Tuesday, February 17, 2015

Perfume: The Story of a Murderer (2006) പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006)

എം-സോണ്‍ റിലീസ്  119
Perfume: The Story of a Murderer (2006) 
പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  : ടോം ടൈക്‌വെര്‍

പരിഭാഷ         : ശിവപ്രസാദ്
Frame rate        : 25
Running time   : 147 minute
#info     :e3ab17ffe825bff4cb09f98ac3a8a00aac530a7c
Download Link
Opensubtitles
SubScene

Frame rate        :23.976
Running time   : 147 minute
#info     :492e3dff41a6b434f3ea83b60de59b72c6bdbd7d

Download Link
Opensubtitles
SubScene


ജര്‍മന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006) നിര്‍മ്മിക്കപ്പെട്ടത്. ഗന്ധത്തില്‍ നിന്ന് എങ്ങനെയാണ് സുഗന്ധം ഉണ്ടാകുന്നത് എന്ന അന്വേഷണമാണ് മുഖ്യ കഥാപാത്രമായ ഴാങ് ബാപ്റ്റിസ്റ് ഗ്രെനോയ്ലിനെ യുവതികളുടെ കൊലകളിലേക്ക് നയിക്കുന്നത്. അസാധ്യമായ സിനിമയായ പെര്‍ഫ്യൂമിന്റെ ആധാരമായ നോവലെഴുതിയ പാട്രിക്ക് സസ്ക്കിണ്ടിന്റെ രചനാവൃത്തി തന്നെ അസാധാരണമായിരുന്നുവെന്നാണ് റോജര്‍ എബര്‍ട് അഭിപ്രായപ്പെട്ടത്. ഗന്ധത്തിന്റെയും ഗന്ധങ്ങളുടെയും അനിര്‍വചനീയങ്ങളും അവ്യാഖ്യേയങ്ങളുമായ പ്രഹേളികകളെ വാക്കുകളിലേക്കും(നോവല്‍) ദൃശ്യ-ശബ്ദങ്ങളിലേക്കും(സിനിമ) എങ്ങനെയാണ് പരിഭാഷപ്പെടുത്താനാവുക എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. റണ്‍ ലോല റണ്‍ പോലെ ജനപ്രിയമായിത്തീര്‍ന്ന സിനിമ എടുത്ത ടോം ടിക്ക്വര്‍ ആണ് പെര്‍ഫ്യൂമിന്റെ സംവിധായകന്‍


നമുക്കെന്തിനു നേരെയും കണ്ണടയ്ക്കാം,കണ്ടില്ലെന്ന് നടിയ്ക്കാം. ശ്രുതിമധുരമായതോ അരോചകമായതോ ആയ ഏതുതരം ശബ്ദങ്ങള്‍ക്കെതിരെയും ചെവികൊട്ടിയടയ്ക്കാം. എന്നാല്‍ ആര്‍ക്കും, ജീവിച്ചിരിക്കുവാനാഗ്രഹിക്കുന്ന ആര്‍ക്കും തന്നെ ഗന്ധങ്ങളില്‍ നിന്നും ഓളിച്ചോടുവാന്‍ കഴിയില്ല, കാരണം ഗന്ധമെന്നത് പ്രാണവായുവിന്റെ  അര്‍ദ്ധസഹോദരനാകുന്നു.അവരൊരുമിച്ച് നമ്മുടെ  ഹൃദയത്തിന്റെയുള്ളറകളിലേക്ക് കടന്നു ചെല്ലുന്നു. അവിടെവെച്ച് തെറ്റും ശരിയും കാമവും ക്രോധവും സ്നേഹവും വിദ്വേഷവും എല്ലാം എല്ലാം തന്നെയും തീരുമാനിക്കപ്പെടൂന്നു. അങ്ങിനെയെങ്കില്‍, ഏതൊരുവന്‍ ഗന്ധങ്ങളെ നിയന്ത്രിക്കുന്നുവോ അവന്‍  ലോകത്തിനെയും നിയന്ത്രിക്കുന്നു.

സ്നേഹവും അനുരാഗവും രതിയുമെന്നത് മനുഷ്യ ശരീരത്തിലും പ്രകൃതിയിലും അന്തര്‍ലീനമായിരിക്കുന്നുവെന്നും സദാചാരം കൊണ്ട് അവയെ നിയന്ത്രണവിധേയമാക്കാന്‍ മനുഷ്യകുലത്തിന് സാധ്യമാവില്ല എന്നുമുള്ള ചരിത്രവൈപരീത്യത്തെയാണോ ടോം ടിക്ക്വര്‍ ആഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത്? ഗന്ധം എന്ന അപൂര്‍വ്വമായ ഇന്ദ്രിയജ്ഞാനത്തെ ദൃശ്യ-ശബ്ദ ഭാവനയിലൂടെ ആഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന നിലക്കാണ് പെര്‍ഫ്യൂം - ദ സ്റോറി ഓഫ് എ മര്‍ഡറര്‍ ഭീതിജനകമായിരിക്കെ തന്നെ ശ്രദ്ധേയമായ ഒരു ചലച്ചിത്രമായി മാറുന്നത്. സൌന്ദര്യത്തിന്റെയും സൌഗന്ധികത്തിന്റെയും നിര്‍മിതിയും ചരിത്രവും, ഗൂഢവും വൃത്തിഹീനവുമായ നിരവധി കൂട്ടുകളുടെയും വിചാരങ്ങളുടെയും സ്ഥലകാലങ്ങളുടെയും പിന്നാമ്പുറങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ വെളിപ്പെടുത്തുന്നു. (കടപ്പാട്  ജി പി രാമചന്ദ്രന്റെ  ഉള്‍ക്കാഴ്ചയിലെ ലേഖനംടി.സുരേഷ്ബാബുവിന്റെ സ്ത്രീസുഗന്ധം തേടിയ കൊലയാളി എന്ന ലേഖനവും കാണുക )

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


6 comments:

 1. Sync Torrent file

  http://kickasstorrent.kickassdownloads.net/perfume-the-story-of-a-murderer-2006-720p-brrip-x264-bellboy-kingdom-release-t5043094.html#main

  ReplyDelete
 2. please tell me from where to buy the malayalam book? pls help

  ReplyDelete
 3. ഈ subtitle sync yifi ൽ നിന്നു ഡൌൺലോഡ് ചെയ്ത മൂവിയിൽ sync ആകുന്നില്ലല്ലോ ബ്രോ... Sync ആകുന്ന മൂവി എവിടെ കിട്ടും

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍