Friday, January 2, 2015

Nymphomaniac (2013) നിംഫോമാനിയാക് (2013)

എം-സോണ്‍ റിലീസ്  105

Nymphomaniac (2013) Vol. I & Vol. II
നിംഫോമാനിയാക്  (2013) വോള്യം  I & വോള്യം  II
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം :  ലാർസ് വോൺ ട്രിയർ

പരിഭാഷ          : വെള്ളെഴുത്ത് 
Frame rate      :  25.000 FPS
Running time   : 1h 50mn  & 1h 58mn
#info               : 639F5D0F25515D6C21694702669184A0B37FE22A


Download Link
Subscene Part 1
Subscene Part 2

Nymphomaniac (1 & 2) Opensubtitles
Nymphomaniac (2013)  DropBox

ആന്റിക്രൈസ്റ്റിനും മെലഞ്ചോളിയയ്ക്കും ശേഷം അതിന്റെ തുടർച്ചയായി, ലാർസ് വോൺ ട്രിയർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നിംഫോമാനിയാക്.  ഭാഷ ഇംഗ്ലീഷാണ്. അഞ്ചരമണിക്കൂർ നീളുന്ന ഒറ്റ ചിത്രമാണ് സംവിധായകൻ ആദ്യം വിഭാവന ചെയ്തതെങ്കിലും പിന്നീട് അതിനെ വാല്യം ഒന്ന്, രണ്ട് എന്ന് രണ്ടു ഭാഗമായി തിരിച്ചാണ് ബെർളിനിലും വെനീസിലുമായി പ്രദർശിപ്പിച്ചത്. എഡിറ്റു ചെയ്ത പതിപ്പ് ഏകദേശം മൂന്നു മണിക്കൂർ അൻപത് മിനിട്ടുണ്ട്.

ചിത്രം കൃത്യമായി ഒരു ‘കഥയെ ‘പിന്തുടരുകയല്ല. നിംഫോമാനിയാക് ആയ ഒരു യുവതിയും താൻ അലൈംഗികനാണെന്ന് (അസെക്ഷ്വൽ) വിശ്വസിക്കുന്ന ഒരു മനുഷ്യനും തമ്മിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണമാണ് സിനിമ. അതിൽ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും  സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങൾ കടന്നു വരുന്നു. സ്വാഭാവികമായും വിലക്കപ്പെട്ട കനിയായ ലൈംഗികതയെചുറ്റിപ്പറ്റി. നിംഫോമാനിയാക്കായ ജോ എന്ന സ്ത്രീയെ സിനിമയിൽ രണ്ടു പേരാണ് അവതരിപ്പിച്ചിരിക്കുന്നത് ( മെലഞ്ചോളിയയിലെ ക്ലയറായും ആന്റി ക്രൈസ്റ്റിലെ ‘അവൾ’ ആയും 21 ഗ്രാംസിലെ മേരി റിവേഴ്സായും അഭിനയിച്ച ചാർലോട്ടി ഗെയിൻസ്ബെർഗാണ് മുതിർന്നവളായ ജോ, ചെറുപ്പകാലത്തുള്ള കഥാപാത്രത്തെ സ്റ്റേസി മാർട്ടിനാണ് അവതരിപ്പിക്കുന്നത്. സെലിഗ്മാനായി വരുന്നത് ഗുഡ് വിൽ ഹണ്ടിംഗിൽ പ്രോ ജെറാൾഡായും മെലഞ്ചോളിയയിൽ ജാക്കായും  ഡോഗ് വില്ലിയിൽ ചക്കായും അഭിനയിച്ച  സെല്ലൻ സ്കാർസ്ഗാർഡാണ്.  സംഗീതത്തിനു ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. വാഗ്നറുടെയും ബിഥോവന്റെയും മൊസാർട്ടിന്റെയും പാലസ്ട്രിനയുടെയും ക്ലാസിക്കുകൾക്കൊപ്പം സ്റ്റെപ്പൻ വൂൾഫിനെയും ടാക്കിങ് ഹെഡിനെയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.

നീണ്ടു നീണ്ടുപോകുന്ന സംഭാഷണങ്ങളാണ് സിനിമയെ മലയാളത്തിലേയ്ക്ക്  പരിഭാഷപ്പെടുത്തേണ്ടതിന്റെ  ആവശ്യത്തെ അടിവരയിടുന്ന ഒന്നാമത്തെ സംഗതി. ശാസ്ത്രവിഷയങ്ങൾക്കു മാത്രമല്ല, ശരീരസംബന്ധിയായ പദാവലിയിലും മലയാളം പോലെയൊരു ഭാഷ അനുഭവിക്കുന്ന പരിമിതി, ശരീരരാഷ്ട്രീയത്തെ ചർച്ചയ്ക്കു വിധേയമാക്കുന്ന ഇതുപോലെയുള്ള ചലച്ചിത്രങ്ങളുടെ പരിഭാഷകൾ നമുക്കു മുന്നിൽ കൊണ്ടു വരും. ഇക്കാര്യത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്. വസ്തുക്കളുടെ ക്രമം ( സിന്റാക്സ് ഓഫ് തിങ്സ്) എന്ന സംഗതിയെ വികാരവുമായികൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കാനാണ് സിനിമ ശ്രമിച്ചിരിക്കുന്നത്. വേറിട്ട വീക്ഷണക്കോണുകൾ ധാരണകളെ മാറ്റി മറിക്കുക മാത്രമല്ല, എങ്ങനെ ജീവിതത്തിന്റെ ക്രമത്തെത്തന്നെ മാറ്റിക്കളയുന്നു എന്നും സിനിമ ഉറക്കെ ചിന്തിക്കുന്നുണ്ട്. അതുകൊണ്ട് അടിസ്ഥാനപരമായി സിനിമ,  മനസ്സിലാക്കലിനെക്കുറിച്ചുള്ളതാണ് എന്നും പറയാം. അല്ലെങ്കിൽ കാര്യങ്ങൾ വേണ്ടവിധം മനസ്സിലാകാതിരികുന്നതിനെക്കുറിച്ചാണെന്ന്. നാം സംഗ്രഹിക്കുന്ന ധാരണകളാണ് മനസിലാക്കലിന്റെ അടിസ്ഥാനം. ധാരണകൾ മാറുമ്പോൾ വ്യാഖ്യാനങ്ങളും  പ്രവൃത്തികളും മാറി മറിയുന്നു.

 ട്രിയർ, ലൈംഗികരംഗങ്ങളുടെ ചിത്രീകരണത്തിൽ ആന്റിക്രൈസ്റ്റ് മുതൽ എടുത്ത അസാധാരണമായ തുറന്ന നിലപാട് കൂടുതൽ വ്യക്തമായ അളവിൽ ഈ സിനിമയിലും കാണാം. എന്നാൽ ഈ സിനിമയിലെ ലൈംഗിക രംഗങ്ങൾ വ്യക്തികളുടെ ശരീരങ്ങളെ യഥാർത്ഥത്തിൽ വച്ച് ചിത്രീകരിക്കാതെ, ചലനങ്ങൾപോലും വ്യക്തമായി ആസൂത്രണം ചെയ്ത് ആനിമേഷന്റെയും ഗ്രാഫിക്സിന്റെയും സഹായത്തോടെ ചെയ്തതാണെന്നതാണ് മറ്റൊരു പുതുമ.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Part 1  & Part 2 ]


Download Link
Subscene Part 1
Subscene Part 2

Nymphomaniac (1 & 2) Opensubtitles
Nymphomaniac (2013)  DropBox

3 comments:

  1. Nymphomaniac 2013 Volume I & II UNRATED WEBRip XviD MP3-RARB - Is this the Video file ?????

    ReplyDelete
  2. ee movie volume I um volume II um vere vere download cheythaal sub match akumo

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍