Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, December 30, 2013

The Godfather (1972) ദി ഗോഡ് ഫാദര്‍ (1972)

എം-സോണ്‍ റിലീസ് - 35

The Godfather (1972) 

ദി ഗോഡ് ഫാദര്‍ (1972)  


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള
പരിഭാഷ: അരുണ്‍ & പ്രജീഷ്
Frame rate: 23.976 fps
Running time175 മിനിറ്റ്
#info:5E915039C619366E490D08DB3FFED21F3A3AE84A
File Size: 2.4 GB
മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും - കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അഭിനയത്തിനും ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ( 5 എണ്ണം) ലഭിച്ചതിന് പുറമെ സംഗീതത്തിന് ബഫ്താ അവാര്‍ഡും ലഭിച്ചു. കുടുതല്‍ വായനയ്ക്ക് 

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ


Wednesday, December 25, 2013

The Passion of the Christ (2004) ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)

എംസോണ്‍ റിലീസ് - 34
ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)
The Passion of the Christ (2004)

മേല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം.സമയദൈര്‍ഘ്യം : 126മിനിട്ട്
FPS                : 23.976
പരിഭാഷ         : ശ്രീജിത്ത്‌, ജേഷ്, അരുണ്‍

Download Link (srt)
The Passion of the Christ (2004)
The Passion of the Christ (2004) DropBox


Thursday, December 5, 2013

City of God (2002) സിറ്റി ഓഫ് ഗോഡ് (2002)

എംസോണ്‍ റിലീസ് - 33

സിറ്റി ഓഫ് ഗോഡ് (2002)
City of God (2002)ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുത്താവുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്.

സമയദൈര്‍ഘ്യം : 130മിനിട്ട്
FPS                : 23.976
പരിഭാഷ         : ജേഷ് മോന്‍, സാഗര്‍'

Download Link (srt)
City of God (2002) Opensubtitles
City of God (2002) Subscene

Friday, November 29, 2013

The Edge of Heaven (2007) ദി എഡ്ജ് ഓഫ് ഹെവന്‍ (2007)

എംസോണ്‍ റിലീസ് - 32

ദി എഡ്ജ് ഓഫ് ഹെവന്‍  (2007)
The Edge of Heaven (2007)


ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ - തുര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്‍റെ  പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ പുരസ്ക്കരത്തിന് അര്‍ഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍ നാമനിര്‍ദേശത്തിന് സമര്‍പ്പിക്കപ്പെട്ട ജര്‍മ്മന്‍ ചലച്ചിത്രവുമായിരുന്നു.
കടപ്പാട് വിക്കി

സമയദൈര്‍ഘ്യം : 122 മിനിട്ട്
FPS                : 25
പരിഭാഷ         : ജേഷ് മോന്‍

Download Link (srt)
The Edge of Heaven (2007) Dropbox
The Edge of Heaven (2007) Opensubtitles

Download Link (sub/idx)
The Edge of Heaven (2007) DropboxThursday, October 17, 2013

Grave of the Fireflies (1988) ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

എം-സോണ്‍ റിലീസ് - 31

ഗ്രേവ്‌ ഓഫ് ദി ഫയര്‍ ഫ്ലൈസ് (1988)
Grave of the Fireflies (1988)എം-സോണിന്റെ ആദ്യത്തെ അനിമേഷന്‍ ചിത്രത്തിനുള്ള സബ്ടൈറ്റില്‍. ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

എക്കാലത്തെയും മികച്ച ആനിമേഷന്‍ ചിത്രങ്ങളിലൊന്ന്‍ എന്ന് പരക്കെ അംഗീകാരിക്കപ്പെട്ട ചിത്രമാണ് 1988ല്‍ ജപ്പാനില്‍ പുറത്തിറങ്ങിയ ഗ്രേവ്‌ ഓഫ് ഫയര്‍ഫ്ലൈസ് .ഒരു ടച്ചിംഗ് സ്റ്റോറി എന്നതിലുപരി ഗ്രേവ്‌ ഓഫ് ഓഫ് ഫയര്‍ഫ്ലൈസ് ഒരു മികച്ച യുദ്ധ -വിരുദ്ധ സിനിമയാണെന്ന് പറയാം .രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രം അകിയുകി നോസാകയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് .സംവിധാനം ഇസായോ തകഹാത (കടപ്പാട്: അരുണ്‍ അശോക്‌)

പരിഭാഷ         : ജെഷ്മോന്‍
സമയദൈര്‍ഘ്യം  : 89 മിനിട്ട്
FPS                : 23.976
# Info               :CC1BA1655A479C12B5275B1C9739A1D0128A9972

Download Link (SRT)
Grave of the Fireflies (1988) Subscene
Grave of the Fireflies (1988) Opensubtitles

Wednesday, October 16, 2013

The Motorcycle Diaries (2004) മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)


എംസോണ്‍ റിലീസ് - 30

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)
The Motorcycle Diaries (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: സ്പാനിഷ്
സംവിധാനം: വാള്‍ട്ടര്‍  സാലെസ്
പരിഭാഷപ്രമോദ് കുമാര്‍
Frame rate: 23.976 fps
Running time: 126 മിനിറ്റ്
#info: 7075B2ED5DD95AD75F2A06CCF655B6010BE09977
File Size: 745 MB
Sunday, October 13, 2013

Timecrimes (2007) ടൈംക്രൈംസ് (2007)

എംസോണ്‍ റിലീസ് - 29

ടൈംക്രൈംസ് (2007)
Timecrimes (2007)


ടൈം മെഷിന്‍ എന്നാ കണ്സപ്ട്ടില്‍ സെറ്റ് ചെയ്ത സ്പാനിഷ് സൈന്‍സ് ഫിക്ഷന്‍ ചിത്രം. . . ഹെക്റ്റര്‍ എന്നാ മദ്ധ്യവയസ്ക്കന്റെ കഥ ആണിത്. . . .ടൈം മെഷിന്‍ ത്രില്ലറുകളുടെ ജെനറിക് ക്ലീശേയില്‍ നിന്നും പല വ്യത്യസ്തത അവകാശപെടാന്‍ ഉള്ള ഒരു മെറ്റാഫിസിക്കല്‍ ത്രില്ലര്‍ എന്ന് പറയാം ഈ സിനിമയെ. . പരിഭാഷ ചെയ്തത് സജേഷ് കുമാര്‍ . . .

ഒറിജിനല്‍ ഭാഷ : സ്പാനിഷ്
FPS : 23.976
പരിഭാഷ : സജേഷ് കുമാര്‍

Download Link (SRT)
Timecrimes (2007) Dropbox
Timecrimes (2007) Opensubtitles

Download Link (idx/sub format)
Timecrimes (2007) Opensubtitles

Sunday, October 6, 2013

No Country for Old Men (2007) നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

എംസോണ്‍ റിലീസ് - 28

നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)
No Country for Old Men (2007) 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് 'നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍'. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം.

ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ പണവും അത് വീണ്ടെടുക്കുന്നതിന് ഒരു വാടകക്കൊലയാളി നടത്തുന്ന ശ്രമവുമാണ് പ്രത്യക്ഷത്തില്‍ ഈ സിനിമയുടെ പ്രമേയമെങ്കിലും അമേരിക്കന്‍ സമൂഹത്തിന്റെ ഭീതിജനകമായ അപചയത്തിന്റെ ചിത്രമാണ് യഥാര്‍ഥത്തില്‍ സംവിധായകരായ കോയന്‍ സഹോദരന്മാര്‍ ആവിഷ്‌കരിക്കുന്നത്. ഒരാളെ കൊല്ലണമോയെന്ന് ഈ സിനിമയിലെ കൊലയാളി നിശ്ചയിക്കുന്നത് ഒരു നാണയം ടോസ് ചെയ്തുകൊണ്ടാണ്. ടോസ് നേടിയതുകൊണ്ട് മാത്രം കൊല്ലപ്പെടാതിരിക്കുന്ന ഒരു കട ഉടമയോട് ആ നാണയം പ്രത്യേകം സൂക്ഷിച്ചുവെക്കണമെന്നും നിങ്ങളുടെ തലവര മാറ്റിയ നാണയമാണതെന്നും
കൊലയാളി പറയുന്നുണ്ട്.

സമയദൈർഘ്യം : 122 മിനിറ്റ്
FPS                   : 23.976
പരിഭാഷ             : അരുണ്‍ ജോര്‍ജ്ജ് ആന്‍റണി

Download Link (SRT)
No.Country.For.Old.Men (2007) Dropbox
No.Country.For.Old.Men (2007) Opensubtitles

Download Link (idx/sub format)
No.Country.For.Old.Men (2007) Dropbox

Thursday, September 12, 2013

Pather Panchali (1955) പഥേര്‍ പാഞ്ചാലി (1955)

എംസോണ്‍ റിലീസ് - 27

പഥേര്‍ പാഞ്ചാലി  (1955)
Pather Panchali (1955)

പഥേര്‍ പാഞ്ചാലിക്ക്  ജെഷിമോന്‍ പരിഭാഷപ്പെടുത്തിയ മലയാളം സബ്ടൈറ്റില്‍ മുമ്പ് എംസോണ്‍ പ്രോജക്റ്റ് 20 എന്ന പേരില്‍ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോള്‍ എംസോണിന്  പഥേര്‍ പാഞ്ചാലിക്ക്  പുതിയ  ഒരു പരിഭാഷ കൂടി കിട്ടിയിരിക്കുകയാണ്. പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രീമതി ആര്‍ ശ്രീദേവിയാണ്.

പോപ്പുലര്‍ ആയ രണ്ടു ഫോര്‍മാറ്റില്‍ സബ്ടൈറ്റിലുകള്‍ ലഭ്യമാക്കുന്നു. ഒന്ന് DvD RiP വേര്ഷനും, മറ്റൊന്ന് 2 CD വേര്ഷനും.

Download Link (SRT)

Pather Panchali (1955) 1 CD DVD RiP Dropbox
Pather Panchali (1955) 2 CD RiP Dropbox
Pather Panchali (1955) 1 CD DVD RiP Opensubtitles
Pather Panchali (1955) 2 CD RiP Opensubtitles

Wednesday, September 4, 2013

Apocalypto (2006) അപ്പോകാലിപ്റ്റോ(2006)

 എംസോണ്‍ പ്രോജക്റ്റ് - 26

അപ്പോകാലിപ്റ്റോ  (2006)
Apocalypto (2006)ബ്രേവ് ഹാര്‍ട്ട്, ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് അപ്പോകാലിപ്റ്റോ(2006). മായന്‍ വംശീയതയുടെ അവസാനനാളുകളില്‍ നടക്കുന്ന ഈ കഥ എഴുതിയിരിക്കുന്നത് മെല്‍ ഗിബ്സണ്‍, ഫര്‍ഹദ് സഫീനിയ എന്നിവര്‍ ചേര്‍ന്നാണ്. മായന്‍ ഭാഷ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നതും ഇതിന്റെ സവിശേഷതയാണ്.

ജാഗര്‍ പോയും (റൂഡി യങ്ങ്ബ്ലഡ്) അച്ഛന്‍ ഫ്ലിന്റ് സ്കൈ (മോറിസ് ബേഡ്‌യെല്ലോ‌ഹെഡ്) യും കൂട്ടരുടെയും അധികാരത്തിലാണ് ആ പ്രദേശങ്ങള്‍. ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ജാ‍ഗര്‍, ഗ്രാമത്തില്‍ അപരിചിതര്‍ കടന്നു കയറിയത് മനസിലാക്കുന്നു. മായന്‍ വംശജരായ സീറോ വോള്‍ഫും (റൌള്‍ ട്രുജീലോ) കൂട്ടരുമായിരുന്നു അതിക്രമിച്ചു കയറിയവര്‍. അവര്‍ ഗ്രാമം നശിപ്പിക്കുകയും, ഫ്ലിന്റ് സ്കൈയുള്‍പ്പടെ അനേകം പേരെ വകവരുത്തുകയും ചെയ്യുന്നു. ശേഷിച്ച പ്രായപൂര്‍ത്തിയായ പുരുഷന്മാരേയും സ്ത്രീകളേയും ബന്ദികളാക്കി മായന്‍ നഗരത്തിലേക്ക് നയിക്കുന്നു.

പൂര്‍ണ്ണഗര്‍ഭിണിയായ ജാഗര്‍ പോ യുടെ ഭാര്യ സെവനേയും (ഡാലിയ ഹെര്‍ണാഡെസ്) മകന്‍ ടര്‍ട്ടില്‍സ് റണ്ണി (കാര്‍ലോസ് എമിലിയോ ബേസ്) നേയും അടുത്തുള്ള കിടങ്ങിനുള്ളിലേക്ക് ഇറക്കിവിട്ട് അവരില്‍ നിന്ന് രക്ഷിക്കുന്നു . അവര്‍ക്ക് കിടങ്ങില്‍ നിന്ന് കയറുവാന്‍ പാകത്തില്‍ ഇട്ടിരുന്ന വള്ളി അക്രമികളില്‍ ഒരാ‍ള്‍ മുറിച്ചു കളയുന്നു. തുടര്‍ന്ന് ജാഗര്‍ പോ അവരുടെ പിടിയില്‍ ആവുന്നു . അതില്‍ പിന്നെ ജാഗര്‍ പോ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും, അവയെ എങ്ങിനെ തരണം ചെയ്ത് കിടങ്ങില്‍ നിന്നും ഭാര്യയേയും മക്കളേയും രക്ഷിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.

മായന്‍ വംശജരുടെ ആവാസസ്ഥാനങ്ങളൊക്കെയും തന്മയത്വത്തോടെ പുനര്‍സൃഷ്ടിച്ചിരിക്കുന്നു. ഈ 2 മണികൂര്‍ നിങ്ങള്‍ക്ക് ഒരു നല്ല ദൃശ്യാനുഭവമാവും ഈ ചിത്രം എന്നതില്‍ സംശയം വേണ്ട.

അഭിനേതാക്കൾ
• റൂഡി യങ്‌ബ്ലഡ്
• റോൾ ട്രൂജിലോ
• മായ്‌ര സെർബുലോ
• ഡാലിയ ഹെർണാണ്ടസ്
• ജെറാർഡോ ടാരാസിന

സമയദൈർഘ്യം 140 മിനിറ്റ്
പരിഭാഷ: രൂപേഷ് കാലിക്കറ്റ്‌ ,നിതിന്‍ കാലിക്കറ്റ്

Download Link (SRT)

Thursday, August 22, 2013

Pan's Labyrinth (2006) പാന്‍സ് ലാബ്രിന്ത് (2006)

എംസോണ്‍ പ്രോജക്റ്റ് - 25

പാന്‍സ് ലാബ്രിന്ത് (2006)
Pan's Labyrinth (2006)മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ്‌ ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം.

സിനിമയുടെ ശീര്‍ഷകം റോമന്‍ മിത്തോളജിയുടെ ചുവടു പിടിച്ചുള്ളതാണ്. "പാന്‍" എന്നത് ആട്ടിടയന്‍മാരുടെ വിശ്വാസങ്ങളിലെ പാതി മൃഗവും(ആട്) പാതി മനുഷ്യനുമായ ദൈവിക രൂപമാണ്. "ലാബ്രിന്ത്" കുട്ടികളുടെ വഴികാട്ടല്‍ ക്രിയകളിലെ ഒരു ഗണിതകരൂപവും. കഥയിലെ ഫാന്റസിയെയും റിയാലിറ്റിയെയും കൃത്യമായി നിര്‍വച്ചിക്കാന്‍ ഏറ്റവും ഉചിതമായ ടൈറ്റില്‍.

കെട്ടുകഥകളെ വിശ്സനീയമാകും വിധം അവതരിപ്പിക്കാന്‍ സപാനിഷ്-മെക്സിക്കന്‍ എഴുത്തുകാര്‍ക്കുള്ള ക്രാഫ്റ്റ് അപാരമാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറൊ തന്‍റെ കഥയെ മനോഹരമായി ദൃശ്യാവിഷകരിച്ചപ്പോള്‍ പാന്‍സ് ലാബ്രിന്ത് പ്രേക്ഷകര്‍ക്ക് വിഭ്രമാത്മകമായ ഒരു അനുഭവമായി മാറുന്നു.

ഒരിടത്തൊരിക്കല്‍......സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. പെട്ടന്ന്‍ അതൊരു പെണ്‍കുട്ടി വായിക്കുന്ന പുസ്തകത്തിലെ കഥയാണ്‌ എന്ന് കാണിച്ചു തന്ന് പ്രേക്ഷകരെ യാഥാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. വീണ്ടും പെണ്‍കുട്ടി അവളുടെ കാല്‍പനിക ലോകത്തിലേക്ക് സഞ്ചരിക്കുന്നു. കൂടെ നമ്മളും. കഥയിലെ ഈ ഇന്റര്‍ചേഞ്ചിംഗ് ആദ്യാവസാനം വളരെ ഭംഗിയായി സിനിമയില്‍ പ്രയോഗിച്ചിട്ടുണ്ട്.

1944 ലെ സ്പാനിഷ് സിവില്‍ വാറും ഫാസിസ്റ്റ് സൈനിക ഭരണത്തിനെതിരെയുള്ള ഗറില്ല ആക്രമണങ്ങളും പശ്ചാത്തലമാക്കുക വഴി ചരിത്രത്തെ കൂട്ടുപിടിച്ച് കഥയെ കൂടുതല്‍ ആധികാരികവും ഉദ്വേഗജനകവുമാക്കാന്‍ സാധിച്ചിട്ടുണ്ട്.

രാഷ്ട്രീയപരവും ആത്മീയവുമായ ചില മാനങ്ങള്‍ സിനിമക്കു നിരൂപകര്‍ കല്‍പ്പിക്കുന്നുണ്ട്. സ്വയം ജീവത്യാഗം ചെയ്ത് നിഷ്കളങ്ക രക്തം കൊണ്ട് പുനര്‍ജ്ജന്മം നേടുന്നത് ഫാന്ടസി എങ്കില്‍ ഫാസിസം എന്ന തിന്മക്കുമേല്‍ പോരാടി നേടുന്നത് നന്മയുടെ വിജയയമായി റിയാലിയില്‍ അവതരിപ്പിക്കുകയാണ്. രണ്ടും പ്രതീകാത്മകങ്ങളാണ്.

ഒരു കലാകാരന്റെ മനസിനെ അതേപടി ദൃശ്യവത്കരിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ക്രെഡിറ്റ് മുഴുവന്‍ കഥാകൃത്തും സംവിധായകനുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറിന് അവകാശപ്പെട്ടതാണ്.


സമയദൈര്‍ഘ്യം  : 119  മിനിട്ട്
FPS                : 23.976
# Info               :cdcb04e25ee0004ad470280d108e279263363653

Download Link (SRT)
Download Link (VLC Format idx/Sub)


Sunday, August 18, 2013

Night and Fog (1955) നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)

എംസോണ്‍ പ്രോജക്റ്റ് - 24

നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)
Night and Fog (1955)ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കൂടുതല്‍ വായനക്ക്  വിവര്‍ത്തകന്‍ എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റ്‌ കാണുക.

രാത്രിയും മൂടല്‍മഞ്ഞും


കെ. രാമചന്ദ്രന്‍, പി. പ്രേമചന്ദ്രന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ ചെയ്ത പരിഭാഷ എം-സോണ്‍ പുറത്തിറക്കുന്നു

Download Link (VLC Format idx/Sub)
Sunday, August 11, 2013

The Body (2012) [El Cuerpo] ദി ബോഡി (2012)

എംസോണ്‍ പ്രോജക്റ്റ് 23

The Body (2012) [El Cuerpo]
ദി ബോഡി (2012)

സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ.പരിഭാഷ:           : സജേഷ് കുമാര്‍
സമയദൈര്‍ഘ്യം  : 111 മിനിട്ട്
FPS                : 24.000
# Info               :254BD4AD6DC9658C06D9F4800ED93C47D4FA52F1

Download Link (VLC Format idx/Sub)


Wednesday, August 7, 2013

The Color of Paradise (1999) ദി കളർ ഓഫ് പാരഡൈസ് (1999)

എംസോണ്‍ പ്രോജക്റ്റ് 22 
പറുദീസയുടെ നിറം 

ദി കളർ ഓഫ് പാരഡൈസ്  (1999)
The Color of Paradise (1999) എംസോണിന്‍റെ ആദ്യ സംരഭം മജീദ് മജീദിയുടെ ചില്‍ട്രന്‍ ഓഫ് ഹെവന്‍ ആയിരുന്നു. ഇതാ അദ്ദേഹത്തിന്‍റെ തന്നെ മറ്റൊരു മികച്ച ചിത്രത്തിനും കൂടി മലയാളം സബ്‌‍ടൈറ്റില്‍ തെയ്യാറായിരിക്കുന്നു. ദി കളർ ഓഫ് പാരഡൈസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഉമ്മര്‍ ടി കെയാണ്.

അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ അയാൾ തന്റെ മകനെയും കൊണ്ട് ഗ്രാമത്തിലേക്ക് തിരിക്കുന്നു. വിഭാര്യനായ അയാൾ വീണ്ടും വിവാഹിതനാകുവാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അന്ധനായ മകൻ മൂലം ആ വിഹാഹത്തിൽനിന്ന് അവർ പിൻമാറുമോ എന്ന ആശങ്കയിലാണ് അയാൾ.

സഹോദരിമാരും മുത്തശ്ശിയും അവന്റെ മടങ്ങിവരവിൽ അത്യധികം സന്തോഷിക്കുന്നു. ആഹ്ലാദകരമായ അവന്റെ അവധികാലം മനോഹരമായി സംവിധായകൻ ദൃശ്യവൽക്കരിക്കുന്നു, എന്നാൽ പിതാവ് അവനെ അന്ധനായ ഒരു ആശാരിക്കടുത്തേക്ക് കൊണ്ടുപോകുകയും ജോലിക്കായി അവിടെ നിർത്തുകയുമാണ് ചെയ്യുന്നത്. കൊച്ചുമകനെ കാണാതെ മുത്തശ്ശിക്ക് അസുഖം മൂർച്ഛിക്കുകയും തുടർന്ന് ഏറെകഴിയുംമുൻപ് അവർ മരണപ്പെടുകയും ചെയ്യുന്നു. അത് മോശം ലക്ഷണമായി കണ്ട് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്നും പിൻമാറുന്നു. നിരാശനായ അയാൾ മകനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ തയ്യാറാകുന്നു. എന്നാൽ വഴിക്ക് വച്ച് പാലംതകർന്ന് മുഹമദ് നദിയിൽ വീണ് ഒഴുക്കിൽ പെടുന്നു.ഒരു നിമിഷം സ്വാർത്ഥനായ അയാൾ നിസംഗതനായി നോക്കിനിന്ന ശേഷം മകനെ രക്ഷിക്കുവാൻ നന്ദിയിലേക്ക് ചാടുന്നു. കടൽക്കരയിൽ കിടക്കുന്ന മുഹമദിനേയും പിതാവിനേയുമാണ് അടുത്ത രംഗത്ത് നമ്മൾ കാണുന്നത്. നിശ്ചലമായ അവന്റെ ശരീരം ചേർത്തുപിടിച്ചുകൊണ്ട് അയാൾ വിതുമ്പുന്നു.
ചെറുതായി ചലിക്കുന്ന മുഹമദിന്റെ കൈവിരലുകളുടെ കാഴ്ചയിലാണ് ചിത്രം അവസാനിക്കുന്നത്.

അധിക വായനയ്ക്ക് അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം

പരിഭാഷ:           : ഉമ്മര്‍ ടി കെ
സമയദൈര്‍ഘ്യം  : 90 മിനിട്ട്
FPS                : 23.976

Download Link (VLC Format idx/Sub)
 

Monday, July 29, 2013

Dreams (1990) ഡ്രീംസ് (1990)

എംസോണ്‍ പ്രോജക്റ്റ് 21
സ്വപ്‌നങ്ങള്‍ (1990)

ഡ്രീംസ് (1990)
Dreams (1990)
കഥാപാത്രങ്ങളിലും വിഷയത്തിലും ചില ബന്ധങ്ങള്‍ ഉണ്ടെങ്കിലും എട്ട് വ്യത്യസ്ഥ സ്വപ്നങ്ങളുടെ ദ്രിശ്യാവിഷ്കാരം ആണ് ഡ്രീംസ് എന്നാ കുറസോവയുടെ ഈ ചിത്രം. ലോകത്ത് സംഭവിക്കാവുന്ന പല വിപത്തുകളും ഇതില്‍ മുന്‍കൂട്ടി കുറസോവ കാണുന്നു, ഈയിടെ ജപ്പാനില്‍ നടന്ന ഭൂമികുലുക്കവും അതിനോട് അനുബന്ധിച്ച് നടന്ന ആണവനിലയ അപകടവും അടക്കം


മലയാളത്തില്‍ ആദ്യമായി ഏവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ സബ്ടൈറ്റില്‍, ഇരുമ്പനം സ്കൂളിലെ കുട്ടികള്‍ അദ്ധ്യാപകനായ സനല്‍ കുമാറിന്റെ സഹായത്തോടെ തയ്യാറാക്കിയ ഈ ഉദ്യമം ആണ് ഒരു തരത്തില്‍ എംസോണ്‍ എന്നാ സംരംഭത്തിന് തുടക്കം ഇട്ടതു.


സമയദൈര്‍ഘ്യം  : 119  മിനിട്ട്
FPS                    : 23.976
പരിഭാഷ:               വി. എച്ച്. എസ്. എസ്. ഇരുമ്പനം


Download Link (SRT)
Dreams (1990) 2 CD RiP Subscene
Dreams (1990) 2 CD RiP Opensubtitles

Friday, July 26, 2013

Pather Panchali (1955) പഥേര്‍ പാഞ്ചാലി (1955)

എംസോണ്‍ പ്രോജക്റ്റ് 20
പാതയുടെ പാട്ട് (1955)

പഥേര്‍ പാഞ്ചാലി (1955)
Pather Panchali (1955)

ലോക സിനിമയില്‍ തന്നെ ശ്രദ്ധേയമായ ഈ സിനിമയെ കുറിച്ച് ഒരു മുഖവുര ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സത്യജിത് റായ് എന്ന സംവിധായകന്‍റെ ആദ്യത്തെ ചിത്രമായ പഥേര്‍ പാഞ്ചാലിയുടെ മലയാളം സബ്ടൈറ്റില്‍ ഇറക്കാന്‍ സാധിക്കുന്നതില്‍ എംസോണിന് അഭിമാനം ഉണ്ട്.പഥേര്‍ പാഞ്ചാലിയുടെ ഉത്ഭവത്തെ കുറിച്ച് രണ്ടു വാക്ക്
******************************************************************************
ബംഗാളിലെ പ്രശസ്ത നോവലിസ്റ്റായ വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായുടെ ഒരു പുസ്തകത്തിന്‌ പുറംചട്ട വരയ്ക്കുകയായിരുന്ന സത്യജിത് റായ് എന്നാ ഇലസ്ട്ട്രെറ്റര്‍ ആ പുസ്തകത്തിലെ ആ പുസ്തകത്തിലെ കഥാപാത്രങ്ങളെക്കൊണ്ട് 'പഥേര്‍ പാഞ്ചാലി' എന്ന സിനിമ തീര്‍ക്കുന്നതിനുള്ള സാധ്യതകളാണ് ശ്രദ്ധിച്ചത്. രേനോയര്‍ എന്നാ സംവിധായകനുമായുള്ള പരിചയവും ഫിലിം സൊസൈറ്റി പ്രവര്‍ത്തനവും റായുടെ സ്വപ്നം സാക്ഷാത്കരിച്ചു. അങ്ങനെ പഥേര്‍ പാഞ്ചാലി എന്ന സിനിമ ജനിച്ചു.


പോപ്പുലര്‍ ആയ രണ്ടു ഫോര്‍മാറ്റില്‍ സബ്ടൈറ്റിലുകള്‍ ലഭ്യമാക്കുന്നു. ഒന്ന് DvD RiP വേര്ഷനും, മറ്റൊന്ന് 2 CD വേര്ഷനും. എംസോണിനു വേണ്ടി പരിഭാഷ ചെയ്തത് ജെഷിമോന്‍ ആണ്

Translation: Jeshi MonDownload Link (SRT)
Pather Panchali (1955) 1 CD DVD RiP Dropbox
Pather Panchali (1955) 1 CD DVD RiP Opensubtitles
Pather Panchali (1955) 2 CD RiP Dropbox
Pather Panchali (1955) 2 CD RiP Opensubtitles

Download Link (VLC Format idx/Sub)
Pather Panchali (1955) 1 CD DVD RiP Dropbox
Pather Panchali (1955) 2 CD RiP Dropbox

Wednesday, July 24, 2013

Rabbit Proof Fence (2002) റാബിറ്റ് പ്രൂഫ് ഫെ (2002)

എംസോണ്‍ പ്രോജക്റ്റ് 19
മുയലുകള്‍ കടക്കാത്ത വേലി (2002)

റാബിറ്റ് പ്രൂഫ് ഫെന്‍സ്'  (2002)
Rabbti-Proof Fence  (2002)
1930 കളില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം ആധാരമാക്കിയുള്ളതാണ് ഫിലിപ്പ് നോയിസ് സംവിധാനം ചെയ്ത 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' (2002). ഡൊറിസ് പില്‍ക്കിങ്ടണ്‍ ഗാരിമാര എഴുതിയ 'ഫോളോ ദി റാബിറ്റ്-പ്രൂഫ് ഫെന്‍സ്' എന്ന ഗ്രന്ഥത്തെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രമാണിത്. ഗാരിമാരയുടെ അമ്മയുടെയും മറ്റ് രണ്ട് പെണ്‍കുട്ടികളുടെയും അനുഭവമാണ് പ്രമേയം. സിനിമയെകുറിച്ച് മികച്ച ഒരു അപഗ്രഥനം കുറിഞ്ഞിബ്ലോഗില്‍ ജൊസഫ് ആന്റണി എഴുതിയിട്ടുണ്ട്, ഇവിടെ വായിക്കാം മുയലുകള്‍ കടക്കാത്ത വേലി

ഈ സിനിമയുടെ മലയാളം സബ്ടൈറ്റില്‍ ചെയ്തത് റാഷിദ് എം.എ

സമയദൈര്‍ഘ്യം  : 89  മിനിട്ട്
FPS                    : 25.000
പരിഭാഷ:             : റാഷിദ് എം.എ

Download Link (SRT)
Rabbit Proof Fence (2002) Dropbox
Rabbit Proof Fence (2002) OpenSubtitles

Download Link (VLC Format idx/Sub)
Rabbit Proof Fence (2002) Dropbox

Monday, July 22, 2013

How Much Further? (2006) [Que Tan Lejos] ക്യൂ ടാന്‍ ലെജോസ്

എം-സോണ്‍ പ്രോജക്റ്റ് 18
 ഇനിയെത്ര ദൂരം?  (2006)

ക്യൂ ടാന്‍ ലെജോസ്
How Much Farther? (2006) [Que Tan Lejos]
Country: Ecuador
Language: Spanishമലയാളത്തില്‍ യുനികോഡ്‌ ഫോണ്ടുകള്‍ക്ക് തുടക്കമിട്ട മീര, രചന എന്നീ യുണികോഡ് ഫോണ്ടുകള്‍ ഡെവലപ്പ് ചെയ്ത ഹുസൈന്‍ രചന സാര്‍ ചെയ്ത പരിഭാഷ. Que Tan Lajos (2006)

ഇനിയെത്ര ദൂരം?

2006-ല്‍ ടാനിയ ഹെര്‍മിദ സംവിധാനം ചെയ്ത 'ഇനിയെത്ര ദൂരം' (Que Tan Lejos- How Far Further) സ്പാനിഷ് ഭാഷയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇക്വഡോറിലൂടെയുള്ള ഹ്രസ്വമായ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന മൂന്ന് യുവതീയുവാക്കള്‍ ജീവിതയാത്രയേയും മരണത്തേയും കുറിച്ചുള്ള താത്വിക സമസ്യകളിലൂടെ കടന്നുപോകുന്നു. ഫിലോസഫിയുടെ ഗഹനതകള്‍ പിന്നാമ്പുറത്തു നിറുത്തി യാത്രയും രാഷ്ട്രീയവും തര്‍ക്കങ്ങളും പിണക്കങ്ങളും സൌഹൃദങ്ങളുമായി മുന്നേറുന്ന 'ഇനിയെത്ര ദൂരം' ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവമാണ്. യുവാക്കളും മലയാളത്തിലെ 'ന്യൂജനറേഷന്‍ ' ഫിലിം മേക്കേഴ്സും കാണുകയും പഠിക്കുകയും ചെയ്യേണ്ട ഒന്നാണിത്.

സമയദൈര്‍ഘ്യം  : 87  മിനിട്ട്
FPS                    : 25.000
പരിഭാഷ:             :  ഹുസൈന്‍ കെ. എച്ച് രചന


Download Link (SRT)
Que Tan Lejos(2006) Subscene
Que Tan Lejos(2006) OpenSubtitles

Sunday, July 21, 2013

Kill Bill Vol 1 (2003) കില്‍ ബില്‍ Vol 1(2003)

എം-സോണ്‍ പ്രോജക്റ്റ് 17

കില്‍ ബില്‍ - വോള്യം 1  (2003)
Kill Bill Vol 1 (2003)
ആക്ഷന്‍, ക്രൈം ത്രില്ലറുകളുടെ ആശാന്‍ ആയ ടാരന്റിണോയുടെ നാലാമത്തെ ചിത്രമാണ് കില്‍ ബില്‍, രണ്ടു ഭാഗങ്ങളായാണ് ഈ പ്രതികാര കഥ സംവിധായകന്‍ പറയുന്നത്. വിവാഹ നാളില്‍ തന്നെ അടക്കം പത്തു പേരെ കൊല്ലുന്ന ബില്‍ എന്നാ വില്ലനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങുന്ന നായികയുടെ കഥ ആണ് സിനിമ പറയുന്നത്. പ്രതികാര കഥകള്‍ക്ക് ഒരു പുത്തന്‍ ആഖ്യാന ശൈലി സമ്മാനിച്ച ചിത്രമായി ഇതിനെ കണക്കാക്കാം.

ആക്ഷന്‍ ചിത്രങ്ങളില്‍ ഒരു പ്രധാനപെട്ട സിനിമയായ കില്‍ ബില്‍ പരിഭാഷ ചെയ്തത് സഫല്‍ ആണ്

Translation       : Safal E B
Running Time   : 01.50.42
FPS                 : 23
Download Link (SRT)
Kill Bill Vol.1 (2003) Subscene
Kill Bill Vol.1 (2003) OpenSubtitles

Sunday, July 14, 2013

Downfall (2004) ഡൌണ്‍ഫാള്‍ (2004)

എം-സോണ്‍ പ്രോജക്റ്റ് 16

ഡൌണ്‍ഫാള്‍ (2004)
Downfall (2004) ഹിട്ട്ലരുടെയും നാസി പടയുടെയും അവസാന പത്തു ദിവസങ്ങളെ ഒരു യുവതിയിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡൌണ്‍ഫാള്‍ അഥവാ പതനം. 
അവസാന നാളുകല്‍ ഹിറ്റ്ലര്‍ എന്ന സ്വെചാതിപതിയുടെ ഉന്മാദാവസ്ഥയെ വളരെ കൃത്യമായി ഒലിവര്‍ ഹിര്ഷ്ബിഗല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി എടുത്ത പടങ്ങളില്‍ വളരെ ആധികാരികവും, ഇരുണ്ടതും, ഹൃദയഹാരിയുമായ ഡ്രാമ ആണ് ഡൌണ്‍ഫാള്‍ എന്ന് പറയാം. 

ക്ലാസിക് പടങ്ങളുടെ ലിസ്റ്റില്‍ പെടുന്ന ഈ ചിത്രം എം-സോണിനു വേണ്ടി പരിഭാഷ ചെയ്തത് അരുണ്‍ ജോര്‍ജ് ആന്റണി ആണ്

സമയദൈര്‍ഘ്യം  : 155  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അരുണ്‍ ജോര്‍ജ് ആന്റണി


Download Link (SRT)
Downfall (2004) Subscene
Downfall (2004) OpenSubtitles

Download Link (VLC Format idx/Sub)

Monday, May 27, 2013

Casablanca (1943) കാസബ്ലങ്ക (1943)

എം-സോണ്‍ പ്രോജക്റ്റ് : 15

കാസബ്ലങ്ക (1943)
Casablanca (1943)1943ല്‍ മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. എവരിബഡി കംസ് ടൂ റിക്ക് എന്നാ പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാനു. പ്രണയിനിയെ സ്വീകരിക്കുക, നാസികള്‍ക്കെതിരെ പട പൊരുതുന്ന നേതാവിനെ രക്ഷപെടുത്തുക എന്നീ രണ്ടു കാര്യങ്ങളില്‍ ഒന്ന് തീരുമാനിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ കഥ പറയുന്ന ഈ സിനിമ എക്കാലത്തെയും മികച്ച പ്രണയ സിനിമ ആയി കണക്കാക്കുന്നു

പരിഭാഷ: ജെഷിമോന്‍


Download Link (SRT)
Casablanca (1943) Dropbox
Casablanca (1943) OpenSubtitles

Download Link (VLC Format idx/Sub)
Casablanca (1943) Dropbox

സമയദൈര്‍ഘ്യം  : 105 മിനിട്ട്
FPS                : 23.976
# Info               :958EBE472CD812EB15233262D8B9711D0E21EBCA
Download Link
Casablanca (1943) Opensubtitles
Casablanca (1943) Dropbox

Thursday, April 18, 2013

Turtles can Fly (2004) ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)

എം-സോണ്‍ പ്രോജക്റ്റ് : 14

ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)
Turtles can Fly (2004)
കുർദ്ദിഷ് - ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ.

ഇറാഖ് - തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു മുമ്പാണു കഥ ആരംഭിക്കുന്നത്. ഗ്രാമീണർ സദ്ദാം ഹുസ്സൈനെയും അമേരിക്കൻ ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ശ്രമത്തിലാണു.സാറ്റലൈറ്റ് ആന്റിനകൾ വെച്ചാൽ മാത്രമേ പുറം ലോകത്തെ വിവരങ്ങൾ അറിയാനാകു. 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ട പ്പേരുള്ള പയ്യനാണു അവർക്ക് സാറ്റലൈറ്റ് ആന്റിനകൾ ഘടിപ്പിച്ച് കൊടുക്കുന്നതും അവന്റെ തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വാർത്തകൾ വിവർത്തനം ചെയ്തു കൊടുക്കുന്നതും. മൈൻ പാടങ്ങളിലെ മൈനുകൾ പെറുക്കി നിർവീര്യമാക്കി അവ വിൽക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്. ഹെങോവ് എന്ന പേരുള്ള കൈകൾ മൈൻ പൊട്ടി നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുട്ടിക്കും ഒപ്പം അവിടെയെത്തുന്ന ഒരു പെൺകുട്ടിയോട് അവന് അടുപ്പം തോന്നുന്നു.

സമയദൈര്‍ഘ്യം  : 113  മിനിട്ട്
FPS                    : 23.980
പരിഭാഷ:             :  ശ്രീജിത്ത്‌


Sunday, February 24, 2013

Amour (2012) അമോര്‍ (2012)

എം-സോണ്‍ പ്രോജക്റ്റ് : 13
ആമോര്‍ 2012 (ഫ്രഞ്ച്)
Amour (2012)

അമോര്‍, സ്നേഹം എന്നാ വാക്കിന്റെ ഫ്രഞ്ച് . . .
ലോകസിനിമ വിഭാഗത്തില്‍ പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഒറ്റപ്പെട്ട ചിത്രമായ അമോര്‍ കൈകാര്യം ചെയ്യുന്നത് വാര്‍ധക്യത്തിന്റെ അവസ്ഥാ വിശേഷങ്ങളാണ്. വാര്‍ധക്യത്തെ അത്രമേല്‍ തീക്ഷ്ണമായും സൂക്ഷ്മമായും അനുഭവിപ്പിക്കുന്നു അമോര്‍. പിയാനോ ടീച്ചര്‍, ഹിഡന്‍, വൈറ്റ് റിബണ്‍ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ആസ്ട്രിയന്‍ സംവിധായകന്‍ മൈക്കേല്‍ ഹാനേക്കാണ് അമോര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അമോര്‍ 2012 കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ പാം നേടിയിരുന്നു.മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാരും 2012ല്‍ ഈ സിനിമക്ക് ലഭിച്ചു.
സമയദൈര്‍ഘ്യം  : 121  മിനിട്ട്
FPS                    : 25.000
പരിഭാഷ           :   ശ്രീജിത് പരിപ്പായി
           
Download Link (SRT)