Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, March 21, 2015

Rhapsody in August (1991) റാപ്‌സോടി ഇന്‍ ആഗസ്റ്റ് (1991)

എം-സോണ്‍ റിലീസ്  131
Rhapsody in August (1991)
റാപ്‌സോടി ഇന്‍ ആഗസ്റ്റ് (1991)
ഭാഷ             : ജാപ്പനീസ്
സംവിധാനം  : അകിറാ കുറോസവ

പരിഭാഷ         : ടി പി സക്കറിയ
Frame rate        : 23.976
Running time   : 98 minute


Download Link
Opensubtitles
SubScene




ലോകപ്രശസ്ത ചലച്ചിത്രകാരൻ അകിരാ കുറോസവയുടെ യുദ്ധവിരുദ്ധ ചിത്രമാണ് Rhaspody in August .ഏറെ ചർച്ചചെയ്യപ്പെട്ട ചലചിത്രമാണിത്. യുദ്ധാനന്തരജപ്പാനിലെ മൂന്നുതലമുറകളുടെ കഥയാണ് സംവിധായകൻ പറയുന്നത്.ആറ്റം ബോംബുവർഷത്തോടുള്ള മൂന്ന് തലമുറകളുടെ കാഴ്ചപ്പാടുകളും പ്രതികരണങ്ങളും ചിത്രത്തിൽ കാണാം. യുദ്ധത്തിന്റെ ഭീകരതകളും തലമുറകളോളം നിലനിൽക്കുന്ന അതിന്റെ പേടിസ്വപ്നങ്ങളും ചിത്രത്തിൽ ആവിഷ്കാരം നേടുന്നു.

ആറ്റം ബോംബുവർഷത്തിന്ന് സാക്ഷിയായ ഒരു വൃദ്ധയെ കേന്ദീകരിച്ചാണ് കഥ നീങ്ങുന്നത്. വൃദ്ധയുടെ ഭർത്താവ് നാഗസാക്കിയിലെ ആറ്റം ബോംബുവർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. വൃദ്ധയുടെ രണ്ടു മക്കൾ കുടുംബവുമൊത്ത് പട്ടണത്തിൽ കഴിയുകയാണ്... ഒരു  വെക്കേഷൻകാലത്ത് പേരക്കിടാങ്ങൾ മുത്തശിയോടോപ്പം  ചിലവഴിക്കാൻ എത്തുന്നു... ആ സമയത്താണ് വൃദ്ധയുടെ മുൻപെങ്ങോ പുറപ്പെട്ടുപോയ മൂത്തസഹോദരൻ എന്നവകാശപ്പെടുന്ന സുസ്സുജിറോയുടെ കത്ത് ലഭിക്കുന്നത്. വൃദ്ധയെ  അമേരിക്കയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ളതാണ് കത്ത്. മുത്തശ്ശിയുടെ മനസ്സിൽ സംഘർഷങ്ങൾ ആരംഭിക്കുകയായി... ഭൂതകാല യുദ്ധസ്മരണകളും വർത്തമാനകാല സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളും ഏറ്റുമുട്ടുകയായി.
ലളിതമായ ആഖ്യാനഘടനയാ ണെങ്കിലും സങ്കീർണ്ണമായ രാഷ്ട്രീയപ്രശ്നങ്ങൾ വിശകലനം ചെയ്യാനാണ് സംവിധായകൻ ശ്രമിക്കുന്നത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

2 comments:

  1. MOVIE DOWNLOAD LINK UNDO?

    ReplyDelete
    Replies
    1. സുഹൈല്‍ സാര്‍
      https://kickass.to/rhapsody-in-august-akira-kurosawa-1991-x264-aac-softsubs-t4088436.html

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍