Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, October 6, 2013

No Country for Old Men (2007) നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

എംസോണ്‍ റിലീസ് - 28

നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)
No Country for Old Men (2007)



 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് 'നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍'. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം.

ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ പണവും അത് വീണ്ടെടുക്കുന്നതിന് ഒരു വാടകക്കൊലയാളി നടത്തുന്ന ശ്രമവുമാണ് പ്രത്യക്ഷത്തില്‍ ഈ സിനിമയുടെ പ്രമേയമെങ്കിലും അമേരിക്കന്‍ സമൂഹത്തിന്റെ ഭീതിജനകമായ അപചയത്തിന്റെ ചിത്രമാണ് യഥാര്‍ഥത്തില്‍ സംവിധായകരായ കോയന്‍ സഹോദരന്മാര്‍ ആവിഷ്‌കരിക്കുന്നത്. ഒരാളെ കൊല്ലണമോയെന്ന് ഈ സിനിമയിലെ കൊലയാളി നിശ്ചയിക്കുന്നത് ഒരു നാണയം ടോസ് ചെയ്തുകൊണ്ടാണ്. ടോസ് നേടിയതുകൊണ്ട് മാത്രം കൊല്ലപ്പെടാതിരിക്കുന്ന ഒരു കട ഉടമയോട് ആ നാണയം പ്രത്യേകം സൂക്ഷിച്ചുവെക്കണമെന്നും നിങ്ങളുടെ തലവര മാറ്റിയ നാണയമാണതെന്നും
കൊലയാളി പറയുന്നുണ്ട്.

സമയദൈർഘ്യം : 122 മിനിറ്റ്
FPS                   : 23.976
പരിഭാഷ             : അരുണ്‍ ജോര്‍ജ്ജ് ആന്‍റണി

Download Link (SRT)
No.Country.For.Old.Men (2007) Dropbox
No.Country.For.Old.Men (2007) Opensubtitles

Download Link (idx/sub format)
No.Country.For.Old.Men (2007) Dropbox





3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍