Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, December 5, 2014

The Last Emperor 1987 ദ ലാസ്റ്റ് എംപറര്‍ (1987)

എംസോണ്‍ റിലീസ് - 98
The Last Emperor (1987)
ദ ലാസ്റ്റ് എംപറര്‍ (1987)

പരിഭാഷ      : അരുണ്‍ ജോര്‍ജ്ജ്
Frame rate        :  23.976 fps
Running time   : 163 minutes (2:43:06)
#info                : 4D8776049A83B1792A5871C9A33F3868E3F4EADD


Download Link
The Last Emperor (1987) Subscene
The Last Emperor (1987) Opensubtitles




ബെര്‍ണാഡോ ബര്‍ട്ടോലൂച്ചി സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ ഇംഗീഷ് ചലച്ചിത്രം. ചൈനയുടെ അവസാന ചക്രവര്‍ത്തിയായിരുന്ന ക്വിങ്ങ് രാജവംശത്തിലെ ഐസിന്‍-ജിയോറോ പുയി(Aisin-Gioro Pu Yi) യുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ഈ ചിത്രം ഒരുപാട് നിരൂപക/പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.

ഐസിന്‍-ജിയോറോ പുയി യുടെ മൂന്നാം വയസ്സിലെ ചക്രവര്‍ത്തിയായിയുള്ള കിരീടധാരണം മുതല്‍, യവ്വനത്തിലെ കൊട്ടാരത്തില്‍ നിന്നുള്ള പടിയിറക്കവും, ജപ്പാന്‍റെ കളിപ്പാവയായി രണ്ടാം ലോകയുദ്ധകാലത്ത് മഞ്ചൂരിയയുടെ ചക്രവര്‍ത്തിയായുള്ള ഭരണകാലവും, തുടര്‍ന്ന്‍ നീണ്ട പതിനഞ്ച് വര്‍ഷത്തോളം കമ്യൂണിസ്റ്റ്‌ ഭരണത്തിന്‍കീഴില്‍ യുദ്ധകുറ്റവാളിയായിയുള്ള തടവറവാസത്തോടെ ചക്രവര്‍ത്തിയില്‍ നിന്നും പച്ചയായ മനുഷ്യനിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം വരെ ഈ ചിത്രത്തില്‍ അതീവ ഹൃദ്യമായി അനാവരണം ചെയ്തിരിക്കുന്നു. മികച്ച ചിത്രത്തിനുള്‍പ്പടെ 9 അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഭൂരിഭാഗവും ചൈനയില്‍ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ അനുമതിയോടെ  യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വച്ച് തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


പരിഭാഷ      : അരുണ്‍ ജോര്‍ജ്ജ്
Frame rate        :  23.976 fps
Running time   : 163 minutes (2:43:06)
#info                : 4D8776049A83B1792A5871C9A33F3868E3F4EADD


Download Link
The Last Emperor (1987) Subscene
The Last Emperor (1987) Opensubtitles


1 comment:

  1. നല്ല സിനിമ അതിന് യോജിച്ച Subtitles, നന്ദി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍