Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, June 17, 2015

La Strada (1954) ലാ സ്ട്രാ‍ഡ (1954)

എം-സോണ്‍ റിലീസ് - 159
ക്ലാസിക്ക് ജൂണ്‍ 07

La Strada (1954)
ലാ സ്ട്രാ‍ഡ (1954)

ഭാഷ             :  ഇറ്റാലിയൻ
സംവിധാനം :  ഫെഡറികോ ഫെല്ലിനി  (Federico Fellini)
പരിഭാഷ      : കെ.പി.രവീന്ദ്രൻ (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)

Frame rate        : 23.976 fps
Running time    : 108 min
#info                : d3e3b704cabd7b383493118b8708e63335a2cf9c
File Size           : 701 MB

Download Link:
OpenSubtitles
Subscene
(direct download)




1954 ല്‍ പുറത്തിറങ്ങിയ ലാ സ്ട്രാഡ സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഫെഡറികോ ഫെല്ലിനി എന്ന വിഖ്യാത സംവിധായകനാണ്‌. ലോക സിനിയുടെ നാഴിക കല്ലായി വാഴ്‌ത്തപ്പെടുന്ന നിയോ റിയലിസം എന്ന പ്രസ്ഥാനത്തിന്റെ പതാകവാഹകരിലൊരാളായി കൊണ്ടാടപ്പെടുന്ന സംവിധായകനാണ്‌ ഫെല്ലിനി. റോബര്‍ട്ടോ റോസല്ലിനിയുടെ "റോം ഓപ്പണ്‍ സിറ്റി" വിറ്റോറിയ ഡിസിക്കയുടെ "ബെസൈക്കിള്‍ തീവ്‌സ്‌" എന്നിവയോടൊപ്പം ലാ സ്‌ട്രാഡയും ചേര്‍ന്നാണ്‌ നിയോ റിയലിസത്തിന്റെ സൗന്ദര്യകുത്തൊഴുക്ക്‌ തുറന്നു വിട്ടത്‌. സമീപ ദൃശ്യങ്ങളുടെയും ലോംഗ് ഷോട്ടുകളുടേയും അതിമനോഹര മിശ്രണത്തിലൂടെയും കട്ടുകള്‍ കൂടാതെ ഡിസോള്‍വുകള്‍ ഉപയോഗിച്ച് ഷോട്ടുകള്‍ യോജിപ്പിക്കുന്നതിലൂടെയും പുതിയൊരു അവതരണ ശൈലിക്ക് ഫെല്ലിനി ഈ സിനിമയില്‍ മുതിരുന്നുണ്ട്.

രണ്ടാ ലോകയുദ്ധാനന്തര ഇറ്റലിയാണ്‌ പശ്ചാത്തലത്തില്‍‌. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും നരകം തീര്‍ത്ത തെരുവുകളിലൂടെയുള്ള സംപാനോവിന്റെയും ജേല്‍സോമിനയുടെയും ലക്ഷ്യമില്ലാത്ത യാത്രയാണ്‌ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ്‌ ലാ സ്‌ട്രാഡക്ക്‌ ലഭിച്ചു. വെനിസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ഈ സിനിമയുടെ സംവിധാന മികവിനായ്‌ ഫെല്ലിനിക്ക്‌ ലഭിച്ചു. നിരവധിമേളകളില്‍ അംഗീകരിക്കപ്പെട്ട ലാ സ്‌ട്രാഡ ഫെല്ലിനിയെ വിശ്വവിശ്രുതനായ സംവിധായകനാക്കി മാറ്റി.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍