Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, October 9, 2014

Tangerines (2013) ടാഞ്ചറെയ്ന്‍സ് (2013)

എം-സോണ്‍ റിലീസ് - 84

Tangerines (2013)
ടാഞ്ചറെയ്ന്‍സ് (2013)

സമയദൈര്‍ഘ്യം   : 87 മിനിറ്റ്
FPS                    : 24.000
#info                 :766DCACA762D65DA6F99FDCC90EB55B01DEC3200
പരിഭാഷ        : എം.പി.പ്രശാന്ത് , റിജോയ് കെ.ജെ

Download Link
Tangerines (2013) Opensubtitles
Tangerines (2013) Subscene



മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 87 മത്  അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം നേടിയ എസ്റ്റോണിയന്‍ ചിത്രമായ ടാഞ്ചറെയ്ന്‍സ് ഒട്ടനവധി ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുകയും  ഒരുപാട് പ്രേക്ഷകപ്രീതി പിടിച്ചു പറ്റുകയും ചെയ്ത ഒരു സിനിമയാണ്.

സോവിയറ്റ് യുണിയന്‍റെ തകര്‍ച്ചയോടെ,അന്നുവരെ ഒന്നായിരുന്ന ചെറുരാജ്യങ്ങള്‍  പലതും തമ്മില്‍ അടിക്കാന്‍ തുടങ്ങി.ജോര്‍ജ്ജിയയുടെ ഭാഗമായിരുന്ന അബ്കാസിയയില്‍ യുദ്ധം ആരംഭിച്ചതോടെ കാലങ്ങളായി അവിടെ താമസിച്ചിരുന്ന എസ്റ്റോണിയക്കാര്‍ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചു പോകുകയും തത്ഫലമായി അബ്കാസിയയിലെ എസ്റ്റോണിയന്‍ ഗ്രാമങ്ങള്‍ വിജനമാവുകയും ചെയ്തു. അങ്ങിനെ വിജനമായ ഒരു ഗ്രാമത്തില്‍, പല കാരണങ്ങള്‍ കൊണ്ട്( ഈ യുദ്ധത്തിനിടയില്‍ പോലും) അവിടെ നിന്നും പോകാന്‍ ആഗ്രഹിക്കാത്ത, ഓറഞ്ചുതോട്ടങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഇവോ എന്ന വൃദ്ധനും  ആളുടെ കൂട്ടുകാരനായ മാര്‍ഗുസും ജീവിച്ചിരുന്നു. അവരുടെ  ഇടയിലേക്ക് യുദ്ധത്തിന്‍റെ ഫലമായ് പരസ്പരം പോരടിച്ചിരുന്ന 2 ശത്രു സൈനികര്‍ എത്തിപ്പെടുകയാണ്.... ഇവരുടെ 4 പേരുടെ രസകരമായ ബന്ധത്തിന്‍റെയും ഇവരറിയാതെ ഇവരുടെ ഇടയില്‍ രൂപപ്പെടുന്ന സ്നേഹത്തിന്‍റെയും കഥയാണീ സിനിമ...

യുദ്ധം,ദേശീയത,മതം,രാഷ്ട്രീയം എന്നിവയേക്കാള്‍ എല്ലാം വലുത് മനുഷ്യസ്നേഹവും ആര്‍ദ്രമായ മനസ്സിലെ നന്മയുമാണെന്ന് ഈ സിനിമ നമ്മോട് സംവദിക്കുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍