Tuesday, January 13, 2015

One on One (2014) വണ്‍ ഓണ്‍ വണ്‍ (2014)

എം-സോണ്‍ റിലീസ്  109

One on One (2014)
വണ്‍ ഓണ്‍ വണ്‍ (2014)
ഭാഷ             : കൊറിയന്‍
സംവിധാനം :    കിം കി ദുക്

പരിഭാഷ          : വെള്ളെഴുത്ത്
Frame rate      :  23.976 FPS
Running time   : 121 മിനിട്ടു്
#info               :14EF1DCEF6969D22357F6FAB34BA9E5B149EB6B3


Download Link
Opensubtitles
DropBox
SubScene
അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന് വേണമങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഷാഡോ എന്ന സംഘടനയുടെ മറവില്‍ ഏഴു പേര്‍  സാമൂഹിക അനീതിക്കെതിരെ നടത്തുന്ന പോരാട്ടം ആയാണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

 മേയ് ഒമ്പതാം തീയതി നടന്ന ഒരു ക്രൂര കൃത്യത്തില്‍ പങ്കാളികള്‍ ആയ ഏഴു പേരെ അവര്‍ വിചാരണ ചെയ്യുന്നു.അതിനായി ഷാഡോ എന്ന സംഘടനയില്‍ ഉള്ളവര്‍ ഒത്തു ചേരുന്ന രാത്രികള്‍ക്ക് മുമ്പ് ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരെ ഓരോരുത്തരായി അവരുടെ രഹസ്യ സങ്കേതത്തില്‍ എത്തിക്കുന്നു.പകല്‍ സമയം ഈ സംഘടനയില്‍ ഉള്ളവര്‍ പലതരം ജീവിത രീതികള്‍ ആണ് പിന്തുടരുന്നത്. ഇവര്‍ പലപ്പോഴും അടിമത്തം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ ആണ്. സമൂഹത്തിലെ പുച്ഛവും അവജ്ഞയും ആണ് അവരെ തളര്‍ത്തുന്നത്. ഒരു പക്ഷേ അവരുടെതായ ജീവിതം അവര്‍ക്ക് നഷ്ടം വന്നിരുന്നു. ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏറ്റവും അവസാന കണ്ണി മുതല്‍ മുകളിലോട്ടു ആണവര്‍ തട്ടി കൊണ്ട് വരുന്നത്. നിയമം ഒരിക്കലും അവരെ തൊടുക പോലും ഇല്ലായിരുന്നു. ഷാഡോ സംഘടനയുടെ നേതാവ് അവര്‍ ഓരോരുത്തരോടും അന്ന് നടന്ന സംഭവങ്ങള്‍ ഒരു പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുന്നു. അതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നു. അവസാനം അവര്‍ ജീവന്‍ രക്ഷിക്കാനായി അയാള്‍ പറയുന്നത് പോലെ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ സ്വന്തം ദേഷ്യവും അടിമത്തവും മാറ്റാനായി ആ സംഘടനയില്‍ ചേര്‍ന്നവര്‍ക്കു നേതാവായ മാ ദിയോമ്ഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളോട് പൊരുത്തപ്പെടാനും സാധിക്കുന്നില്ല. എന്താണ് മേയ് ഒമ്പതാം തീയതി സംഭവിച്ചത്? ആ കൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് എന്ത് സംഭവിച്ചു? ഇവിടെ കുറ്റവാളികള്‍ ആ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച ആള്‍ മുതല്‍ അത് നടപ്പിലാക്കിയവര്‍ വരെ ആണ്.

മനുഷ്യ മനസ്സിന്റെ ക്രൂരമായ ചില വികാരങ്ങളും അത് പോലെ തന്നെ അവയില്‍ നിന്നും മാറി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഉള്ള ബുദ്ധ ഉപദേശങ്ങള്‍ കൂടി തീം ആയി വരുന്നുണ്ട്.  71 മത് വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ആയിരുന്നു ഉദ്ഘടന ചിത്രം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്തതാണീ ചിത്രം എന്ന് കിം കി ദുക് പറയുന്നൂ.
സിനോപ്സിസ് കടപ്പാട്  Rakesh Manoharan ന്റെ ബ്ലോഗ് 

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


Download Link
Opensubtitles
DropBox
SubScene

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍