Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, December 10, 2014

The Way Back (2010) ദി വേ ബാക്ക് (2010)

എം-സോണ്‍ റിലീസ് 99
The Way Back (2010)
ദി വേ ബാക്ക് (2010)

Download Link








1941 ല്‍ സൈബീരിയന്‍ അടിമക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് മൂന്ന്‍ ആളുകള്‍ ടിബറ്റ് വഴി ഇന്ത്യയില്‍ എത്തുന്നു. അവര്‍ അപ്പോഴേക്കും 4000 മൈല്‍ നടന്നിട്ടുണ്ടായിരുന്നു.ഈ സിനിമ അവരുടെയും അവരുടെ ഒപ്പം രക്ഷപ്പെട്ട മറ്റ് നാല് ആളുകളുടെയും പിന്നീട് അവരുടെ ഒപ്പം ചേര്‍ന്ന ഒരു യുവതിയുടെയും കഥയാണ് പറയുന്നത്.ഈ സംഘത്തില്‍ സ്വഭാവികമായി വന്ന നേതാവാണ് ജാനസ്.പോളണ്ടുകാരനായ അയാളുടെ ഭാര്യയെ ടോര്‍ച്ചര്‍ ചെയ്തു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അയാള്‍ ക്യാമ്പില്‍ എത്തുന്നത്. വന്യജീവിതം അയാള്‍ക്ക് വശമുണ്ട്.മഞ്ഞു കാറ്റ് ശക്തമായ ഒരു രാത്രിയിലാണ് അവര്‍ രക്ഷപ്പെടുന്നത്. ഈ സംഘത്തില്‍ ഒന്നിലും വിശ്വാസമില്ലാത്ത ഒരു അമേരിക്കക്കാരന്‍,ഒരു റഷ്യന്‍ കൊള്ളക്കാരന്‍,തമാശക്കാരനായ ഒരു അക്കൌണ്ടന്‍റ്, പാചകവും ചിത്രരചനയും അറിയാവുന്ന ഒരാള്‍, ഒരു വൈദികന്‍,നിശാന്ധത ബാധിച്ച ഒരു പോളണ്ടുകാരന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു, ഒരാളെ എപ്പോഴാണ് ഉപേക്ഷിച്ചു പോകേണ്ടത് എന്ന ധാര്‍മ്മിക പ്രശ്നം അവരെ അലട്ടുന്നു.... വ്യത്യസ്ഥമായ ഭൂപ്രകൃതികളും പല കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവഭേദ്യമാണ് ഈ സിനിമയില്‍.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

Download links:

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍