Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, February 22, 2015

Ida (2013) ഐഡ (2013)

എം-സോണ്‍ റിലീസ്  121
Ida (2013) 
ഐഡ (2013) 
ഭാഷ             :പോളിഷ്
സംവിധാനം  : പവല്‍ പൗലികോവ്‌സ്‌കി

പരിഭാഷ         : പി. പ്രേമചന്ദ്രന്‍ 
Frame rate        : 25
Running time   : 82 minute
#info     :4DA51325F3D9CFA05FA0BF9FC4B8D9F61FF7CBF0

Download Link
Opensubtitles
SubScene





മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍  അടക്കം, സംവിധായകന്‍, തിരക്കഥ, മികച്ച ചിത്രം തുടങ്ങിയവയ്ക്കുള്ള അഞ്ച് യൂറോപ്യന്‍ ഫിലിം അവാര്‍ഡുകളും  60 ഓളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിക്കഴിഞ്ഞു.

വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യം പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത 'ഇഡ' എന്ന പോളിഷ് സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് അതിശയോക്തിയാവില്ല. ഹതാശമായ മനുഷ്യജീവിതത്തെ ഇത്ര അനായാസമായി, ലളിതമായി, ഇതിലും കാവ്യാത്മകമായി അവതരിപ്പിക്കുന്നതെങ്ങനെ? അസാധ്യമായത് നേടിയെടുക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ പറയുന്നു. ചരിത്രപരമെന്നു തോന്നാതെ ഒരു ചരിത്രസിനിമ എങ്ങനെയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിനുമുന്നിലെ വെല്ലുവിളി. കൃത്യമായ കാഴ്ചപ്പാടിന്റെ പിന്‍ബലത്തില്‍ പൗലികോവ്‌സ്‌കി ആ അസാധ്യദൗത്യം സാധിച്ചെടുക്കുകതന്നെ ചെയ്തു എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തും.

1960കളിലെ പോളണ്ടിലാണ് കഥ നടക്കുന്നത്. കന്യാസ്ത്രീയാകാന്‍ തയ്യാറെടുക്കുന്ന അന്ന എന്ന അനാഥയായ കത്തോലിക്കായുവതി തന്റെ ഏകബന്ധുവായ വാന്‍ഡയെ കാണാന്‍ യാത്ര പുറപ്പെടുന്നിടത്ത് സിനിമ തുടങ്ങുന്നു. ഇഡ, വാന്‍ഡ എന്നീ  സങ്കീര്‍ണവ്യക്തിത്വങ്ങളെ അപഗ്രഥിക്കാന്‍ സംവിധായകന്‍ എടുക്കുന്നത് 80 മിനിറ്റ് മാത്രമാണ്.

രണ്ടു വ്യക്തികളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിലൂടെ രണ്ടാം ലോകയുദ്ധകാലത്തെ കൊടുംപാതകങ്ങളെയാണ് സംവിധായകന്‍ ഓര്‍മയിലേക്ക് കൊണ്ടുവരുന്നത്. യുദ്ധകാലത്തെയും യുദ്ധാനന്തരകാലത്തെയും പോളണ്ടാണ് 'ഇഡ' യുടെ പശ്ചാത്തലമാകുന്നത്. ഭിന്നസാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ട് വനിതകള്‍. അവര്‍ക്കിടയില്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തിന്റെ ക്രൂരമുദ്രകള്‍. ഇരുളും വെളിച്ചവും സംഭാഷണങ്ങള്‍ക്കിടയില്‍ കനത്തുനില്‍ക്കുന്ന മൗനത്തിന്റെ ശക്തിയും ചേര്‍ത്തുവെച്ചാണ് ചരിത്രത്തിലെ മാഞ്ഞുപോകാത്ത സത്യങ്ങളില്‍ പൗലികോവ്‌സ്‌കി വീണ്ടും തൊടുന്നത്. ഓരോ നിമിഷവും പ്രേക്ഷകനില്‍ ഉത്കണ്ഠയുണര്‍ത്തിക്കൊണ്ട് പശ്ചാത്തലസംഗീതത്തിന്റെ ബഹളമില്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകുന്നു സംവിധായകന്‍.

ശക്തമായ ബിംബങ്ങളിലൂടെ ഓരോ ദൃശ്യവും പ്രേക്ഷകനിലെത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദൃശ്യങ്ങളില്‍ കഥാപാത്രങ്ങളെ അദ്ദേഹം മധ്യഭാഗത്തുനിന്ന് മാറ്റി ഫ്രെയിമിന്റെ ഇടത്തും വലത്തും താഴെയും മുകളിലുമായി പ്രതിഷ്ഠിക്കുന്നു. സമീപദൃശ്യങ്ങളില്‍പ്പോലും ഈ നിഷ്ഠ കാണാം. ഓരോ ഷോട്ടും ഭംഗിയുള്ളതാക്കാനല്ല കരുത്തുറ്റതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കൃത്യമായ പ്രകാശനിയന്ത്രണത്തിലൂടെ ഓരോ ദൃശ്യവും ഓരോ പെയിന്റിങ്ങായി മാറുന്നു. അവയെല്ലാം ചേര്‍ത്തുവെച്ചാല്‍ നമുക്ക് ഒരു വികാരപ്രപഞ്ചം കിട്ടുന്നു. ക്യാമറയുടെ തിരക്കിട്ട സഞ്ചാരം ഈ സിനിമയില്‍ കുറവാണ്. ക്യാമറ പലപ്പോഴും കഥാപാത്രങ്ങളുടെ മനസ്സിലേക്ക് നോട്ടമെറിഞ്ഞ് അവരോടൊപ്പം അവിടെത്തന്നെ നിലയുറപ്പിക്കുകയാണ്. കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധിയും നിസ്സഹായതയും മനുഷ്യജന്മത്തിന്റെ നിസ്സാരതയുമൊക്കെ സംവിധായകന്‍ ഇങ്ങനെയാണ് നമ്മിലേക്ക് പകരുന്നത്.  (സിനോപ്സിസ്ന് കടപ്പാട്:  ടി. സുരേഷ് ബാബുവിന്റെ മാതൃഭൂമി ലേഖനം, കുടുതല്‍ വായനയ്ക്ക് റോബി കുര്യന്റെ ലോകസിനിമയുടെ വര്‍ത്തമാനം)

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


1 comment:

  1. http://torrentproject.se/torrent/4DA51325F3D9CFA05FA0BF9FC4B8D9F61FF7CBF0.torrent is working

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍