Wednesday, October 31, 2012

മലയാളം ടൈപ്പ് ചെയ്യാന്‍

കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുതിന്

(കടപ്പാട്: വിക്കി : https://ml.wikibooks.org/wiki/ഉബുണ്ടു_ലിനക്സ്/മലയാളം_ടൈപ്പിങ്
ആദ്യാക്ഷരി : http://bloghelpline.cyberjalakam.com/ )


മെത്തേഡ് 1.
കീമാജിക്

Windows 7/ Windows 8 ഉപയോഗിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സിസ്റ്റത്തിനു അനുയോജ്യമായ കീമാജിക് വേർഷൻ ഈ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക

കീമാജിക് ഇൻസ്റ്റലേഷൻ (Windows 8) പേജ് ഇവിടെ
ഇൻസ്റ്റലേഷൻ സ്റ്റെപ്പുകൾ:

1. നിങ്ങൾക്ക് അനുയോജ്യമായ കീ മാജിക് വേർഷന്റെ ഫയലിൽ മുകളിൽ പറഞ്ഞ പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക, വിന്റോസ് 7 ന്റെ 32, 64 ബിറ്റ് വേർഷനുകൾ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്യേണ്ട മറ്റു ചില ഫയലുകൾ കൂടീയുണ്ട്. അവയെപ്പറ്റി കീമാജിക്കിന്റെ ഡൗൺലോഡ് പേജിൽ കാണാം.   
 • .NET 3.5: http://www.microsoft.com/download/en/details.aspx?id=21 
 • vc2008 redist: http://www.microsoft.com/download/en/details.aspx?id=5582 
 • IF YOU ARE USING 64Bit Version of windows, install following too: 
 • vc2008 redist: http://www.microsoft.com/download/en/details.aspx?displaylang=en&id=15336

2. കീമാജിക് ഇൻസ്റ്റലേഷൻ ഫയൽ നിങ്ങളുടെ സിസ്റ്റത്തിൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ അതിൽ ഡബിൾ ക്ലീക്ക് ചെയ്യുക. ചില ബ്രൗസറിൽ നേരിട്ട് താഴെക്കാണുന്ന ഡയലോഗ് ബോക്സ് തുറക്കുകയാവും ചെയ്യുക) ഒരു പുതിയ ഡയലോഗ് ബോക്സ് തുറന്ന് വരും. അതിലെ Run എന്ന ബട്ടൺ ക്ലിക്ക് ചെയ്യൂ. 
3. തുടർന്നുവരുന്ന സ്ക്രീനുകളിലെ ലൈസൻസ് എഗ്രിമെന്റ് ആക്സെപ്റ്റ് ചെയ്യുക. അതിനുശേഷം Next ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. സെക്കന്റുകൾക്കുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. അവസാനത്തെ സ്ക്രീനിനും മുമ്പായി ഡെസ്ക് ടോപ്പിലും ക്വിക്ക് ലോഞ്ച് പാഡിലും കീമാജിക്കിന്റെ ഐക്കൺസ് ചേർക്കട്ടയോ എന്നൊരു ചോദ്യം വരും. ഇതു രണ്ടും ടിക്ക് ചെയ്തേക്കുക. ഇപ്രകാരം ചെയ്താൽ കീമാജിക്കിന്റെ ഐക്കൺ ഡെസ്ക്ടോപ്പിൽ കിട്ടും. ഇനിയും എപ്പോഴെങ്കിലും കീമാജിക് സ്റ്റാർട്ട് ചെയ്യേണ്ടിവരുമ്പോൾ ഈ ഐക്കണുകൾ ഉപയോഗിക്കാം.


ഇൻസ്റ്റലേഷൻ പൂർത്തിയായി എന്നുകാണിക്കുന്ന മെസേജിനു ശേഷം ഒരു സ്ക്രീൻ കൂടി ലഭിക്കും. കീമാജിക്കിനെ മലയാളം ടൈപ്പു ചെയ്യുന്ന രീതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു ഷോർട്ട് കട്ട് കീ ഉപയോഗിച്ച് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യാനുള്ള സ്ക്രീനാണിത്. ഡിഫോൾട്ടായി Ctrl +M എന്ന കീ കോമ്പിനേഷനാണ് ട്രാൻസ്‌ലിറ്ററേഷൻ സ്വിച്ചിംഗിനായി നൽകിയിരിക്കുന്നത്. ഇതുവേണമെങ്കിൽ മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള കീ കോമ്പിനേഷൻ സേവ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് വേണം എന്നുള്ളവർക്ക് Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കാം.


മേൽപ്പറഞ്ഞരീതിയിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതെ കീമാജിക്കിന്റെ സെറ്റപ് ഫയലുകൾ മുഴുവൻ വേണം എന്നുള്ളവർക്ക് താഴെപ്പറയുന്ന ലിങ്കിൽ നിന്ന് അവ മൊത്തമായി ഒരു സിപ് ഫയലായി ലഭിക്കും.
ഇൻസ്റ്റലേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ (കമ്പ്യൂട്ടർ സ്ക്രീനിന്റെ വലതു താഴെ മൂലയിൽ സമയം കാണിക്കുന്നതിന്റെ അടുത്ത്) ഒരു ഐക്കൺ പ്രത്യക്ഷമാകും. ഇളം നീല നിറത്തിൽ താഴെക്കാണുന്നതുപോലെ i എന്ന അക്ഷരത്തിന്റെ ചിഹ്നമാണിതിൽ ഉള്ളത്.


കീമാജിക് ഉപയോഗിക്കുന്ന വിധം:

Transliteration രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും. അല്ലെങ്കിൽ മൗസ് ഉപയോഗിച്ച് സിസ്റ്റം ട്രേയിൽ കീമാജിക് ലോഗോയിൽ ക്ലിക്ക് ചെയ്യുക. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കുക.


നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പൺ ഓഫീസ്, ബ്ലോഗിലെ എഡിറ്റർ പേജ്, കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ നേരിട്ട് കീമാജിക് ഉപയോഗിച്ച് എഴുതാം.

നിങ്ങളിൽ മലയാളം ടൈപ്പ് ചെയ്യുന്നവർ കീമാജിക് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കുന്നതാണ്. 

  ചിലകുറിപ്പുകൾ:
 • ചില്ലക്ഷരങ്ങളായ ൻ,ർ,ൾ,ൺ, ൽ എന്നിവ യഥാക്രമം n, r, L, N, l എന്നീ അക്ഷരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
 • ചന്ദ്രക്കല കിട്ടാൻ അതാതു ചില്ലക്ഷരത്തിനു ശേഷം ~ ചിഹ്നനം ഉപയോഗിക്കണം.
 • ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം.
 • ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം. ഇരട്ട അക്ഷരങ്ങൾക്കെല്ലാം ഇതേ രീതി പിന്തുടരണം.
 • ചില്ലിനുശേഷം വ എന്ന അക്ഷരം വരുമ്പോൾ അവതമ്മിൽ വേർപിരിക്കുവാൻ underscore ഉപയോഗിക്കണം. ഉദാ: അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം
 • ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha

ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം (ക്ലിക്കുക). ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിലെ  ഈ പോസ്റ്റ് വായിച്ച്  അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക.


കീമാജിക്ക് ഉപയോഗിച്ച് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ ടൈപ്പു ചെയ്യുന്നത് കീമാൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതിൽനിന്നും വളരെയൊന്നും വ്യത്യസ്തമല്ല. മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്. അതുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നാലെ വിശദീകരിക്കാം. R എന്ന കീസ്ട്രോക്ക് ‘ഋ‘ എന്ന അക്ഷരത്തിനായി മാറ്റിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. ട്രാൻസ്‌ലിറ്ററേഷൻ രീതിയല്ലാതെ, ഇൻസ്‌ക്രിപ്റ്റ് രീതിയിൽ ടൈപ്പു ചെയ്യുവാൻ ആഗ്രഹമുള്ളവർ വിഷമിക്കേണ്ട. അതിനുള്ള സംവിധാനവും കീമാജിക്കിൽ ഉണ്ട്.

മൊഴി സ്കീമിന്റെ ചിത്രം :

ഇൻസ്ക്രിപ്റ്റ്:

ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.

ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.


മെത്തേഡ് 2.
Google Transliteration IME


വിന്റോസിന്റെ, വിന്റോസ് എക്സ്.പി, വിസ്റ്റ, 7 തുടങ്ങിയ പുതിയ വേർഷനുകളീൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കുകയുള്ളൂ. അതുപോലെ ഓഫീസ് 2003 മുതൽ മുകളിലേക്കുള്ള മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജുകളിലാണ് ഇത് ഏറ്റവും ഭംഗിയായി പ്രവർത്തിക്കുക. നോട്ട്പാഡിൽ വളരെ കൃത്യമായി പ്രവർത്തിക്കുന്നതും കണ്ടു.

ഇതെങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്നാണ് അടുത്തതായി വിവരിക്കുന്നത്. ആദ്യമായി Google Transliteration IME സെറ്റ് അപ് ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യണം. അതിനായി ഈ സൈറ്റിലേക്ക് പോവുക.


ഡൌണ്‍ലോഡ് ആരംഭിക്കുന്നതിനു മുമ്പായി ഒരു കാര്യം ചെയ്യാനുണ്ട്. ഡൌൺലോഡ് ബട്ടന്റെ മുകളിലായി Choose your IME language എന്നൊരു ആരോ കീ കാണാം. അവിടെ ക്ലിക്ക് ചെയ്ത് ‘മലയാളം’ എന്ന് സെലക്റ്റ് ചെയ്യുക. ഇനി ഡൌണ്‍ലോഡ് തുടങ്ങാം. ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയാവാന്‍ ഒന്നോ രണ്ടോ മിനിറ്റുകള്‍ എടുത്തേക്കാം. (മിക്കവാറും ബ്രൌസറുകളില്‍ My Documents/Downloads/ എന്ന ഫോള്‍ഡര്‍ ആയിരിക്കും ഡിഫോള്‍ട്ടായി ഡൌണ്‍ലോഡ് ഫയലുകള്‍ സേവ് ചെയ്യുന്ന ഫയൽ. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സെറ്റിംഗ് അനുസരിച്ച് ഇതിൽ വ്യത്യാസം കണ്ടേക്കാം‍) ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സേവ് ചെയ്ത ഫോള്‍ഡറില്‍ നിന്നും Googlemalayalaminputsetup.exe എന്ന ഫയല്‍ കണ്ടുപിടിച്ച് അതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും.
അവിടെയുള്ള സമ്മതപത്രത്തിലെ I agree ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. ഐ.എം.ഇ സെറ്റ് അപ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയായാല്‍ നന്ദിപറഞ്ഞുകൊണ്ട് ഒരു അറിയിപ്പും കാണാം.

ഇപ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. നാം ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തത് ഒരു സോഫ്റ്റ്വെയറല്ല. ഒരു ലാംഗ്വേജ് ഇൻപുട്ട് മെതേഡ് ആണ്. അതിനാൽ നിങ്ങളുടെ ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ഇതുമായി ബന്ധപ്പെട്ട പുതിയ ഐക്കൺസ് ഒന്നും തന്നെ പ്രത്യക്ഷപ്പെടുകയില്ല. പകരം വിന്റോസിന്റെ ടാസ്ക് ബാറിൽ വലതുമൂലയ്ക്കടുത്തായി Language bar പ്രത്യക്ഷപ്പെടും. EN എന്നെഴുതിയിരിക്കുന്ന ഒരു കൊച്ചു ബട്ടൺ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു മെനു ലഭിക്കും. അതിൽ നിന്ന് MY മലയാളം ഇന്ത്യ എന്ന ഇൻപുട്ട് മെതേഡ് സെലക്റ്റ് ചെയ്യുക. (ഇത് ലഭിക്കുന്നില്ലെങ്കിൽ ഈ പേജിന്റെ താഴെയുള്ള കുറിപ്പുകൾ നമ്പർ മൂന്ന് ഒന്ന് നോക്കൂ. ഒപ്പം കുറിപ്പ് ഒന്നും.)


(ലാംഗ്വേജ് ബാർ ഏതെങ്കിലും കാരണവശാൽ പ്രത്യക്ഷമാകുന്നില്ലെങ്കിൽ Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്ത് language bar എന്ന ബട്ടൺ തുറന്ന് show language bar on desktop സെലക്റ്റ് ചെയ്യുക)

ഇപ്പോൾ ഗൂഗിൾ ഇൻപുട്ട് മെതേഡിന്റെ സ്റ്റാറ്റസ് വിന്റോ നിങ്ങൾക്ക് ഡെസ്ക്ടോപ്പിന്റെ വലതു താഴേ മൂലയിൽ കാണാവുന്നതാണ്. ഇതിനെ അവിടെനിന്ന് എങ്ങോട്ട് വേണമെങ്കിലും മാറ്റി പ്രതിഷ്ഠിക്കാം. ഇതില്‍ നാല് ഐക്കന്‍സ്‌ ഉണ്ടാവും.

ആദ്യത്തേത് ആപ്ലിക്കേഷൻ ഐക്കൺ ആണ്. ഇതിനു ജോലികൾ ഒന്നുമില്ല. രണ്ടാമത്തേത് ലാംഗ്വേജ് ഇൻഡിക്കേറ്റർ ആണ്. നമ്മൾ ഡൌൺലൊഡ് ചെയ്തിരിക്കുന്നത് മലയാളം ഇൻപുട്ട് ആയതിനാൽ ഒരു ‘മ’ അടയാളമാവും ഇവിടെ ഉണ്ടാവുക. അടുത്തത് കീബോർഡ് ഐക്കൺ ആണ്. അതിൽ ലഭ്യമായ മലയാള അക്ഷരങ്ങളുടെ ലിസ്റ്റ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് വേണ്ട അക്ഷരങ്ങൾ/വാക്കുകൾ (ആവശ്യമെങ്കിൽ) ഇൻസേർട്ട് ചെയ്യാം. അവസാനത്തെ ബട്ടൺ സെറ്റിംഗ്സ് ആണ്. അവിടെ കാർത്തിക ഫോണ്ട് ഡിഫോൾട്ടായി സെലക്റ്റ് ചെയ്തിട്ടുണ്ടാവും. (ഇത് വിന്റോസിനോടൊപ്പം ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ട് ആണ്).

ഇനി ഈ സംവിധാനം ഉപയോഗിച്ച് ഒന്നെഴുതിനോക്കാം.

നോട്ട് പാഡ് തുറക്കുക (അല്ലെങ്കിൽ വേഡ്). ഇനി മുകളിൽ പരാമർശിച്ച EN ബട്ടൺ ക്ലിക്ക് ചെയ്ത് MY സെലക്റ്റ് ചെയ്യുക. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മാറിമാറി ഷിഫ്റ്റ് ചെയ്യുവാൻ Ctrl + G എന്ന ടോഗിൾ കീ ഉപയോഗിക്കാം. ഓരോ തവണം കൺ‌ട്രോളും G യും ഒരുമിച്ച് അമർത്തുമ്പോഴും മലയാളം ഇൻപുട്ട്, ഇംഗ്ലീഷ് ഇൻപുട്ട് എന്നീ മെതേഡുകളിലേക്ക് മാറാം. മൌസ് എടുക്കേണ്ട കാര്യമില്ല. ഇനി ടൈപ്പ് ചെയ്തു തുടങ്ങിക്കോളൂ‍.നാം ടൈപ്പു ചെയ്തുതുടങ്ങുമ്പോൾ തന്നെ ഗൂഗിൾ നാം ഉദ്ദേശിക്കുന്നതിനോട് സമാനമായ വാക്കുകളുടെ ലിസ്റ്റ് അവിടെത്തന്നെ പ്രദർശിപ്പിക്കുവാൻ തുടങ്ങും. അതാണ് ചിത്രത്തിൽ നീലനിറത്തിൽ കാണുന്നത്. അവയിലൊന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്ന വാക്കെങ്കിൽ ടൈപ്പിംഗ് പൂർത്തിയാവുന്നതിനു മുമ്പുതന്നെ അവയെ സെലക്റ്റ് ചെയ്ത് എന്റർ കീ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ടായി ലഭിക്കും. സെലക്റ്റ് ചെയ്യാനായി മുകൾ / താഴെ (up/down) ആരോ കീകൾ ഉപയോഗിക്കാം (കീബോർഡിൽ). അപ്പോൾ വാക്കുകൾ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് മാറും. എന്റർ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ട് ആയിലഭിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന വാക്ക് ഔട്ട്പുട്ടായി ലഭിക്കുന്നതേയില്ലെങ്കിൽ മേൽ‌പ്പറഞ്ഞ വിർച്വൽ കീബോർഡിൽ വാക്കുകൾ തയ്യാറാക്കി അവയെ ഇൻസേർട്ട് ചെയ്യുകയുമാവാം.

IME യുടെ ഫോണ്ട് സെറ്റിംഗിൽ ഏതു മലയാളം യൂണിക്കോഡ് ഫോണ്ടായാലും (ഡിഫോൾട്ട് കാർത്തിക) അത് നമ്മൾ മാറ്റേണ്ടതില്ല. കാരണം നാം ടൈപ്പുചെയ്യുന്ന ആപ്ലിക്കേഷനിൽ സെലക്റ്റ് ചെയ്തിരിക്കുന്ന യൂണിക്കോഡ് ഫോണ്ട് ആണ് നമുക്ക് അവിടെ ഔട്ട്പുട്ടിൽ കിട്ടുന്നത്. ഉദാഹരണത്തിനു മൈക്രോസോഫ്റ്റ് വേഡിൽ ടൈപ്പുചെയ്യുമ്പോൾ IME Font കാർത്തിക ആയാലും, വേഡിൽ ടൈപ്പ് ചെയ്ത് ടെക്സ്റ്റ് അഞ്ജലി ഓൾഡ് ലിപിയായോ രചനയായോ മാറ്റാൻ പ്രയാസമില്ല. അവിടെ ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് ഫോണ്ട് മാറ്റിയാൽ മതി. താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് നോക്കൂ.ഔട്ട്പുട്ട് ആയി വരുന്ന വാക്കിനെ ഗൂഗിളിൽ സേർച്ച് ചെയ്യണോ? വളരെ എളുപ്പം. ആ വിന്റോയിൽ കാണുന്ന ഗൂഗിൾ ലോഗോയിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. ഗൂഗിൾ സേർച്ച് എഞ്ചിൻ തനിയെ തുറന്ന് നിങ്ങൾ ടൈപ്പു ചെയ്യുന്ന വാക്ക് നെറ്റിൽ തിരഞ്ഞുകൊള്ളും!

ഈ ഇൻപുട്ട് മെതേഡ് നിങ്ങൾക്ക് എവിടെ ടൈപ്പു ചെയ്യാനും ഉപയോഗിക്കാം. വേഡ് പ്രോസസറുകളിൽ, മെയിലുകളിൽ, വെബ് പേജുകളിൽ, കമന്റ് ബോക്സുകളീൽ എവിടെയും. അങ്ങനെ ഓഫ് ലൈനിൽ മലയാളം വളരെ അനായാസം ടൈപ്പുചെയ്യാനാവുന്ന ഒരു ഇൻപുട്ട് മെതേഡ് ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നു. അതിൽ അവരെ അഭിനന്ദിക്കാം. ബ്ലോഗ് മാറ്ററുകൾ ഇനി ഓഫ് ലൈനിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്ത് വച്ചിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യാറാകുമ്പോൾ മാത്രം ബ്ലോഗ് പോസ്റ്റിലേക്ക് കൊണ്ടുവന്നാൽ മതിയാകും.മെത്തേഡ് 3.
വിന്‍ഡോസിന്റെ കൂടെ തന്നെ വരുന്ന മലയാളം കീ ബോര്‍‍ഡ് എനേബിള്‍ ചെയ്യുന്നതിന്

1. Enable Malayalam in Windows : Go to >> Start >> Control Panel >> Region and Languages >> Keyboard and Languages >> Change Keyboards >> Text Services and Input Languages >> General Tab >> Add >> Add Input Language >> Malayalam >> Keyboard >> Tick mark select "Malayalam" >> Apply&OK >> Apply&OK.

2. After you are done check if 'EN' has appeared in the Task Bar. If No, go to >> Start >> Control Panel >> Region and Languages >> Keyboard and Languages >> Change keyboards >> Text Services and Input Languages >> Language Bar >> Docked in the Task Bar >> Apply OK.

3. Check whether pressing the Shift+Alt keys makes the symbols alternate between 'EN' and 'MY'.
Select EN when typing English.
Select MY when typing Malayalam.(Also tick-select In-script Keyboard for Malayalam in Windows Operating System)
b) Windows 7 ലെ default Malayalam Inscript Keyboard ആണു് ഉപയോഗിക്കുമ്പോള്‍
ന്‍ -> v+d+ ( Ctrl+Shift+1)
ല്‍ -> n+g+( Ctrl+Shift+1)

zwjഉം zwnjഉം - കീബോര്‍ഡില്‍ റ്റൈപ്പു് ചെയ്യുമ്പോള്‍ അക്ഷരം യാതൊന്നും തെളിയാതെ മുമ്പേ വരുന്ന അക്ഷരത്തെ പുറകെ വരുന്ന അക്ഷരവുമായി ബന്ധിപ്പിക്കുന്നതു് ജോയിനറും വേര്‍തിരിച്ചു് നിര്‍ത്തുന്നതു് നോണ്‍ജോയിനറും ആണു്. സീറോ വിഡ്ത്ത് എന്നു പേരില്‍ സൂചിപ്പിച്ചതു് പോലെ ഈ ക്യാരക്ടറിന്റെ വീതി ശൂന്യം ആണു് എന്നു് പറയുമ്പോള്‍ അതു് മോണിറ്ററില്‍ തെളിയുകയില്ലെന്നും പ്രിന്റ് ചെയ്യാന്‍ പറ്റില്ല എന്നും അര്‍ത്ഥം.

ഉദാഃ
zwj - മലയാളം റ്റൈപ്പിംഗില്‍ ഇതു് ഉപയോഗിക്കുന്നതു് ചില്ലക്ഷരം കിട്ടാന്‍ വേണ്ടിയാണു്. അതായതു് ന് എന്ന റ്റൈപ്പ് ചെയ്തതിനു ശേഷം zwj റ്റൈപ്പടിച്ചാല്‍ അതു് ന്‍ എന്നു് മാറും.

zwnj - റഹ്മാന്‍ എന്നെഴുതുമ്പോള്‍ ഹ ഉം മ യും വേര്‍തിരിച്ചു് തെളിയണമെങ്കില്‍ ഇടയില്‍ zwnj ഉപയോഗിച്ചാല്‍ മതി. അപ്പോള്‍ അതു് റഹ്‌മാന്‍ എന്നു മോണിറ്ററില്‍ കാണും.

ശ്രദ്ധിക്കുക - മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ ഇന്‍പുട്ടു് രീതികളിലും zwjഉം zwnjഉം വിന്യസിച്ചിരിക്കുന്ന കീ ഓരോ തരത്തിലാണു്. zwj ഡിഫാള്‍ട്ട് മലയാളത്തില്‍ Ctrl+Shift+1, zwnj ഡിഫാള്‍ട്ട് മലയാളത്തില്‍ Ctrl+Shift+2

ഉബുണ്ടു ലിനക്സ്/മലയാളം ടൈപ്പിങ്
< ഉബുണ്ടു ലിനക്സ്
ഉബുണ്ടുവിൽ മലയാളം ടൈപ്പ് ചെയ്യാൻ ഐബസ് എന്ന സോഫ്റ്റ്‌വേർ സ്വതേ ലഭ്യമാണ്. ഉബുണ്ടു 10.10 മാവെറിക്ക് മീർക്കാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അതിലെ ഐബസ്സിൽ സ്വതേ മലയാളം ലഭ്യമല്ല. വെറും ഒരു കമാന്റ് വഴി മലയാളം ലഭ്യമാക്കാമാക്കാവുന്നതേയുള്ളൂ.

sudo apt-get install ibus-m17n

എന്ന കമാന്റ് ടെർമിനലിൽ ടൈപ്പ് ചെയ്താൽ മതി, ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക. കൂടെ കെട്ട് കണക്കിന് മറ്റ് ഭാഷകളുടേയും ഇൻപുട്ട് മെത്തേഡുകളും ഇൻസ്റ്റാളായിട്ടുണ്ടാകും.ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അത് പുതുക്കാൻ ടെർമിനലിൽ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്നു ടൈപ്പ് ചെയ്യുക.

ഐബസ് പ്രവർത്തിപ്പിക്കാൻ ഉള്ള ഒരു വഴി: System->Preferences->Keyboard Input Methods ക്ലിക്ക് ചെയ്യുകയാണ്. പക്ഷെ അപ്പോൾ മൂന്ന് വിൻഡോകളിലായി Yes, OK, Close എന്നീ ബട്ടണുകൾ ഞെക്കേണ്ടി വരും.ഐബസ് പെട്ടെന്ന് പ്രവർത്തിപ്പിക്കാൻ രണ്ട് വഴികൾ ഉണ്ട്. ഒന്ന് സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസും സ്റ്റാർട്ടാക്കുന്നതാണ്, മറ്റൊന്ന് പാനെലിലെ ബട്ടൺ വഴി സ്റ്റാർട്ടാക്കുന്നത്.

സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസ്സും സ്റ്റാർട്ടാക്കാനായി

 1. System->Preferences->Startup Applications ഞെക്കുക
 2. തുറന്നുവന്ന "Startup Application Preferences" വിൻഡോയിലെ 'Add' ബട്ടൺ ഞെക്കുക. 
 3. വന്ന വിൻഡോയിൽ


Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon

എന്ന് നൽകുക. 'Add' ഞെക്കുക.

Ibus button change icon.png

ആവശ്യമുപ്പോൾ മാത്രം പ്രവർത്തിപ്പിക്കുക എന്ന രീതിയിൽ ഐബസ് ഓണാക്കാനായി

പാനെലിൽ ഒരു ബട്ടൺ ചേർക്കുകയാണ് ചെയ്യേണ്ടത്. ഉബുണ്ടു 11.04 മുതൽ സ്വതേയുള്ള സമ്പർക്ക മുഖമായ യൂണിറ്റിയിൽ പാനലിൽ എന്ന ആശയമില്ല. എന്നാൽ ഉബുണ്ടു ക്ലാസിക് എന്നതെടുത്താൽ ഇതു സാദ്ധ്യമാണ്.


 1. ഘട്ടങ്ങൾ:(മുകളിലെ) പാനലിൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ "Add to Panel..." ഞെക്കുക.
 2. "Add to Panel" വിൻഡോയിലെ ലിസ്റ്റിൽ ഏറ്റവും മുകളിലായി കാണുന്ന "Custom Application Launcher" തിരഞ്ഞെടുത്ത് 'Add' ഞെക്കുക.
 3. വന്ന വിൻഡോയിൽ
                   Name: IBus 
                  Command: /usr/bin/ibus-daemon -d 
                   Comment: Start IBus എന്ന് നൽകുക.
 4. ഇനി 'OK' ഞെക്കിയാൽ കാര്യം കഴിയുമെങ്കിലും, പാനെലിൽ വരുന്ന ബട്ടണിന്റെ ഐക്കൺ ഐബസ്സിന്റേതാക്കായാൽ നല്ലതായിരിക്കും. അതിനായി ഇടതുവശത്തായി കാണുന്ന ഐക്കൺ ബട്ടണിൽ ഞെക്കുക. വരുന്ന വിൻഡോയിൽ നിന്ന് ibus.svg എന്ന ഐക്കൺ തിരഞ്ഞെടുക്കുക. 'Open' ഞെക്കുക, 'OK' ഞെക്കുക. ഇനി ആ ബട്ടണിൽ ഞെക്കിയാൽ ഐബസ് പ്രവർത്തിക്കുന്നതായിരിക്കും.


ഒരിക്കൽ ഐബസ് പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ കണ്ട്രോൾ+സ്പേസ് അമർത്തി കീബോർഡ് ലേയൗട്ടുകൾ മാറാൻ കഴിയും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍