Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 25, 2014

Baran (2001) ബരാൻ (2001)

എംസോണ്‍ റിലീസ് - 60

Baran (2001)
ബരാൻ (2001)





ലളിതം , സുന്ദരം, ഹൃദയസ്പര്‍ഷം. ഒരു ചുംബന രംഗം പോലും ഇല്ലാതെ കാമുകനും കാമുകിയും തമ്മില്‍ സ്പര്‍ശിക്കുന്ന ഒരു സീന്‍ പോലുമില്ലാതെ എങ്ങനെ റൊമാന്റിക്‌ സിനിമ എടുക്കാം എന്ന് കാണിച്ചു തന്ന സിനിമ.
ഒരു അഫ്ഗാന്‍ അഭയാര്‍ഥിയായ Najaf നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് അപകടം സംഭവിക്കുന്നു. കുടുബം പോറ്റാന്‍ വേണ്ടി അദ്ദേഹത്തിന് വയാതെ വന്നപ്പോള്‍ അദേഹത്തിന്‍റെ മകന്‍ Rahmath ജോലിക്കായി എത്തുന്നു. അതിജീവനത്തിനു വേണ്ടി അവര്‍ അവരുടെ വ്യക്തിത്വം രഹസ്യമാക്കി വെച്ച് കൊണ്ട് തന്നെ. അവിടെ വെച്ച് Latheef എന്ന ചെറുപ്പകാരന് Rahmath നൊട് വിരോദം ഉണ്ടാകുന്നു. എന്നാല്‍ റഹ്മത്ത് അപകടം പിണഞ്ഞ Najaf ന്റെ മകള്‍ ( ബറാന്‍ ) വേഷം മാറി വന്നതാണെന്ന് മനസിലായ ലതീഫിനു സഹതാപം തോന്നുകയും, പിനീട് അത് പ്രണയമായി മാറുകയും ചെയുന്നു.

ഇറാനിയന്‍ സിനിമകളെ ഇഷ്ടപെടുന്നവര്‍ ഒരിക്കലും മറക്കുവാന്‍ സാധ്യത ഇല്ലാത്ത ഒരാളാണ് 'Majidi'. അദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളെ പോലെ തന്നെ സുന്ദരമായ ഒരു കലാ സൃഷ്ടി തന്നെയാണ് ബറാന്‍. സാധാരണ അദ്ധേഹത്തിന്‍റെ ചിത്രങ്ങളിലേതു പോലെ ഇതിന്റെ അവസാനവും സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു.

സമയദൈര്‍ഘ്യം  : 95 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Sayij Jiyas
Download Link
Baran (2001) OpenSubtitles
Baran (2001) Subscene

1 comment:

  1. 'Barn' download link
    https://www.youtube.com/watch?v=LB-RuIjabsM&list=WL&index=16

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍