Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, November 24, 2012

MSone Malayalam Subtitles Pack 1 - November 2012


മലയാളം സബ്ടൈറ്റില്‍ പാക്ക് 1 - നവംബര്‍ 2012
*****************************************************************

ഈ സംരംഭം തുടങ്ങിയിട്ട് ഒരു മാസം ആയിരിക്കുന്നു, വെറും ഒരു മാസത്തില്‍ അഞ്ചു സിനിമകള്‍ക്ക്‌ സബ്ടൈറ്റില്‍ തയ്യാറാക്കാന്‍ നമുക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഈ സംരംഭത്തില്‍ ഒത്തു പ്രവര്‍ത്തിച്ചാല്‍ ഇനിയും നമുക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ അമ്പതു കൊല്ലത്തിലെ പ്രധാനപെട്ട സിനിമകള്‍ എല്ലാം തന്നെ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് കാണാന്‍ സാധിക്കുന്ന ഒരു കാലം വിദൂരമല്ല. ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇനിയും ആള്‍ക്കാര്‍ വരേണ്ടതുണ്ട്. ഇത് വരെ ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയ ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ മറ്റുള്ളവരോടും ഈ സംരംഭത്തില്‍ തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.ഈ അവസരത്തില്‍ ഇത് വരെ ഇറങ്ങിയതെല്ലാം ചേര്‍ത്തു ഒരു പാക്ക് ഇറക്കാന്‍ ആഗ്രഹിക്കുകയാണ്

ഇത് വരെ ചെയ്ത പ്രോജക്റ്റുകള്‍ താഴെ പറയുന്നവയാണ്.


ചില്‍ട്രന്‍ ഓഫ് ഹെവന്‍ (Children of Heaven, 1997)

സൈക്കോ (Psycho, 1960)

ഇന്‍സെപ്ഷന്‍ (Inception 2010)

സ്പ്രിംഗ്, സമ്മര്‍,ഫാള്‍, വിന്‍റെര്‍ ആന്‍ഡ് സ്പ്രിംഗ് (Spring Summer Fall Winter and Spring 2003)

മലീന (Malena 2000)


ഡൌണ്‍ലോഡ് ലിങ്ക് (Download Links)

https://www.dropbox.com/sh/bcfanxyd4g4yruo/efOPV1XihG (Folders)

പാക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (Single File ZIP Pack)

https://www.dropbox.com/s/am5esoatyltndqd/Msone%20Subtitles%20Pack%201%20%28November%202012%29.zip

നന്ദി

എം-സോണ്‍ Join: https://www.facebook.com/groups/MSONEsubs/

Thursday, November 22, 2012

Malena (2000) - മലീന (2000)

എംസോണ്‍ റിലീസ് - 05

Malena (2000)
മലീന (2000)

സിനിമ പരദൈസോ എന്നാ മനോഹര സിനിമയുടെ സംവിധായകന്‍ സംവിധാനം ചെയ്ത സിനിമ, ഒരു കൌമാരക്കാരന്റെ മലേന എന്ന സ്ത്രീയോടുള്ള ലൈംഗിക ആകര്‍ഷണം അവനെ ഒരു ഒളിഞ്ഞു നോട്ടക്കാരനാക്കുന്നു. അവന്റെ കണ്ണുകളിലൂടെ മലെനയുടെ ജീവിതം, സാമൂഹിക അവസ്ഥകള്‍, സമൂഹത്തിന്റെ മാന്യത എന്ന മൂടുപടം ഒക്കെയും നാം കാണുന്നു. അധിക വായനക്ക് 

എം-സോണിന്റെ അഞ്ചാമത് സംരംഭം നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു


Translated by M-Zone member JeshiMon - Malena Directed by the director of beautiful movie Cinema Paradiso.

M-Zone Proudly presents their 5th project MALENA


 പരിഭാഷ  : ജെഷിമോന്‍

Details:
Movie: Malena
Year: 2000
Diector: Giuseppe Tornatore
Format: DvD RiP
Running Time: 109 Minutes
Frame Rate: 23.976 FPS

Download Links
____________________
Download (Google-Docs)
Download (Subscene)

Friday, November 16, 2012

Inception(2010) ഇന്‍സെപ്ഷന്‍ (2010)

എംസോണ്‍ റിലീസ് - 04

Inception (2010)
ഇന്‍സെപ്ഷന്‍ 2010

എം-സോണ്‍ ഗ്രൂപ്പിന്റെ നാലാമത് റിലീസ് - ഇന്‍സെപ്ഷന്‍ (2010), ഞങ്ങള്‍ക്കുറപ്പാണ് നിങ്ങള്‍ക്കീ സിനിമ ഇംഗ്ലീഷില്‍ കണ്ടിട്ട് മനസ്സിലായിട്ടില്ല എന്ന്. എന്തുകൊണ്ട് മലയാളത്തില്‍ ഒന്ന് ശ്രമിച്ചു കൂടാ. കുറച്ചെങ്കിലും കൂടുതല്‍ മനസ്സിലാവും എന്ന് തീര്‍ച്ച.

എം-സോണ്‍ അഭിമാനപുരസ്ക്കരം നിങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നു ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍


INCEPTION 2010

MSone Group Presents
******************

The 4th release of Msone Group - INCEPTION(2010), We are almost sure that you cant understand this movie till now. Why dont you try the movie with our malayalam subtitles. You will get the idea for sure.

MSone is proud to present before you their 4th project
INCEPTION by Christopher Nolan


Film:INCEPTION
Director: Christopher Nolan
Version:BR RiP, DvD RiP
Run Time: 147 minutes
Frame Rate: 23.976 FPS

Download Links
--------------

SRT File

Subscene
Download

Mirror Download

For VLC (idx/sub)

Download

Mirror Download

Visit, സന്ദര്‍ശിക്കുക: MSONEsubs

Monday, November 12, 2012

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

എംസോണ്‍ റിലീസ് - 03Spring, Summer, Fall, Winter & Spring (2003)

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയൻ 
സംവിധാനം: കിം കി ദുക്  
പരിഭാഷശ്രീജിത്ത് പരിപ്പായി
Frame rate:  23.976 fps
Running time:  103 മിനിറ്റ്
#info:5B4A91E858DD8EA09DD2616C298167E4D6747D9D
File Size: 897 MBഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .

Saturday, November 10, 2012

Psycho (1960) സൈക്കോ (1960)

എംസോണ്‍ റിലീസ് - 02

Psycho (1960)
സൈക്കോ (1960)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്
പരിഭാഷ:  ശ്രീജിത്ത്‌ഗോകുല്‍‌റോബി‍അനില്‍‍നിന
Frame rate: 23.976 fps
Running time: 109 മിനിറ്റ്
#info: 7BA54C02EC66FE8FAF63EA95A868564356F2A61C
File Size:  1.45  GB

എം-സോൺ അഭിമാനപുരസ്കരം മലയാളികൾക്ക് ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയുടെ മലയാളം സബ്ടൈറ്റിൽ കാഴ്ച്ചവെക്കുന്നു. ഇനി ഹിച്ച്‌കോക്കിന്റെ ഈ ക്ലാസിക്ക് സിനിമ മലയാളത്തിൽ കാണാം.


Saturday, November 3, 2012

നന്ദി, സഹകരണം തുടരുക. Thanks for the Support and Please Continue


Children of Heaven ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് കഴിഞു ഇങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇത്രയധികം മുന്നോട്ടു പോകുമെന്നും വേറെയും സിനിമകള്‍ ചെയാന്‍ സാധിക്കുമെന്നും. ഇപ്പോള്‍ Children of Heaven ശേഷം മൂന്നു സിനിമകള്‍ ആണ് നമ്മള്‍ തുടങ്ങിയത്. Psycho, Inception, Cinema Paradiso

Psycho - http://www.facebook.com/groups/MSONEsubs/276706439099015/ (70.94% Completed)

Inception - http://www.facebook.com/groups/MSONEsubs/277831512319841/   (76.69% Completed)

ഇവ രണ്ടും ഗ്രൂപ്പില്‍ തന്നെ പുരോഗമിച്ചപ്പോള്‍ Cinema Paradiso നമ്മള്‍ കുറച്ചു കൂടി സൌകര്യപ്രദമായ വിക്കി പേജില്‍ ആണ് തുടങ്ങിയത്. അവിടെ പലരും സഹകരിക്കുന്നുണ്ട്, ആരൊക്കെ എന്ന് Msone പ്രവര്‍ത്തകര്‍ മോണിട്ടര്‍ ചെയ്യുന്നുമുണ്ട് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. സിനിമ പരദൈസോ മുഴുമിപ്പിക്കാന്‍ ഏവരും സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. താഴെ ഉള്ളതാണ് അതിന്റെ ലിങ്ക്.

Cinema Paradiso Editing Page - http://ml.msonesubs.wikia.com/wiki/Cinema_Paradiso    (10.97% Completed)

എഡിറ്റിംഗ് എങ്ങനെ വിക്കി പേജില്‍ നടത്താം എന്നതിനെ കുറിച്ച് ഇവിടെ വായിക്കാം

Cinema Paradiso Instructions - http://www.facebook.com/groups/MSONEsubs/permalink/278273418942317/


അക്ഷര തെറ്റുകള്‍ തിരുത്തല്‍ തൊട്ടു നൂറു വരിയെങ്കില്‍ നൂറു വരി എഡിറ്റ്‌ ചെയ്യുന്നത് അടക്കം നിങ്ങള്ക്ക് കഴിയാവുന്ന സഹായം ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ഇതേ കുറിച്ച് അറിയിക്കുക, അവരെയും ഇതില്‍ പങ്കാളികളാക്കുക അങ്ങനെ കഴിയുന്ന എന്തും ചെയ്യുക.

നന്ദി
Msone Group

???????????????????????????????????????????????????????????
???????????????????????????????????????????????????????????
????                                                                                         ????
???? MSONE SUBS - Malayalam Subtitles for Everyone          ????
????                                                                                         ????
???????????????????????????????????????????????????????????
???????????????????????????????????????????????????????????