Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, January 18, 2015

The Lord of The Rings : The fellowship of the Ring (2001) ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്' (2001)

എം-സോണ്‍ റിലീസ്  111

The Lord of The Rings : The fellowship of the Ring (2001)
ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്' (2001)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  : പീറ്റര്‍ ജാക്സണ്‍

പരിഭാഷ          :Sreejith SP
Frame rate        :24 FPS
Running time   :178 minute
#info                :E175ACD03B68BF0736DFC4B17D1D1496A455E01D


Download Link
Opensubtitles
SubScene





J.J.R. Tolkein ന്‍റെ 'ദ ലോർഡ് ഓഫ് ദ റിങ്ങ്സ്' എന്ന നോവൽ പരമ്പരയുടെ ആദ്യത്തെ വാല്യം ആസ്പദമാക്കി Peter Jackson സംവിധാനം ചെയ്ത ഒരു ഐതിഹാസിക ഫാന്‍റസി ചലചിത്രമാണ് 'ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്'.

ദുർമാർഗിയായ സോറോൺ പ്രഭു ഭൂമിയിലെ മധ്യ-ദേശങ്ങൾ കീഴടക്കുന്നതിന് മുന്നോടിയായി തന്‍റെ നഷ്ടപ്പെട്ടുപോയ ശക്തി-മോതിരം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ മോതിരം വന്നു പെട്ടതോ ഫ്രോഡോ ബാഗ്ഗിൻസ് എന്ന ഹോബിറ്റിന്‍റെ കൈയ്യിലും. മധ്യ-ദേശങ്ങളുടേയും അവയിലെ എൽഫുകളും ഹോബിറ്റുകളും മനുഷ്യരും അടങ്ങുന്ന എല്ലാ നിവാസികളുടേയും നിലനിൽപ്പിനു തന്നെ ഭീഷണിയായ ഈ മോതിരം, അത് നിർമിക്കപെട്ട മോർഡോറിലെ ഡൂം കൊടുമുടിയിൽ കൊണ്ടുപോയി നശിപ്പിക്കുക എന്ന ദുഷ്കരമായ ദൗത്യം ഏറ്റെടുക്കുന്ന ഫ്രോഡോയുടേയും അവന്‍റെ എട്ട് സഹചാരികളുടേയും കഥ പറയുന്നതാണീ സിനിമ.

2001 ൽ റിലീസ് ആയ ഈ ചിത്രത്തിന് ക്രിട്ടിക്കുകളുടേയും ഫാൻസിന്‍റേയും ഭാഗത്ത് നിന്നും വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഫാന്‍റസി സിനിമകളിലെ ഒരു നാഴികക്കല്ലായ ഈ ഹോളിവൂഡ് സിനിമ ബോക്ക്സ് ഓഫീസിൽ ($871 million) വമ്പൻ വിജയമാണ് നേടിയത്. ഈ സിനിമയ്ക്ക് കിട്ടിയ 13 ഓസ്കാർ നാമനിർദേശങ്ങളിൽ മികച്ച ഛായാഗ്രഹണം, makeup, പശ്ചാത്തല സംഗീതം Visual effects എന്നിവയ്ക്കുള്ള ഓസ്കാരുകൾ ഈ സിനിമ തന്നെ നേടി. കൂടാതെ മികച്ച സിനിമ, മികച്ച സംവിധായകൻ ഉൾപടെ 4 ബ്രിട്ടീഷ് അക്കാഡമി പുരസ്കാരങ്ങളും ഈ സിനിമ നേടി. 2001 ൽ ഇറങിയ ഈ സിനിമയുടെ visual effectsസിനോട് കിടപിടിക്കുന്ന ഒരു സിനിമ പോലും അക്കാലത്ത് ഹോളിവൂഡിലും, ഇതുവരെ ബോളിവൂഡിലും ഇറങ്ങിയിട്ടില്ല.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


Download Link
Opensubtitles
DropBox
SubScene

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍