Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, July 18, 2015

Special 26 (2013) സ്പെഷ്യൽ 26 (2013)

എം-സോണ്‍ റിലീസ് - 179

ക്ലാസ്സിക്‌ ജൂണ്‍, കീസ്ലൊവ്സ്കി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം ‘MSone’ന്‍റെ വക ഒരു ഹിന്ദി വാരാഘോഷം. ക്വീന്‍, അഗ്ലി അടക്കം 7 ഹിന്ദി സിനിമകള്‍ മലയാളം സബ്ടൈറ്റിലോടെ നിങ്ങള്‍ക്ക് മുന്നിലേക്ക്.

ഹിന്ദി ഹഫ്താ റിലീസ് - 3

Special 26 (2013)

സ്പെഷ്യൽ 26 (2013)

<< IMDB LINK >>

ഭാഷ              :  ഹിന്ദി
സംവിധാനം  : നീരജ് പാണ്ടേ
പരിഭാഷ       : ഷഹന്‍ഷ.സി

Frame rate        : 23.976 fps
Running time   : 143 min
#info                : EBD7E6F7BEB0EBBD0EF851B455FFE6040E26299F
File Size           :1.05 GB

Download Link:
OpenSubtitles
Subscene
(direct download)








2008 ല്‍ റിലീസായ എ വെനെസ്ഡേ എന്ന തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആണ് നീരജ് പാണ്ടേ. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശക്തമായൊരു കഥയുടെയും തിരക്കഥയുടെയും പിന്തുണയോടെയാണ്  2013ൽ സ്പെഷ്യൽ 26 ഇറക്കുന്നത്
വ്യാജ സി ബി ഐ റൈഡ് നേരിടേണ്ടി വന്ന ചില പ്രമുഖ വ്യക്തികളുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥയും  തിരക്കഥയും  നീരജ് പാണ്ടെയ് രൂപപ്പെടുത്തിയിരിക്കുന്നത്.
അഭിനേതാക്കള്‍ എന്ന നിലയില്‍ അക്ഷയ് കുമാറും, അനുപം ഖേറും, മനോജ്‌ ബജ്പേയിയും  മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരിക്കുന്നു. 1987 കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍, തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷ നില നിര്‍ത്തി കൊണ്ട് കഥ പറഞ്ഞ ഒരു നല്ല സസ്പെന്‍സ് ത്രില്ലര്‍ സിനിമ.
കടപ്പാട് :പ്രവീണ്‍ ശേഖര്‍
[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍  തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >> link ]

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍