Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, October 17, 2014

The Band's Visit (2007) ദ ബാന്‍ഡ്സ് വിസിറ്റ് (2007)

എം-സോണ്‍ റിലീസ് - 88

The Band's Visit (2007)
ദ ബാന്‍ഡ്സ് വിസിറ്റ് (2007)

പരിഭാഷ  : ശിവപ്രസാദ്. കെ

സമയദൈര്‍ഘ്യം :  87  മിനിട്ട്
FPS  : 23.976
# Info  :a5754e68e9ead9b2bbabac6d95923941d8a1c1f1

Download Link
The Band's Visit (2007)Opensubtitles
The Band's Visit (2007) Subscene





അലക്സാണ്ട്രിയാ പോലീസിന്റെ ഒരു ബാന്‍ഡ് സംഘം ഇസ്രായേലിലെ ഒരു വിദൂരഗ്രമത്തില്‍ പ്രോഗ്രാം അവതരിപ്പിക്കനായി എത്തുന്നു, പക്ഷെ അവരെ സ്വീകരിക്കുവാന്‍ ആരും എയര്‍പോര്‍ട്ടിലെത്തിയില്ല. സ്വയം ആ സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ ബാന്‍ഡ് സംഘം തീരുമാനിക്കുന്നു. ആശവിനിമിയത്തിലെ അപാകതകള്‍ കാരണം  വിജനമായ മറ്റൊരു സ്ഥലത്താണവര്‍ എത്തിപ്പെടുന്നത്.  തദ്ധേശിയരായ ചിലരോടൊപ്പം കഴിയാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. ഇത്രയും ചെറിയൊരു വിഷയം, ലളിതവും എന്നാല് ശ്രവണസുന്ദരവുമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, അഭ്രപാളികളില്‍ വരച്ചിട്ട മനോഹരമായ ഒരു ചലചിത്രകാവ്യമാക്കാന്‍  The Bands Visit (Bikur Ha-Tizmoret) എന്ന ചിത്രത്തിലൂടെ സംവിധായകന്‍ Eran Kolirin- നു സാധിച്ചിരിക്കുന്നു.

ഇസ്രയേല്‍-അറബ് സംഘര്‍ഷങ്ങളും രാഷ്ട്രീയവുമൊന്നും  ഈ സിനിമ ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് അതിര്‍ത്തിയും ഭാഷയും ഏതുമായിക്കോട്ടെ, അടിസ്ഥാനപരമായി മനുഷ്യസ്വഭാവങ്ങള്‍ ഒന്നു തന്നെയാണെന്ന്  തെളിയിക്കാനാണ് സിനിമ ശ്രമിക്കുന്നത്

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here

1 comment:

  1. കൊള്ളാം.... മനോഹരമായ ചിത്രവും സബ്ടൈറ്റിലും, ചിത്രവും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍