Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, November 12, 2012

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

എംസോണ്‍ റിലീസ് - 03



Spring, Summer, Fall, Winter & Spring (2003)

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയൻ 
സംവിധാനം: കിം കി ദുക്  
പരിഭാഷശ്രീജിത്ത് പരിപ്പായി
Frame rate:  23.976 fps
Running time:  103 മിനിറ്റ്
#info:5B4A91E858DD8EA09DD2616C298167E4D6747D9D
File Size: 897 MB



ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .





തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളും മനോഹരങ്ങളായ ലോക്കേഷനുകളും കിം കിദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍.....ആന്‍ഡ് സ്പ്രിംഗ്.

മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലാകുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു ഒളിച്ചോടിയെങ്കിലും ആസക്തി അവന്റെ ജീവിതത്തെ നരകതുല്യമാക്കി. ഒടുവില്‍ ആത്മീയ സാക്ഷാത്ക്കാരം തേടി അവന്‍ ഗുരുവിന്റെ  അടുത്തേക്കുതന്നെതിരിച്ചെത്തുന്നു.

മനുഷ്യ ജീവിതത്തിലെ നാലു ഘട്ടങ്ങളെയും പ്രകൃതിയിലെ നാലു ഋതുക്കളേയും ബന്ധപ്പെടുത്തി നെയ്തെടുത്ത ഈ കഥ പ്രേക്ഷകരില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ നൈരന്തര്യത്തെയും മരണത്തിന്റെ അനിവാര്യതയെയും മോക്ഷത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും ഒരു കുട്ടിയുടെ കഥയിലുടെ ആവിഷ്ക്കരിക്കുകയാണ് ഈ സിനിമയില്‍.
കിം കി ദുകിന്റെ ഈ സിനിമ ഒരേ സമയം കാഴ്ച്ചയുടെ ആഘോഷവുംആത്മാവിന്റെ ഭക്ഷണവുമാകുന്നു .

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

2 comments:

  1. കൊറിയൻ സിനിമയ്ക്കും മലയാള ഉപശീര്‍ഷകം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍