Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, May 20, 2014

Lion of the Desert (1981) ലയണ്‍ ഓഫ് ഡസേര്‍ട്ട് (1981)

എംസോണ്‍ റിലീസ് - 58

Lion of the Desert (1981)
ലയണ്‍ ഓഫ് ഡസേര്‍ട്ട് (1981)

We will never surrender; we win, or we die. And don’t think it stops there. You will have the next generation to fight, and after the next, the next. As for me, I will live longer than my hangman.
- Omar Mukthar -




ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർ‍ഷത്തോളം സമരം ചെയ്ത പോരാടിയ ധീരനായ രക്തസാക്ഷിയാണ്‌ ഒമര്‍ മുക്താര്‍ (1862-1931). അധിനിവേശ ലിബിയയിലെ പോരാളിയായ അദ്ദേഹത്തെ ആസ്പദമാക്കി നിര്‍മ്മിച്ച മുസ്തഫ അക്കാദിന്‍റെ ഒരു യഥാര്‍ത്ഥ ചരിത്ര ചലച്ചിത്രവിഷ്ക്കാരം.

സംവിധാന മികവ് കൊണ്ടും,  യോജിച്ച കഥാപാത്രങ്ങളെ കൊണ്ടും ഈ ചിത്രം നമ്മളെ ആ ചരിത്രകാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.

പാശ്ചാത്യന്‍റെ ആഡംബരത്തിന് വേണ്ടി രാജ്യം തീറെഴുതി കൊടുത്തവര്‍ക്കും, ഫാസിസത്തിന്‍റെ കൊടി അധികാരത്തിലേക്ക് കൊണ്ടുവരുന്നവരായ മുസോളിനിമാര്‍ക്കെതിരെയും,  സിയോനിസ്റ്റിന്റെ കശാപ്പുകാരൻ ഗ്രസിയനിക്കും അടിയറവു വെക്കാതെ , പൊരുതാന്‍ ഒരുപാട് പോരാളികള്‍ ഇനിയും ജനിക്കും. ആ പോരാട്ട സമരത്തിനു തുടക്കം കുറിച്ച് സാമ്രാജ്യത്വവല്‍ക്കരണത്തിനെതിരെ മരണം വരെ പോരാടിയ പോരാളി. അത്യാധുനിക തീ തൂപ്പും ഇറ്റാലിയൻ പടക്കോപ്പ് യന്ത്രങ്ങള്‍ക് മുന്നിൽ ആശയവും കരുത്തും കൊണ്ട് പുതിയ യുദ്ധ ഗാഥ രചിച്ച പടയാളി.

സലാഹുദ്ധീൻ അയ്യൂബിക്ക് ശേഷം പാശ്ചാത്യന്റെ കുതന്ത്രങ്ങളെ ധീരമായി നേരിട്ട രക്തസാക്ഷി. തന്നെ പിടികൂടിയ ഇറ്റാലിയൻ പട്ടാളത്തിന്‍റെ മുന്നില്‍ നട്ടെല്ല് വളക്കാത്ത പടയാളി.  മരണത്തെ മുഖാമുഖം കണ്ടപ്പോൾ എല്ലാവരും ദൈവത്തിൽ നിന്നും വരികയും , അവിടേക്ക് തന്നെ മടക്കവും എന്നുരുവിട്ടു പുഞ്ചിരിയോടെ രക്ത സാക്ഷിത്വം സ്വീകരിച്ച മഹാ തേജസ്‌.


ഉള്ളടക്കം:-

1911 ലാണ് ഇറ്റലി ലിബിയ കീഴടക്കുന്നത്. അക്കാലത്ത് ലിബിയ തുര്‍ക്കിയുടെ ഭാഗമായിരുന്നു. ഇറ്റലിയും തുര്‍ക്കിയും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭാഗമായാണ് ഇറ്റലി ലിബിയ ആക്രമിക്കുന്നത്.
ട്രിപ്പോളിയിലും ബെന്‍ഗാസിയിലും മൂന്നു ദിവസം നീണ്ടുനിന്ന അതിശക്തമായ ബോംബാക്രമണങ്ങള്‍ നടത്തിയാണ് ഇറ്റാലിയന്‍ സേന രാജ്യം കീഴടക്കിയത്. ഇതിനെത്തുടര്‍ന്നാണ് മദ്രസാ അധ്യാപകനായിരുന്ന ഒമര്‍ മുക്തറിന്‍റെ നേതൃത്വത്തില്‍ ലിബിയന്‍ ജനത സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ടത്. എല്ലാവിധ അത്യാധുനിക ആയുധങ്ങളുമുള്ള ഇറ്റാലിയന്‍ സേനയെ അംഗബലം കൊണ്ടും ആയുധബലം കൊണ്ടും പിന്നിലായിരുന്ന ഒമര്‍ മുക്തറിന്‍റെ സംഘം അടിമുടി വിറപ്പിച്ചു. അനുനയത്തിനു ശ്രമിച്ച ഇറ്റാലിയന്‍ മേധാവിയോട് ഉമര്‍ മുഖ്താര്‍ പറഞ്ഞതിപ്രകാരമായിരുന്നു: ''ഒന്നുകില്‍ നിങ്ങള്‍ ഈ രാജ്യം വിടുക. അല്ലെങ്കില്‍ എന്‍റെ ജീവന്‍ എന്നെ വെടിയണം. അതിനുമുമ്പ് ഞാന്‍ പോരാട്ടം അവസാനിപ്പിക്കുകയില്ല.''

1931 സെപ്തംബര്‍ 11 നാണ് അദ്ദേഹം ഇറ്റാലിയന്‍ സേനയുടെ പിടിയിലാവുന്നത്. അദ്ദേഹത്തിന്‍റെ ക്ഷമയും സഹനശീലവും ജയില്‍ ഉദ്യോഗസ്ഥരെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തു. തികച്ചും അന്യായമായ ആ വിചാരണയ്ക്കു ശേഷം 1931 സെപ്തംബര്‍ 14 ന് അദ്ദേഹത്തെ ലിബിയന്‍ ജനതയുടെ മുമ്പില്‍വെച്ച് പരസ്യമായി തൂക്കിക്കൊല്ലാന്‍ വിധിച്ചു. സെപ്തംബര്‍ 16 ന് സുലൂഖ് കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പില്‍വെച്ച് അവിടെ സന്നിഹിതരായ സ്വാതന്ത്ര്യസമരപ്പോരാളികളായ തടവുകാരെ സാക്ഷി നിര്‍ത്തി ഇറ്റാലിയന്‍ പട്ടാളക്കോടതി അദ്ദേഹത്തെ തൂക്കിക്കൊല്ലുകയാണ് ചെയ്തത്.

ലോകത്തുള്ള എല്ലാ മര്‍ദ്ദിതര്‍ക്കും കീഴടക്കപ്പെട്ടവര്‍ക്കും പോരാടാനുള്ള ശക്തിപകരുന്നതാണ് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍.
ഫാഷിസത്തില്‍ അഭിമാനം കൊണ്ട് ലോകത്തെ കീഴടക്കാനൊരുങ്ങിയിറങ്ങിയ മുസ്സോളിനിയെന്ന ഇറ്റാലിയന്‍ ഭരണാധികാരിയുടെ സര്‍വായുധങ്ങളുമുള്ള സൈനികശക്തിയെ ദൈവവിശ്വാസത്തിന്റെയും തന്ത്രങ്ങളുടെയും ബലത്തില്‍ എങ്ങനെയാണ് ഒമര്‍ മുക്താറും അനുയായികളും നേരിട്ടതെന്ന് ഈ ചലച്ചിത്രം പറഞ്ഞുതരുന്നുണ്ട്. 1981 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്..

സമയദൈര്‍ഘ്യം  : 206 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Mujeeb Rahman
Download Link
Lion of the Desert (1981) OpenSubtitles
Lion of the Desert (1981) DropBox

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍