Friday, August 23, 2013

Pan's Labyrinth (2006) പാന്‍സ് ലാബ്രിന്ത് (2006)

എംസോണ്‍ പ്രോജക്റ്റ് - 25

പാന്‍സ് ലാബ്രിന്ത് (2006)
Pan's Labyrinth (2006)മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ്‌ ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം.

സിനിമയുടെ ശീര്‍ഷകം റോമന്‍ മിത്തോളജിയുടെ ചുവടു പിടിച്ചുള്ളതാണ്. "പാന്‍" എന്നത് ആട്ടിടയന്‍മാരുടെ വിശ്വാസങ്ങളിലെ പാതി മൃഗവും(ആട്) പാതി മനുഷ്യനുമായ ദൈവിക രൂപമാണ്. "ലാബ്രിന്ത്" കുട്ടികളുടെ വഴികാട്ടല്‍ ക്രിയകളിലെ ഒരു ഗണിതകരൂപവും. കഥയിലെ ഫാന്റസിയെയും റിയാലിറ്റിയെയും കൃത്യമായി നിര്‍വച്ചിക്കാന്‍ ഏറ്റവും ഉചിതമായ ടൈറ്റില്‍.

കെട്ടുകഥകളെ വിശ്സനീയമാകും വിധം അവതരിപ്പിക്കാന്‍ സപാനിഷ്-മെക്സിക്കന്‍ എഴുത്തുകാര്‍ക്കുള്ള ക്രാഫ്റ്റ് അപാരമാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറൊ തന്‍റെ കഥയെ മനോഹരമായി ദൃശ്യാവിഷകരിച്ചപ്പോള്‍ പാന്‍സ് ലാബ്രിന്ത് പ്രേക്ഷകര്‍ക്ക് വിഭ്രമാത്മകമായ ഒരു അനുഭവമായി മാറുന്നു.

ഒരിടത്തൊരിക്കല്‍......സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. പെട്ടന്ന്‍ അതൊരു പെണ്‍കുട്ടി വായിക്കുന്ന പുസ്തകത്തിലെ കഥയാണ്‌ എന്ന് കാണിച്ചു തന്ന് പ്രേക്ഷകരെ യാഥാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. വീണ്ടും പെണ്‍കുട്ടി അവളുടെ കാല്‍പനിക ലോകത്തിലേക്ക് സഞ്ചരിക്കുന്നു. കൂടെ നമ്മളും. കഥയിലെ ഈ ഇന്റര്‍ചേഞ്ചിംഗ് ആദ്യാവസാനം വളരെ ഭംഗിയായി സിനിമയില്‍ പ്രയോഗിച്ചിട്ടുണ്ട്.

1944 ലെ സ്പാനിഷ് സിവില്‍ വാറും ഫാസിസ്റ്റ് സൈനിക ഭരണത്തിനെതിരെയുള്ള ഗറില്ല ആക്രമണങ്ങളും പശ്ചാത്തലമാക്കുക വഴി ചരിത്രത്തെ കൂട്ടുപിടിച്ച് കഥയെ കൂടുതല്‍ ആധികാരികവും ഉദ്വേഗജനകവുമാക്കാന്‍ സാധിച്ചിട്ടുണ്ട്.

രാഷ്ട്രീയപരവും ആത്മീയവുമായ ചില മാനങ്ങള്‍ സിനിമക്കു നിരൂപകര്‍ കല്‍പ്പിക്കുന്നുണ്ട്. സ്വയം ജീവത്യാഗം ചെയ്ത് നിഷ്കളങ്ക രക്തം കൊണ്ട് പുനര്‍ജ്ജന്മം നേടുന്നത് ഫാന്ടസി എങ്കില്‍ ഫാസിസം എന്ന തിന്മക്കുമേല്‍ പോരാടി നേടുന്നത് നന്മയുടെ വിജയയമായി റിയാലിയില്‍ അവതരിപ്പിക്കുകയാണ്. രണ്ടും പ്രതീകാത്മകങ്ങളാണ്.

ഒരു കലാകാരന്റെ മനസിനെ അതേപടി ദൃശ്യവത്കരിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ക്രെഡിറ്റ് മുഴുവന്‍ കഥാകൃത്തും സംവിധായകനുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറിന് അവകാശപ്പെട്ടതാണ്.


സമയദൈര്‍ഘ്യം  : 119  മിനിട്ട്
FPS                : 23.976
# Info               :cdcb04e25ee0004ad470280d108e279263363653

Download Link (SRT)
Download Link (VLC Format idx/Sub)


Sunday, August 18, 2013

Night and Fog (1955) നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)

എംസോണ്‍ പ്രോജക്റ്റ് - 24

നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)
Night and Fog (1955)


                                               പോസ്റ്റര്‍ :അക്ഷയ് ബാബു

ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കൂടുതല്‍ വായനക്ക്  വിവര്‍ത്തകന്‍ എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റ്‌ കാണുക.

രാത്രിയും മൂടല്‍മഞ്ഞും


കെ. രാമചന്ദ്രന്‍, പി. പ്രേമചന്ദ്രന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ ചെയ്ത പരിഭാഷ എം-സോണ്‍ പുറത്തിറക്കുന്നു

Download Link (VLC Format idx/Sub)
Sunday, August 11, 2013

The Body (2012) [El Cuerpo] ദി ബോഡി (2012)

എംസോണ്‍ പ്രോജക്റ്റ് 23

The Body (2012) [El Cuerpo]
ദി ബോഡി (2012)                                                      പോസ്റ്റര്‍ :അക്ഷയ് ബാബു

സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ.പരിഭാഷ:           : സജേഷ് കുമാര്‍
സമയദൈര്‍ഘ്യം  : 111 മിനിട്ട്
FPS                : 24.000
# Info               :254BD4AD6DC9658C06D9F4800ED93C47D4FA52F1

Download Link (VLC Format idx/Sub)


Thursday, August 8, 2013

The Color of Paradise (1999) ദി കളർ ഓഫ് പാരഡൈസ് (1999)

എംസോണ്‍ പ്രോജക്റ്റ് 22 
പറുദീസയുടെ നിറം 

ദി കളർ ഓഫ് പാരഡൈസ്  (1999)
The Color of Paradise (1999) എംസോണിന്‍റെ ആദ്യ സംരഭം മജീദ് മജീദിയുടെ ചില്‍ട്രന്‍ ഓഫ് ഹെവന്‍ ആയിരുന്നു. ഇതാ അദ്ദേഹത്തിന്‍റെ തന്നെ മറ്റൊരു മികച്ച ചിത്രത്തിനും കൂടി മലയാളം സബ്‌‍ടൈറ്റില്‍ തെയ്യാറായിരിക്കുന്നു. ദി കളർ ഓഫ് പാരഡൈസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഉമ്മര്‍ ടി കെയാണ്.

അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ അയാൾ തന്റെ മകനെയും കൊണ്ട് ഗ്രാമത്തിലേക്ക് തിരിക്കുന്നു. വിഭാര്യനായ അയാൾ വീണ്ടും വിവാഹിതനാകുവാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അന്ധനായ മകൻ മൂലം ആ വിഹാഹത്തിൽനിന്ന് അവർ പിൻമാറുമോ എന്ന ആശങ്കയിലാണ് അയാൾ.

സഹോദരിമാരും മുത്തശ്ശിയും അവന്റെ മടങ്ങിവരവിൽ അത്യധികം സന്തോഷിക്കുന്നു. ആഹ്ലാദകരമായ അവന്റെ അവധികാലം മനോഹരമായി സംവിധായകൻ ദൃശ്യവൽക്കരിക്കുന്നു, എന്നാൽ പിതാവ് അവനെ അന്ധനായ ഒരു ആശാരിക്കടുത്തേക്ക് കൊണ്ടുപോകുകയും ജോലിക്കായി അവിടെ നിർത്തുകയുമാണ് ചെയ്യുന്നത്. കൊച്ചുമകനെ കാണാതെ മുത്തശ്ശിക്ക് അസുഖം മൂർച്ഛിക്കുകയും തുടർന്ന് ഏറെകഴിയുംമുൻപ് അവർ മരണപ്പെടുകയും ചെയ്യുന്നു. അത് മോശം ലക്ഷണമായി കണ്ട് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്നും പിൻമാറുന്നു. നിരാശനായ അയാൾ മകനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ തയ്യാറാകുന്നു. എന്നാൽ വഴിക്ക് വച്ച് പാലംതകർന്ന് മുഹമദ് നദിയിൽ വീണ് ഒഴുക്കിൽ പെടുന്നു.ഒരു നിമിഷം സ്വാർത്ഥനായ അയാൾ നിസംഗതനായി നോക്കിനിന്ന ശേഷം മകനെ രക്ഷിക്കുവാൻ നന്ദിയിലേക്ക് ചാടുന്നു. കടൽക്കരയിൽ കിടക്കുന്ന മുഹമദിനേയും പിതാവിനേയുമാണ് അടുത്ത രംഗത്ത് നമ്മൾ കാണുന്നത്. നിശ്ചലമായ അവന്റെ ശരീരം ചേർത്തുപിടിച്ചുകൊണ്ട് അയാൾ വിതുമ്പുന്നു.
ചെറുതായി ചലിക്കുന്ന മുഹമദിന്റെ കൈവിരലുകളുടെ കാഴ്ചയിലാണ് ചിത്രം അവസാനിക്കുന്നത്.

അധിക വായനയ്ക്ക് അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം

പരിഭാഷ:           : ഉമ്മര്‍ ടി കെ
സമയദൈര്‍ഘ്യം  : 90 മിനിട്ട്
FPS                : 23.976

Download Link (VLC Format idx/Sub)