Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, April 4, 2015

The Silence (1963) ദി സൈലന്‍സ് (1963)

എം-സോണ്‍ റിലീസ് - 135

The Silence (1963)
ദി സൈലന്‍സ് (1963)

ഭാഷ          : സ്വീഡിഷ്
സംവിധാനം : ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍
പരിഭാഷ     : ഗീത തോട്ടം

Frame rate        : 23.976 fps
Running time   : 96 min
# info :F37B467F3CB609D9AE3F3E4F96833E20D719AAC4

Download Link
OpenSubtitles
Subscene





ഇന്‍ഗ്മര്‍ ബര്‍ഗ്മാനിന്റെ പ്രസിദ്ധമായ ചിത്ര ത്രയത്തിലെ അവസാനത്തേതാണ് ദി സൈലന്‍സ് . ത്രൂ എ ഗ്ലാസ് ഡാര്‍ക്ക്ലി . വിന്റര്‍ലൈറ്റ് എന്നിവയാണ് യഥാക്രമം മറ്റു ചിത്രങ്ങള്‍. ദൈവത്തിന്റെ മൗനം അസ്തമിച്ച് താന്‍ സ്നേഹം തന്നെയെന്നു വെളിവാക്കുന്ന അസുലഭനിമിഷങ്ങള്‍ നിറഞ്ഞ ഒരു അതുല്യ കലാസൃഷ്ടിയായിട്ടാണ് സൈലന്‍സ് നിലകൊള്ളുന്നത് . അതിന്റെ പ്രമേയം ബാഹ്യമായി നോക്കിയാല്‍ വളറെ ലളിതമാണ്.

എസ്തര്‍, അന്ന എന്നീ പേരുകളുള്ള രണ്ടു സഹോദരിമാര്‍ അജ്ഞാതമായ ഒരു രാജ്യത്തിലൂടെ തീവണ്ടിയില്‍ വിനോദയാത്ര നടത്തുന്നു. ഇളയസഹോദരിയായ അന്നയുടെ മകന്‍ ജോഹനും ഒപ്പമുണ്ട്. അവര്‍ക്ക് അവിടെത്തെ ഭാഷ മനസ്സിലാവുന്നില്ല. യാത്രമദ്ധ്യേ അവര്‍ പുരാതനമായ ഒരു ഹോട്ടിലല്‍ താമസിക്കുന്നു. ടാങ്കിന്റെ ഇരമ്പലും ആകാശാക്രമണത്തിന്റെ സൈറനുകളും ഹോട്ടലിനു വെളിയില്‍ ഇടയ്ക്കിടയ്ക്കു കേള്‍ക്കാം. അന്ന അടുത്തുള്ള മദ്യഷോപ്പിലെ വെയിറ്ററുമായി ലൈംഗികബന്ധതിതിലേര്‍പ്പെടുന്നു. ഇത് സഹോദരികള്‍ തമമിലുള്ള വഴക്കിനും കാരണമാകുന്നു. എസ്തര്‍ രോഗിണിയാണ്. അജ്ഞാതമായ ക്ഷയതുല്യമായ രോഗമാണവര്‍ക്ക് അവരള്‍ക്കു സഹോദരിയോടുള്ള സ്നേഹം സവവര്‍ഗ്ഗരതിയിലധിഷ്ഠിതമാകണം. ഒടുവില്‍ വഴക്ക് മൂത്ത് അന്ന സഹോദരിയെ മരിക്കാനിയ് ഉപേക്ഷിച്ചിട്ട് മകനുമായി ഹോട്ടല്‍ വിട്ടുപോകുന്നതോടെ ചിത്രം തീരുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍