Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, October 30, 2012

സബ്ടൈറ്റില്‍ റിസിങ്ക് ചെയ്യുന്നതിന്

മിക്കപ്പോഴും അനുഭവപ്പെടുന്ന പ്രശ്നമാണ് കയ്യിലുള്ള മൂവി കാണുമ്പോള്‍ സബ്ടൈറ്റില്‍ വേണ്ട സമയത്ത് വരാത്തത് അഥവാ സിങ്ക് ചെയ്യ്തു വരാത്തത്.

മൂവി ഫയലിന്റെ മൊത്തം സമയദൈര്‍ഘ്യവും അതിന്റെ ഫ്രൈം പെര്‍ സെക്കന്റ്  (fps) എന്നവയാണ് ഒരു സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതിന് അടിസ്ഥാനമാവുന്ന പ്രധാന ഘടകങ്ങള്‍ .

നിങ്ങളുടെ കയ്യിലുള്ള മൂവി ഫയലിന്റെ ലെംഗതും fps ഉം ഇവിടെന്ന്
ഡൌണ്‍ലോഡ് ചെയ്യുന്ന സബ്ടൈറ്റില്‍ ഫയലിന്റെ ലെംഗതും fps  ഒരു പോലെ  ആണെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതായിരിക്കും.

മൂവി ഫയലിന്റെ മൊത്തം സമയദൈര്‍ഘ്യം നമ്മുടെ സബ്ടൈറ്റിലിന്റെ ലെംഗതും  സൈം അല്ലെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്ത് കാണുവാന്‍ സാധ്യതയില്ല

മൂവി ഫയലിന്റെ fps ഉം സബ്ടൈറ്റിലിന്റെ fps ഉം സൈം അല്ലെങ്കില്‍ സബ്ടൈറ്റില്‍  സിങ്ക് ചെയ്തു കാണില്ല, എന്നാല്‍ SubTitleEdit പോലെയുള്ള സോഫ്റ്റ്‌വെയര്‍  ഉപയോഗിച്ച് നമുക്ക് സബ്ടൈറ്റില്‍ റിസിങ്ക് ചെയ്യുവാന്‍ സാധിക്കും.

മെത്തേഡ് 1.
by സാഗർ കോട്ടപ്പുറം

ഇവിടുന്നു് കിട്ടിയ മലയാളം സബ്ടൈറ്റില്‍ സിങ്ക് ആയില്ലെങ്കില്‍ സിങ്ക് ആവുന്ന ഒരു ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യുക (പടത്തിന്റെ പേരും റിപ്പെരുടെ പേരും കൊടുത്തു സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടുമെന്ന് പറയേണ്ടല്ലോ).

SubTitleEdit ല്‍ നമ്മുടെ മലയാളം സബ്ടൈറ്റില്‍ ഓപണ്‍ ചെയ്യുക (സിങ്ക് ചെയ്യാത്തത് ) എന്നിട്ട്  SubTitleEdit  ലെ മെനുവില്‍ നിന്നും Synchronize എന്ന ഓപ്ഷനില്‍ പോയി Sychronize via other Subtitle എന്ന ഓപ്ഷന്‍ എടുക്കുക.  അവിടെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു വച്ചിട്ടുള്ള  Synch ചെയ്യുന്ന ഇംഗ്ലീഷ് സബ്ടൈറ്റില്‍ സെലക്ട് ചെയ്യുക.

അതില്‍ സിങ്ക് ആവുന്ന ഇംഗ്ലീഷ് സുബ്ടൈറ്റില്‍ ഡയലോഗില്‍ ക്ലിക്ക് ചെയ്തു് അതെ അര്‍ത്ഥത്തില്‍ ഉള്ള മലയാളം ഡയലോഗ് ഡബ്ബിള്‍ ക്ലിക്ക് ചെയ്തുക ( അല്ലെങ്കില്‍    Set sync point എന്ന ബട്ടന്‍ ക്ലിക്ക് ചെയ്‌താലും മതി , മലയാളം സബ്ടൈറ്റിലിലെ ലൈനുകളുടെ സെലക്ട് ചെയ്ത കളര്‍ പച്ചയാകുകയും ലൈന്‍ നമ്പറും ടൈം കോഡും മാറുന്നതായും കാണാം.)





ഇങ്ങനെ ആദ്യത്തെ മൂന്നാല് ലൈനും അതു പോലെ തന്നെ അവസാനത്തെ മൂന്നാല് ഡയലോഗും ഇത് പോലെ സിങ്ക് പോയിന്റ് സെറ്റ് ചെയ്യുക. അതിനു ശേഷം OK ബട്ടന്‍ പ്രസ് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ മലയാളം സബ്ടൈറ്റില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലേതു പോലെ സിങ്ക് ചെയ്യുന്നുണ്ടാവും...

Simple Enough...
മെത്തേഡ് 2.

വീഡിയോ ട്യുടോറിയല്‍ തെയ്യാറാക്കിയത്  Mujeeb Rahman

മെത്തേഡ്  3.

അതിന് ആദ്യം വേണ്ടത് നിങ്ങളുടെ മൂവി ഫയലിന്റെ fps എന്താണെന്ന്  മനസ്സിലാക്കണം. അതിന് KMPLAYER ലാണ് മൂവി കാണുന്നതെങ്കില്‍ Alt + J പ്രസ് ചെയ്യുക അപ്പോള്‍ വരുന്ന വിന്‍ഡോവില്‍ മൂവി ഫയലിന്റെ fps ഉം മറ്റ് ഡിറ്റേല്‍സുമുണ്ടാകും. നിങ്ങളുടെ മൂവി ഫയലിന്റെ  fps  എത്രയാണെന്ന് മനസ്സിലാക്കുക.


തുടര്‍ന്ന് നമ്മുടെ സബ്ടൈറ്റില്‍ SubTitleEdit ലില്‍ തുറക്കുക. Synchronization -> Change Frame rate... ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോവിലെ From frame rate എന്നിടത്ത് നമ്മുടെ സബ്ടൈറ്റിന്റെ   fps കൊടുക്കുക (നമ്മുടെ ബ്ലോഗില്‍ നിന്ന് അത് ലഭിക്കും) To frame rate എന്നിടത്ത്  നിങ്ങളുടെ കയ്യിലുള്ള മൂവി ഫയലിന്റെ fps ഉം കൊടുക്കുക OK ക്ലിക്ക് ചെയ്യുക.

SubTitleEdit  നിന്നു കൊണ്ട് തന്നെ നിങ്ങളുടെ സബ്ടൈറ്റില്‍ (fps മാറ്റിയത് ) സിങ്ക് ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് നിങ്ങളുടെ മൂവി ഫയല്‍ SubTitleEdit  ലില്‍ തുറക്കുക അതിന് മെനുവില്‍ നിന്ന് Video -> Open video file ക്ലിക്ക്  ചെയ്യുക. നിങ്ങളുടെ മൂവി ഫയല്‍ സെലക്ട് ചെയ്യുക, (വീഡിയോ പ്ലേ ചെയ്യുന്നതിനുള്ള വിന്‍ഡോ കാണുന്നില്ലെങ്കില്‍  Ctrl + Q പ്രസ് ചെയ്യുക,  വീഡിയോ വിന്‍ഡോ  SubTitleEdit ന്റെ മൈയിന്‍ വിന്‍ഡോയുമായി ഡോക് ചെയ്യതിരിക്കുന്നത് ഈ സമയത്ത് സൌകര്യപ്രദമാണ് അതിന് മെനുവില്‍ നിന്ന് Video -> Re-dock video
controls ക്ലിക്ക് ചെയ്യാവുന്നതാണ് )  അതിലെ പ്ലേ ബട്ടന്‍ പ്രസ് ചെയ്ത് നിങ്ങള്‍ക്ക്  വിഡിയോ കാണാം കൂടാതെ നമ്മള്‍ മാറ്റം വരുത്തിയ സബ്ടൈറ്റിലും കാണാം.

ചില സമയങ്ങളില്‍ fps മാറ്റം വരുത്തിയതു കൊണ്ട് മാത്രം സബ്ടൈറ്റില്‍ സിങ്ക്  ചെയ്തു വരണമെന്നില്ല. ചിലപ്പോള്‍ കുറച്ച് സെക്കന്റുകള്‍ക്ക് മുന്നേ ആയോ അല്ലെങ്കില്‍
കുറച്ച് സെക്കന്റുകള്‍ക്ക് പിന്നെ ആയോ ആയിരിക്കും സബ്ടൈറ്റില്‍ വരുന്നത് ഈ  പ്രശ്നം പരിഹരിക്കുന്നതിന് ആദ്യം എത്ര സെക്കന്റ് മുന്നേ അല്ലെങ്കില്‍ എത്ര സെക്കന്റ്  പിന്നെ ആണ് സബ്ടൈറ്റില്‍  വരുന്നതെന്ന് മനസ്സിലാക്കണം.

അതിന് മുമ്പ് പറഞ്ഞ പോലെ വീഡിയോ ഓപ്പണ്‍ ചെയ്യുക .  ആദ്യ സംഭാഷണം  വരുന്നത് വരെ വീഡിയോ പ്ലേ ചെയ്യുക , ആദ്യ സംഭാഷണം വരുമ്പോള്‍ തന്നെ വീഡിയോ പോസ് ചെയ്യുകയും വീഡിയോയുടെ അപ്പോഴുള്ള പ്ലേയിംഗ് ടൈം  മനസ്സിലാക്കുകയും ചെയ്യുക.  ഇനി അവിടെ വരേണ്ട സബ്ടൈറ്റില്‍ ഏതെന്ന് മൈയിന്‍ വിന്‍ഡോവില്‍ നോക്കി മനസ്സിലാക്കുകയും വിഡിയോ പ്ലയറിലെ സമയവും സബ്ടൈറ്റിലിലെ Starting time മായുള്ള വിത്യാസം എത്ര മില്ലി  സെക്കന്റാണെന്ന്  കണക്ക് കൂട്ടുകയും ചെയ്യുക.

തുടര്‍ന്ന് മെനുവിലെ Synchronization ->  Adjust all times (show earlier/later) ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോവില്‍ നമ്മള്‍ കണക്ക് കൂട്ടിയ സമയവിത്യസം കൊടുക്കുകയും സബ്ടൈറ്റില്‍ മുന്നേ ആണോ പിന്നേ ആണോ വരേണ്ടത് എന്നതനുസരിച്ച് Show earlier / Show later ബട്ടന്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്തിട്ടുണ്ടാകും.

5 comments:

  1. ഇതില്‍ പറഞ്ഞതുപോലെ സമയ വ്യത്യാസം ശരിയാക്കി .തുടക്കം സംഭാഷണവും subtilum ശരിയായി .പക്ഷെ കുറച്ചു സമയം കഴിയുമ്പോള്‍ വീണ്ടും സമയം തെറ്റും .അതിനു എന്താണ് ചെയ്യേണ്ടത് എന്ന് ദയവു ചെയ്തു പറഞ്ഞു തരാമോ .ചില മൂവികള്‍ക്ക് മാത്രമേ ഈ കുഴപ്പം ഉള്ളു .

    ReplyDelete
  2. അഭിമന്യു...
    സെലക്ട് ചെയ്ത മൂവിയുടെ റണ്ണിംഗ് ടൈമും സബ്ടൈറ്റിലിന്റെ റണ്ണിംഗ് ടൈമും വിത്യസമുള്ളതുകൊണ്ടായിരിക്കും ഈ പ്രശ്നം വരുന്നത്... അതൊരു കുഴപ്പം പിടിച്ച കേസാണ്... ഈ മേത്തേഡ് അവിടെ ശരിയാവില്ല..

    ReplyDelete
  3. njan kanunna mediaplayer classic annu Vertigo.1958.DVDRip.XviD-CiN ethu subtitl റണ്ണിംഗ് ടൈമും സബ്ടൈറ്റിലിന്റെ റണ്ണിംഗ് ടൈമും വിത്യസo athu engane paranju tarumo

    ReplyDelete
  4. njan kanunna mediaplayer classic annu Vertigo.1958.DVDRip.XviD-CiN ethu subtitl റണ്ണിംഗ് ടൈമും സബ്ടൈറ്റിലിന്റെ റണ്ണിംഗ് ടൈമും വിത്യസo athu engane paranju tarumo

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍