Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, June 3, 2015

Aguirre, the Wrath of God (1972), അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ് (1972)

എം-സോണ്‍ റിലീസ് - 154
ക്ലാസിക്ക് ജൂണ്‍ 02

Aguirre, the Wrath of God (1972)

അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ് (1972)

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം  :  വെർണർ ഹെർസോഗ്
പരിഭാഷ       :   ഗീത തോട്ടം

Frame rate      : 24fps
Running time   : 1:34:27
#info               : 1F492CDAAC1FB4DC15E6A64A5E8A052929CD28FE
File Size         : 1.83 GB

Download Link:
OpenSubtitles
Subscene
(direct download)




1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതിസാഹസിക സിനിമയാണ് അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്.

ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്‍റെയും സംഘത്തിന്‍റെയും അതി സാഹസിക യാത്രയെക്കുറിച്ചാണു ഈ സിനിമ. വളരെക്കുറച്ച് സംഭാഷണവും കഥാ സന്ധർഭങ്ങളും മാത്രമുള്ള ഈ സിനിമ ഒരു കഥാപാത്രത്തിന്‍റെ മനസ്സിലെ ഏകാതിപത്യപ്രവണതകളിലൂടെയാണു വികസിക്കുന്നത്. യാത്രാ സംഘത്തിന്‍റെ നേതൃത്വം പതുക്കെ കൈപ്പിടിയിലാക്കിയ അഗ്വിർ സദാസമയവും അപകടം ഒളിച്ചിരിക്കുന്ന ആമസോൺ കാടുകളിലൂടെ ചങ്ങാടത്തിൽ തന്‍റെ സംഘവുമായി യാത്ര തുടരുന്നു,.. ഓരോരാളായി കൊല്ലപ്പെടുംമ്പോഴും അദ്ദേഹം തളരുന്നില്ല. ഭ്രാന്തമായ ആവേശത്താൽ യാത്ര തുടരുന്നു.

അടങ്ങാത്ത ദുരയും അധികാരഭ്രാന്തും മനുഷ്യനെ എത്രമാത്രം ക്രൂരനും ദയാരഹിതനുമാക്കുമെന്ന്‍ ബോധ്യപ്പെടുത്തുകയാണ് "അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്" എന്ന സിനിമയിലൂടെ നാം കാണുന്ന അവിശ്വസനീയമായ യാത്ര.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link

3 comments:

  1. waste of time nothing special in this film and boring...

    ReplyDelete
    Replies
    1. yes.........very boring film............

      Delete
    2. yes.........very boring film............

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍