Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, June 29, 2015

Three Colors : Red (1994) ത്രീ കളേർസ് : റെഡ് (1994)

എം-സോണ്‍ റിലീസ് - 166

പ്രശസ്ത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കിയുടെ 74 ആം ജന്മദിനമായ ജൂണ്‍ 27 മുതൽ, അദ്ധേഹത്തിന്റെ മികച്ച സിനിമകൾ മലയാളം ഉപശീർഷകങ്ങളോടെ കാണാൻ ഒരു അവസരം  MSone നിങ്ങൾക്കായി  ഒരുക്കുന്നു. 10 ദിവസങ്ങളിലായി 10 റിലീസുകൾ; 8 സിനിമകളും 10 എപിസോഡ് അടങ്ങുന്ന ഒരു ടീവി സീരീസും.

കീസ്ലൊവ്സ്കി ഫെസ്റ്റ് റിലീസ്  3
Three Colors : Red (1994)
ത്രീ കളേർസ് : റെഡ് (1994)

ഭാഷ               :   ഫ്രഞ്ച്
സംവിധാനം  :  ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി (Krzysztof Kieslowski)
പരിഭാഷ        : ശ്രീധർ (Sree Dhar)

Frame rate        : 25 fps
Running time     :  95 min (1h35m12s)
#info                 : 0E8B6AAA70A3E521E95F6AF7EBE5EEAEC27DE2A1
File Size            : 1.63 GB

Download Link:
OpenSubtitles
Subscene
(direct download)



സ്വാതന്ത്ര്യം, സമത്വം,  സാഹോദര്യം -  ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. 
നീല, വെള്ള, ചുവപ്പ് -  ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) അവസാന ഭാഗമാണ് റെഡ്.


മൂന്നു വർണങ്ങൾ : ചുവപ്പ് (ത്രീ കളേർസ് : റെഡ്)

സാഹോദര്യത്തെ സൂചിപ്പിക്കുന്ന ചുവപ്പ് നിറം - തീർത്തും ബന്ധമില്ലാത്ത കുറെ കഥാപാത്രങ്ങൾ സാഹചര്യങ്ങൾ മൂലം എങ്ങനെ അടുക്കുന്നു എന്നതാണ് ഇതിന്റെ ഇതിവൃത്തം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന്  നോമിനേഷൻ കിട്ടുകയും ചെയ്തു ഈ ചിത്രത്തിന്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍