Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, August 4, 2014

The Great Beauty (2013 ) ദ ഗ്രേറ്റ് ബ്യൂട്ടി (2013)

എംസോണ്‍ റിലീസ് - 68

The Great Beauty (2013 )
ദ ഗ്രേറ്റ് ബ്യൂട്ടി (2013)




ആദിമധ്യാന്തങ്ങളില്ലാതെ ദൃശ്യസമൃദ്ധിയില്‍ ഒരു കലാലോകം തീര്‍ക്കുകയാണു ഈ സിനിമ. എന്താണു സൗന്ദര്യമെന്ന ചിരപുരാതനമായ അന്വേഷണം പ്രശ്‌നപരിസരമാക്കുന്നത് ഇറ്റാലിയന്‍ ബൗദ്ധിക ജീവിതത്തിന്റെ, പൊള്ളത്തരങ്ങളെ അര്‍ത്ഥശൂന്യതയെ അവതരിപ്പിച്ചുകൊണ്ടാണ്. പ്രൗഢഗംഭീരമായ ഒരു സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നത് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ നിറം പിടിപ്പിച്ച നുണകളിലാണെന്ന യാഥാര്‍ത്ഥ്യം ശ്ലഥബിംബങ്ങളിലൂടെ പകര്‍ത്താനുള്ള ശ്രമമാണു ദ ഗ്രേറ്റ് ബ്യൂട്ടി.

തന്റെ ഇരുപതുകളിലെഴുതിയ മാസ്റ്റര്‍ പീസ് എന്നു വിളിക്കപ്പെടുന്ന ഏക നോവലിനു ശേഷം തുടര്‍ന്നൊന്നുമെഴുതാതെ ശിഷ്ടകാലം റോമിന്റെ ഉന്നത ജാതരാത്രിജീവിതങ്ങളില്‍ സജീവ സാന്നിദ്ധ്യമായി ജീവിക്കുന്നു കോളമിസ്റ്റായ ജെപ് ഗാംബെര്‍ഡല്ല. ജെപിന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ മദോന്മുഖമായ കാഴ്ചകളില്‍ തുടങ്ങുന്നു സിനിമ. കലയും സാഹിത്യവും സംസ്‌കാരവും മതവും ആത്മീയതയും ഇഴുകിച്ചേര്‍ന്ന റോമിന്റെ ഘനഗാംഭീര്യമാര്‍ന്ന പൈതൃകവും പാരമ്പര്യവും വഴിയിലുപേക്ഷിച്ച് ആധുനിക റോമന്‍ ജീവിതം എത്തിനില്‍ക്കുന്ന ഉപരിപ്ലവവും അര്‍ത്ഥശൂന്യവുമായ ജീവിതത്തെ ജെപ് അടുത്തുനിന്നറിയുന്നു. കടുത്ത ശൂന്യതയെ മറികടക്കാന്‍ അറിഞ്ഞുകൊണ്ട് അസ്തിത്വത്തിന്റെ ആകുലതകളെ കണ്ടില്ലെന്നു നടിച്ച് കൂടുതല്‍ കൂടുതല്‍ അയാളതു തുടരുന്നു. മദ്യവും ലഹരിയും സ്ത്രീയും ജെപിനെ മടുപ്പിച്ചിരിക്കുന്നു. നരകയറിത്തുടങ്ങിയജീവിതം കൈവിട്ടുപോയ കാലത്തിന്റെ തെളിമയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. 30 വര്‍ഷങ്ങള്‍ക്കപ്പുറം കൈവിട്ടുപോയ പൂര്‍വകാല കാമുകിയുടെ മരണം അയാളെ അലട്ടുന്നു. എന്തു കൊണ്ട് എഴുതുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഉത്തരം സത്യദര്‍ശ്ശനത്തിന്റെ അഭാവമായിരുന്നുവെന്ന് അയാള്‍ തിരിച്ചറിയാതെയിരുന്നില്ല. മുമ്പില്ലാത്ത വിധം, വിട്ടുപിരിഞ്ഞ കൂട്ടുകാരിയുടെ ഓര്‍മ്മ നിരന്തരം അയാളെ കീഴ്‌പ്പെടുത്തുന്നു. അധിക വായനക്ക്

സമയദൈര്‍ഘ്യം  : 142  മിനിട്ട്
FPS                    : 24.000
പരിഭാഷ:             : കെ. പി. രവീന്ദ്രന്‍, പി. പ്രേമചന്ദ്രന്‍.
Download Link
The Great Beauty (2013) Opensubtitles
The Great Beauty (2013) Dropbox

2 comments:

  1. plz add harrypotter full serious subtitle and insidious serios

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍