Thursday, April 18, 2013

Turtles can Fly (2004) ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)

എംസോണ്‍ റിലീസ് : 14

ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)
Turtles can Fly (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കുർദ്ദിഷ്
സംവിധാനം: ബാമാൻ ഒബാദി
പരിഭാഷശ്രീജിത്ത്‌
Frame rate: 23.976 fps
Running time: 113   മിനിറ്റ്
#info:D8CCCAE4BF3916A2FCE0739B064BB96AD641D80E
File Size: 699 MB







കുർദ്ദിഷ് - ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ.

ഇറാഖ് - തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു മുമ്പാണു കഥ ആരംഭിക്കുന്നത്. ഗ്രാമീണർ സദ്ദാം ഹുസ്സൈനെയും അമേരിക്കൻ ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ശ്രമത്തിലാണു.സാറ്റലൈറ്റ് ആന്റിനകൾ വെച്ചാൽ മാത്രമേ പുറം ലോകത്തെ വിവരങ്ങൾ അറിയാനാകു. 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ട പ്പേരുള്ള പയ്യനാണു അവർക്ക് സാറ്റലൈറ്റ് ആന്റിനകൾ ഘടിപ്പിച്ച് കൊടുക്കുന്നതും അവന്റെ തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വാർത്തകൾ വിവർത്തനം ചെയ്തു കൊടുക്കുന്നതും. മൈൻ പാടങ്ങളിലെ മൈനുകൾ പെറുക്കി നിർവീര്യമാക്കി അവ വിൽക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്. ഹെങോവ് എന്ന പേരുള്ള കൈകൾ മൈൻ പൊട്ടി നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുട്ടിക്കും ഒപ്പം അവിടെയെത്തുന്ന ഒരു പെൺകുട്ടിയോട് അവന് അടുപ്പം തോന്നുന്നു.


Download Link (VLC Format idx/Sub)

5 comments:

  1. സുഹൃത്തുക്കളെ വലരെ സന്തോഷം..നിങ്ങളുടെ ഈ ശ്രമം വൈകിയാണറിഞ്ഞത്..മാത്രുഭൂമിക്ക് നന്ദി.കാര്യമായി സിനിമകൾ കാണുന്ന ഒരാളാണു ഞാൻ .നല്ല വിദേശ സിനിമകൾ പരിചയപ്പെടുത്തുന്ന പംക്തി കുറേ വർഷമായി ശാസ്ത്രകേരളം മാസികയിൽ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം) എഴുതുന്നു ..ക്ലോസപ്പ് എന്ന പംക്തിയിൽ. 24 ഫ്രൈംസ് എന്ന സഹ്ദേവേട്ടന്റെ പരിപാടി തുടങ്ങുന്നതിനു വളരെ മുമ്പ്..നൂറോളം സിനിമകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു..മലയാളം വിക്കിപീഡിയയിലും സിനിമകളെ കുറിച്ച് എഴുതുന്നു..നിങ്ങളുടെ സംരംഭവുമായി സഹകരിക്കാൻ താത്പര്യം.എന്റെ ബ്ലോഗിലും കുറച്ച് സിനിമകളെക്കുറിച്ച് ഉണ്ട് http://cinemajalakam.blogspot.in/

    ReplyDelete
    Replies
    1. മാഷിന്‍റെ ബ്ലോഗിലെസ്ഥിരം സന്ദര്‍ശകനാണ്. അതിലെ പോസ്റ്റകള്‍ കണ്ടിട്ടാണ് പല സിനിമകളേയും കുറിച്ച് അറിയുന്നത്. ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ വരുമോ, താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
      എംസോൺ

      Delete
  2. ningalude nalla sremathinu orayiram nanni.....athupole ee filmsinte torrent link koodi ittal valare nallathaarikkum

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍