിംഗ് സിസ്റ്റം Windows 7 ആണെങ്കില്‍ KM Player, Media Player Classic എന്നീ പ്ലെയറില്‍ വളരെ മിഴിവോട് കൂടി സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും. Windows Media Player മലയാളം സബ്ടൈറ്റില്‍ കാണുന്നതിന് നമ്മുടെ സബ്ടൈറ്റില്‍ മൂവിയുള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക. അതിനുശേഷം സബ്ടൈറ്റില്‍ ഫയലിനെ മൂവിഫയലിന്റെ അതേ പേരിലേക്ക് റിനേം ചെയ്യുക.

ഇനി XP ആണെങ്കില്‍ ചിലപ്പോ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും. മലയാളം യൂണികോഡ് ഫോണ്ട് ആയ രചന, കാര്‍ത്തിക എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. ഇവ ഡൌണ്‍ലോഡ് ചെയ്തിട്ടും പ്രശ്നം തീരുന്നില്ലെങ്കില്‍ തല്‍ക്കാലം SRT ഫയല്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ കാണാന്‍ സാധിക്കില്ല.


പ്രത്യേകം ശ്രദ്ധിക്കുക: SRT ഫയല്‍ ഉപയോഗിച്ച് VLC മീഡിയ പ്ലെയറില്‍ മലയാളം കാണാന്‍ സാധിക്കില്ല. VLC തല്‍ക്കാലം ഈ സൗകര്യം സപ്പോര്‍ട്ട് ചെയ്യുന്നില്ല.

പൂര്‍ണമായ ആസ്വാദനത്തിനു എം-സോണ്‍ നിര്‍ദേശിക്കുന്നത് SRT ഫയല്‍ ഉപയോഗിചു കാണാന്‍ ആണ്. എന്നാലും മുകളില്‍ പറഞ്ഞ പോലെ XP യില്‍ കാണാന്‍ സാധിക്കാത്ത സാഹചര്യം വരിക ആണെങ്കില്‍ idx/SUB ഫോര്‍മാറ്റ് ഉപയോഗിക്കാം. idx/SUB ഫോര്‍മാറ്റ് ടെക്സ്റ്റ് ഫയലുകള്‍ക് പകരം ചിത്രങ്ങള്‍ ആയാണ് സബ്ടൈറ്റില്‍ സൂക്ഷിക്കുന്നത്. മുകളിലെ പോലെ തന്നെ VLC യില്‍ സിനിമ പ്ലേ ചെയ്തതിനു ശേഷം സബ്ടൈറ്റില്‍ സെലെക്റ്റ് ഓപ്ഷന്‍ എടുത്തു idx അല്ലെങ്കില്‍ SUB ഫയല്‍ സെലെക്റ്റ് ചെയ്‌താല്‍ സബ്ടൈറ്റിലുകള്‍ കാണാവുന്നതാണ്. ഇത് ചിത്രങ്ങള്‍ ആയതിനാല്‍ ഫോണ്ടിന്‍റെ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. പക്ഷെ നിലവില്‍ SRT ഫയലുകള്‍ idx/SUB ഫോര്മാട്ടിലെക് മാറ്റുമ്പോള്‍ ചില്ലക്ഷരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാവുന്നുണ്ട്, അവ വ്യക്തമായി കാണാന്‍ സാധിക്കില്ല. എങ്കിലും മുകളില്‍ പറഞ്ഞ പോലെ SRT പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഇതുപയോഗിച്ച് തീര്‍ച്ചയായും സിനിമ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.


KMPLAYER  , MEDIA PLAYER CLASSIC

മേല്പറഞ്ഞ ലിങ്കുകള്‍ വഴി രണ്ടു പ്ലെയറുകളും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് (ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ മതി കേട്ടോ)

മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണുന്നതെങ്ങിനെ എന്നു എളുപ്പത്തില്‍ വിവരിക്കുന്ന ഈ വീഡിയോ കാണൂ...

ഈ വീഡിയോ തയ്യാറാക്കിയ  Mujeeb Rahmanന് നന്ദി


ഒണ്‍ലി ഫോര്‍ മാക് യൂസേർസ് !!!! :) 

മാക്ക് ബുക്കില്‍ മലയാളം സബ് ടൈറ്റില്‍ അടങ്ങിയ വീഡിയോ വ്യക്തയില്‍ കാണുന്നതെങ്ങനെ ?
by Mujeeb Rahman

VLC , Quick Time Player , GOM Player ഒട്ടനവധി പ്ലയെര്‍സ് മാക്കില്‍ ലഭ്യമാണ് .. പക്ഷെ അവയ്ക്കൊന്നും മലയാളം സബ് ടൈറ്റിലിനു വ്യക്തത നല്‍കാന്‍ കഴിയില്ല..

അതിനു പരിഹാര മാര്‍ഗം എന്നാ നിലയില്‍ ഒരു വഴി ഇവിടെ പരിചയപെടുത്തുന്നു...
____________________________________________

1 - ആദ്യം മകിന്റെ App Store ല്‍ നിന്ന് 'Movist' എന്ന മീഡിയ പ്ലയെര്‍ പര്‍ചെഴ്സു ചെയുക.
ഇതിനു പണം ആവശ്യമാണ് , ഒര്‍ജിനല്‍ അപ്ലികേഷനുമാണ്..
https://itunes.apple.com/ae/app/movist/id461788075?mt=12

2 - അല്ലെങ്കില്‍ ഇതേ അപ്ലികേഷന്‍ വേറെ രീതിയില്‍ ഡൌണ്‍ലോഡ് ചെയാം.. ടോറന്‍റ്
വഴി ഡൌണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യാം ...
പക്ഷെ ഇത് ക്രാക്കെട് പ്രോഗ്രാമാണ്, പരിമിതമായ സവിശേഷതകല്‍ ലഭ്യമാകൂ..
ഒപ്പം നിയമ വിരുദ്ധവും.. ഈ ഓപ്ഷന്‍ ചെയുമ്പോള്‍ സ്വന്തം റിസ്കില്‍ ചെയുക .. :) :) :)
_______________________

ഇനി അടുത്ത സ്റ്റെപ് ഭാഷ എന്ക്കോടിംഗ് സെറ്റിംഗ്സ് ആണ് ..
# ഇന്‍സ്റ്റാള്‍ ചെയ്‌ത Movist അപ്ലിക്കേഷന്‍ തുറന്ന് അതിന്റെ Preferences സെറ്റിംഗില്‍ പോകുക ..
# തുടര്‍ന്ന് സബ് ടൈറ്റില്‍ ടാബ് സെലക്ട്‌ ചെയുക. അതില്‍ Text Encoding ഓപ്ഷന്‍ സെലക്ട്‌ ചെയുക.
# തുടര്‍ന്ന് ഭാഷ ക്രമികരികേണ്ട ഒരു ബോക്സ്‌ വരും. അതില്‍ + (add) ക്ലിക്ക് ചെയ്ത് Blatic (windows ) ആഡ് ചെയുക.
# തുടര്‍ന്ന് Blatic (windows ) വലിച്ചു മുകളില്‍ കൊണ്ട് വരുക.. എല്ലാം ക്ലോസ് ചെയുക.

ഇനി മലയാളം സബ് ടൈറ്റില്‍ ഉള്ള ചിതം ഒന്ന് ഓപ്പണ്‍ ചെയ്ത് നോക്കൂ.. കാണുക വ്യത്യാസം :) ഒപ്പം കുറച്ചുകൂടി മനസിലാക്കാന്‍ വേണ്ടി ഈ വീഡിയോ ക്ലിപ്പും ഉപകരിക്കും ...Only for Android Users (അന്ട്രോയിട് ഫോണിൽ )


***************************************************************

പലരും ചോദിക്കുന്ന സംശയമാണ് ഫോണിലോ ടാബ്ലറ്റിലോ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണാന്‍ സാധികുമോ എന്നത്. തീര്‍ച്ചയായും Android പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന ഫോണില്‍ നിങ്ങള്ക്ക് മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണാന്‍ സാധിക്കും.


മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ഇവിടെ കൊടുക്കുന്ന മലയാളം srt ഫയല്‍ വര്‍ക്ക്‌ ചെയ്യും... ജെല്ലിബീന്‍ വേര്‍ഷന്‍ 4.1.2 ആണ് എങ്കില്‍ ഫോണിലെ തന്നെ default വിഡിയോ പ്ലയറില്‍ subtitle വര്‍ക്ക്‌ ചെയ്യും... അതിനായി വിഡിയോ പ്ലയറില്‍ കാണേണ്ടത് ഏതു സിനിമ ആണോ അത് തുറന്നിട്ട്‌ സെറ്റിംഗ്സ് എടുക്കുക... അതില്‍ സബ് ടൈറ്റില്‍ ഓണ്‍ ചെയ്യുക... അപ്പൊ വിഡിയോ പ്ലയര്‍ തന്നെ ഓട്ടോമാറ്റിക് ആയി ഫോണില്‍ സേവ് ചെയ്തിട്ടുള്ള srt ഫയല്‍ detect ചെയ്തോളും... പിന്നെ സബ് ടൈറ്റിലും സീനും തമ്മില്‍ സമയവ്യത്യാസം ഉണ്ടെങ്കില്‍ sync option വെച്ച് രണ്ടും കൃത്യമായി സെറ്റ്‌ ചെയ്യാം....


ഇനി മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്ത ഫോണ്‍ ആണെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് anjali.karthika, kaumudi. akshar ഇതില്‍ ഏതെന്കിലും ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക.... മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക... ഫോണ്‍ ബൂട്ട് ആവുമെന്നാണ് മിക്ക ടെക് സൈറ്റുകളിലും പറയുന്നത്.... അത് കൊണ്ട് ഫോണിനു എന്താ സംഭവിക്കുക അല്ലെങ്കില്‍ ഫയല്‍ എന്തെങ്കിലും നഷ്ടമാകുമോ എന്നൊന്നും എനിക്കറിയില്ലാ.. കാരണം ഞാനിതു വരെ അത് ചെയ്തു നോക്കിയിട്ടില്ല എന്നത് തന്നെ.... do it with your own risk.....


ഇനി ജെല്ലിബീന്‍ വേര്‍ഷന്‍ 4.1.2 നും മുന്‍പത്തെ വേര്‍ഷന്‍ ആണ് എങ്കില്‍ വിഷമിക്കണ്ടാ... MX player എന്ന app പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്തു അതില്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ഓപണ്‍ ചെയ്യുക.... അതിലും സെറ്റിംഗ്സ് എടുക്കുക... സബ് ടൈറ്റില്‍ സെലക്ട്‌ ചെയ്യുക... ഓപ്പണ്‍ എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്തു srt ഫയല്‍ ഏതു ഫോള്‍ഡറിലാണോ അത് സെലക്ട്‌ ചെയ്തു വിഡിയോ പ്ലയറില്‍ ലോഡ്‌ ചെയ്യുക... സബ് ടൈറ്റില്‍ വര്‍ക്ക്‌ ചെയ്തോളും... അതിലും sync option ആവശ്യമെന്കില്‍ ഉപയോഗിക്കുക.... എന്റെ അഭിപ്രായത്തില്‍ MX പ്ലയറില്‍ സിനിമ കാണുന്നതാണ് മറ്റേതു പ്ലയറില്‍ കാണുന്നതിലും സുഖം....

നന്ദി: Sandeepതര്‍ജിമ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്,(How to Make Malayalam Subtitles?) (For Windows 7 users)


മലയാള സബ് ടൈറ്റില്‍ ഉണ്ടാക്കുക എന്നാല്‍  നിലവിലുള്ള മികച്ച ഇംഗ്ലീഷ് സബ്ടൈറ്റിലിന് മലയാള പരിഭാഷ ചെയ്യുക എന്നതാണ്  നിലവിലുള്ള ലളിതമായ മാര്‍ഗം. വളരെ straight forword ആയ സംഗതി ആണ്, അത് കൊണ്ട് തന്നെ അത്ര എളുപ്പത്തില്‍ നടക്കുകയും ഇല്ല. കാരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു ക്ലിക്കില്‍ വിവര്‍ത്തനം നടത്താനുള്ള   സംവിധാനവും  ഉണ്ടെങ്കിലും അവയുടെ വിവര്‍ത്തനം പരിതാപകരമാണ്.

സിനിമ തര്‍ജിമ ചെയ്യുന്നവര്‍ ആദ്യമായി സിനിമ കൈയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക, ഇല്ലെങ്കിലും എഡിറ്റിംഗ് നടക്കും എങ്കിലും ചില സാഹചര്യങ്ങളില്‍ സിനിമ കണ്ടു സാഹചര്യത്തിന് അനുസരിച്ച് മലയാളീകരിക്കേണ്ടി വരും സംഭാഷണങ്ങള്‍, ഇംഗ്ലീഷില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം ചിലപ്പോള്‍ കല്ല്‌ കടിചെക്കാം.

പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുക. SRT ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ ഫയലാണ്  കൂടുതല്‍ പോപ്പുലറും പരിഭാഷ ചെയ്യുന്നതിനും മറ്റും എളുപ്പമുള്ള ഫോര്‍മാറ്റ്. SRT ഫയലില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സമയവും , സ്ക്രീനില്‍ കാണിക്കേണ്ട ടെക്സ്റ്റും.  ഉദാഹരണത്തിന്7
00:01:22,566 --> 00:01:24,085
What happens next Sunday?
7 എന്നത് സ്വീകന്‍സ് നമ്പറിനെ കുറിക്കുന്നു.
00:01:22,566 --> 00:01:24,085 എന്നത്  ഇത്ര സമയം മുതല്‍ ഇത്ര സമയം വരെ എന്നതിനെ കുറിക്കുന്നു. (HH:MM:SS,XX  മണിക്കുര്‍:മിനുട്ട്:സെക്കന്റ്, മില്ലി സെക്കന്റ് )
What happens next Sunday? എന്ത് ടെക്സ്റ്റാണ് കാണിക്കേണ്ടത് എന്നതിനെ കുറിക്കുന്നു.


ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഫയല്‍ നോട്ട്പാഡില്‍ തുറക്കുക. ഇംഗ്ലീഷുലുള്ള ടെക്സ്റ്റിന് അനുയോജ്യമായ  വിവര്‍ത്തനം മലയാളത്തില്‍  ടൈപ്പ് ചെയ്യുക.  പരിഭാഷപ്പെടുത്തിയതിന് ശേഷം ഇംഗ്ലീഷിലുള്ള ടെക്സ്റ്റ് ഡിലീറ്റ് ചെയ്യുക. അങ്ങനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് ശേഷം ഈ ഫയല്‍ സേവ് ചെയ്യുക.

ഇങ്ങിനെ ചെയ്യുമ്പോള്‍ ആദ്യത്തെ സേവ് ചെയ്യുന്ന സാഹചര്യത്തില്‍ File-->save as ക്ലിക്ക് ചെയ്തു ഫയല്‍ നാമം കൊടുക്കെണ്ടത്തിനു താഴെ ആയി Encodng എന്നാ ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ നിന്ന് ASCII എന്നത് മാറ്റി UTF-8 ആക്കി മാറ്റുക. ഓര്‍ക്കുക ഒരുപാട് എഡിറ്റ്‌ നടത്തിയതിനു ശേഷം സേവ് ചെയ്യുമ്പോള്‍ ഇത് മറന്നു പോയാല്‍ നിങ്ങള്‍ പരിതപിക്കേണ്ടി വരും കാരണം പിന്നീട് നിങ്ങള്‍ തുറക്കുമ്പോള്‍ മലയാളത്തിനു പകരം കുറെ ഇഷ്ട്ടികകള്‍ ആയിരിക്കും കാണുക, മലയാളം എല്ലാം നഷ്ട്ടപെടും. ആയതിനാല്‍ ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുക.

സബ്ടൈറ്റില്‍ നിര്‍മാണത്തിന് ഒരാമുഖം

text-എഡിറ്ററില്‍ സബ്ടൈറ്റില്‍ നിര്‍മിക്കാം...

SubtitleEdit


ഇതില്‍ നമ്മുടെ സബ്ടൈറ്റില്‍ തുറക്കുക ഇതിലും മുകളില്‍ വലത്ത് ഭാഗത്ത്‌ Encoding കാണാവുന്നതാണ് അത്  UTF-8 എന്നതാക്കി മാറ്റുക, പിന്നീട് തര്‍ജിമ ചെയ്യുമ്പോള്‍ ഒറിജിനല്‍ ഫയല്‍ വലതു ഭാഗത്ത്‌ വേറെ താനെ കാണുന്നതിനു വേണ്ടി File-->Open Original Subtitle(Translator mode...) എന്ന സൗകര്യം ഉപയോഗിക്കാം, ഇതില്‍ നിങ്ങള്‍ ആദ്യം തുറന്ന ഫയല്‍ തന്നെ തുറക്കുക. ഇപ്പോള്‍ ഒരു ഫയല്‍ നിങ്ങളുടെ ഇടതു ഭാഗത്തും വേറെ ഒരെണ്ണം നിങ്ങളുടെ വലതു ഭാഗത്തും കാണാം. വലതു ഭാഗത്തുള്ളത് അതെ പടി നില്‍ക്കുകയും ഇടതു ഭാഗത്ത് ഉള്ളത് നിങ്ങള്‍ക്ക് എഡിറ്റ്‌ ചെയ്യുകയും ചെയ്യാം. . . ഒരു വരി ഇതേ പടി ഓര്‍മ്മ വച്ച് മുഴുവന്‍ വിവര്‍ത്തനം ചെയ്യുന്ന ബുദ്ധിമുട്ട് ഇത് മൂലം ഒഴിവാക്കാം നിങ്ങളുടെ റെഫെറന്സിനു വേണ്ടി വലതു ഭാഗത്ത്‌ ഒറിജിനല്‍ വരികള്‍ ഇപ്പോഴും കാണാം. . . പിന്നെ നിങ്ങളുടെ വര്‍ക്ക് സേവ് ചെയ്തതിനു ശേഷം അതിന്റെ ഒരു കോപ്പി വേറെ ഉണ്ടാക്കി സേവ് ചെയ്യുക, ഇത് ചെയ്യാത്ത പക്ഷം ചില പ്രശ്നങ്ങള്‍ എനിക്ക് നേരിട്ട്, എന്തായാലും ഒരു കോപ്പി വേറെ സേവ് ചെയ്തു വച്ചോളു, റിസ്ക്‌ എടുക്കേണ്ട

SubtitleEdit സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എങ്ങനെ എഡിറ്റ്‌ ചെയ്യാം എന്നതു മനസിലാക്കാന്‍ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ

How to edit using 'Subtitle Edit'


ഇനി SubtitleEditല്‍ തന്നെ വീഡിയോ കാണാന്‍ സാധിക്കും, കൂടുതല്‍ സൗകര്യം ഇത് മൂലം ഉണ്ട്, അതിനായി Video-->Open Video File കൊടുക്കുക, എന്നിട്ട് നമ്മുടെ പടം സെലെക്റ്റ് ചെയ്യുക, താഴത് വലതു ഭാഗത്ത്‌ വീഡിയോ വരണം. ഇല്ലെങ്കില്‍ Video--> Show/Hide Video എന്നത് സെലെക്റ്റ് ചെയ്യുക അല്ലെങ്കില്‍ CTRL+Q അമര്‍ത്തുക. ഇപ്പോള്‍ താങ്കള്‍ക്കു വീഡിയോ കാണാം. . എഡിറ്റ്‌ ചെയ്യുന്നതിന് അനുസരിച്ച് സാബ്‌ ടൈറ്റില്‍ അപ്പോള്‍ തന്നെ വീഡിയോയിലും കാണാന്‍ സാധിക്കും (വിശദമായ വായനയ്ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക )

LCD ടിവിയിൽ മലയാളം സബ്ടൈറ്റിൽ കാണുന്നതിന്

LCD ടിവിയിൽ സാധരണയായി srt ഫോർമാറ്റിലുള്ള മലയാളം സബ്ടൈറ്റിൽ സപ്പോർട്ട് ചെയ്യാറില്ല. മലയാളം സബ്ടൈറ്റിലോടു കൂടി ചിത്രം കാണണമെങ്കിൽ സബ്ടൈറ്റിൽ ഹാർഡ്കോഡ് ചെയ്യുകയാണ് സാധാരണ ചെയ്യാറുള്ളത്. ഹാർഡ്കോഡ് ചെയ്യുക എന്നാൽ സബ്ടൈറ്റിൽ മൂവിയുടെ വീഡിയോമായി യോജിപ്പിക്കുകയാണ്. അങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നെ സബ്ടൈറ്റിൽ ഓഫ് ചെയ്യാനുള്ള ഓപ്ഷനുണ്ടാവില്ല, കൂടാതെ ഹാർഡ്കോഡ് ചെയ്യാമ്പോൾ മൂവിയുടെ ക്ലാരിറ്റി, സൈസ് എന്നിവ മാറുകയും ചെയ്യും. കൂടാതെ ഹാർഡ് കോഡ് ചെയ്യുമ്പോൾ നല്ല ഔട്ട്പുട്ട് കിട്ടുന്നതിന് (കുറഞ്ഞ സൈസിൽ, നല്ല ക്ലാരിറ്റി) വളരെ അധികം സമയവും വേണ്ടിവരും. മൂവിയുടെ മൊത്തം ലെഗ്തിലും (running time) കൂടുതൽ സമയം എൻകോഡ് ചെയ്യുന്നതിന് വേണ്ടി വരും.

മലയാളം സബ്ടൈറ്റിൽ ടിവിയിൽ കിട്ടുന്നതിന് കുറച്ച് കൂടി എളുപ്പമുള്ള വഴി മൂവി ഫയലിൽ idx/sub ഫോർമാറ്റിലുള്ള സബ്ടൈറ്റിൽ ഫയൽ എംബഡ് ചെയ്യുകയാണ്. സബ്ടൈറ്റിൽ എംബഡ് ചെയ്യതിട്ടുള്ള MP4, MKV ഫോർമാറ്റിലുള്ള ഫയൽ സാധരണയായി ഇത്തരം ടിവികൾ സപ്പോർട്ട് ചെയ്യാറുണ്ട്.
അതിന് ആദ്യം മലയാളം സബ്ടൈറ്റിൽ idx/sub ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യണം. അതിനു ശേഷം ആ ഫയൽ നമ്മുടെ മൂവി ഫയലിന്റെ കൂടെ എംബഡ് ചെയ്യുകയും വേണം. ഇങ്ങനെ ചെയ്യുമ്പോൾ മൂവിയുടെ ക്ലാരിറ്റിയെ ഒരു തരത്തിലും അത് ബാധിക്കില്ല. കൂടുതെ മൂവിയുടെ സൈസിന്റെ കൂടെ idx/sub ഫോർമാറ്റിലുള്ള സബ്ടൈറ്റിലിന്റെ സൈസും കൂടി കൂടുകയേ ഉള്ളൂ. സാധരണയായി idx/sub ഫയൽ നാലോ അഞ്ചോ എംബി സൈസാണ് ഉണ്ടാകാറ്. കൂടാതെ idx/sub ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യുന്നതിനും, അത് എംബഡ് ചെയ്യുന്നതിനും ഹാർഡ്കോഡ് ചെയ്യുന്നതിനെടുക്കുന്ന സമയം വേണ്ടിവരികയുമില്ല.
SubtitleEdit എന്ന സോഫ്റ്റ്‌വെയറിൽ നമുക്ക് srt ഫോർമാറ്റിലുള്ള സബ്ടൈറ്റിലിനെ idx/sub ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യാവുന്നതാണ്. സാധരണയായി സബ്ടൈറ്റിൽ ഫയൽ (srt, ssa) ടെക്സ്റ്റ് ഫോർമാറ്റിലായിരിക്കും ഉള്ളത്, എന്നാൽ idx/sub ഫോർമാറ്റിൽ അത് picture ഫോർമാറ്റിലായിരിക്കും ഉള്ളത്. അതായത് idx/sub ഫോർമാറ്റിലുള്ള നമ്മുടെ മലയാളം ടെക്സ്റ്റ്, ബിറ്റ്മാപ്പ് (ചിത്രരൂപം) ത്തിലേക്ക് കൺവേർട്ട് ചെയ്യും. (ചിത്രം:1)


SubtitleEdit ൽ നമ്മുടെ മലയാളം സബ്ടൈറ്റിൽ srt ഫോർമാറ്റിലുള്ളത് ഓപ്പൺ ചെയ്യുക.
File -> Export -> Vobsub (idx/sub) ക്ലീക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോവിൽ സബ്ടൈറ്റിലിന്റെ ഫോണ്ട്, സൈസ് തുടങ്ങിയ പ്രോപ്പർട്ടികൾ സെറ്റ് ചെയ്യുക. ഇവിടെ ഓർക്കേണ്ടത് Video res ന് അനുസരിച്ച് Font size സെറ്റ് ചെയ്യണമെന്നതാണ്. കുറഞ്ഞ Video res ന് കുറഞ്ഞ Font size സെറ്റ് ചെയ്യുന്നതായിരിക്കും ഉചിതം.Video res 1280X688 സൈസാണെങ്കിൽ, ഫോണ്ട് മീരയാണെങ്കിൽ ഫോണ്ട് സൈസ് 28 ൽ സെറ്റ് ചെയ്താൽ മതിയാകും. (ചിത്രം:2)

അതിനു ശേഷം Export all lines... ബട്ടൺ ക്ലിക്ക് ചെയ്യുക.
(ഒരു പ്രത്യേക കാര്യം, SubtitleEdit ൽ Export ചെയ്യുമ്പോൾ ഫോണ്ട് Arial അല്ലെങ്കിൽ എറർ കാണിക്കാറുണ്ട്. എന്നാൽ ഫോർമാറ്റിംഗ് കാരക്ടറുകളായ nwj, nwzj തുടങ്ങിയ എല്ലാം റിമൂവ് ചെയ്യുകയാണെങ്കിൽ മറ്റുള്ള ഫോണ്ടിലേക്കും കൺവേർട്ട് ചെയ്യവുന്നതാണ്, ഇത് സോഫ്റ്റ്‌വെയറിന്റെ ഒരു ബഗ്ഗാണ്. MaestroSBT-Unicode ഉം Son2VobSub ഈ രണ്ട് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നമുക്ക് ssa ഫോർമാറ്റിലുള്ള ഫയലിനെ idx/sub ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യാവുന്നതാണ്. )
മൂവി ഫയൽ mp4 ആണെങ്കിൽ idx/sub ഫോർമാറ്റിലുള്ള സബ്ടൈറ്റിൽ മൂവിയുമായി എംബഡ് ചെയ്യുന്നതിന് My MP4Box GUI എന്ന സോഫ്റ്റ്‌വെയറും, മൂവി ഫയൽ mkv ആണെങ്കിൽ mkvtoolnix-gui എന്ന സോഫ്റ്റ്‌വെയറുമാണ് ഉപയോഗിക്കേണ്ടത്.

My MP4Box GUI ഓപ്പൺ ചെയ്യുക. അതിൽ Mux എന്ന ടാബിലുള്ള Add ബട്ടൺ ക്ലിക്ക് ചെയ്ത് mp4 മൂവി ഫയൽ ഓപ്പൺ ചെയ്യുക. അതിനു ശേഷം Add ബട്ടൺ തന്നെ ക്ലിക്ക് ചെയ്ത് idx സബ്ടൈറ്റിൽ ഫയൽ ആഡ് ചെയ്യുക. ഒന്നിൽ കൂടുതൽ സബ്ടൈറ്റിൽ ആഡ് ചെയ്യുകണമെങ്കിലും അതു പോലെ ഓരോന്ന് ആഡ് ചെയ്യുക. അതിനു ശേഷം Add to Queue ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ആ വിൻഡോയിലുള്ള Start ബട്ടൺ ക്ലിക്ക് ചെയ്യുക. (ചിത്രം:3,4)

MKVToolNix GUI ഓപ്പൺ ചെയ്യുക. Left side ലെ Merge എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. Add source files ക്ലിക്ക് ചെയ്ത് വീഡിയോ ഫയലും അതിന്റെ മലയാളം idx സബ്ടൈറ്റിൽ ഫയലും ആഡ് ചെയ്യുക. Output ടാബിൽ ക്ലിക്ക് ചെയ്ത് ഔട്ട് പുട്ട് ഫയലിന്റെ പേര് കൊടുക്കുക. അതിനു ശേഷം Start muxing ക്ലിക്ക് ചെയ്യുക. (ചിത്രം:5)

നമ്മുടെ കയ്യിലുള്ള മൂവി ഫയലിന്റെ ഫോർമാറ്റ് avi ആണെങ്കിൽ നേരിട്ട് idx/sub സബ്ടൈറ്റിൽ അതിലേക്ക് നേരിട്ട് mux ചെയ്യാൻ സാധിക്കില്ല. എന്നാൽ MKVToolNix GUI ഉപയോഗിച്ച് തന്നെ നമുക്ക് avi ഫയലും സബ്ടൈറ്റിലും mux ചെയ്യാനാവും. ഔട്ട്പുട്ട് ഫയൽ mkv ഫയലായിരിക്കും എങ്കിലും അതിന്റെ വീഡിയോ എൻകോഡിംഗ് മാറ്റം ഒന്നും വരുത്താതനിനാൽ സാധരണ mkv ഫയൽ mux ചെയ്യാനെടുക്കുന്ന സമയമേ ഇതിനും എടുക്കുകയുള്ളൂ.


MSone Subtitle Submission

നിങ്ങളുടെ സബ്ടൈറ്റിൽ പരിഭാഷ  എംസോണിന്റെ  റിലീസിന് പരിഗണിക്കുന്നതിന്  താഴെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ എംസോണിന് msonesubs@gmail.com ലേക്ക് email ചെയ്യുക.

email ന്റെ സബ്ജെക്ട് ലൈനിൽ "MSone Subtitle Submission" എന്നു ചേർത്ത് അയക്കുന്ന മെയിലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

email  ൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.

1.) പരിഭാഷപ്പെടുത്തിയ സിനിമയുടെ പേര് , വർഷം
2.) നിങ്ങളുടെ പേര് (ഇംഗ്ലീഷിലും മലയാളത്തിലും)
3.) നിങ്ങളുടെ മെയിൽ ഐഡി, സോഷ്യൽ മീഡിയിൽ കൂടി ബന്ധപ്പെടുന്നതിനുള്ള ഐഡി
4.) സിനിമയുടെ IMDb ലിങ്ക്
5.) പരിഭാഷപ്പെടുത്തിയ സബ്ടൈറ്റിലിന്റെ srt ഫോർമാറ്റിലുള്ള ഫയൽ
6.) സിങ്കാവുന്ന ടോറന്റ് ഇൻഫോ


NB: ഗൂഗ്ലീൾ ട്രാൻസ്ലേഷൻ, സ്വന്തമായി ചെയ്തതല്ലാത്ത സബ്ടൈറ്റിൽ  എന്നിവ ഒരു കാരണവശാലും എംസോൺ റിലീസിന് പരിഗണിക്കുന്നതല്ല.

Tuesday, October 30, 2012

മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത്.

മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത്.

നിങ്ങളുടെ ടിവിയില്‍ USB വഴി മലയാള സബ്ടൈറ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നു , പക്ഷെ മലയാളം സബ്ടൈറ്റില്‍ ടിവി സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലോ  ? പിന്നെ ഉള്ള ഒരു വഴി മലയാളം സബ്ടൈറ്റില്‍ മൂവി ഫയലില്‍ ഹാര്‍കോഡ് ചെയ്യുക മാത്രമാണ് (മൂവി ഫയലിനോട് സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ സബ്ടൈറ്റില്‍ ഓഫ് ചെയ്യാന്‍ കഴിയില്ല... )

സബ്ടൈറ്റില്‍ ഹാര്‍കോഡ്  ചെയ്യുന്നതിന് പലതരം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുണ്ട്. എന്നാല്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നതും ഫ്രീയായിട്ടുള്ളതുമായിട്ടുള്ള ഒരു സോഫ്റ്റ്‌വെയറാണ് MeGUI. ആദ്യം MeGUI ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. MeGUI കുറച്ച് സോഫ്റ്റവെയറുകളുടെ ഒരു ബണ്‍ഡിലാണ്. ആദ്യ തവണ റണ്‍ ചെയ്യുമ്പോള്‍ അത് അപ്ഡേഷന്‍ ചോദിക്കും. അപ്ഡോറ്റ് ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മലയാളം സബ്ടൈറ്റില്‍ മൂവി ഫയലിനോട് എങ്ങിനെ ഹാര്‍കോഡ് ചെയ്യാം എന്നു നോക്കാം.

അതിനു മുമ്പ് പ്രധാന മൂവി ഫോര്‍മാറ്റുകളെ കുറിച്ച് ഒരു വാക്ക്. ഒരു മൂവി ഫയല്‍ എന്നു പറയുമ്പോള്‍ അതില്‍ വിഡിയോ ഉണ്ടാകും ഓഡിയോ ഉണ്ടാകും ചിലതില്‍ സബ്ടൈറ്റില്‍ ഉണ്ടാകും ചിലപ്പോള്‍ ചാപ്റ്റര്‍ ഇന്‍ഫോര്‍മേഷനുണ്ടാകും. അങ്ങനെ കുറച്ചധികം വിത്യസ്ത ഫോര്‍മാറ്റിലുള്ള മീഡിയകളുടെ കണ്‍ഡൈനറാണ് ഒരു മൂവി ഫയല്‍, പ്രധാനപ്പെട്ട മൂവി ഫോര്‍മാറ്റുകളായ AVI, MP4, MKV തുടങ്ങിയവയാണ്. MeGUI ഉപയോഗിച്ച് പ്രധാനപ്പെട്ട ഈ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ എല്ലാം എന്‍കോഡ് ചെയ്യന്‍ സാധിക്കും.


ആദ്യം മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് നമ്മള്‍ സാധാരണ വീഡിയോ കാണുമ്പോള്‍  ഉപയോഗിക്കുന്ന srt ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ മതിയാകില്ല. പകരം ssa ഫോര്‍മാറ്റിലുള്ള ഫയലാണ് വേണ്ടത്. srt ഫോര്‍മാറ്റിലുള്ള ഫയലിനെ ssa ഫോര്‍മാറ്റിലാക്കുന്നത് വേണ്ട സോഫ്റ്റ്‌വെയറാണ് SubtitleEdit. SubtitleEdit ല്‍ srt ഓപണ്‍ചെയ്യുക. ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നതിന് മുമ്പ് ssa ഫോര്‍മാറ്റിലുള്ള സബ്ടൈറ്റിലിന്റെ ഡിഫോള്‍ട്ടായുള്ള ഫോണ്ട് സെറ്റ് ചെയ്യുക . srt ഫയലിന് വിത്യസ്തമായി ssa ഫയല്‍ ഫോണ്ടിനെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവെക്കും. അതിന് Option -> Settings - > ASS/SSA Style ->  Choose Font എടുത്ത് ആവിശ്യമുള്ള ഫോണ്ട് സെറ്റു ചെയ്യുക.

അതിന് ശേഷം ഫയല്‍ മെനുവിലെ Save As ഉപയോഗിച്ച് നമുക്ക് ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. അതിന് Save As ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്‍ഡോവിലേ Save As Type ല്‍ Sub Station Alfa (*.ssa)  സെലക്ട് ചെയ്ത് , മൂവി ഫയലുള്ള അതേ ഫോള്‍ഡറില്‍ തന്നെ ആ ഫയല്‍ സേവ് ചെയ്യുക

MeGUI ഓപണ്‍ ചെയ്യുക. Tools -> File Indexer സെലക്ട് ചെയ്യുക. Input File ല്‍ നമുക്ക് ഹാര്‍കോഡ് ചെയ്യേണ്ട മൂവി ഫയല്‍ സെലക്ട് ചെയ്യുക.

 Audio Encoding ല്‍ നമുക്ക് ആവിശ്യമുള്ള Audio ചെക്ക് ചെയ്യുക. അതിന് ശേഷം Queue ക്ലിക്ക് ചെയ്യുക. മൂവിയുടെ വലിപ്പത്തിനും എന്‍കോഡിംഗിനും അനുസരിച്ച് അതിനു സമയമെടുക്കം.

അതിനു ശേഷം വരുന്ന MeGUI -  AviSynth  script creator വിന്‍ഡോവിലെ Script എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

അവിടെ #deinterlace മുകളിലായ് രണ്ട് ലൈനുകള്‍ ആഡ് ചെയ്യുക. ആദ്യം VSFilter.dll എവിടെയാണെന്ന് നോക്കി അതിന്റെ പാത്ത് കണ്ടുപിടിക്കുക അതിന് അനുസരിച്ച് സെറ്റ്  ചെയ്യുക, അതു പോലെ തന്നെ ssa ഫോര്‍മാറ്റിലുള്ള ഫയലിന്റെ പാത്തും ഫയല്‍ നൈമും കൊടുക്കുക.
LoadPlugin("C:\Program Files\MeGUI_2153_x86\tools\avisynth_plugin\VSFilter.dll")
TextSub("H:\Hollywood\Man of Steel (2013)\Man.of.Steel.2013.720p.BluRay.x264.YIFY.ssa")

അതിനു ശേഷം Preview AVS Script എന്ന ബട്ടനില്‍ പ്രസ് ചെയ്തു മലയാളം സബ്ടൈറ്റില്‍ ശരിക്കും വരുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുക.

അടുത്ത സ്റ്റെപ്പിനു മുമ്പായി Video File ന്റെ Video  Bitrate എത്രയാണെന്ന് ഓര്‍ത്തുവെയ്ക്കുക. Tools -> Bitrate Calculate ക്ലിക്ക് ചെയ്യുക. അവിടെ Calculate By -> Video Bitrate എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുക അവിടെ നേരത്തെ കണ്ടുപിടിച്ച മൂവിയുടെ Video  Bitrate കൊടുക്കുക. അതിന് ശേഷം Apply ക്ലിക്ക് ചെയ്യുക copy calculated bitrate into current video setting എന്നിടത്ത് Yes ക്ലിക്ക് ചെയ്യുക.

Video Encoding ഉം Audio Encoding ലേയും Queue ക്ലിക്ക് ചെയ്യുക. കുറച്ചധികം സമയം എടുത്ത് Video യും Audio യും Encode ചെയ്യും. പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലില്‍ ഇപ്പോള്‍ സബ്ടൈറ്റില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുണ്ടാവും.

ഇനി പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലും Audio ഫയലും ഒന്നിപ്പിക്കുന്നതിന് Muxer ഏത് ഫോര്‍മാറ്റിലാണ് Video ക്രിയേറ്റ് ചെയ്തിട്ടുള്ള അതില്‍ Mux ചെയ്യുന്നതിന് അതിന് അനുസരിച്ചുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അവിടെ Video യും Audio യും Input ല്‍ സെലക്ട് ചെയ്യുക. അതിനു ശേഷം Queue  ക്ലിക്ക് ചെയ്യുക.

 ഇപ്പോള്‍ മലയാളം സബ്ടൈറ്റില്‍ നിങ്ങളുടെ മൂവി ഫയലുമായി ഹാര്‍കോഡ് ചെയ്തിട്ടുണ്ടാവും.

ഡൗണ്‍ലോഡ് ലിങ്കുകള്‍

ഡൗണ്‍ലോഡ് ലിങ്കുകള്‍

01)
സബ്ടൈറ്റില്‍ എഡിറ്റ് ചെയ്യുന്നതിനും , വിത്യസ്തമായ സബ്ടൈറ്റില്‍ ഫോര്‍മാറ്റിലേക്കും കണ്‍വേര്‍ട്ട് ചെയ്യുന്നതിനും അത്യവിശ്യം വേണ്ട സോഫ്റ്റ്‌വെയര്‍
SubtitleEdit (Latest releases)
SubtitleEdit-3.4.3-Setup & Microsoft .NET Framework 4 Client Profile (DropBox)

02)
മലയാളം സബ്ടൈറ്റില്‍ മികവാര്‍ന്ന രീതിയില്‍ കാണുന്നതിന് വേണ്ട മൂവി പ്ലയറുകള്‍
Media Player Classic
KM Player

03)
മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍
മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ (DropBox)
സബ്ടൈറ്റില്‍ റിസിങ്ക് ചെയ്യുന്നതിന്

മിക്കപ്പോഴും അനുഭവപ്പെടുന്ന പ്രശ്നമാണ് കയ്യിലുള്ള മൂവി കാണുമ്പോള്‍ സബ്ടൈറ്റില്‍ വേണ്ട സമയത്ത് വരാത്തത് അഥവാ സിങ്ക് ചെയ്യ്തു വരാത്തത്.

മൂവി ഫയലിന്റെ മൊത്തം സമയദൈര്‍ഘ്യവും അതിന്റെ ഫ്രൈം പെര്‍ സെക്കന്റ്  (fps) എന്നവയാണ് ഒരു സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതിന് അടിസ്ഥാനമാവുന്ന പ്രധാന ഘടകങ്ങള്‍ .

നിങ്ങളുടെ കയ്യിലുള്ള മൂവി ഫയലിന്റെ ലെംഗതും fps ഉം ഇവിടെന്ന്
ഡൌണ്‍ലോഡ് ചെയ്യുന്ന സബ്ടൈറ്റില്‍ ഫയലിന്റെ ലെംഗതും fps  ഒരു പോലെ  ആണെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതായിരിക്കും.

മൂവി ഫയലിന്റെ മൊത്തം സമയദൈര്‍ഘ്യം നമ്മുടെ സബ്ടൈറ്റിലിന്റെ ലെംഗതും  സൈം അല്ലെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്ത് കാണുവാന്‍ സാധ്യതയില്ല

മൂവി ഫയലിന്റെ fps ഉം സബ്ടൈറ്റിലിന്റെ fps ഉം സൈം അല്ലെങ്കില്‍ സബ്ടൈറ്റില്‍  സിങ്ക് ചെയ്തു കാണില്ല, എന്നാല്‍ SubTitleEdit പോലെയുള്ള സോഫ്റ്റ്‌വെയര്‍  ഉപയോഗിച്ച് നമുക്ക് സബ്ടൈറ്റില്‍ റിസിങ്ക് ചെയ്യുവാന്‍ സാധിക്കും.

മെത്തേഡ് 1.
by സാഗർ കോട്ടപ്പുറം

ഇവിടുന്നു് കിട്ടിയ മലയാളം സബ്ടൈറ്റില്‍ സിങ്ക് ആയില്ലെങ്കില്‍ സിങ്ക് ആവുന്ന ഒരു ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യുക (പടത്തിന്റെ പേരും റിപ്പെരുടെ പേരും കൊടുത്തു സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടുമെന്ന് പറയേണ്ടല്ലോ).

SubTitleEdit ല്‍ നമ്മുടെ മലയാളം സബ്ടൈറ്റില്‍ ഓപണ്‍ ചെയ്യുക (സിങ്ക് ചെയ്യാത്തത് ) എന്നിട്ട്  SubTitleEdit  ലെ മെനുവില്‍ നിന്നും Synchronize എന്ന ഓപ്ഷനില്‍ പോയി Sychronize via other Subtitle എന്ന ഓപ്ഷന്‍ എടുക്കുക.  അവിടെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു വച്ചിട്ടുള്ള  Synch ചെയ്യുന്ന ഇംഗ്ലീഷ് സബ്ടൈറ്റില്‍ സെലക്ട് ചെയ്യുക.

അതില്‍ സിങ്ക് ആവുന്ന ഇംഗ്ലീഷ് സുബ്ടൈറ്റില്‍ ഡയലോഗില്‍ ക്ലിക്ക് ചെയ്തു് അതെ അര്‍ത്ഥത്തില്‍ ഉള്ള മലയാളം ഡയലോഗ് ഡബ്ബിള്‍ ക്ലിക്ക് ചെയ്തുക ( അല്ലെങ്കില്‍    Set sync point എന്ന ബട്ടന്‍ ക്ലിക്ക് ചെയ്‌താലും മതി , മലയാളം സബ്ടൈറ്റിലിലെ ലൈനുകളുടെ സെലക്ട് ചെയ്ത കളര്‍ പച്ചയാകുകയും ലൈന്‍ നമ്പറും ടൈം കോഡും മാറുന്നതായും കാണാം.)

ഇങ്ങനെ ആദ്യത്തെ മൂന്നാല് ലൈനും അതു പോലെ തന്നെ അവസാനത്തെ മൂന്നാല് ഡയലോഗും ഇത് പോലെ സിങ്ക് പോയിന്റ് സെറ്റ് ചെയ്യുക. അതിനു ശേഷം OK ബട്ടന്‍ പ്രസ് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ മലയാളം സബ്ടൈറ്റില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലേതു പോലെ സിങ്ക് ചെയ്യുന്നുണ്ടാവും...

Simple Enough...
മെത്തേഡ് 2.

വീഡിയോ ട്യുടോറിയല്‍ തെയ്യാറാക്കിയത്  Mujeeb Rahman

മെത്തേഡ്  3.

അതിന് ആദ്യം വേണ്ടത് നിങ്ങളുടെ മൂവി ഫയലിന്റെ fps എന്താണെന്ന്  മനസ്സിലാക്കണം. അതിന് KMPLAYER ലാണ് മൂവി കാണുന്നതെങ്കില്‍ Alt + J പ്രസ് ചെയ്യുക അപ്പോള്‍ വരുന്ന വിന്‍ഡോവില്‍ മൂവി ഫയലിന്റെ fps ഉം മറ്റ് ഡിറ്റേല്‍സുമുണ്ടാകും. നിങ്ങളുടെ മൂവി ഫയലിന്റെ  fps  എത്രയാണെന്ന് മനസ്സിലാക്കുക.


തുടര്‍ന്ന് നമ്മുടെ സബ്ടൈറ്റില്‍ SubTitleEdit ലില്‍ തുറക്കുക. Synchronization -> Change Frame rate... ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോവിലെ From frame rate എന്നിടത്ത് നമ്മുടെ സബ്ടൈറ്റിന്റെ   fps കൊടുക്കുക (നമ്മുടെ ബ്ലോഗില്‍ നിന്ന് അത് ലഭിക്കും) To frame rate എന്നിടത്ത്  നിങ്ങളുടെ കയ്യിലുള്ള മൂവി ഫയലിന്റെ fps ഉം കൊടുക്കുക OK ക്ലിക്ക് ചെയ്യുക.

SubTitleEdit  നിന്നു കൊണ്ട് തന്നെ നിങ്ങളുടെ സബ്ടൈറ്റില്‍ (fps മാറ്റിയത് ) സിങ്ക് ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് നിങ്ങളുടെ മൂവി ഫയല്‍ SubTitleEdit  ലില്‍ തുറക്കുക അതിന് മെനുവില്‍ നിന്ന് Video -> Open video file ക്ലിക്ക്  ചെയ്യുക. നിങ്ങളുടെ മൂവി ഫയല്‍ സെലക്ട് ചെയ്യുക, (വീഡിയോ പ്ലേ ചെയ്യുന്നതിനുള്ള വിന്‍ഡോ കാണുന്നില്ലെങ്കില്‍  Ctrl + Q പ്രസ് ചെയ്യുക,  വീഡിയോ വിന്‍ഡോ  SubTitleEdit ന്റെ മൈയിന്‍ വിന്‍ഡോയുമായി ഡോക് ചെയ്യതിരിക്കുന്നത് ഈ സമയത്ത് സൌകര്യപ്രദമാണ് അതിന് മെനുവില്‍ നിന്ന് Video -> Re-dock video
controls ക്ലിക്ക് ചെയ്യാവുന്നതാണ് )  അതിലെ പ്ലേ ബട്ടന്‍ പ്രസ് ചെയ്ത് നിങ്ങള്‍ക്ക്  വിഡിയോ കാണാം കൂടാതെ നമ്മള്‍ മാറ്റം വരുത്തിയ സബ്ടൈറ്റിലും കാണാം.

ചില സമയങ്ങളില്‍ fps മാറ്റം വരുത്തിയതു കൊണ്ട് മാത്രം സബ്ടൈറ്റില്‍ സിങ്ക്  ചെയ്തു വരണമെന്നില്ല. ചിലപ്പോള്‍ കുറച്ച് സെക്കന്റുകള്‍ക്ക് മുന്നേ ആയോ അല്ലെങ്കില്‍
കുറച്ച് സെക്കന്റുകള്‍ക്ക് പിന്നെ ആയോ ആയിരിക്കും സബ്ടൈറ്റില്‍ വരുന്നത് ഈ  പ്രശ്നം പരിഹരിക്കുന്നതിന് ആദ്യം എത്ര സെക്കന്റ് മുന്നേ അല്ലെങ്കില്‍ എത്ര സെക്കന്റ്  പിന്നെ ആണ് സബ്ടൈറ്റില്‍  വരുന്നതെന്ന് മനസ്സിലാക്കണം.

അതിന് മുമ്പ് പറഞ്ഞ പോലെ വീഡിയോ ഓപ്പണ്‍ ചെയ്യുക .  ആദ്യ സംഭാഷണം  വരുന്നത് വരെ വീഡിയോ പ്ലേ ചെയ്യുക , ആദ്യ സംഭാഷണം വരുമ്പോള്‍ തന്നെ വീഡിയോ പോസ് ചെയ്യുകയും വീഡിയോയുടെ അപ്പോഴുള്ള പ്ലേയിംഗ് ടൈം  മനസ്സിലാക്കുകയും ചെയ്യുക.  ഇനി അവിടെ വരേണ്ട സബ്ടൈറ്റില്‍ ഏതെന്ന് മൈയിന്‍ വിന്‍ഡോവില്‍ നോക്കി മനസ്സിലാക്കുകയും വിഡിയോ പ്ലയറിലെ സമയവും സബ്ടൈറ്റിലിലെ Starting time മായുള്ള വിത്യാസം എത്ര മില്ലി  സെക്കന്റാണെന്ന്  കണക്ക് കൂട്ടുകയും ചെയ്യുക.

തുടര്‍ന്ന് മെനുവിലെ Synchronization ->  Adjust all times (show earlier/later) ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോവില്‍ നമ്മള്‍ കണക്ക് കൂട്ടിയ സമയവിത്യസം കൊടുക്കുകയും സബ്ടൈറ്റില്‍ മുന്നേ ആണോ പിന്നേ ആണോ വരേണ്ടത് എന്നതനുസരിച്ച് Show earlier / Show later ബട്ടന്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്തിട്ടുണ്ടാകും.

മലയാളം ടൈപ്പ് ചെയ്യാന്‍

കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുതിന്

(കടപ്പാട്: വിക്കി : https://ml.wikibooks.org/wiki/ഉബുണ്ടു_ലിനക്സ്/മലയാളം_ടൈപ്പിങ്
ആദ്യാക്ഷരി : http://bloghelpline.cyberjalakam.com/ )


മെത്തേഡ് 1.
കീമാജിക്

Windows 7/ Windows 8 ഉപയോഗിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സിസ്റ്റത്തിനു അനുയോജ്യമായ കീമാജിക് വേർഷൻ ഈ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക

കീമാജിക് ഇൻസ്റ്റലേഷൻ (Windows 8) പേജ് ഇവിടെ
ഇൻസ്റ്റലേഷൻ സ്റ്റെപ്പുകൾ:

1. നിങ്ങൾക്ക് അനുയോജ്യമായ കീ മാജിക് വേർഷന്റെ ഫയലിൽ മുകളിൽ പറഞ്ഞ പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക, വിന്റോസ് 7 ന്റെ 32, 64 ബിറ്റ് വേർഷനുകൾ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്യേണ്ട മറ്റു ചില ഫയലുകൾ കൂടീയുണ്ട്. അവയെപ്പറ്റി കീമാജിക്കിന്റെ ഡൗൺലോഡ് പേജിൽ കാണാം.   
 • .NET 3.5: http://www.microsoft.com/download/en/details.aspx?id=21 
 • vc2008 redist: http://www.microsoft.com/download/en/details.aspx?id=5582 
 • IF YOU ARE USING 64Bit Version of windows, install following too: 
 • vc2008 redist: http://www.microsoft.com/download/en/details.aspx?displaylang=en&id=15336

2. കീമാജിക് ഇൻസ്റ്റലേഷൻ ഫയൽ നിങ്ങളുടെ സിസ്റ്റത്തിൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ അതിൽ ഡബിൾ ക്ലീക്ക് ചെയ്യുക. ചില ബ്രൗസറിൽ നേരിട്ട് താഴെക്കാണുന്ന ഡയലോഗ് ബോക്സ് തുറക്കുകയാവും ചെയ്യുക) ഒരു പുതിയ ഡയലോഗ് ബോക്സ് തുറന്ന് വരും. അതിലെ Run എന്ന ബട്ടൺ ക്ലിക്ക് ചെയ്യൂ. 
3. തുടർന്നുവരുന്ന സ്ക്രീനുകളിലെ ലൈസൻസ് എഗ്രിമെന്റ് ആക്സെപ്റ്റ് ചെയ്യുക. അതിനുശേഷം Next ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. സെക്കന്റുകൾക്കുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. അവസാനത്തെ സ്ക്രീനിനും മുമ്പായി ഡെസ്ക് ടോപ്പിലും ക്വിക്ക് ലോഞ്ച് പാഡിലും കീമാജിക്കിന്റെ ഐക്കൺസ് ചേർക്കട്ടയോ എന്നൊരു ചോദ്യം വരും. ഇതു രണ്ടും ടിക്ക് ചെയ്തേക്കുക. ഇപ്രകാരം ചെയ്താൽ കീമാജിക്കിന്റെ ഐക്കൺ ഡെസ്ക്ടോപ്പിൽ കിട്ടും. ഇനിയും എപ്പോഴെങ്കിലും കീമാജിക് സ്റ്റാർട്ട് ചെയ്യേണ്ടിവരുമ്പോൾ ഈ ഐക്കണുകൾ ഉപയോഗിക്കാം.


ഇൻസ്റ്റലേഷൻ പൂർത്തിയായി എന്നുകാണിക്കുന്ന മെസേജിനു ശേഷം ഒരു സ്ക്രീൻ കൂടി ലഭിക്കും. കീമാജിക്കിനെ മലയാളം ടൈപ്പു ചെയ്യുന്ന രീതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു ഷോർട്ട് കട്ട് കീ ഉപയോഗിച്ച് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യാനുള്ള സ്ക്രീനാണിത്. ഡിഫോൾട്ടായി Ctrl +M എന്ന കീ കോമ്പിനേഷനാണ് ട്രാൻസ്‌ലിറ്ററേഷൻ സ്വിച്ചിംഗിനായി നൽകിയിരിക്കുന്നത്. ഇതുവേണമെങ്കിൽ മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള കീ കോമ്പിനേഷൻ സേവ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് വേണം എന്നുള്ളവർക്ക് Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കാം.


മേൽപ്പറഞ്ഞരീതിയിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതെ കീമാജിക്കിന്റെ സെറ്റപ് ഫയലുകൾ മുഴുവൻ വേണം എന്നുള്ളവർക്ക് താഴെപ്പറയുന്ന ലിങ്കിൽ നിന്ന് അവ മൊത്തമായി ഒരു സിപ് ഫയലായി ലഭിക്കും.
ഇൻസ്റ്റലേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ (കമ്പ്യൂട്ടർ സ്ക്രീനിന്റെ വലതു താഴെ മൂലയിൽ സമയം കാണിക്കുന്നതിന്റെ അടുത്ത്) ഒരു ഐക്കൺ പ്രത്യക്ഷമാകും. ഇളം നീല നിറത്തിൽ താഴെക്കാണുന്നതുപോലെ i എന്ന അക്ഷരത്തിന്റെ ചിഹ്നമാണിതിൽ ഉള്ളത്.


കീമാജിക് ഉപയോഗിക്കുന്ന വിധം:

Transliteration രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും. അല്ലെങ്കിൽ മൗസ് ഉപയോഗിച്ച് സിസ്റ്റം ട്രേയിൽ കീമാജിക് ലോഗോയിൽ ക്ലിക്ക് ചെയ്യുക. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കുക.


നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പൺ ഓഫീസ്, ബ്ലോഗിലെ എഡിറ്റർ പേജ്, കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ നേരിട്ട് കീമാജിക് ഉപയോഗിച്ച് എഴുതാം.

നിങ്ങളിൽ മലയാളം ടൈപ്പ് ചെയ്യുന്നവർ കീമാജിക് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കുന്നതാണ്. 

  ചിലകുറിപ്പുകൾ:
 • ചില്ലക്ഷരങ്ങളായ ൻ,ർ,ൾ,ൺ, ൽ എന്നിവ യഥാക്രമം n, r, L, N, l എന്നീ അക്ഷരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
 • ചന്ദ്രക്കല കിട്ടാൻ അതാതു ചില്ലക്ഷരത്തിനു ശേഷം ~ ചിഹ്നനം ഉപയോഗിക്കണം.
 • ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം.
 • ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം. ഇരട്ട അക്ഷരങ്ങൾക്കെല്ലാം ഇതേ രീതി പിന്തുടരണം.
 • ചില്ലിനുശേഷം വ എന്ന അക്ഷരം വരുമ്പോൾ അവതമ്മിൽ വേർപിരിക്കുവാൻ underscore ഉപയോഗിക്കണം. ഉദാ: അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം
 • ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha

ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം (ക്ലിക്കുക). ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിലെ  ഈ പോസ്റ്റ് വായിച്ച്  അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക.


കീമാജിക്ക് ഉപയോഗിച്ച് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ ടൈപ്പു ചെയ്യുന്നത് കീമാൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതിൽനിന്നും വളരെയൊന്നും വ്യത്യസ്തമല്ല. മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്. അതുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നാലെ വിശദീകരിക്കാം. R എന്ന കീസ്ട്രോക്ക് ‘ഋ‘ എന്ന അക്ഷരത്തിനായി മാറ്റിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. ട്രാൻസ്‌ലിറ്ററേഷൻ രീതിയല്ലാതെ, ഇൻസ്‌ക്രിപ്റ്റ് രീതിയിൽ ടൈപ്പു ചെയ്യുവാൻ ആഗ്രഹമുള്ളവർ വിഷമിക്കേണ്ട. അതിനുള്ള സംവിധാനവും കീമാജിക്കിൽ ഉണ്ട്.

മൊഴി സ്കീമിന്റെ ചിത്രം :

ഇൻസ്ക്രിപ്റ്റ്:

ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.

ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.


മെത്തേഡ് 2.
Google Transliteration IME


വിന്റോസിന്റെ, വിന്റോസ് എക്സ്.പി, വിസ്റ്റ, 7 തുടങ്ങിയ പുതിയ വേർഷനുകളീൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കുകയുള്ളൂ. അതുപോലെ ഓഫീസ് 2003 മുതൽ മുകളിലേക്കുള്ള മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജുകളിലാണ് ഇത് ഏറ്റവും ഭംഗിയായി പ്രവർത്തിക്കുക. നോട്ട്പാഡിൽ വളരെ കൃത്യമായി പ്രവർത്തിക്കുന്നതും കണ്ടു.

ഇതെങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്നാണ് അടുത്തതായി വിവരിക്കുന്നത്. ആദ്യമായി Google Transliteration IME സെറ്റ് അപ് ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യണം. അതിനായി ഈ സൈറ്റിലേക്ക് പോവുക.


ഡൌണ്‍ലോഡ് ആരംഭിക്കുന്നതിനു മുമ്പായി ഒരു കാര്യം ചെയ്യാനുണ്ട്. ഡൌൺലോഡ് ബട്ടന്റെ മുകളിലായി Choose your IME language എന്നൊരു ആരോ കീ കാണാം. അവിടെ ക്ലിക്ക് ചെയ്ത് ‘മലയാളം’ എന്ന് സെലക്റ്റ് ചെയ്യുക. ഇനി ഡൌണ്‍ലോഡ് തുടങ്ങാം. ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയാവാന്‍ ഒന്നോ രണ്ടോ മിനിറ്റുകള്‍ എടുത്തേക്കാം. (മിക്കവാറും ബ്രൌസറുകളില്‍ My Documents/Downloads/ എന്ന ഫോള്‍ഡര്‍ ആയിരിക്കും ഡിഫോള്‍ട്ടായി ഡൌണ്‍ലോഡ് ഫയലുകള്‍ സേവ് ചെയ്യുന്ന ഫയൽ. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സെറ്റിംഗ് അനുസരിച്ച് ഇതിൽ വ്യത്യാസം കണ്ടേക്കാം‍) ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സേവ് ചെയ്ത ഫോള്‍ഡറില്‍ നിന്നും Googlemalayalaminputsetup.exe എന്ന ഫയല്‍ കണ്ടുപിടിച്ച് അതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും.
അവിടെയുള്ള സമ്മതപത്രത്തിലെ I agree ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. ഐ.എം.ഇ സെറ്റ് അപ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയായാല്‍ നന്ദിപറഞ്ഞുകൊണ്ട് ഒരു അറിയിപ്പും കാണാം.

ഇപ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. നാം ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തത് ഒരു സോഫ്റ്റ്വെയറല്ല. ഒരു ലാംഗ്വേജ് ഇൻപുട്ട് മെതേഡ് ആണ്. അതിനാൽ നിങ്ങളുടെ ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ഇതുമായി ബന്ധപ്പെട്ട പുതിയ ഐക്കൺസ് ഒന്നും തന്നെ പ്രത്യക്ഷപ്പെടുകയില്ല. പകരം വിന്റോസിന്റെ ടാസ്ക് ബാറിൽ വലതുമൂലയ്ക്കടുത്തായി Language bar പ്രത്യക്ഷപ്പെടും. EN എന്നെഴുതിയിരിക്കുന്ന ഒരു കൊച്ചു ബട്ടൺ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു മെനു ലഭിക്കും. അതിൽ നിന്ന് MY മലയാളം ഇന്ത്യ എന്ന ഇൻപുട്ട് മെതേഡ് സെലക്റ്റ് ചെയ്യുക. (ഇത് ലഭിക്കുന്നില്ലെങ്കിൽ ഈ പേജിന്റെ താഴെയുള്ള കുറിപ്പുകൾ നമ്പർ മൂന്ന് ഒന്ന് നോക്കൂ. ഒപ്പം കുറിപ്പ് ഒന്നും.)


(ലാംഗ്വേജ് ബാർ ഏതെങ്കിലും കാരണവശാൽ പ്രത്യക്ഷമാകുന്നില്ലെങ്കിൽ Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്ത് language bar എന്ന ബട്ടൺ തുറന്ന് show language bar on desktop സെലക്റ്റ് ചെയ്യുക)

ഇപ്പോൾ ഗൂഗിൾ ഇൻപുട്ട് മെതേഡിന്റെ സ്റ്റാറ്റസ് വിന്റോ നിങ്ങൾക്ക് ഡെസ്ക്ടോപ്പിന്റെ വലതു താഴേ മൂലയിൽ കാണാവുന്നതാണ്. ഇതിനെ അവിടെനിന്ന് എങ്ങോട്ട് വേണമെങ്കിലും മാറ്റി പ്രതിഷ്ഠിക്കാം. ഇതില്‍ നാല് ഐക്കന്‍സ്‌ ഉണ്ടാവും.

ആദ്യത്തേത് ആപ്ലിക്കേഷൻ ഐക്കൺ ആണ്. ഇതിനു ജോലികൾ ഒന്നുമില്ല. രണ്ടാമത്തേത് ലാംഗ്വേജ് ഇൻഡിക്കേറ്റർ ആണ്. നമ്മൾ ഡൌൺലൊഡ് ചെയ്തിരിക്കുന്നത് മലയാളം ഇൻപുട്ട് ആയതിനാൽ ഒരു ‘മ’ അടയാളമാവും ഇവിടെ ഉണ്ടാവുക. അടുത്തത് കീബോർഡ് ഐക്കൺ ആണ്. അതിൽ ലഭ്യമായ മലയാള അക്ഷരങ്ങളുടെ ലിസ്റ്റ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് വേണ്ട അക്ഷരങ്ങൾ/വാക്കുകൾ (ആവശ്യമെങ്കിൽ) ഇൻസേർട്ട് ചെയ്യാം. അവസാനത്തെ ബട്ടൺ സെറ്റിംഗ്സ് ആണ്. അവിടെ കാർത്തിക ഫോണ്ട് ഡിഫോൾട്ടായി സെലക്റ്റ് ചെയ്തിട്ടുണ്ടാവും. (ഇത് വിന്റോസിനോടൊപ്പം ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ട് ആണ്).

ഇനി ഈ സംവിധാനം ഉപയോഗിച്ച് ഒന്നെഴുതിനോക്കാം.

നോട്ട് പാഡ് തുറക്കുക (അല്ലെങ്കിൽ വേഡ്). ഇനി മുകളിൽ പരാമർശിച്ച EN ബട്ടൺ ക്ലിക്ക് ചെയ്ത് MY സെലക്റ്റ് ചെയ്യുക. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മാറിമാറി ഷിഫ്റ്റ് ചെയ്യുവാൻ Ctrl + G എന്ന ടോഗിൾ കീ ഉപയോഗിക്കാം. ഓരോ തവണം കൺ‌ട്രോളും G യും ഒരുമിച്ച് അമർത്തുമ്പോഴും മലയാളം ഇൻപുട്ട്, ഇംഗ്ലീഷ് ഇൻപുട്ട് എന്നീ മെതേഡുകളിലേക്ക് മാറാം. മൌസ് എടുക്കേണ്ട കാര്യമില്ല. ഇനി ടൈപ്പ് ചെയ്തു തുടങ്ങിക്കോളൂ‍.നാം ടൈപ്പു ചെയ്തുതുടങ്ങുമ്പോൾ തന്നെ ഗൂഗിൾ നാം ഉദ്ദേശിക്കുന്നതിനോട് സമാനമായ വാക്കുകളുടെ ലിസ്റ്റ് അവിടെത്തന്നെ പ്രദർശിപ്പിക്കുവാൻ തുടങ്ങും. അതാണ് ചിത്രത്തിൽ നീലനിറത്തിൽ കാണുന്നത്. അവയിലൊന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്ന വാക്കെങ്കിൽ ടൈപ്പിംഗ് പൂർത്തിയാവുന്നതിനു മുമ്പുതന്നെ അവയെ സെലക്റ്റ് ചെയ്ത് എന്റർ കീ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ടായി ലഭിക്കും. സെലക്റ്റ് ചെയ്യാനായി മുകൾ / താഴെ (up/down) ആരോ കീകൾ ഉപയോഗിക്കാം (കീബോർഡിൽ). അപ്പോൾ വാക്കുകൾ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് മാറും. എന്റർ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ട് ആയിലഭിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന വാക്ക് ഔട്ട്പുട്ടായി ലഭിക്കുന്നതേയില്ലെങ്കിൽ മേൽ‌പ്പറഞ്ഞ വിർച്വൽ കീബോർഡിൽ വാക്കുകൾ തയ്യാറാക്കി അവയെ ഇൻസേർട്ട് ചെയ്യുകയുമാവാം.

IME യുടെ ഫോണ്ട് സെറ്റിംഗിൽ ഏതു മലയാളം യൂണിക്കോഡ് ഫോണ്ടായാലും (ഡിഫോൾട്ട് കാർത്തിക) അത് നമ്മൾ മാറ്റേണ്ടതില്ല. കാരണം നാം ടൈപ്പുചെയ്യുന്ന ആപ്ലിക്കേഷനിൽ സെലക്റ്റ് ചെയ്തിരിക്കുന്ന യൂണിക്കോഡ് ഫോണ്ട് ആണ് നമുക്ക് അവിടെ ഔട്ട്പുട്ടിൽ കിട്ടുന്നത്. ഉദാഹരണത്തിനു മൈക്രോസോഫ്റ്റ് വേഡിൽ ടൈപ്പുചെയ്യുമ്പോൾ IME Font കാർത്തിക ആയാലും, വേഡിൽ ടൈപ്പ് ചെയ്ത് ടെക്സ്റ്റ് അഞ്ജലി ഓൾഡ് ലിപിയായോ രചനയായോ മാറ്റാൻ പ്രയാസമില്ല. അവിടെ ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് ഫോണ്ട് മാറ്റിയാൽ മതി. താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് നോക്കൂ.ഔട്ട്പുട്ട് ആയി വരുന്ന വാക്കിനെ ഗൂഗിളിൽ സേർച്ച് ചെയ്യണോ? വളരെ എളുപ്പം. ആ വിന്റോയിൽ കാണുന്ന ഗൂഗിൾ ലോഗോയിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. ഗൂഗിൾ സേർച്ച് എഞ്ചിൻ തനിയെ തുറന്ന് നിങ്ങൾ ടൈപ്പു ചെയ്യുന്ന വാക്ക് നെറ്റിൽ തിരഞ്ഞുകൊള്ളും!

ഈ ഇൻപുട്ട് മെതേഡ് നിങ്ങൾക്ക് എവിടെ ടൈപ്പു ചെയ്യാനും ഉപയോഗിക്കാം. വേഡ് പ്രോസസറുകളിൽ, മെയിലുകളിൽ, വെബ് പേജുകളിൽ, കമന്റ് ബോക്സുകളീൽ എവിടെയും. അങ്ങനെ ഓഫ് ലൈനിൽ മലയാളം വളരെ അനായാസം ടൈപ്പുചെയ്യാനാവുന്ന ഒരു ഇൻപുട്ട് മെതേഡ് ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നു. അതിൽ അവരെ അഭിനന്ദിക്കാം. ബ്ലോഗ് മാറ്ററുകൾ ഇനി ഓഫ് ലൈനിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്ത് വച്ചിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യാറാകുമ്പോൾ മാത്രം ബ്ലോഗ് പോസ്റ്റിലേക്ക് കൊണ്ടുവന്നാൽ മതിയാകും.മെത്തേഡ് 3.
വിന്‍ഡോസിന്റെ കൂടെ തന്നെ വരുന്ന മലയാളം കീ ബോര്‍‍ഡ് എനേബിള്‍ ചെയ്യുന്നതിന്

1. Enable Malayalam in Windows : Go to >> Start >> Control Panel >> Region and Languages >> Keyboard and Languages >> Change Keyboards >> Text Services and Input Languages >> General Tab >> Add >> Add Input Language >> Malayalam >> Keyboard >> Tick mark select "Malayalam" >> Apply&OK >> Apply&OK.

2. After you are done check if 'EN' has appeared in the Task Bar. If No, go to >> Start >> Control Panel >> Region and Languages >> Keyboard and Languages >> Change keyboards >> Text Services and Input Languages >> Language Bar >> Docked in the Task Bar >> Apply OK.

3. Check whether pressing the Shift+Alt keys makes the symbols alternate between 'EN' and 'MY'.
Select EN when typing English.
Select MY when typing Malayalam.(Also tick-select In-script Keyboard for Malayalam in Windows Operating System)
b) Windows 7 ലെ default Malayalam Inscript Keyboard ആണു് ഉപയോഗിക്കുമ്പോള്‍
ന്‍ -> v+d+ ( Ctrl+Shift+1)
ല്‍ -> n+g+( Ctrl+Shift+1)

zwjഉം zwnjഉം - കീബോര്‍ഡില്‍ റ്റൈപ്പു് ചെയ്യുമ്പോള്‍ അക്ഷരം യാതൊന്നും തെളിയാതെ മുമ്പേ വരുന്ന അക്ഷരത്തെ പുറകെ വരുന്ന അക്ഷരവുമായി ബന്ധിപ്പിക്കുന്നതു് ജോയിനറും വേര്‍തിരിച്ചു് നിര്‍ത്തുന്നതു് നോണ്‍ജോയിനറും ആണു്. സീറോ വിഡ്ത്ത് എന്നു പേരില്‍ സൂചിപ്പിച്ചതു് പോലെ ഈ ക്യാരക്ടറിന്റെ വീതി ശൂന്യം ആണു് എന്നു് പറയുമ്പോള്‍ അതു് മോണിറ്ററില്‍ തെളിയുകയില്ലെന്നും പ്രിന്റ് ചെയ്യാന്‍ പറ്റില്ല എന്നും അര്‍ത്ഥം.

ഉദാഃ
zwj - മലയാളം റ്റൈപ്പിംഗില്‍ ഇതു് ഉപയോഗിക്കുന്നതു് ചില്ലക്ഷരം കിട്ടാന്‍ വേണ്ടിയാണു്. അതായതു് ന് എന്ന റ്റൈപ്പ് ചെയ്തതിനു ശേഷം zwj റ്റൈപ്പടിച്ചാല്‍ അതു് ന്‍ എന്നു് മാറും.

zwnj - റഹ്മാന്‍ എന്നെഴുതുമ്പോള്‍ ഹ ഉം മ യും വേര്‍തിരിച്ചു് തെളിയണമെങ്കില്‍ ഇടയില്‍ zwnj ഉപയോഗിച്ചാല്‍ മതി. അപ്പോള്‍ അതു് റഹ്‌മാന്‍ എന്നു മോണിറ്ററില്‍ കാണും.

ശ്രദ്ധിക്കുക - മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ ഇന്‍പുട്ടു് രീതികളിലും zwjഉം zwnjഉം വിന്യസിച്ചിരിക്കുന്ന കീ ഓരോ തരത്തിലാണു്. zwj ഡിഫാള്‍ട്ട് മലയാളത്തില്‍ Ctrl+Shift+1, zwnj ഡിഫാള്‍ട്ട് മലയാളത്തില്‍ Ctrl+Shift+2

ഉബുണ്ടു ലിനക്സ്/മലയാളം ടൈപ്പിങ്
< ഉബുണ്ടു ലിനക്സ്
ഉബുണ്ടുവിൽ മലയാളം ടൈപ്പ് ചെയ്യാൻ ഐബസ് എന്ന സോഫ്റ്റ്‌വേർ സ്വതേ ലഭ്യമാണ്. ഉബുണ്ടു 10.10 മാവെറിക്ക് മീർക്കാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അതിലെ ഐബസ്സിൽ സ്വതേ മലയാളം ലഭ്യമല്ല. വെറും ഒരു കമാന്റ് വഴി മലയാളം ലഭ്യമാക്കാമാക്കാവുന്നതേയുള്ളൂ.

sudo apt-get install ibus-m17n

എന്ന കമാന്റ് ടെർമിനലിൽ ടൈപ്പ് ചെയ്താൽ മതി, ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക. കൂടെ കെട്ട് കണക്കിന് മറ്റ് ഭാഷകളുടേയും ഇൻപുട്ട് മെത്തേഡുകളും ഇൻസ്റ്റാളായിട്ടുണ്ടാകും.ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അത് പുതുക്കാൻ ടെർമിനലിൽ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്നു ടൈപ്പ് ചെയ്യുക.

ഐബസ് പ്രവർത്തിപ്പിക്കാൻ ഉള്ള ഒരു വഴി: System->Preferences->Keyboard Input Methods ക്ലിക്ക് ചെയ്യുകയാണ്. പക്ഷെ അപ്പോൾ മൂന്ന് വിൻഡോകളിലായി Yes, OK, Close എന്നീ ബട്ടണുകൾ ഞെക്കേണ്ടി വരും.ഐബസ് പെട്ടെന്ന് പ്രവർത്തിപ്പിക്കാൻ രണ്ട് വഴികൾ ഉണ്ട്. ഒന്ന് സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസും സ്റ്റാർട്ടാക്കുന്നതാണ്, മറ്റൊന്ന് പാനെലിലെ ബട്ടൺ വഴി സ്റ്റാർട്ടാക്കുന്നത്.

സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസ്സും സ്റ്റാർട്ടാക്കാനായി

 1. System->Preferences->Startup Applications ഞെക്കുക
 2. തുറന്നുവന്ന "Startup Application Preferences" വിൻഡോയിലെ 'Add' ബട്ടൺ ഞെക്കുക. 
 3. വന്ന വിൻഡോയിൽ


Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon

എന്ന് നൽകുക. 'Add' ഞെക്കുക.

Ibus button change icon.png

ആവശ്യമുപ്പോൾ മാത്രം പ്രവർത്തിപ്പിക്കുക എന്ന രീതിയിൽ ഐബസ് ഓണാക്കാനായി

പാനെലിൽ ഒരു ബട്ടൺ ചേർക്കുകയാണ് ചെയ്യേണ്ടത്. ഉബുണ്ടു 11.04 മുതൽ സ്വതേയുള്ള സമ്പർക്ക മുഖമായ യൂണിറ്റിയിൽ പാനലിൽ എന്ന ആശയമില്ല. എന്നാൽ ഉബുണ്ടു ക്ലാസിക് എന്നതെടുത്താൽ ഇതു സാദ്ധ്യമാണ്.


 1. ഘട്ടങ്ങൾ:(മുകളിലെ) പാനലിൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ "Add to Panel..." ഞെക്കുക.
 2. "Add to Panel" വിൻഡോയിലെ ലിസ്റ്റിൽ ഏറ്റവും മുകളിലായി കാണുന്ന "Custom Application Launcher" തിരഞ്ഞെടുത്ത് 'Add' ഞെക്കുക.
 3. വന്ന വിൻഡോയിൽ
                   Name: IBus 
                  Command: /usr/bin/ibus-daemon -d 
                   Comment: Start IBus എന്ന് നൽകുക.
 4. ഇനി 'OK' ഞെക്കിയാൽ കാര്യം കഴിയുമെങ്കിലും, പാനെലിൽ വരുന്ന ബട്ടണിന്റെ ഐക്കൺ ഐബസ്സിന്റേതാക്കായാൽ നല്ലതായിരിക്കും. അതിനായി ഇടതുവശത്തായി കാണുന്ന ഐക്കൺ ബട്ടണിൽ ഞെക്കുക. വരുന്ന വിൻഡോയിൽ നിന്ന് ibus.svg എന്ന ഐക്കൺ തിരഞ്ഞെടുക്കുക. 'Open' ഞെക്കുക, 'OK' ഞെക്കുക. ഇനി ആ ബട്ടണിൽ ഞെക്കിയാൽ ഐബസ് പ്രവർത്തിക്കുന്നതായിരിക്കും.


ഒരിക്കൽ ഐബസ് പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ കണ്ട്രോൾ+സ്പേസ് അമർത്തി കീബോർഡ് ലേയൗട്ടുകൾ മാറാൻ കഴിയും.