Monday, June 1, 2015

The Great Dictator (1940) ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (1940)

എം-സോണ്‍ റിലീസ് - 153
ക്ലാസിക്ക് ജൂണ്‍ 01

The Great Dictator (1940)
ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (1940)


ഭാഷ              : ഇംഗ്ലീഷ്
സംവിധാനം : ചാര്‍ളി ചാപ്ലിന്‍
പരിഭാഷ       : വെള്ളെഴുത്ത് വി

Frame rate        : 23.976 fps
Running time     : 125 min (2:05:16)
#info                 : CAB643475B478D9FA447CA85B87FA83C3914A197
File Size            : 651 MB

Download Link:

OpenSubtitles
Subscene (direct download)

ക്ലാസിക്ക് ജൂണ്‍

എംസോണിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്.  രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ 150 പരം വിശ്വസിനിമയ്ക്ക് മലയാളത്തില്‍ സബ്ടൈറ്റില്‍ റിലീസ് ചെയ്യുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണെന്നത്  കൂട്ടായ്മയുടെ വലിയ വിജയമാണ്. ലോക സിനിമ ആസ്വദിക്കുന്നത് ഭാഷ ഒരു തടസമാകരുതെന്ന് കരുതുന്ന ഒരു കൂട്ടം  ഭാഷ പ്രേമികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് നമുക്ക് ഇത്രയും മുന്നേറാനായത്.  ഈ ജൂണ്‍ മാസത്തില്‍ പതിനൊന്ന് ലോകക്ലാസിക്ക് സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റില്‍ റിലീസ് ചെയ്യുകയാണ്. അതില്‍ ആദ്യത്തേതാണ് ചാര്‍ളി ചാപ്ലിന്റെ മഹാനായ ഏകാധിപധി.1929 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസം തലപൊക്കിയതും സൈനികാടിസ്ഥാനത്തിലുള്ള ദേശീയത പലയിടങ്ങളിലും നിലവില്‍ വന്നത് ചാപ്ലിനെ അസ്വസ്ഥനാക്കുകയുണ്ടായി. ഈ വിഷയങ്ങള്‍ തന്റെ സിനിമകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയുകയില്ല എന്ന് ചാപ്ലിനു തോന്നി. 'അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലുള്ള ഒരു ഭീകരസത്വം ഭ്രാന്ത് ഇളക്കിവിടുമ്പോള്‍ സ്‌ത്രൈണമായ ചാപല്യങ്ങള്‍ക്കു കീഴടങ്ങുകയോ പ്രണയത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാന്‍ എനിക്ക് എങ്ങനെ സാധിക്കും?' എന്നായിരുന്നു ചാപ്ലിന്റെ നിലപാട്. ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍— എന്ന ആക്ഷേപഹാസ്യപരമായ ആക്രമണമാണ് ഫാസിസത്തിനെതിരേ ചാപ്ലിന്‍ അഴിച്ചുവിട്ടത്. ഇതായിരുന്നു ചാപ്ലിന്റെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം നിറഞ്ഞ സിനിമ.

ഹിറ്റ്‌ലറും ചാപ്ലിനും തമ്മില്‍ സാമ്യതകളുണ്ടായിരുന്നു. നാലു ദിവസം വ്യത്യാസത്തിലായിരുന്നു ഇവര്‍ ജനിച്ചത്. സമാനമായ സാഹചര്യങ്ങളിലായിരുന്നു വളര്‍ന്നതും. ചാപ്ലിന്റെ കഥാപാത്രമായ ട്രാമ്പിനും ഹിറ്റ്‌ലറിനും ഒരേപോലുള്ള ടൂത്ത്ബ്രഷ് മീശയായിരുന്നു. ഈ സാമ്യമായിരുന്നു ചാപ്ലിന്റെ കഥയുടെ അടിസ്ഥാനം. രണ്ടു വര്‍ഷമെടുത്താണ് ഈ ചലച്ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ചാപ്ലിന്‍ തയ്യാറാക്കാറാക്കിയത്. 1939 സപ്തംബറില്‍ ചിത്രീകരണം തുടങ്ങി. ഹിറ്റ്‌ലറെ പ്രമേയമാക്കി ഒരു കോമഡി ചലച്ചിത്രം നിര്‍മിക്കുന്നത് വിവാദമായി. ഒരു ജൂതമതക്കാരനായ ബാര്‍ബറായാണ് ചാപ്ലിന്‍ അഭിനയിച്ചത്. (നാസി പാര്‍ട്ടിയുടെ വിശ്വാസം ചാപ്ലിന്‍ ഒരു ജൂതനാണെന്നായിരുന്നു). ഈ ചലച്ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു ചാപ്ലിന്. അഡിനോയിഡ് ഹൈങ്ക്‌ലെ എന്ന ഡിക്‌റ്റേറ്ററായിട്ടായിരുന്നു രണ്ടാമത്തെ വേഷം. ഹിറ്റ്‌ലറുടെ മെഗാലോമാനിയ, നാര്‍സിസിസം, ഭരിക്കാനുള്ള വാഞ്ഛ, മനുഷ്യജീവനോടുള്ള പുച്ഛം  എന്നിവ ഈ വേഷം തുറന്നുകാട്ടി.

1940 ഒക്‌റ്റോബറിലാണ് ചലച്ചിത്രം റിലീസ് ചെയ്തത്. ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അതോടൊപ്പം കടുത്ത വിമര്‍ശനങ്ങള്‍ക്കും ഭരണകൂടത്തിന്റെ ശത്രുതക്കും ഈ ചിത്രം കാരണമായി. ചിത്രത്തിന്റെ അവസാന ഭാഗത്ത് തന്റെ നിലപാടുകള്‍ വ്യക്തമാക്കി ചാപ്ലിന്‍ നടത്തുന്ന പ്രഭാഷണം  (The Great Dictator's Speech ) പ്രസക്തമാണ്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

2 comments:

  1. എനിക്ക് ഈ സിനിമയുടെ സബ്ടൈറ്റില DOWNLOAD ചെയ്യാന്‍ പറ്റുന്നില്ല . ഫയല്‍ ഒന്ന് അയച്ച തരാമോ ? sandeepnb2992@gmail.com

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍