Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, June 14, 2014

The Lives of Others (2006) ദ ലൈവ്സ് ഓഫ് അദേര്‍സ് (2006)

എംസോണ്‍ റിലീസ് - 62

The Lives of Others (2006)
ദ ലൈവ്സ് ഓഫ് അദേര്‍സ് (2006)




2006 മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജര്‍മ്മന്‍ സിനിമയാണ്  The Lives of Others.

സോഷ്യലിസം എന്നത് മായികമായ ഒരു വര്‍ണ്ണപ്രപഞ്ചമാകുന്നു. പൂര്‍ണ്ണതോതില്‍സോഷ്യലിസം വിജയപരമായി നടപ്പിലാക്കിയ ചരിത്രം എവിടേയും ഇല്ല. അതുകൊണ്ട് തന്നെയാണെല്ലോ സ്ഥിതി സമത്വവാദത്തിന്റെ പച്ചത്തുരുത്തായ  എണ്‍പതുകളിലെ Democratic Replubic Germany അഥവാ GDR  എന്നറിയപ്പെട്ടിരുന്ന ഈസ്റ്റ് ജേര്‍മ്മനിയുടെ സോഷ്യലിസ്റ്റ് ഭരണകൂടം, പൗരന്മാരെ നിരീക്ഷിക്കാനും എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനും ഇറങ്ങിപ്പുറപ്പെട്ടത്. അനുഗ്രഹീത കലാകാരന്മാരായ ഗോര്‍ഗ് ഡ്രെയ്മനും കാമുകി ക്രിസ്റ്റ-മരിയ സീലാന്‍ഡും, മന്ത്രി ഹെംപ്ഫിന്‍റെ  അപ്രീതിയ്ക്ക് പാത്രമാവുകയും തല്‍ഫലമായി അവരെ നിരീക്ഷണത്തിന് വിധേയരക്കാനും തീരുമാനിക്കപ്പെട്ടു.അന്ന് നടക്കുന്ന പൊളിറ്റിക്സിലും മറ്റും യാതൊരു താല്പര്യവുമില്ലാത്ത ഇവര്‍ക്കെതിരെ തുമ്പു കണ്ടെത്തുക ശ്രമകരവുമാണു‍. ആ ജോലി ഏറ്റെടുക്കുന്നത് സമര്‍ത്ഥനും, അതേസമയം മുരടനും കര്‍ക്കശക്കാരനുമായ വീസ്ലെര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനാണു.

 ഗോര്‍ഗ് ഡ്രെയ്മനും കാമുകി ക്രിസ്റ്റ-മരിയ സീലാന്‍ഡും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ രഹസ്യമായി ഘടിപ്പിച്ച റെക്കോഡിങ് ഉപകരണങ്ങളിലൂടെ രണ്ട് ജീവിതങ്ങളുടെ പുതിയ ലോകം  വീസ്ലറിലേക്ക് കടന്നു വരുന്നു. തന്റെ കാതില്‍ വന്നെത്തുന്ന ശബ്ദങ്ങളിലൂടെ വീസ്ലെര്‍ പ്രണയവും കാമവും വിരഹവും വഞ്ചനയും നിസഹായതയും അറിയുന്നു..... മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം ....

സാഹചര്യങ്ങള്‍  ഗോര്‍ഗ് ഡ്രെയ്മനെ പലതും എഴുതാന്‍ നിര്‍ബന്ധിതനാക്കുന്നു  വീസ്ലെര്‍ കണ്ടെത്തുന്ന തുമ്പിനായി കാത്തിരിക്കുന്ന മേലധികാരികള്‍ അക്ഷമരാണ്. സംശയത്തിന്റെ നിഴല്‍ വീസ്ലേറിലേക്കും പടരുന്നു. ഇരയ്ക്ക് മേല്‍ ചിറകു വിരിക്കുന്ന കഴുകനും നിസ്സഹായനാകുന്ന അവസ്ഥ. ഇരയേത്? വേട്ടക്കാരനേത്?  ഗോര്‍ഗ്ഡ്രെയ്മാന്‍റെയും ക്രിസ്റ്റ-മരിയയുടെയും മുന്നോട്ടുള്ള ജീവിതവും അരങ്ങിലെ സാന്നിദ്ധ്യവും വീസ്ലറുടെ റിപ്പോര്‍ട്ടാകുന്ന ഞാണിന്‍മേല്‍ ആശ്രയിച്ചിരിക്കുന്നു. അതേ ഞാണില്‍ തന്നെ വീസ്ലറുടെ ജീവിതവും കൊരുത്ത് കിടക്കുന്നു. വീസ്ലര്‍ എന്താവും ചെയ്യുക? രക്ഷകനോ അന്തകനോ ?

സമയദൈര്‍ഘ്യം  : 137 മിനിട്ട്
FPS                    : 24
പരിഭാഷ:             : Siva Prasad
Download Link
The Lives of Others (2006) OpenSubtitles
The Lives of Others (2006) DropBox


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍