Thursday, August 21, 2014

The Green Mile (1999) ദി ഗ്രീന്‍ മൈല്‍ (1999)

എംസോണ്‍ റിലീസ് - 72

The Green Mile (1999)
ദി ഗ്രീന്‍ മൈല്‍ (1999)
നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കായി ഒരു മനോഹരചിത്രം. Tom Hanks (പോള്‍ എഡ്ജ്കോം), Michael Clarke Duncan (ജോണ്‍ കോഫി) എന്നിവര്‍ മുഖ്യ വേഷത്തില് എത്തുന്ന ചിത്രം ജയിലിനുള്ളിലെ മരണദണ്ഡന അനുഭവിക്കുന്നവരുടെ കഥ പറയുന്നു. പല തരത്തിലുള്ള കുറ്റവാളികളും, അവരുടെ മരണശിക്ഷ നടപ്പാക്കുന്ന മേലധികാരികളുടെയും മാനസികാവസ്ഥകള്‍ വളരെ തന്മയതോടുകൂടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

1996-ല്‍ പുറത്തിറങ്ങിയ Stephen King ന്‍റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ 1999-ല്‍ Frank Darabont സംവിധാനം ചെയ്ത ചിത്രമാണ്‌ “ദി ഗ്രീന്‍ മൈല്‍”. ഈ ചിത്രം 4 അക്കാദമിക്ക് അവാര്‍ഡുകള്‍ കിട്ടി. ആ വര്‍ഷത്തെ മികച്ച സഹനടനുള്ള പുരസ്ക്കാരം മൈക്കല് ക്ലാര്‍ക്ക് ഡങ്കന് സ്വന്തമായപ്പോള്‍, മികച്ച ചിത്രമായും, മികച്ച ശബ്ദമിശ്രണത്തിനും, മികച്ച തിരക്കഥയ്ക്കുമുള്ള അവാര്‍ഡ് ഈ ചിത്രം നേടിയെടുത്തു. 1994-ല്‍ പുറത്തിറങ്ങിയ “The Shawshank Redemption” നു ശേഷം Frank Darabont ന്‍റെ സംവിധാനത്തിലുള്ള അതിമനോഹരമായ മറ്റൊരു ചിത്രം.

ചിത്രത്തിന് 3 മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടെങ്കിലും അതൊന്നും തന്നെ കഥാ ഗതിയെ വഷളാക്കുന്നില്ല. ഒരു നോവല്‍ സിനിമയക്കുംബോഴുള്ള ബുദ്ധിമുട്ടുകള്‍ എല്ലാംതന്നെ തരണം ചെയ്ത് ചിത്രത്തില്‍ അതിഗംഭിരമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അഭിനേതാക്കളുടെ കൈകളില്‍ ഭദ്രമായി. ഹൃദ്യമായ പശ്ചാത്തലസംഗിതവും, മികച്ച ചായാഗ്രഹാണവും ചിത്രത്തെ മികവുറ്റതാക്കുന്നു.

കുറ്റവാളികള്‍ക്ക് മരണദണ്ഡന നല്‍കുന്ന അവസരത്തില്‍ എത്ര കഠിന ഹൃയനാണെങ്കിപ്പോലും അതവരുടെ മനസിനെ വേട്ടയാടും. എന്നാല്‍ ഇതൊരു ക്രുര സിനിമയൊന്നുമല്ല. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന കുറെ നല്ല നിമിഷങ്ങള്‍ ചിത്രത്തിലുണ്ട്.

ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു നേഴ്സിംഗ് ഹോമിലിരുന്ന പോള്‍ എഡ്ജ്കോം, 1935-ല്‍ കണ്ട ഒരു സിനിമയെക്കുറിച്ച് ഓര്‍ത്ത് കരയുന്നതാണ് കഥയുടെ തുടക്കം. പോളിന്റെ സുഹൃത്തായ എലിനോട് എന്തിനാണ് താന്‍ കരഞ്ഞതെന്നു പറയുന്നതോടെ ചിത്രത്തിലേക്ക് കടക്കുന്നു. ജോണ്‍ കോഫിയെന്ന നിഗ്രോയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ചിത്രം നിങ്ങുന്നത്. അനേകം മരണദണ്ഡനകള്‍ നടപ്പാക്കി സ്വയം കുറ്റബോധം തോന്നുന്ന കഥാപാത്രമായ പോള്‍ എഡ്ജ്കോമിനെ അവതരിപ്പിച്ചിരിക്കുന്നത് ടോം ഹാങ്ങ്‌സാണ്. അദ്ധേഹത്തിന്റെ ഏറ്റവും മികച്ച ചിതങ്ങളുടെ കൂട്ടത്തില്‍ ഈ ചിത്രവും ഉണ്ടാകും. പ്രത്യേകിച്ചും എടുത്തുപറയേണ്ടത് ടോം ഹാങ്ങ്‌സ് മൂത്രമൊഴിക്കുന്ന സന്ദര്‍ഭമാണ്. ആ സിനിലെ അദ്ധേഹത്തിന്റെ മുഖത്തെ ഭാവങ്ങള്‍ അസമാന്യമാണ്. അതുപോലെതന്നെ മൂത്രാശയ അണുബാധ മാറുംബോഴുണ്ടാകുന്ന ആശ്വാസവും അതിമനോഹരമായാണ് അഭിനയിച്ച് ഫലിപ്പിച്ചത്.
കൂടുതലൊന്നും പറയുനില്ല, നല്ല സിനിമകളെ സ്നേഹിക്കുന്ന എല്ലാവരും ഈ ചിത്രം കാണണം. ഈ സിനിമ വത്യസ്തമായ ഒരു അനുഭവം ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു നല്ല സിനിമയുടെ കൂട്ടത്തില്‍ നിങ്ങളോടോപ്പം എന്നും ഈ ചിത്രത്തിനും ഒരു സ്ഥാനമുണ്ടാകും...!!!

പരിഭാഷ:           : Josy Joy

സമയദൈര്‍ഘ്യം  : 183 മിനിട്ട്
FPS                : 25.000
# Info               :d320c582c8dd3ff114ad3b66814d59968555d75d
Download Link
The Green Mile (1999) Opensubtitles
The Green Mile (1999) Dropbox

സമയദൈര്‍ഘ്യം  : 188 മിനിട്ട്
FPS                : 23.976
# Info               :194138CADFB197F9BBB8253EB07372F125D41072
Download Link
The Green Mile (1999) Opensubtitles
The Green Mile (1999) Dropbox

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍