Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, April 18, 2015

PK (2014) പികെ (2014)



എം-സോണ്‍ റിലീസ് - 139
PK (2014)
പികെ (2014)

ഭാഷ : ഹിന്ദി 
സംവിധാനം : രാജ് കുമാര്‍ ഹിരാനി 
പരിഭാഷ : എബി ജോസ്

#info                  :92C53AF4E5579CEAEC170AD826CC437E6A4F4F5B
fps                    :25.000
Runtime              :2.32.00
File Size              : 700mb
Download Link

>>Subscene
>>Opensubtitles


ഈ ഫയലിന്‍റെ പുതുക്കിയ പതിപ്പ്
തിരുത്തലുകള്‍: Muneer Faz

>> Subscene



2014 ഡിസംബറിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷേപഹാസ്യ ചലച്ചിത്രമാണ് പീകെ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര എന്നിവർ ചേർന്നാണ്. രാജ്കുമാർ ഹിരാനിയും അഭിജിത്ത് ജോഷിയും ചേർന്നാണ് ഇതിന്റെ തിരക്കഥാരചന നിർവ്വഹിച്ചിരിക്കു്നത്. അമീർഖാനും അനുഷ്കശർമ്മയുമാണ് പീകെയിലെ നായകനായികാ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷാന്ത് സിങ്ങ് രജപുത്, ബൊമ്മാൻ ഇറാനി, സൗരഭ് ശുക്ല, സഞ്ജയ് ദത്ത് മുതലായ പ്രമുഖ ഹിന്ദി അഭിനേതാക്കൾ പീകെയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അന്യഗ്രഹത്തിൽനിന്നും ഭൂമിയിലെത്തിച്ചേരുന്ന ഒരുഅന്യഗ്രഹജീവിയുടെ (അമീർഖാൻ) കഥയാണ് പീകെ പറയുന്നത്. ഈ അന്യഗ്രഹജീവി ടിവി റിപ്പോർട്ടറായ ജഗ്ഗു (അനുഷ്ക ശർമ്മ)യുമായി പരിചയത്തിലാവുന്നതും ഇവിടെ നിലനിൽക്കുന്ന ജാതി മതരീതികളെ ചോദ്യം ചെയ്യുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ആൾദൈവങ്ങൾക്കെതിരെയുള്ള ആക്ഷേപഹാസ്യമാണ് ചിത്രത്തിലെ മുഖ്യ ഉള്ളടക്കം. കച്ചവടമാകുന്ന ആത്മീയതയും, കോർപ്പറേറ്റ് താൽപര്യങ്ങളിൽ അന്ധമായി അഭിരമിക്കുന്ന മതങ്ങളും നിറഞ്ഞ സമകാലിക ഇന്ത്യൻ അവസ്ഥയെ, ഒരു അന്യഗ്രഹ ജീവിയിലൂടെ വെളിപ്പെടുത്തുകയാണ് ഈ ചിത്രം.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

5 comments:

  1. Kollalo paripadi.. vere hindi cinimayude subtitles undo??

    ReplyDelete
  2. ഇത് ഏത് പ്രിന്റിന് മാച്ച് ആണ് ??

    ReplyDelete
    Replies
    1. 92C53AF4E5579CEAEC170AD826CC437E6A4F4F5B

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍