Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, August 16, 2014

Planet Earth: Season 1, Episode 11 Ocean Deep (2006)

എംസോണ്‍ റിലീസ് - 70

Planet Earth: Season 1, Episode 11  Ocean Deep  (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 11 ഓഷ്യന്‍ ഡീപ്  (2006)




Five years in the making, it was the most expensive nature documentary series ever commissioned by the BBC and also the first to be filmed in high definition.Planet Earth premiered on 5 March 2006 in the United Kingdom on BBC One. It had been shown in 130 countries worldwide by June 2007

പ്ലാനെറ്റ് എര്‍ത്തിന്റെ 11 എപ്പിസോഡുകളുടേയും മലയാളം സബ്ടൈറ്റില്‍ പൂര്‍ത്തീകരിക്കുകയാണ്.  Our Carolina നാണ് ഈ ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ മുഴുവനായും പരിഭാഷപ്പെടുത്തിയിട്ടുള്ളത്.  അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ  പ്രയത്നത്തെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടതെന്നോ നന്ദി പറയേണ്ടതെന്നോ അറിയില്ല. പതിനൊന്ന്  എപ്പിസോഡും ചേര്‍ത്ത് ഒമ്പതര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിക്ക്  3539 ലൈനുകള്‍ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. January 27, 2014 ന് ആദ്യ എപ്പിസോഡായ Pole  to Pole  സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തി കഴിഞ്ഞപ്പോല്‍  തന്നെ ഈ സീരീസ് മുഴുവനും പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ആറരമാസത്തിനുള്ളിലാണ് ഈ പ്രയത്നം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഫീച്ചര്‍ ഫിലീമുകളില്‍ നിന്നും വിത്യസ്തമായി ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തുന്നത് കുറച്ചു കൂടുതല്‍ ജാഗ്രതയും ഭാഷയില്‍ നൈപുണ്യവും ആവിശ്യപ്പെടുന്നുണ്ട് . സങ്കേതിക പദങ്ങള്‍ക്ക് തക്കതായ മലയാളം കണ്ടെത്തുക എന്നത് ദുഷ്കരമായ കാര്യമാണ് ഇതെല്ലാം മനോഹരമായ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം.


Pole to Pole         49mn    366 Lines
Mountains 50mn 333 Lines
Fresh Water         54mn 275 Lines
Caves 53mn 364 Lines
Deserts 51mn 346 Lines
Ice Worlds   54mn 317 Lines
Great Plains 54mn 290 Lines
Jungles   52mn   312 Lines
Shallow Seas 54mn 305 Lines
Seasonal Forests 54mn 300 Lines
Ocean Deep        54mn 331 Lines
                        579mn  3539 Lines

Planet Earth  പരമ്പരയിലെ പതിനൊന്നാമത്തേയും, അവസാനത്തേതുമായ  ഖണ്ഡമാണിത്.
സമുദ്രത്തിന്‍റെ ആഴങ്ങളിലെ   ജീവിതമാണ് ഈ ഭാഗം അന്വേഷിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും മനോഹരമായ ഒരു ഭാഗം കൂടിയാണിത്. നഗ്ന നേത്രങ്ങള്‍ക്ക് എത്തിപ്പെടാനാകാത്ത ആഴങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാല്‍, അപൂര്‍വ്വവും, അത്ഭുതകരവുമായ  ഒരു പാട് ജീവികളും, ജീവിതവും ഈ ഭാഗത്ത് നിറയുന്നു. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലവും, ഈ ഭാഗത്ത് വന്നു പോകുന്നു...

സമയദൈര്‍ഘ്യം  : 54 മിനിട്ട്
FPS                : 23.976
# Info               :BF92024D9B491217FC24566A03789443E421B50A
പരിഭാഷ:           : Our Carolina
Download Link
Planet Earth: Season 1, Episode 11  Ocean Deep  (2006)  Opensubtitles
Planet Earth: Season 1, Episode 11  Ocean Deep  (2006) Dropbox

2 comments:

  1. nannayitundu.thangal eth bhangiyayi purthiyakkiyirikkunnu. thanksnannayitundu.thangal eth bhangiyayi purthiyakkiyirikkunnu. thanks

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് ചേട്ടാ ശീര്‍ഷകം ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഡോകുമെന്ററി മൊത്തം ഡൌണ്‍ലോഡ് ചെയ്ത് കണ്ടത് അത് വളരെ മനോഹരമായി താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു നന്ദി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍