Sunday, March 2, 2014

Ben Hur (1959) ബെന്‍ഹര്‍ (1959)

എംസോണ്‍ റിലീസ് - 42

Ben Hur (1959)
ബെന്‍ഹര്‍ (1959)
***********

A Masterpiece. ജനപ്രിയചരിത്രത്തില്‍ ഒരു നക്ഷത്രചിഹ്നമാണ് 1880 ല്‍ ഇറങ്ങിയ Lew Wallace ന്‍റെ ബെന്‍ഹര്‍ എന്ന നോവല്‍. പ്രസിദ്ധീകരിച്ച് 132 വര്‍ഷമായിട്ടും ബെൻഹർ ‍ സൃഷ്ടിക്കുന്ന പ്രിയത്വം അത്ഭുതകരമാണ്. ക്രിസ്തുവിന്റെയും ഒരു തേരോട്ടക്കാരന്റെയും കഥ പറഞ്ഞ ബെന്‍ഹര്‍ അരങ്ങില്‍ എത്തിയിട്ട് അര നൂറ്റാണ്ടിന് ശേഷവും പ്രീതികരമായി നിലനില്‍ക്കുന്നു. 50 വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ ഉപയോഗിച്ച അന്നത്തെ കാലത്തെ സാങ്കേതിക മികവിനെ അഭിനന്ദിക്കാതിരിക്കാന്‍ നല്ല ചിത്രങ്ങളെ ഇഷ്ടപെടുനവര്‍ക്ക് കഴിയില്ല . 3 മണിക്കൂര്‍ ദൈര്‍ഗ്യമുള്ള ഈ ചിത്രം ഒരു നഷ്ട്ടമാകില്ല ..
കഥ നടക്കുന്ന സമയം ഏശു (ഈസ) ഭൂജാതനായ സമയം അതായാത് ഒന്നാം നൂറ്റാണ്ടിലാണ്. ജെറുസലേമിലെ പണക്കാരനായ ജൂത ബെന്‍-ഹറും അദ്ധേഹത്തിന്‍റെ പഴയ ചങ്ങാതി റോമന്‍ സൈനധിപനുമായ മെസ്സലയും കുറെ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ ആദ്യം ഇവര്‍ സന്തോഷിച്ചു. ആ സന്തോഷം അധികം നീണ്ട് നിന്നില്ല. രണ്ടു പേരുടെ രാഷ്ട്രിയ കാഴ്ചപാടുകള്‍
ആ സൌഹൃദത്തില്‍ വലിയ അകല്‍ച്ച ഉണ്ടാക്കി ഇരുവരുവരും ഉടക്കി പിരിയുന്നു.

അങ്ങെനെ ഒരിക്കെ റോമന്‍ സൈനിക പ്രദര്‍ഷനം നടക്കുമ്പോള്‍ Judah Ben-Hur ഉം അവരുടെ പെങ്ങളും വീടിനു മുകളില്‍ നിന്ന് വിക്ഷിക്കുന്ന സമയത്ത് നിര്‍ഭാഗ്യവശാല്‍ മേല്‍ക്കുരയില്‍ ഉണ്ടായിരുന്ന മേല്‍പ്പുരത്തകിട്‌ താഴെ സഞ്ചരിക്കുന്ന ഗവര്‍ണറുടെ മുകളില്‍ വീണു പരിക്കേല്‍ക്കുന്നു. പരിക്ക് നിസരമായിരുന്നു. റോമന്‍ സൈന്യാധിപനും പഴയ ചങ്ങാതിയുമായ മെസ്സാല്ലക്ക് തെറ്റൊന്നും ഇവര്‍ ചെയ്തിട്ടില്ല എന്ന് അറിഞ്ഞിട്ടും Ben-Hur യും അവരുടെ പെങ്ങളെയും അമ്മയെയും ശ്ക്ഷിക്കുന്നു.

വിചാരണ കൂടാതെ റോമാക്കാര്‍ ബെന്‍ഹറെ ഒരു യുദ്ധക്കപ്പലിലെ അടിമയായ തുഴക്കാരനാക്കിമാറ്റി. അമ്മയെയും സഹോദരിയെയും അന്തോണിയ കോട്ടയിലെ ഇരുട്ടറയിലടച്ചു.
ബെന്‍-ഹര്‍ തണ്ടുവലിച്ചോടുന്ന കപ്പല്ലില്‍ അടിമകളെ പോലെ ശിക്ഷിക്കുന്നു. അമ്മയെയും പെങ്ങളെയും ഏറ്റവും താഴെകിടയിലുള്ള ജയിലില്‍ അടക്കുന്നു.. നീണ്ട നാല് വര്‍ഷങ്ങള്‍ ...
പക്ഷെ ജൂദ ബെന്‍-ഹര്‍ ശപഥമെടുക്കുന്നു.. പ്രതികാരം വീട്ടാന്‍ ...
അങ്ങെനെ ഒരിക്കല്‍ ഗ്രീക്ക് കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിന്‍ നിന്ന് റോമന്‍ പ്രഭുവായ Quintus Arrius നെ ബെന്‍ ഹര്‍ രക്ഷപെടുത്തുന്നു.

കടലില്‍ ഒറ്റപെട്ടു നില്‍ക്കുന്ന സമയത്ത് സഹായത്തിനായി വന്ന മറ്റൊരു റോമന്‍ കപ്പലില്‍ കയറി ഇരുവരും റോമില്‍ എത്തി. അവിടെ വെച്ച് പ്രഭു തന്നെ രക്ഷപെടുത്തിയ ബെന്‍ ഹറെ ദത്തെടുക്കുന്നു.
തന്‍റെ സ്വതുക്കള്‍ക്ക് അവകാശം നല്‍കി, റോമന്‍ പൌരത്വം ലഭിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോകുന്നു അവിടെ വെച്ച് തേരോട്ട മത്സരത്തിന്‍റെ മുറകള്‍ പഠിക്കുകയും ഒപ്പം തന്‍റെ കുടുംബത്തെയും തിരയുന്നു.
കൂടുതലായി ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.. മാസ്റ്റര്‍ പീസ് എന്ന് വിള്ളിക്കം ഈ ചിത്രത്തെ. റോമനും , അറബും, ജൂധയിസവും എല്ലാം ഉള്‍ക്കൊള്ളിച്ച ഒരു കിടു കിടില്ലന്‍ ചിത്രം .
ഈ ചിത്രത്തിലെ ഓരോ സംഭാഷണവും കുറിച്ച് വെക്കാം.. അത്രക്കും മനോഹരം!!! അത്രക്കും പന്‍ജിഗ് !!

വീരസാഹസികതയും പ്രതികാരകഥയും പ്രണയവും പിതൃസ്‌നേഹവും സഹോദരസ്‌നേഹവും സ്വന്തം ജനതയോടുള്ള പ്രതിജ്ഞാബദ്ധതയുമെല്ലാമടങ്ങുന്ന കാല്പനിക ഘടകങ്ങളാണ് ബെന്‍ ഹറിന്റെ ജനപ്രീതി ഇന്നും നിലനിര്‍ത്തുന്നത്. ബെന്‍ഹറും മെസാലയും തമ്മിലുള്ള തേരോട്ട മത്സരമാണ് ആ വീരകഥയുടെ കേന്ദ്രം. മൂന്ന് അധ്യായങ്ങളിലായി Lew Wallace വരച്ചിട്ട ആന്റിയോക്കിലെ തേരോട്ടമാണ് ചലച്ചിത്ര ഭാവനയെയും പിടികൂടിയത്. ഹോളിവുഡ് സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് 1959-ല്‍ MGM സ്റ്റുഡിയോ നിര്‍മ്മിച്ച് William Wyler‍ സംവിധാനം ചെയ്ത ബെന്‍ഹര്‍ . ഏറ്റവുമധികം ഓസ്‌കറുകള്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ബെന്‍ഹര്‍ (11 Oscar) .

സമയദൈര്‍ഘ്യം  : 208 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Mujeeb Rahman (Right Thinkers)
Download Link
Ben Hur 1959 Opensubtitles
Ben Hur 1959 DropBox

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. Thanks for one's for ones for your for your personal for a for the on your marvelous posting! I actually seriously quite definitely really genuinely truly certainly enjoyed reading it, you could be you are you can be you might be you're you will be you may be you happen to be a great author. I will make sure to ensure that I be sure to always make certain to be sure to remember to bookmark your blog and will and definitely will and will eventually and will often and may come back from now on down the road in the future very soon someday later in life at some point in the foreseeable future sometime soon later on . I want to encourage you to ultimately that you yourself to you to definitely you to one to you continue your great job posts writing work , have a nice day morning weekend holiday weekend afternoon evening !


    Click for more info

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍