Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, April 10, 2014

The Godfather Part II (1974) ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II (1974)

എംസോണ്‍ റിലീസ് - 49

The Godfather Part II (1974)
ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II (1974)

Download Link
The Godfather Part II Subscene
The Godfather Part II  Opensubtitles





1974 ല്‍ പുറത്തിറങ്ങിയതും ഫ്രാന്‍സീസ്‌ ഫോര്‍ഡ്‌ കൊപ്പോള സംവിധാനം ചെയ്തതുമായ ഒരു അമേരിക്കന്‍ ക്രൈം ഡ്രാമയാണ് ഗോഡ്‌ഫാദര്‍ 2. പുസോയുടെ തന്നെ ഗോഡ്ഫാദര്‍ എന്ന നോവലിനെ ഭാഗികമായി അടിസ്ഥാനപ്പെടുത്തി പൂസോയും കൊപ്പോളയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ഇതിന്റേത്. ദി ഗോഡ്ഫാദര്‍ പരമ്പരയിലെ ആദ്യചിത്രത്തിലെ കഥ നടക്കുന്ന കാലഘട്ടത്തിനു മുന്‍പും പിന്‍പും ഉള്ള കാലങ്ങള്‍ രണ്ടു സമാന്തര ആഖ്യാനങ്ങളിലൂടെ ഇതില്‍ പ്രതിപാദിക്കുന്നു.

ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രത്തെ പരമ്പരയിലെ ആദ്യ ചിത്രത്തേക്കാളും മികച്ചതായാണ് നിരൂപകരില്‍ പലരും വിശേഷിപ്പിക്കുന്നത്. അതി സൂക്ഷ്മമായവിധമുള്ള  കഥാപാത്രസൃഷ്ടിയും അതിനൊത്തവിധം,  അല്‍ പാച്ചിനോ, റോബര്‍ട്ട് ഡ്യൂവല്‍ , പിന്നെ  മെത്തേഡ്‌ ആക്ടിങ്ങിന്റെ കുലപതിയായ ലീ സ്ട്രാസ്ബര്‍ഗ് തുടങ്ങിയവരുടെ  സമാനതകളില്ലാത്ത അഭിനയവും ചിത്രത്തെ വേറിട്ടതാക്കുന്നു. പതിനൊന്ന് അക്കാദമി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും അതില്‍ മികച്ച ചിത്രം, സംവിധായകന്‍ എന്നിവ ഉള്‍പ്പടെ ആറെണ്ണം കരസ്ഥമാക്കുകയും ചെയ്തു ഈ ചിത്രം. ദി ഗോഡ്ഫാദര്‍ പോലെ തന്നെ ഈ ചിത്രവും ഗ്യാങ്ങ്സ്റ്റര്‍ ചലച്ചിത്ര ജനുസ്സിനെ ഒരുപാട് സ്വാധീനിച്ചുള്ള ഒന്നാണ്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട് തിരഞ്ഞെടുത്തിട്ടുള്ള അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നൂറ് ചിത്രങ്ങളിലെ  32 മത്തെ ചിത്രമാണിത്.


സമയദൈര്‍ഘ്യം  : 200 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അരുണ്‍ ജോര്‍ജ്ജ്
Download Link
The Godfather Part II Subscene
The Godfather Part II  Opensubtitles

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍