Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, April 27, 2014

Hotel Rwanda 2004 ഹോട്ടല്‍ റ്വാണ്ട

എംസോണ്‍ റിലീസ് - 52
റുവാണ്ട ഹോട്ടെല്‍ 2004





ഒരു യഥാർത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്കാരം.
"വെളുത്ത ഭീകരന്‍റെ വിഷം" അതിന്‍റെ ഭവിഷത്തുകള്‍ ഏകദേശം എല്ലാ രാജ്യങ്ങളിലും പടര്‍ന്നിട്ടുണ്ട്.
ആഫ്രിക്കയുടെ മദ്ധ്യ-കിഴക്കൻ രാജ്യമായ റുവാണ്ടയില്‍ കുടിയേറിയ ബെല്‍ജിയന്‍ വെള്ളക്കാരന്‍ സൌന്ദര്യം നോക്കി  'ഹുട്ടു' എന്നും "തുത്ത്സി" എന്നും തരം തിരിച്ച വംശങ്ങളായിരുന്നു. അവര്‍ പോയപ്പോള്‍ ഈ രണ്ട്  രാജ്യങ്ങളിലും  കളങ്കമായി അത് നില നിന്നു.
ജനങ്ങളോട് നിയമം കയ്യിലെടുത്തു നടപ്പാകാൻ ആവശ്യപ്പെട്ടവരായിരുന്നു റുവാണ്ടയിലെ ഹുട്ടു നേതാക്കൾ അത് പ്രകാരം  1994-ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയിൽ വെറും 100 ദിവസങ്ങൾ!! കൊണ്ട് ഭൂരിപക്ഷമായ ജനത ന്യൂനപക്ഷമായ 10 ലക്ഷം!! ജനങ്ങളെ കൊന്നു തള്ളി. പത്ത് ലക്ഷം ! മനുഷ്യ നമ്മളെ പോലെ വികാരവും വേദനയും ഉള്ള മനുഷ്യ ജീവനുകൾ !!!.. അതും ഔദ്യ്ഗിക കണക്ക് പ്രകാരം വിലമതിക്കനവാത്ത പലതും നഷ്ട്ടപെട്ടവർ അതിലേറെ..
ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ 'ഹുട്ടു' എന്ന പൗരസേന നടത്തുന്ന ആഭ്യന്തര കലാപമാണ്‌ ചിത്രത്തിലെ ഉള്ളടക്കം.
രാജ്യത്തെ ദുഷിച്ച ഭരണവ്യവസ്ഥിയുടെയും മനുഷ്യസ്നേഹത്തിന്‍റെയും കഥ പറഞ്ഞ ഈ മനോഹാര ചിത്രം ഇന്നെത്തെ സമകാലിക ചുറ്റുപാടുകള്‍ക്കനുസൃതമായി  പിറകില്‍ ഒരു വലിയ ചോര കറയുണ്ടെങ്കില്‍ പോലും വളരെ അധികം സന്ദേശം നല്‍കുന്നു.
തീര്‍ച്ചയായും കാണേണ്ടതും പ്രചരിപ്പികെണ്ടാതുമായ ചിത്രം.

പരിഭാഷ: മുജീബ് റഹ്മാന്‍
Translation: Mujeeb Rahman

സമയദൈര്‍ഘ്യം : 121  മിനിട്ട്
FPS : 23.976
Download Link
Hotel Rwanda 2004 Opensubtitles
Hotel Rwanda 2004 DropBox

2 comments:

  1. വിഷത്തിന്റെ നിറം വെളുപ്പായാലും ചുവപ്പായാലും പച്ചയായാലും വിഷം വിഷം തന്നെയാണ് സുഹൃത്തേ. വിഷത്തെ വെറുക്കുക: വിഷത്തിന്റെ നിറത്തെയല്ല.എം സോണില്‍ നല്ലസിനിമകള്‍ തരുന്നതിനു നന്ദി. രാഷ്ട്രീയമാകാം. പക്ഷെ അതില്‍ സങ്കുചിതത്വം കലരുന്നത് നല്ലതല്ല.

    ReplyDelete
  2. വെള്ളക്കാരന്‍ രണ്ടു വംശങ്ങളായി തരം തിരിച്ചു എന്ന പ്രസ്ഥാവന ശരിയല്ല.... ഓരോ ആഫ്രിക്കന്‍ രാജ്യത്തും ഒട്ടേറെ ഗോത്രവംശങ്ങളുണ്ട് അതില്‍ പല വംശങ്ങളും തമ്മില്‍ നിരന്തരമായ പോരാട്ടങ്ങളിലുമാണ് അതെല്ലാം വെള്ളക്കാരന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ല...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍