Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, August 19, 2014

The Bone Man (2009) ദ ബോണ്‍ മാന്‍ (2009)

എംസോണ്‍ റിലീസ് - 71

The Bone Man (2009) aka Der Knochenmann (2009)
ദ ബോണ്‍ മാന്‍ (2009)




2009 ല്‍ ഇറങ്ങിയ ഓസ്ട്രിയന്‍ ത്രില്ലര്‍ ‍/ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് The Bone Man  .ഒരു അപകടത്തില്‍  ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവുകയും പിന്നീട്  അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്‍ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ  ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.സിനിമയുടെ കഥാഗതിയില്‍ ഗൌരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും എന്നാല്‍ ആകസ്മികമായി വരുന്ന തമാശകള്‍ ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കും. ചിത്രം ആരംഭിക്കുന്നത് ഒരു മോട്ടലില്‍ നിന്നും ഒരു കൂട്ടിക്കൊടുപ്പുക്കാരനെ ഒരു പ്രശ്നത്തില്‍ ഒരാള്‍ തള്ളിതാഴെ ഇടുന്നു.അയാളുടെ സുഹൃത്തായ എവ്ഗന്ചെവ് തള്ളി ഇട്ടിട്ടു വണ്ടി ഓടിച്ചു പോയ ആളുടെ നമ്പര്‍ പ്ലേറ്റ് ഫോട്ടോ എടുക്കുന്നു.പിന്നീട് കാണിക്കുന്നത് കാര്‍ ലീസിനു കൊടുക്കുന്ന കമ്പനിയുടെ ഉടമയായ ബെര്‍ട്ടി തന്റെ കാറുമായ്‌ പോയ ഹോര്‍വാത് എന്ന ആളെ കണ്ടുപിടിച്ചു കൊണ്ട് വരാന്‍ ബ്രന്നരെ ഏല്‍പ്പിക്കുന്നു.അത് ബ്രന്നരുടെ അവസാന ജോലി ആയിരിക്കും എന്നും പറയുന്നു.പത്തൊന്‍പതു വര്‍ഷത്തെ പോലീസ് സേവനത്തിനു ശേഷം രാജി വച്ച ആളാണ്‌ ബ്രന്നര്‍.ബ്രന്നര്‍ യാത്ര ആകുന്നു

കുറ്റകൃത്യങ്ങളും അവിചാരിതമായ കഥാഗതിയിലെ മാറ്റങ്ങളും എല്ലാം ഈ സിനിമയെ നല്ല സിനിമകളുടെ നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു.ഹോട്ടല്‍ ഉടമയുടെ ഒരു പ്രവര്‍ത്തി ഹാനിബാള്‍ ലെക്ട്ടരെ ഓര്‍മിപ്പിച്ചിരുന്നു.എന്നാല്‍ അതിലും വിഭിന്നമായ സ്വഭാവം ഉള്ള ആളായിരുന്നു അയാള്‍.Wolf Hass എന്നയാളുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കടപ്പാട്  Rakesh Manoharan  ന്റെ ബ്ലോഗ് 


സമയദൈര്‍ഘ്യം  : 121 മിനിട്ട്
FPS                : 25.000
# Info               :ffba817311e99914adfc25ff2980befec9cc8305
പരിഭാഷ:           : Sajesh Kumar

Download Link
The Bone Man (2009)  Opensubtitles
The Bone Man (2009) Dropbox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍