Saturday, October 4, 2014

Avatar (2009) അവതാർ (2009)

എംസോണ്‍ റിലീസ് - 78

Avatar (2009)
അവതാർ (2009)


പരിഭാഷ:           :  നെസി

സമയദൈര്‍ഘ്യം  :  161 മിനിട്ട്
FPS                : 23.976


Download Link (Not suitable for Extended Version)
Avatar (2009) Opensubtitles
Avatar (2009) Subscene

2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. പണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി
സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം
ജീവിയ്ക്കുന്നു. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്.

അവസാനിക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര സ്‌ഫോടനത്തിന്‍റെ കാലത്താണ് അവതാർ സംഭവിക്കുന്നത്.പണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.  പണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാരമായി പണ്ടോരയിലെത്തിക്കുകയാണ് മനുഷ്യർ. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജെയ്ക് സുള്ളിയെ അവതരിപ്പിക്കുന്നത്. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പം നില്‍ക്കണോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്‍റെ 'നാവി അവതാരം' തീരുമാനിക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്.

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകൾ
നിറഞ്ഞതാണ്. അവതാറിന് വേണ്ടി 'വോള്യം' എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു.  ഈ ക്യാമറക്ക് സംവിധായകൻ പേറ്റന്‍റും സ്വന്തമാക്കിയിട്ടുണ്ട് .ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്‍റെ നിർമ്മാണ ചിലവ്.  മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 - ലെ ഗോൾഡൻ ഗ്ലോബ് അവാർഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.. (കടപ്പാട് വിക്കി)

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

12 comments:

 1. വളരെ നന്നായിട്ടുണ്ട് . സബ്ടൈറ്റിൽ കറക്റ്റ് വർക്കിംഗ്‌ ആണ് . വളരെ നന്ദി . ഇനിയും ഇതുപോലെ ഒരുപാട് സബ്ടൈറ്റിലുകൾ പബ്ലിഷ് ചെയ്യണം . ഇന്ഗ്ലിഷ് നന്നായി അറിയാത്ത ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഇത് വലിയ ഒരു ഉപകാരമാണ് .

  ReplyDelete
  Replies
  1. ക്ഷമിക്കണം എനിക്ക് വേറെ ഒരു ഫയല്‍ കിട്ടി അതില്‍ കരെച്റ്റ് ആയിട്ട് സിങ്ക് ആകുന്നുണ്ട് avatar.2009.1080p.bluray.x264 ഇതാണ് ഫയല്‍ 10.9 Gb ഉണ്ട് നന്ദി

   Delete
  2. Avatar 2009 1080p Blu Ray Rip x264 AAC.......shared by Mazik™

   ഈ ഫയല്‍ കറക്റ്റ് സിങ്ക് ആകുന്നുണ്ട് 1.17 GB

   Delete
 2. നന്ദി വളരെ നല്ല സബ്ടൈറ്റിൽ ആണ്
  പക്ഷെ ഇൻറർനെറ്റിൽ കൂടുതലായും അവതാറിന്റെ extended വെർഷൻ ആണ് ഉള്ളത്
  ഈ സബ്ടൈറ്റിൽ വെച്ച താങ്കള്ക് അതിന്റെ സബ്ടൈറ്റിൽ കൂടി ചെയ്യാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല അതും കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു

  ReplyDelete
  Replies
  1. enikkum kittiyathu uncut file aanu 17 minit kooduthalundu

   Delete
 3. ithil correct ayi sink akunna file nte torrent link idamo?

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. എനിക്ക് കിട്ടിയതു extended file ആണ്. അതിൽ ഈ സബ്ടൈറ്റിൽ സപ്പോർട്ട് ചെയ്യുന്നില്ല. PLease help me......

  ReplyDelete
 6. if you don't mind please upload extended version,

  ReplyDelete
 7. Movie link please.. There is only extended version in Google.. So plz help me

  ReplyDelete
 8. 2314303D9596F4CBA73572AEE838AACD71CB00C2

  ഈ info ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തു നോക്കൂ സപ്പോർട്ട് ആകും

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍