Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, July 15, 2015

Fukrey (2013) ഫുക്രേ (2013)


എം-സോണ്‍ റിലീസ് - 177

ക്ലാസ്സിക്‌ ജൂണ്‍, കീസ്ലൊവ്സ്കി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം ‘MSone’ന്‍റെ വക ഒരു ഹിന്ദി വാരാഘോഷം. ക്വീന്‍, അഗ്ലി അടക്കം 7 ഹിന്ദി സിനിമകള്‍ മലയാളം സബ്ടൈറ്റിലോടെ നിങ്ങള്‍ക്ക് മുന്നിലേക്ക്.

ഹിന്ദി ഹഫ്താ റിലീസ് - 1
Fukrey (2013)
ഫുക്രേ (2013)

<< IMDB LINK >>


ഭാഷ             :  ഹിന്ദി
സംവിധാനം :  മൃഗ്ദീപ് സിംഗ് ലാംബ
പരിഭാഷ      : മുനീര്‍


Frame rate      : 23.976 fps
Running time   : 2h 21min
#info               : ACF530686B1ACF8E6A30A21AFAD703B5F95154F0
File Size         : 949 MB

Download Link:
OpenSubtitles
Subscene
(direct download)




2013ല്‍ മൃഗ്ദീപ് സിംഗ് ലാംബയുടെ സംവിധാനത്തില്‍ ഇറങ്ങിയ കോമഡി സിനിമയാണ് ഫുക്രി. അലസന്മാരായ ഹണ്ണിയും ചൂച്ചയും കൂട്ടുകാരായിരുന്നു. +2 പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കിട്ടാന്‍ വേണ്ടി 50000 രൂപ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ സഫര്‍, ലാലി എന്നിവരെ കണ്ടുമുട്ടുന്നു. ഇതില്‍ ലാലിക്ക് ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനും സഫറിന് അച്ഛന്‍റെ ഓപ്പറേഷന്‍ നടത്താനും പണം ആവശ്യമായിരുന്നു. ചൂച്ച കാണുന്ന സ്വപ്നത്തില്‍ നിന്ന്‍ ഹണ്ണി ലോട്ടറി നമ്പര്‍ കണ്ടെത്തുകയും അതില്‍ നിന്ന്‍ പണം നേടുകയും ചെയ്യാം എന്നായിരുന്നു അവരുടെ പദ്ധതി. അതിനായി പണം മുടക്കാന്‍ അവര്‍ ബോലി പഞ്ചാബന്‍ എന്ന സ്ത്രീയെ സമീപിക്കുന്നു. തുടര്‍ന്ന്‍ ഉണ്ടാകുന്ന കുഴപ്പങ്ങളും അതില്‍നിന്നുള്ള രക്ഷപ്പെടലും വളരെ രസകരമായി കോമഡിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു.
ഈ സിനിമയില്‍ ബോലി പഞ്ചാബനായി അഭിനയിച്ച റിച്ച ചാഡക്ക് മികച്ച കോമഡിക്കുള്ള സ്ക്രീന്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. 

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍