Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, June 9, 2015

Wild Strawberries (1957) വൈൽഡ്‌ സ്ട്രോബെറീസ് (1957)

എം-സോണ്‍ റിലീസ് - 156
ക്ലാസിക്ക് ജൂണ്‍ 04

Wild Strawberries (1957)

വൈൽഡ്‌ സ്ട്രോബെറീസ് (1957)

ഭാഷ              :  സ്വീഡിഷ് (Swedish)
സംവിധാനം :  ഇങ്ക്മാർ ബെർഗ്മാൻ (Ingmar Bergman)
പരിഭാഷ      :   ഉമ്മര്‍.ടി.കെ. (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)

Frame rate        : 23.976fps
Running time     : 92 min (1h 31mn 52s)
#info                 : F970FF982FBD5A7AC8A7A37CFCE6E174346CEFC1
File Size            : 1.2 GB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))


ക്ലാസിക്ക് ജൂണ്‍

എംസോണിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്.  രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ 150ൽ പരം വിശ്വസിനിമകൾക്ക് മലയാളത്തില്‍ സബ്ടൈറ്റില്‍ റിലീസ് ചെയ്യുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണെന്നത്  കൂട്ടായ്മയുടെ വലിയ വിജയമാണ്. ലോക സിനിമ ആസ്വദിക്കുന്നത് ഭാഷ ഒരു തടസമാകരുതെന്ന് കരുതുന്ന ഒരു കൂട്ടം  ഭാഷ പ്രേമികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് നമുക്ക് ഇത്രയും മുന്നേറാനായത്.  ഈ ജൂണ്‍ മാസത്തില്‍ പതിനൊന്ന് ലോകക്ലാസിക്ക് സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റില്‍ റിലീസ് ചെയ്യുകയാണ്. അതില്‍ ഞങ്ങൾ നിങ്ങള്ക്കായി അവതരിപ്പിക്കുന്ന ഏഴാമത്തെ ചിത്രം ആണ്  ഇങ്ക്മാർ ബെർഗ്മാൻ സംവിധാനം ചെയ്ത വൈൽഡ്‌ സ്ട്രോബെറീസ്.



ഏകാന്ത ജീവിതം നയിക്കുന്ന ഒരു വൃദ്ധനായ പ്രൊഫസർ തന്റെ പോയ കാലവും, ജീവിതത്തിന്റെ ലക്ഷ്യവും നിലനിൽപ്പിന്റെ നിസ്സാരതയും ചോദ്യം ചെയ്യുന്ന സാഹചര്യം വിശ്വപ്രസിദ്ധ സംവിധായകൻ ഇങ്ക്മാർ ബെർഗ്മാൻ വളരെ ഭംഗിയായി നമുക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. ഈ ചിത്രത്തിന്റെ ശരിയായ സ്വീഡിഷ് പേര് "Smultronstället" എന്നത് അക്ഷരാർത്ഥത്തിൽ  "കാട്ടു സ്ട്രോബെറീ ചെടികൾ" എന്നാണെങ്കിലും, യഥാർത്ഥത്തിൽ തീരെ പ്രത്യേകത ഇല്ലാത്ത, പക്ഷെ വൈകാരികമായും വ്യക്തിഗതമായും വളരെ വിലപ്പെട്ട ഒരു സ്ഥലത്തെ, അഥവാ ഒരു സാധനത്തെ സൂചിപ്പിക്കുന്നപദം ആണ്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍