Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, August 30, 2015

Winter Sleep (2014) വിന്റർ സ്ലീപ്പ് (2014)


എം-സോണ്‍ റിലീസ് - 199

Winter Sleep(2014)
വിന്റർ സ്ലീപ്പ് (2014)

<< IMDB LINK >>

ഭാഷ               : ടര്‍ക്കിഷ്
സംവിധാനം     : നൂറി ബിൽജെ സെയ്‌ലാന്‍
പരിഭാഷ          : ഹുസൈന്‍ കെ എച്ച്,അഭിലാഷ്,റിജോയ്,പ്രമോദ്
Frame rate    : 23.976 fps
Running time : 196 min
#info             : d1e1c49c0debaa0184f4c7f741a94786b2c99d2d
File Size       : 1.43 GB

Download Link:
OpenSubtitles
Subscene





തുര്‍ക്കിയിലെ പ്രമുഖ ചലച്ചിത്രകാരനായ നൂറി ബില്‍ജെ സെയ്ലാന്റെ ഏറ്റവും പുതിയ ചിത്രമാണ് വിന്റര്‍ സ്ലീപ്. കാനിലെ 67ാമത് മേളയില്‍  പരമോന്നത പുരസ്‌കാരമായ പാം ഡിഓര്‍ വിന്റര്‍സ്ലീപ് സ്വന്തമാക്കി.

തുര്‍ക്കിയിലെ മലനിരകളില്‍ ഭാര്യക്കും സഹോദരിക്കുമൊപ്പം ഹോട്ടല്‍ നടത്തുന്ന ഐദിന്റെ കഥയാണ് വിന്റര്‍ സ്ലീപ്പ് പറയുന്നത്. പുറമേ സമാധാനപരമെന്ന് തോന്നുന്ന കുടുംബത്തിനുളളില്‍ പുകയുന്ന പകയുടെ കനലുകള്‍ ഈ ചിത്രം വരച്ചുകാണിക്കുന്നു. മനുഷ്യന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഫ്രഞ്ച് ദാര്‍ശനികനായ സാര്‍ത്ര ഉന്നയിച്ച ചോദ്യങ്ങളാണ് ചിത്രവും ഉയര്‍ത്തുന്നത്. ധാര്‍മികമായ ഉത്തരവാദിത്തം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന ചോദ്യം ഇതില്‍ പ്രധാനമാകുന്നു. 196 മിനിറ്റാണ് വിന്റര്‍ സ്ലീപിന്റെ ദൈര്‍ഘ്യം.

[ ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.=> Click here]

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍