Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, February 18, 2014

Planet Earth: Season 1, Episode 3 Fresh Water

എംസോണ്‍ റിലീസ് - 40

Planet Earth: Season 1, Episode 3 Fresh Water (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 3  ഫ്രഷ് വാട്ടര്‍ (2006)




ഭൂമിയിലെ ശുദ്ധ ജലത്തെക്കുറിച്ചാണ് ഈ ഖണ്ഡം സംസാരിക്കുന്നത്. മലമുകളില്‍ നിന്നും, അരുവികളായി യാത്ര തുടങ്ങി,നദികളായി മാറി, ഒടുവില്‍ തടാകത്തിലോ , സമുദ്രത്തിലോ എത്തിച്ചേരുന്ന, ജലത്തിന്‍റെ സഞ്ചാര പാതകളിലൂടെയാണ് ഈ ഭാഗം സഞ്ചരിക്കുന്നത്. ജലത്തിന്‍റെ ഈ യാത്ര, നമ്മുടെ ഹരിതാഭയേയും, ജീവജാലങ്ങളെയും എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്ന് ഈ ഖണ്ഡം വ്യക്തമാക്കുന്നു. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന വെള്ളച്ചാട്ടമായ Angel വെള്ളച്ചാട്ടം, വലിയ തടാകമായ ബെയിക്കല്‍ തടാകം, ആമസോണ്‍ നദി മുതലായവയെല്ലാം ഈ ഖണ്ഡത്തിന്‍റെ   ഭാഗമാവുന്നു. Planet Earth ന്‍റെ മറ്റു ഖണ്ഡങ്ങളെപ്പോലെ തന്നെ, ഉജ്ജലമായ ദ്രിശ്യാനുഭാവമാണ് ഈ ഖണ്ഡത്തിലും നിങ്ങളെ കാത്തിരിക്കുന്നത്.

ഒന്നാമത്തെയും രണ്ടാമത്തേയും ഖണ്ഡം പരിഭാഷപ്പെടുത്തിയ അവര്‍ കരോളിന്‍ തന്നെയാണ് ഈ ഭാഗവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

സമയദൈര്‍ഘ്യം  : 54  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
സിങ്കാവുന്ന മൂവി ഫയല്‍ 1, ഫയല്‍ 2
Download Link
Planet Earth: Season 1, Episode 3 Fresh Water (2006) OpenSubtitles
Planet Earth: Season 1, Episode 3 Fresh Water (2006) DropBox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍