Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 24, 2015

Wild Tales (2014) വൈല്‍ഡ്‌ ടെയില്‍സ് (2014)

എം-സോണ്‍ റിലീസ് - 151

Wild Tales (2014)

വൈല്‍ഡ്‌ ടെയില്‍സ് (2014)

ഭാഷ          :  സ്പാനിഷ്‌
സംവിധാനം :  ഡാമിയന്‍ ഷിഫ്രോണ്‍
പരിഭാഷ     :നിഷാദ് തെക്കേവീട്ടിൽ

Frame rate        :23.980
Running time   :1 hr. 55 min.
#info                :839C1B63DFE2EE6BF66E3FC78C9EFE4433E9EA11
File Size           :950MB

Download Link:
OpenSubtitles
Subscene
(direct download)




അസമത്വം,അനീതി പിന്നെ നമ്മുടെ ജീവിത സാഹചര്യം നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന വെല്ലുവിളികള്‍ ഇവയൊക്കെ പല ആളുകള്‍ക്കും മാനസികസമ്മര്‍ദത്തിനും സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിക്കാനും കാരണമാകാറുണ്ട്. അങ്ങനെയുള്ള ആളുകളെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിസ്സഹായരാകുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നു, പരിഷ്കൃതരുടേയും പ്രാകൃതരുടേയും ഇടയിലുള്ള നേര്‍ത്ത രേഖ ഈ സാഹചര്യത്തില്‍  ഭേധിക്കേണ്ടി വരുന്നു. നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കിട്ടുന്ന പകരം വെക്കാനില്ലാത്ത അനുഭൂതി അനുഭവിക്കുന്ന 6 കഥാപാത്രങ്ങള്‍. ഇത്തരത്തില്ലുള്ള ചതിയും അക്രമവും ആക്ഷേപഹാസ്യവും നിറഞ്ഞ ആറ് ചെറുകഥകളുടെ സമാഹാരമാണ് ഈ ചിത്രം. ലോകത്തെവിടെയും  പ്രസക്തമായ രാഷ്ട്രീയം ഇതിലെ ഓരോ കഥയിലും കാണാം.ഡാമിയന്‍ ഷിഫ്രോണാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിഖ്യാത സ്പാനിഷ്‌ സംവിധായകന്‍ പെദ്രോ അല്‍മോദവാര്‍ ഇതിന്‍റെ നിര്‍മാണത്തില്‍ സഹകരിച്ചിരിക്കുന്നു. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ നാമനിര്‍ദേശം  റിലാത്തോസ് സല്‍വാഹെസ് എന്ന ഈ അര്‍ജെന്റിനിയന്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മറ്റ് അവാര്‍ഡുകള്‍

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍