Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, April 5, 2015

The Shawshank Redemption (1994) ദി ഷോശാന്ക് റിഡമ്പ്ഷന്‍ (1994)

എം-സോണ്‍ റിലീസ് - 47

The Shawshank Redemption (1994)
ദി ഷോശാങ്ക് റിഡമ്പ്ഷന്‍ (1994)

ഭാഷ          : ഇംഗ്ലീഷ്
സംവിധാനം :  ഫ്രാങ്ക് ടാറബോണ്ട്
പരിഭാഷ     : നെസി

Frame rate        : 23.976 fps
Running time   : 142 min
#info     :YIFY

Download Link:
Subscene
OpenSubtitles





             ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിലേക്ക് ഒരു രാത്രിയിലെ സംഭവങ്ങള്‍ നീങ്ങുമ്പോള്‍  വിധിയുടെ പ്രതിക്കൂട്ടില്‍ അകപ്പെടുന്ന ആന്റി ഡുഫ്രൈന്‍റെ കഥ, ഫ്രാങ്ക് ഡാറബോന്‍റ് സംവിധാനം ചെയ്ത  The Shawshank Redemption-നില്‍ വളരേ ഗംഭീരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. സാഹചര്യ തെളിവുകളുടെ ആദിക്യത്തില്‍ ഭാര്യയുടെ കൊലപാതകി ആയി കോടതി കണ്ടെത്തിയ ആന്റി ഡുഫ്രൈന്‍റെയും , ബാല്യത്തിന്‍റെ ചോരത്തിളപ്പില്‍ കൊലപാതകത്തിന്‍റെ തൂണില്‍ ചാരി മതിലുകള്‍ക്ക് പുറകില്‍ തള്ളപ്പെട്ട നീഗ്രോ ബാലന്‍ 'റെഡി'ന്‍റെയും  സൌഹൃദത്തെ അടിസ്ഥാനമാക്കി കഥ മുന്നേറുമ്പോള്‍ ... ഒരു കല്ലുവെട്ടിയും ചെസ്സ്‌ബോര്‍ഡും ബൈബിളും വലിയൊരു പോസ്റ്ററും പിന്നെ ആറടി കയറും മാത്രമല്ല ചര്‍ച്ചയില്‍ വരുന്നത്. അവതരിപ്പിക്കുന്ന കഥയ്ക്ക് എക്കാലവും പ്രാധാന്യം നല്‍കുന്ന തരത്തില്‍ സാമൂഹത്തിലെ പ്രശ്നങ്ങള്‍ ഉരുക്കി ചേര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചെന്ന് എടുത്തു പറയണം.   ജയില്‍ ജീവിതത്തിന്‍റെ പച്ചയായ ആവിഷ്കാരമാണ് ഈ ചലച്ചിത്രം.  എക്കാലത്തും വളരേ ചര്‍ച്ച ചെയ്യപെട്ടിട്ടുള്ള ഒരു സിനിമയാണ് The Shawshank Redemption. ഏഴോളം ഓസ്കാര്‍ നോമിനേഷനുകള്‍ കൂടാതെ മറ്റനേകം അവാര്‍ഡുകളും ഈ ചിത്രത്തിന് ലഭിച്ചു.

"HOPE IS A GOOD THING, MAYBE THE BEST OF THINGS, AND NO GOOD THINGS EVER DIES." - Andy Dufresne

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


4 comments:

  1. How can we watch the movie in smartphone

    ReplyDelete
    Replies
    1. ഇതാ ഈ ലിങ്കില്‍ http://www.malayalamsubtitles.org/2015/04/the-shawshank-redemption-1994.html വിശദമായി കൊടുത്തിട്ടുണ്ട്

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍