Sunday, December 2, 2012

The Reader (2008) ദി റീഡർ (2008)

എംസോണ്‍ റിലീസ് - 06

The Reader (2008)
ദി റീഡർ (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Opensubtitles
Subscene
Direct

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം:സ്റ്റീഫൻ ഡാൽഡ്രി
പരിഭാഷജെഷിമോന്‍
Frame rate: 23.976 fps
Running time: 126   മിനിറ്റ്
#info:451DF97BF727401E7938883F433FCEF68BC96752
File Size: 801 MB

യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്‌. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ വാചാലമാകുന്നത്‌. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയ്ക്ക്‌ കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?

ഹിറ്റ്‌ലറുടെ കാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച്‌ നിങ്ങൾ കരുതുന്നതെന്താണ്‌? ഒരു പ്രത്യേക കാലത്ത്‌ ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക്‌ വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത്‌ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്‌. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്‌?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്‌, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌. കുടുതല്‍ വായനക്ക് 

Download Links
SRT File
********
Download

For VLC (idx/SUB)
*****************


9 comments:

 1. torrent link koodi ulpeduthiyal nnanyirunnu

  ReplyDelete
 2. Replies
  1. https://www.dropbox.com/s/abyi16k6vud7zva/The%20Reader%20%5B2008%5D%20%5BMAL%5D%20%5BDvD%20RiP%5D%20%5BMSone%5D.srt

   Delete
 3. From where we can download this film?

  ReplyDelete
 4. ഇതൊരു കലാപാമാണ്. അടുത്ത കാലത്തൊന്നും തന്നെ ഇത്രയും പ്രക്ഷുബ്ധമായ ചിത്രം ഒരു ഭാഷയിലും കണ്ടിട്ടില്ല. എഴുത്തും വായനയും പ്രണയവും രതിയും നാസികളുടെ കുടില തന്ത്രങ്ങളും എല്ലാം ഇഴ ചേര്ന്നിരിക്കുന്ന മനോഹര ചിത്രം. എഴുത്തും വായനയും അറിയാത്തവര്ക്ക് അത് എത്രമാത്രം പ്രീയപെട്ടതു ആണെന്ന് ഭാവാഭിനയം കൊണ്ട് ഹന്ന ‪#‎KATEWINSLET‬ അത്രമേല്‍ മനോഹരമാക്കി. ജൂതന്മാരെ കൂട്ട കൊലക്ക് വിധേയരക്കിയവരെ ഉള്ള കോടതി വിചാരണയും കോണ്സെEന്ട്രഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളും ജോലിക്കാരുടെ വേതനകളും പ്രതിപധ്യമാകുന്നു. തന്റെ് ജോലിയില്‍ അത് ചെയ്തത് തന്നെ എന്ന് പ്രഖ്യാപിക്കുന്ന ഹന്ന ...... എഴുത്തും വായനയും അറിയില്ല എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ തന്റെ ജീവിതം നഷ്ട്ടപെടുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തന്റെു ജീവിതത്തിന്റെന അവസാന ഘട്ടത്തില്‍ എഴുത്തും വായനയും പഠിക്കുന്ന ഹന്ന നമ്മുടെ ചങ്കിടുപ്പ് കൂട്ടുകയോ കണ്ണ് നിറക്കുകയോ ചെയ്യാം ... ജീവിതത്തില്‍ ആദ്യമായി ഒരക്ഷരം പഠിക്കുന്നതിന്റെ അത് മനസിലാകുന്നതിന്റെ സന്തോഷം എന്തെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു, തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് The Reade

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 5. എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ച സിനിമ

  ReplyDelete
 6. വാക്കുകള്‍ ഇല്ല ഒരു മനോഹരമായ സിനിമ

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍