Wednesday, May 14, 2014

Paradise or Oblivion (2012) പാരഡൈസ് ഓര്‍ ഒബ്ളിവിയണ്‍ (2012)

എംസോണ്‍ റിലീസ് - 55
Paradise or Oblivion (2012)
പാരഡൈസ് ഓര്‍ ഒബ്ളിവിയണ്‍ (2012)
പൂര്‍ണമായും പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ആര്‍ഭാടത്തില്‍ അധിഷ്ഠിതവുമായ സമൂഹം ഒരു കപട സമൂഹമാണ്. മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള പുരോഗമനം എന്ന് നമ്മുടെ സമൂഹം ചരിത്രത്തില്‍ ഇടം പിടിക്കും. തികച്ചും പുതിയ ഒരു നാഗരികത കെട്ടിപ്പടുക്കാന്‍ ആവശ്യമായ തലച്ചോറും സാങ്കേതികവിദ്യയും എങ്ങനെ ചെയ്യണമെന്ന അറിവും പ്രായോഗികതയും നമുക്കുണ്ട്.

ഇന്നലെകളിൽ നിന്നുള്ള ഉത്തരങ്ങൾ ഇപ്പോൾ പ്രസക്തിയുള്ളവയല്ല. നമ്മൾ ഇപ്പോൾത്തന്നെ പരിസ്ഥിതിയ്ക്ക് ചെയ്തുവച്ചിട്ടുള്ള പ്രശ്നങ്ങൾ പരിഗണിച്ചാൽ, നമ്മൾ തിരിച്ചുവരാനാകാത്ത ഒരു പോയിന്റിലേയ്ക്ക് വളരെ വേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിതന്നെ ഈ യാത്രയ്ക്ക് തീരുമാനമിടുന്ന ഒരു അവസ്ഥ. നമുക്ക് ഇന്നുള്ളതുപോലെതന്നെ തുടരാം, കാലോചിതമല്ലാത്ത സാമൂഹിക സമ്പ്രദായങ്ങളും ചിന്താ ശീലങ്ങളും പേറിക്കൊണ്ട്, അതുവഴി നമ്മുടെ ഭാവിയെ ഭീഷണിപ്പെടുത്തിക്കൊണ്ട്. അല്ലെങ്കിൽ നമുക്ക് സുസ്ഥിതമായ ഒരു സമൂഹത്തിന് യോജിച്ച നിലയിൽ കൂടുതൽ ഔചിത്യപരമായ മൂല്യങ്ങൾ പ്രായോഗികമാക്കാം.

ഈ അവതരണം, സമാധാനപരവും നിലനിൽപ്പുള്ളതുമായ ഒരു ആഗോള നാഗരികതയ്ക്കായുള്ള പ്രായോഗിക സാമൂഹിക പരിവർത്തനത്തിനുള്ള പദ്ധതി ആണ്. മനുഷ്യരും സാങ്കേതികവിദ്യയും പ്രകൃതിയും ഒന്നിച്ചുള്ള തരത്തിൽ. മനുഷ്യാവകാശങ്ങൾ കടലാസിലെ നിയമങ്ങൾ മാത്രമായല്ല, പകരം ഒരു ജീവിത രീതി ആവാൻ ശ്രമിക്കുന്ന ഒരു ബദൽ മാർഗ്ഗത്തിന് ഇത് രൂപരേഖനൽകുന്നു.

നമുക്ക് ഭൂമിയില്‍ ഒന്നുകില്‍ സ്വര്‍ഗ്ഗം(പാരഡൈസ്) സൃഷ്ഠിക്കാം അല്ലെങ്കില്‍ നശിച്ചുപോകാം(ഒബ്ളിവിയണ്‍); നമ്മളെത്തന്നെ തുടച്ചുനീക്കാം, ഭാവിയ്ക്കുമാത്രമേ പറയാനാകൂ. അതായത് നിങ്ങള്‍ ഭാവി നിര്‍മ്മിക്കാനായി എന്തു ചെയ്യുന്നു എന്നുള്ളതിന്. യുദ്ധവും ഇല്ലായ്മകളും ഒക്കെ വിദൂരമായ ഓര്‍മ്മകള്‍ മാത്രമായ ഒരു ലോകം നമുക്ക് നിര്‍മ്മിക്കാം. ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു റിസോഴ്സ് ബേസ്ഡ് എക്കണോമിയില്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനും എല്ലാവരുടെയും ക്ഷേമത്തിനും ആയി ഉപയോഗിക്കുമ്പോള്‍ മാത്രമേ നാം മനസ്സിലാക്കുകയുള്ളൂ സംസ്കാരം/നാഗരികത എന്നത് യഥാര്‍ഥത്തില്‍ എന്താണ് അര്‍ഥമാക്കുന്നത് എന്ന്.

ജാക്ക് ഫ്രെസ്കോ അവലോകനം ചെയ്യുന്ന ഈ പരിഹാരമാര്‍ഗ്ഗത്തെ വിഭവ അധിഷ്ഠിത സാമ്പത്തികനയം (Resource-Based Economy) എന്നു വിളിക്കാം. എല്ലാ സാധനങ്ങളും സേവനങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലുള്ള ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥ ആണ് ഇത്. പണമോ ബാര്‍ട്ടറോ ക്രെഡിറ്റോ കടമോ അത്തരത്തിലുള്ള ഒരു ക‌ടപ്പാടുകളുടെയും ഉപയോഗം ഇല്ലാതെതന്നെ.


പരിഭാഷ:  Linguistic team international - Malayalam team
സമയദൈര്‍ഘ്യം : 45 മിനിട്ട്
FPS : 29.970
Download Link
Paradise or Oblivion (2012) Opensubtitles
Paradise or Oblivion (2012) DropBox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍