Saturday, February 22, 2014

The Message (1976) ദി മെസേജ് (1976)

എംസോണ്‍ റിലീസ് - 41

The Message (1976)
ദി മെസേജ് (1976)
***************ലോക മുസ്ലിങ്ങളുടെ പ്രിയ നേതാവ് മുഹമ്മദ്‌ നബിയുടെ ജീവചരിത്രത്തിന്‍റെ  ചലച്ചിത്രാവിഷ്ക്കാരമാണ് 1976 ല്‍ പുറത്തിറങ്ങിയ The Message. അറബിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  അമേരിക്കകാരനായ   Moustapha Akkad ആണ്. അദ്ദേഹം തന്നയാണ് നിര്‍മാണ ചിലവും വഹിചിരുന്നതും. The Messanger of God എന്നായിരുന്നു ആദ്യ പേര്. യൂ.എസില്‍ പുറത്തിറക്കുന്നതിന് വേണ്ടി The Message എന്നാക്കുകയായിരുന്നു.
വളരെ സൂക്ഷമാതയോടും ശ്രദ്ധയോടും നിര്‍മ്മിച്ച ഈ ചിത്രം അക്കാദമിക്ക് ഇസ്ലാമിക പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു . ഇസ്ലാമിനോടും നബിയോടും പരമാവധി ആദരം പുലര്‍ത്തികൊണ്ട് ഈ ചിത്രം നിര്‍മ്മിച്ചു.
ചിത്രത്തിന്‍റെ നിര്‍മാതാവും സംവിധായകനുമായ Musthafa Akkad ഒരു ഇന്റര്‍വ്യൂവില്‍ വിശദമാക്കിയത് ഇങ്ങെനെ "ഒരു പാശ്ചാത്യ രാജ്യക്കാരനായ മുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ കുറിച്ച സത്യം വെളിപ്പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ്‌ എന്ന് തോന്നി.
എഴുനൂറ് മില്ല്യൻ ജനങ്ങൾ പിന്തുടരുന്ന ഒരു മതമായിട്ടും അതിനെകുറിച്ച് ഇപ്പോഴും ജനങ്ങൾക്ക് കാര്യമായൊന്നുമറിയില്ല."
പ്രാവച്ചകന്‍റെ ജീവിതത്തെ ആസ്പദിച് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അദ്ദേഹത്തെ ചിത്രികരിക്കുന്നില്ല.  ചില ഘട്ടങ്ങളില്‍ പ്രവാചകന്‍ ക്യാമറക്ക് പിന്നില്‍ ഉണ്ടെന്നു സങ്കല്പ്പികേണ്ടി വരും . അദ്ധേഹത്തിന്‍റെ സഹയാത്രികര്‍ ആയിരുന്ന അബൂബക്കര്‍,ഉമ്മര്‍,ഉസ്മാന്‍, അലി എന്നിവരെയും ചിത്രികരിച്ചിട്ടില്ല. എന്നാല്‍ അവരൊക്കെ പ്രവാചകന്‍റെ കൂടെ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിച് കൊണ്ടാണ് ഈ ചിത്രം
നയിക്കുനത്. ലോകത്ത് അനേകം ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഇസ്ലാമിന്റെ ആദ്യകാലത്തെ കുറിച്ച് മനസിലാക്കാന്‍ സഹായമാകുന്ന ചിത്രഖ്യനം കൂടിയാണ്.ചിത്രത്തിന്‍റെ ഉള്ളടക്കം ഇങ്ങെനെ :-
പ്രവാചകന്റെ ആദ്യ കാലങ്ങളിൽ മക്കയിലെ കഅബയിൽ നടക്കുന്ന ബിംബാരാധനയുടെയും, ബഹുദൈവരാധനയും  ഉൽസവത്തിന്റെയും ആരവങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്.
ഇവയെല്ലാം മനപ്രയാസങ്ങളോടെയും വെറുപ്പോടെയും വീക്ഷിക്കുന്ന പ്രവാചകൻ. തുടർന്ന് പ്രവാചകന് ഹിറാ ഗുഹയിൽ നിന്ന് നിന്ന് ദിവ്യബോധനം ലഭിച്ചതായി കുടുംബത്തിലും പ്രമാണി വൃന്തങ്ങളിലും സംസാരമുയരുന്നു. രഹസ്യമായി പ്രവാചകന്റെ ആശയങ്ങളെ പിന്തുടരുന്ന യുവാക്കളുടെ എണ്ണം വർദ്ദിക്കുന്നു. അവർ രാത്രി കാലങ്ങളിൽ പാത്തു പതുങ്ങിയും ഒരിടത്തു ഒരുമിച്ചു കൂടി ഖുർആനിക വാക്യങ്ങൾ ചർച്ച ചെയ്തു.  പ്രവാചകനെ അനുനയിപ്പിക്കാനും ദൗത്യത്തിൽ നിന്ന് പിന്മാറ്റാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് പരസ്യപ്രബോധനത്തിനായി അനുവാദം ലഭിക്കുന്നതോടെ കഅ്ബയിലേക്ക് വരികയും തങ്ങളുടെ ആദർശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതി ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കുകയും ദുർബലരായവരിൽ നിന്ന് മർദ്ദന പീഢനമുറകൾ ആരംഭിക്കുന്നു. മർദ്ദന മുറകൾ സഹിക്കാതെ ഒരു വിഭാത്തെ എത്യേപ്യയിലെ ക്രൈസ്തവ രാജാവിന്റെ അടുക്കലേക്ക് പ്രവാചകൻ നിയോഗിക്കുന്നു.
ഇതായിരുന്നു ആദ്യ പലായനം. പിന്നീട് സംഘമായി മദീനയിലേക്ക് പലായനം നടത്തുകയും അവിടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. മദീനയിലെത്തിയിട്ടും ശത്രുക്കൾ നടത്തുന്ന സൈനിക നീക്കങ്ങളെ ചെറുക്കുന്ന ബദ്ർ, ഉഹ്ദ് യുദ്ധങ്ങൾ ഫിലിമിൽ ചിത്രീകരിക്കുന്നു.
പ്രവാചകന്റെ അമ്മാവൻ ഹംസ കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ കാണാം. ഹംസയുടെ കരൾ കടിച്ചു തുപ്പുന്ന ഹിന്ദ് എന്ന സ്ത്രീ അടക്കം മനപ്പരിവർത്തനത്തിന് അവസരമുണ്ടാകുകയും, മക്ക ജയിച്ചടക്കുമ്പോഴുള്ള പ്രവാചകന്റെ ഉദാരസമീപനം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്.
പ്രവാചകന്റെ അന്ത്യപ്രഭാഷണത്തോടെ  കൂടി ചിത്രം അവസാനിക്കുന്നു.
________

2011 ൽ The Message എന്ന പേരിൽ തന്നെ ഈ ചിത്രത്തിന്‍റെ  മലയാളം പതിപ്പും പുറത്തിറങ്ങി. ഭാഷ വിവര്‍ത്തനം ഇതിനു ഇല്ലായിരുന്നു
ഇതിന്‍റെ ഭാഷ വിവര്‍ത്തന ഉപശീര്‍ഷകം ഒരു കൂട്ടം ഫേസ് ബുക്ക്‌ സുഹ്ര്തുക്കളും നിര്‍വഹിച്ചു.

സമയദൈര്‍ഘ്യം  : 54  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Mujeeb Rahman (Right Thinkers)
സിങ്കാവുന്ന മൂവി ഫയല്‍
Download Link
The Message 1976 Opensubtitles
The Message 1976 DropBox

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍