Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, March 12, 2015

Meghe Dhaka Tara (2013) മേഘാ ധാക്കാ താര (2013)

എം-സോണ്‍ റിലീസ്  128
Meghe Dhaka Tara (2013)
മേഘാ ധാക്കാ താര (2013)

ഭാഷ             :ബംഗാളി
സംവിധാനം  : കമലേശ്വര്‍ മുഖര്‍ജി

പരിഭാഷ         : കെ രാമചന്ദ്രന്‍
Frame rate        : 23.976
Running time   : 152 minute


Download Link
Opensubtitles
SubScene





ഇന്ത്യയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ ഋത്വിക്ഘട്ടക്കിന്റെ ജീവിതകഥയാണ് കമലേശ്വര്‍ മുഖര്‍ജി ഈ ചിത്രത്തിലൂടെ പറയുന്നത്. ഘട്ടക്കിലെ ചലച്ചിത്രകാരന് ഇതിലും മികച്ച ഒരു കലാപ്രണാമം വേറെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അതുകൊണ്ടുതന്നെയാണ് ഘട്ടക്കിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നിന്റെ പേരുതന്നെ ഈ സിനിമയ്ക്കും നല്‍കിയിരിക്കുന്നത്. ചലച്ചിത്രലോകത്തെ ഏറ്റവും പ്രഗത്ഭനായ ഒരു സംവിധായകനാണ് ഘട്ടക്ക്; അതേസമയം മറ്റ് സംവിധായര്‍ക്ക് കിട്ടുന്നതുപോലെയുള്ള പ്രാധാന്യം പല കാരണങ്ങള്‍ കൊണ്ടും ഘട്ടക്കിന് ലഭിച്ചിരുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മേഘം മൂടിയ നക്ഷത്രത്തെപ്പോലെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ അപാരമായ കഴിവുകളും.
ഘട്ടക്കിനെ സംബന്ധിച്ച് സിനിമ വെറുമൊരു വിനോദോപാധിയായിരുന്നില്ല; മറിച്ച് സാധാരണക്കാരന്റെ പോരാട്ടങ്ങളെ വരച്ചുകാണിക്കാനുള്ള ഒരു മാധ്യമമായിരുന്നു. ഘട്ടക്ക് ഒരു മനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 1969 കാലഘട്ടത്തിലാണ് ഈ സിനിമ ആരംഭിക്കുന്നത്. ഘട്ടക്കിന്റെ ശേഷിച്ച ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ ഏടുകളിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍