Saturday, August 1, 2015

The Others (2001) ദി അദർസ് (2001)

എം-സോണ്‍ റിലീസ് - 186

The Others (2001)

ദി അദർസ് (2001)

<<IMDB LINK >>

ഭാഷ              :  ഇംഗ്ലീഷ്
സംവിധാനം :  അലെഹാണ്ട്രോ അമേനാബാർ (Alejandro Amenábar)
പരിഭാഷ      : തസ്ലിം

Frame rate        : 23.976 fps
Running time     : 104 min
#info                 : f7bcf117ebb41c9e59e472e4332b1ebe90e05394
File Size            : 701 MB

Download Link:
OpenSubtitles
Subscene




എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് അലെഹാണ്ട്രോ അമേനാബാർ സംവിധാനം ചെയ്ത ദി അദർസ്.  ജഴ്സിയിലെ ഒരു കൂറ്റന്‍ ബംഗ്ലാവില്‍ രണ്ടു കുട്ടികളോടൊപ്പം താമസിക്കുകയാണ് ഗ്രേസ് സ്റ്റുവര്‍ട്ട്. ഗ്രേസിന്‍റെ ഭര്‍ത്താവ് ചാള്‍സ് യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. കുട്ടികളായ ആനിനും നിക്കൊളാസിനും ഫോട്ടോസെന്‍സിറ്റീവ് എന്ന അസുഖമുണ്ട്. സൂര്യപ്രകാശം കുട്ടികള്‍ക്ക് ഏല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ ആ വീടിന്‍റെ കര്‍ട്ടനുകള്‍ മറച്ചിട്ടിരുന്നു. അവിടേക്ക് മൂന്നു ജോലിക്കാര്‍ ജോലി തേടി വരുന്നു- വൃദ്ധരായ ബെര്‍ത്തയും, എഡ്മണ്ട് എന്നിവരും മൂകയും യുവതിയുമായ ലിഡിയയും. അവര്‍ വീട്ടുകാരോട് വളരെ വേഗം ഇണങ്ങുന്നു. ഇവര്‍ മൂന്നുപേരും നേരത്തെ ഈ വീട്ടിലെ ജോലിക്കാരായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പതിയെ മാറാന്‍ തുടങ്ങുകയാണ്. കുട്ടിയായ ആന്‍ ചില സമയങ്ങളില്‍ വിക്റ്റര്‍ എന്ന ഒരു കുട്ടിയെ കാണുന്നതായി അവകാശപ്പെടുന്നു. എന്നാല്‍ ഗ്രേസ് ഇത് വിശ്വസിക്കുന്നില്ല. ഒടുവില്‍ ആ വീട്ടിനുള്ളില്‍ മറ്റാരുടെയോ സാന്നിദ്ധ്യം ഉള്ളതായി ഗ്രേസിന് ബോദ്ധ്യപ്പെടുന്നു.
ഒരു ഹൊറര്‍ ചിത്രത്തിന് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍  നേടിയിട്ടുള്ളത് ഈ ചിത്രമാണ്. മികച്ച ഹൊറര്‍ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ ഈ ചിത്രം നേടിയിട്ടുണ്ട്.
(സിനോപ്സിസിന് കടപ്പാട്  Arun J Mohan)

[ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. >>https://goo.gl/Dguzcl]

6 comments:

  1. ആദ്യം സാധാരണ കാണുന്ന പ്രേത പടം പോലെയന്ന വിചാരിച്ചേ ..ഇതു ശരിക്കും variety .. ലാസ്റ്റ് ...തകർത്തു .ലാസ്റ്റ് ഉള്ള ട്വിസ്റ്റ്‌ ഒക്കെ സൂപ്പർ ...ക്ലൈമാക്സ്‌ ഒന്നുടെ കണ്ടു. പരിഭാഷ ഉണ്ടാക്കിയ തസ്ലിം നു നന്ദി

    ReplyDelete
  2. for download , copy the info code mentioned above and google search -first link will be the download link

    Frame rate : 23.976 fps
    Running time : 104 min
    #info : f7bcf117ebb41c9e59e472e4332b1ebe90e05394
    File Size : 701 MB

    ReplyDelete
  3. Nalla Horrer film
    Ithu kanathe pokumavark theerchaa aayum oru nakshttam thanne avum ithu

    ReplyDelete
  4. Climax twist ഒരു രക്ഷയും ഇല്ല ...ഹോ തകർത്തു

    ReplyDelete
  5. Climax ഉം twist ഉം തകർത്തു വേറെ ലെവൽ എക്സ്പീരിയൻസ് ആയിരുന്നു അത്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍