Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, October 30, 2012

മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത്.

മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത്.

നിങ്ങളുടെ ടിവിയില്‍ USB വഴി മലയാള സബ്ടൈറ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നു , പക്ഷെ മലയാളം സബ്ടൈറ്റില്‍ ടിവി സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലോ  ? പിന്നെ ഉള്ള ഒരു വഴി മലയാളം സബ്ടൈറ്റില്‍ മൂവി ഫയലില്‍ ഹാര്‍കോഡ് ചെയ്യുക മാത്രമാണ് (മൂവി ഫയലിനോട് സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ സബ്ടൈറ്റില്‍ ഓഫ് ചെയ്യാന്‍ കഴിയില്ല... )

സബ്ടൈറ്റില്‍ ഹാര്‍കോഡ്  ചെയ്യുന്നതിന് പലതരം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുണ്ട്. എന്നാല്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നതും ഫ്രീയായിട്ടുള്ളതുമായിട്ടുള്ള ഒരു സോഫ്റ്റ്‌വെയറാണ് MeGUI. ആദ്യം MeGUI ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. MeGUI കുറച്ച് സോഫ്റ്റവെയറുകളുടെ ഒരു ബണ്‍ഡിലാണ്. ആദ്യ തവണ റണ്‍ ചെയ്യുമ്പോള്‍ അത് അപ്ഡേഷന്‍ ചോദിക്കും. അപ്ഡോറ്റ് ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മലയാളം സബ്ടൈറ്റില്‍ മൂവി ഫയലിനോട് എങ്ങിനെ ഹാര്‍കോഡ് ചെയ്യാം എന്നു നോക്കാം.

അതിനു മുമ്പ് പ്രധാന മൂവി ഫോര്‍മാറ്റുകളെ കുറിച്ച് ഒരു വാക്ക്. ഒരു മൂവി ഫയല്‍ എന്നു പറയുമ്പോള്‍ അതില്‍ വിഡിയോ ഉണ്ടാകും ഓഡിയോ ഉണ്ടാകും ചിലതില്‍ സബ്ടൈറ്റില്‍ ഉണ്ടാകും ചിലപ്പോള്‍ ചാപ്റ്റര്‍ ഇന്‍ഫോര്‍മേഷനുണ്ടാകും. അങ്ങനെ കുറച്ചധികം വിത്യസ്ത ഫോര്‍മാറ്റിലുള്ള മീഡിയകളുടെ കണ്‍ഡൈനറാണ് ഒരു മൂവി ഫയല്‍, പ്രധാനപ്പെട്ട മൂവി ഫോര്‍മാറ്റുകളായ AVI, MP4, MKV തുടങ്ങിയവയാണ്. MeGUI ഉപയോഗിച്ച് പ്രധാനപ്പെട്ട ഈ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ എല്ലാം എന്‍കോഡ് ചെയ്യന്‍ സാധിക്കും.


ആദ്യം മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് നമ്മള്‍ സാധാരണ വീഡിയോ കാണുമ്പോള്‍  ഉപയോഗിക്കുന്ന srt ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ മതിയാകില്ല. പകരം ssa ഫോര്‍മാറ്റിലുള്ള ഫയലാണ് വേണ്ടത്. srt ഫോര്‍മാറ്റിലുള്ള ഫയലിനെ ssa ഫോര്‍മാറ്റിലാക്കുന്നത് വേണ്ട സോഫ്റ്റ്‌വെയറാണ് SubtitleEdit. SubtitleEdit ല്‍ srt ഓപണ്‍ചെയ്യുക. ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നതിന് മുമ്പ് ssa ഫോര്‍മാറ്റിലുള്ള സബ്ടൈറ്റിലിന്റെ ഡിഫോള്‍ട്ടായുള്ള ഫോണ്ട് സെറ്റ് ചെയ്യുക . srt ഫയലിന് വിത്യസ്തമായി ssa ഫയല്‍ ഫോണ്ടിനെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവെക്കും. അതിന് Option -> Settings - > ASS/SSA Style ->  Choose Font എടുത്ത് ആവിശ്യമുള്ള ഫോണ്ട് സെറ്റു ചെയ്യുക.

അതിന് ശേഷം ഫയല്‍ മെനുവിലെ Save As ഉപയോഗിച്ച് നമുക്ക് ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. അതിന് Save As ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്‍ഡോവിലേ Save As Type ല്‍ Sub Station Alfa (*.ssa)  സെലക്ട് ചെയ്ത് , മൂവി ഫയലുള്ള അതേ ഫോള്‍ഡറില്‍ തന്നെ ആ ഫയല്‍ സേവ് ചെയ്യുക

MeGUI ഓപണ്‍ ചെയ്യുക. Tools -> File Indexer സെലക്ട് ചെയ്യുക. Input File ല്‍ നമുക്ക് ഹാര്‍കോഡ് ചെയ്യേണ്ട മൂവി ഫയല്‍ സെലക്ട് ചെയ്യുക.

 Audio Encoding ല്‍ നമുക്ക് ആവിശ്യമുള്ള Audio ചെക്ക് ചെയ്യുക. അതിന് ശേഷം Queue ക്ലിക്ക് ചെയ്യുക. മൂവിയുടെ വലിപ്പത്തിനും എന്‍കോഡിംഗിനും അനുസരിച്ച് അതിനു സമയമെടുക്കം.

അതിനു ശേഷം വരുന്ന MeGUI -  AviSynth  script creator വിന്‍ഡോവിലെ Script എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

അവിടെ #deinterlace മുകളിലായ് രണ്ട് ലൈനുകള്‍ ആഡ് ചെയ്യുക. ആദ്യം VSFilter.dll എവിടെയാണെന്ന് നോക്കി അതിന്റെ പാത്ത് കണ്ടുപിടിക്കുക അതിന് അനുസരിച്ച് സെറ്റ്  ചെയ്യുക, അതു പോലെ തന്നെ ssa ഫോര്‍മാറ്റിലുള്ള ഫയലിന്റെ പാത്തും ഫയല്‍ നൈമും കൊടുക്കുക.
LoadPlugin("C:\Program Files\MeGUI_2153_x86\tools\avisynth_plugin\VSFilter.dll")
TextSub("H:\Hollywood\Man of Steel (2013)\Man.of.Steel.2013.720p.BluRay.x264.YIFY.ssa")

അതിനു ശേഷം Preview AVS Script എന്ന ബട്ടനില്‍ പ്രസ് ചെയ്തു മലയാളം സബ്ടൈറ്റില്‍ ശരിക്കും വരുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുക.

അടുത്ത സ്റ്റെപ്പിനു മുമ്പായി Video File ന്റെ Video  Bitrate എത്രയാണെന്ന് ഓര്‍ത്തുവെയ്ക്കുക. Tools -> Bitrate Calculate ക്ലിക്ക് ചെയ്യുക. അവിടെ Calculate By -> Video Bitrate എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുക അവിടെ നേരത്തെ കണ്ടുപിടിച്ച മൂവിയുടെ Video  Bitrate കൊടുക്കുക. അതിന് ശേഷം Apply ക്ലിക്ക് ചെയ്യുക copy calculated bitrate into current video setting എന്നിടത്ത് Yes ക്ലിക്ക് ചെയ്യുക.

Video Encoding ഉം Audio Encoding ലേയും Queue ക്ലിക്ക് ചെയ്യുക. കുറച്ചധികം സമയം എടുത്ത് Video യും Audio യും Encode ചെയ്യും. പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലില്‍ ഇപ്പോള്‍ സബ്ടൈറ്റില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുണ്ടാവും.

ഇനി പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലും Audio ഫയലും ഒന്നിപ്പിക്കുന്നതിന് Muxer ഏത് ഫോര്‍മാറ്റിലാണ് Video ക്രിയേറ്റ് ചെയ്തിട്ടുള്ള അതില്‍ Mux ചെയ്യുന്നതിന് അതിന് അനുസരിച്ചുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അവിടെ Video യും Audio യും Input ല്‍ സെലക്ട് ചെയ്യുക. അതിനു ശേഷം Queue  ക്ലിക്ക് ചെയ്യുക.

 ഇപ്പോള്‍ മലയാളം സബ്ടൈറ്റില്‍ നിങ്ങളുടെ മൂവി ഫയലുമായി ഹാര്‍കോഡ് ചെയ്തിട്ടുണ്ടാവും.

4 comments:

  1. നന്ദി, ഞാനിതു പോലെ ചെയ്തു നോക്കി. നന്നായി മലയാളം റ്റിവിയില്‍ കാണാന്‍ സാധിച്ചു.

    ReplyDelete
    Replies
    1. ശിവപ്രസാദ് എവിടെയോ ചെറിയൊരു കണ്‍ഫ്യൂഷനുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. അതെവിടെയാണ്.

      Delete
  2. ഇവിടെ 5-)മത്തെ സ്റെപ്പില്‍ പറഞ്ഞത് മനസ്സിലായല്ല, അതൊന്നു വിശദീകരിക്കാമോ ?

    (അവിടെ #deinterlace മുകളിലായ് രണ്ട് ലൈനുകള്‍ ആഡ് ചെയ്യുക. ആദ്യം VSFilter.dll എവിടെയാണെന്ന് നോക്കി അതിന്റെ പാത്ത് കണ്ടുപിടിക്കുക അതിന് അനുസരിച്ച് സെറ്റ് ചെയ്യുക, അതു പോലെ തന്നെ ssa ഫോര്‍മാറ്റിലുള്ള ഫയലിന്റെ പാത്തും ഫയല്‍ നൈമും കൊടുക്കുക)

    ReplyDelete
    Replies
    1. റഫീക്ക്
      AVS Script ഉപയോഗിച്ചാണ് MeGUI എന്‍കോഡ് ചെയ്യുന്നത്, (സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തിട്ട് ഏത് വീഡിയോ ഫോര്‍മാറ്റിലേക്കാണോ വീഡിയോ കണ്‍വേര്‍ട്ട് ചെയ്യേണ്ടത്, അതൊക്കെ ചെയ്യുന്നത്) നമ്മള്‍ ഹാര്‍കോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സബ്ടൈറ്റിലിന്റെ പാത്തും അതു പോലെ തന്നെ VSFilter എന്നൊരു ഫിര്‍റ്റര്‍ ഉപയോഗിച്ചാണ് സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നത് , MeGUI ഇന്‍സ്റ്റാള്‍ ചെയ്ത ഫോള്‍ഡറിനുള്ളില്‍ (tools\avisynth_plugin) ഉണ്ടാവും

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍